Pages

Thursday, September 23, 2010

സാമൂഹ്യസേവനത്തിന്റെ ഉജ്ജ്വല മാതൃകകള്‍

മനുഷ്യന്‍ എന്ന സാമൂഹ്യ ജീവി സമൂഹത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന ദുഷ്പ്രവൃത്തികളെക്കുറിച്ച് നാം നിരവധി തവണ കേട്ടിട്ടുണ്ട്.പത്രത്താളുകളിലും മാധ്യമങ്ങളിലും വലിയ കോളത്തില്‍ വാര്‍ത്തകളായി അവ ഇടം പിടിക്കാറുമുണ്ട്.പലപ്പോഴും അവ വായിക്കാനും കേള്‍ക്കാനുമാണ് ഒരു സാധാരണ വായനക്കാരന്റെ അല്ലെങ്കില്‍ പ്രേക്ഷകന്റെ മനസ്സ് ആഗ്രഹിക്കുന്നതും.നമ്മുടെ മനസ്സും അത്തരത്തില്‍ മാറിയതു കൊണ്ടല്ലേ ഇങ്ങനെ ഒരു ആഗ്രഹം നമ്മില്‍ ജനിച്ചത് എന്ന് വെറുതെ ചിന്തിച്ചുപോകുന്നു.

എന്നാല്‍ ഇതേ പോലെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവന സന്നദ്ധരായ അനേകം യുവതീ യുവാക്കളും മറ്റുള്ളവരും നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നമ്മുടെ കണ്ണില്‍ പെടാതെ പോകുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കുന്നു.ഇക്കഴിഞ്ഞ ദിവസം എന്റെ നാട്ടില്‍ തന്നെ ഒരു സംഭവമുണ്ടായി.

വഴിയരികില്‍ അവശനായി കിടന്ന ഒരു അജ്ഞാതനെ ആശുപത്രിയില്‍ എത്തിക്കാന്‍ മാലാഖ പോലെ രണ്ടു യുവാക്കള്‍ പ്രത്യക്ഷപ്പെട്ടു.തൊട്ടടുത്ത് സര്‍ക്കാര്‍ ആശുപത്രി ഉണ്ടായിട്ടും അവിടെ ലഭിച്ചേക്കാവുന്ന പരിഗണനയും ചികിത്സയും മനസ്സിലാക്കിയിട്ടായിരിക്കാം അവര്‍ ഈ രോഗിയെ ഞങ്ങളുടെ നാട്ടിലെ പ്രൈവറ്റ് ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രോഗിയുടെ നില അല്പം വഷളായതിനാല്‍ അവിടെ നിന്നും മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.ഈ യുവാക്കള്‍ രോഗിയെയും കൊണ്ട് മഞ്ചേരിയിലേക്ക് കുതിച്ചു.രോഗിക്ക് നിര്‍ദ്ദേശിച്ച സ്കാനിംഗ് അടക്കമുള്ള ചികിത്സകള്‍ യുവാക്കള്‍ സ്വന്തം പണം എടുത്ത് നടത്തി.പക്ഷേ വിധിക്ക് കീഴടങ്ങാനായിരുന്നു രോഗിയുടെ യോഗം.അദ്ദേഹം മരിച്ചു.

ഇവിടേയും ഈ യുവാക്കള്‍ ആ രോഗിയെ കൈവെടിഞ്ഞില്ല.അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കാന്‍ വേണ്ടി ഈ രോഗി കിടന്നുറങ്ങാറുണ്ടായിരുന്ന സ്ഥലം അന്വേഷിച്ച് കണ്ടെത്തി അവിടെ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചു.അങ്ങനെ തന്മിഴ്‌നാടില്‍ നിന്നും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

ഗ്രാമീണരായ ഈ യുവാക്കള്‍ക്ക് ചെലവായ മുഴുവന്‍ സംഖ്യയും നല്‍കാന്‍ അരീക്കോട്‌ പോലീസ് സന്നദ്ധമായെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല.എന്നിരുന്നാലും ഒരു പൊതുചടങ്ങിലൂടെ അവരെ ആദരിക്കാന്‍ പോലീസ് ഉദ്ദേശിക്കുന്നു എന്നറിയുന്നു.ഇത്രയും മാതൃകാപരമായ സേവനം കാഴ്ച വച്ച ആ യുവാക്കളുടെ വാര്‍ത്ത നാം എത്ര പേര്‍ അറിഞ്ഞു?

