Pages

Saturday, October 16, 2010

വിലയേറിയ സമ്മതിദാനാവകാശം

കേരളം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കാന്‍ പോകുന്നു.വരുന്ന 23, 25 തീയതികളിലായി വിവിധ ജില്ലകളില്‍ പോളിംഗ് നടക്കും.പതിവ് പോലെ ഇത്തവണയും ഞാന്‍ ഒരു പ്രിസൈഡിംഗ് ഓഫീസര്‍ ആണ്.

ഇടത് വലത് മുന്നണികളെ കൂടാതെ കേന്ദ്രത്തില്‍ വളരെ മുമ്പെ പറഞ്ഞു നടന്നിരുന്ന മൂന്നാം മുന്നണി എന്ന ഒരു സങ്കല്പം ജനപക്ഷ മുന്നണി എന്നോ ജനകീയ വികസന