നാളെ സെപ്തംബര്‍ 24.സ്കൂളിലൂടേയും കോളേജുകളിലൂടെയും സാമൂഹ്യസേവനത്തിന്റെ ഉജ്ജ്വല മാതൃകകള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍ .എസ്.എസ്) സ്ഥപകദിനം.മാസത്തില്‍ ഒരു സാമൂഹ്യസേവനമെങ്കിലും ഞാന്‍ ചെയ്യും എന്ന് പ്രതിജ്ഞ എടുക്കാനും പാലിക്കാനും നമ്മില്‍ എത്രപേര്‍ തയ്യാറാകും?

13 comments:

Areekkodan | അരീക്കോടന്‍ said...

ഇത്രയും മാതൃകാപരമായ സേവനം കാഴ്ച വച്ച ആ യുവാക്കളുടെ വാര്‍ത്ത നാം എത്ര പേര്‍ അറിഞ്ഞു?

നാളെ സെപ്തംബര്‍ 24.സ്കൂളിലൂടേയും കോളേജുകളിലൂടെയും സാമൂഹ്യസേവനത്തിന്റെ ഉജ്ജ്വല മാതൃകകള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന നാഷണല്‍ സര്‍വീസ് സ്കീം (എന്‍ .എസ്.എസ്) ഡേ.

ചെറുവാടി said...

അഭിനന്ദനമര്‍ഹിക്കുന്ന സേവനം.
എന്‍ എസ് എസിന് ആശംസകള്‍

Musthafa said...

തീര്‍ച്ചയായും അഭിനന്ദനീയമായ സേവനം തന്നെ. ആ യുവാക്കള്‍ക്കും അതിനെ വിലമതിച്ച അവിടുത്തെ പോലീസിനും അഭിനന്ദനം. പോലീസ് ഇങ്ങിനെയൊക്കെ ചെയ്യുമെന്നതും ഒരു നല്ല കാര്യം തന്നെ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

മനുഷ്യന്റെ മനസിൽ നന്മ അസ്തമിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങൾ..

ഒരു നുറുങ്ങ് said...

മാതൃകാപരമായ സേവനം
കാഴ്ച വെച്ച ഈ യുവാക്കളെ
ദൈവം അനുഗ്രഹിക്കും,നാടും നാട്ടാരും
അവര്ക്ക് വേണ്ടി പ്രാര്‍ഥിക്കും...
ഈ നുറുങ്ങും പ്രാര്‍ഥിക്കുന്നു.

മാഷെ,ഇത് നല്ല പരിചയപ്പെടുത്തല്‍ തന്നെ !
അഭിനന്ദനങ്ങള്‍..!

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

നുറുങ്ങ് പറഞ്ഞത് തന്നെയാ എനിക്കും പറയാൻ ഉള്ളത്...

നാഷനൽ സർവ്വീസ് സ്കീമിന്റെ സ്ഥാപക ദിനത്തിനോടനുബന്ധിച്ച് ഇങ്ങനയൊന്ന് പരിചയപെടുത്തിയതിന് അരീക്കോടൻ മാഷിന് എന്റെയും പ്രത്യേക അഭിനന്ദനംസ്...

chithrakaran:ചിത്രകാരന്‍ said...

മഹനീയമായ പ്രവര്‍ത്തനം.
സമൂഹത്തില്‍ ഇത്തരം നന്മ ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്.
നാം അത് ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം.
ഇതു ബ്ലോഗിലൂടെ അറിയിച്ചതിന് അരീക്കോടനോട് നന്ദി പറയട്ടെ.

യൂസുഫ്പ said...

യുവത്വത്തിന്റെ കിനാക്കൾക്ക് സേവന മനോഭാവത്തിന്റേയും നീതിബോധത്തിന്റേയും ചൂരും ചുണയും ഉണ്ടാവട്ടെ.ആ യുവാക്കൾ എല്ലാവർക്കും ഒരു മാതൃകയാവട്ടെ.ദൈവം ആ യുവാക്കളെ അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ.

തെച്ചിക്കോടന്‍ said...

തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു, ഈ യുവാക്കളും, അവരെ തിരിച്ചറിഞ്ഞ പോലീസും അരീക്കൊടനും.

Akbar said...

നല്ല മനുഷ്യര്‍. അവരെ ഞാന്‍ മനസ്സില്‍ ആദരിക്കുന്നു.

sivanandg said...

a very good thing, that can be followed by all. a special congratulation to the law dept: and areekkodan mash

Areekkodan | അരീക്കോടന്‍ said...

നന്ദി...സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും.

Post a Comment

നന്ദി....വീണ്ടും വരിക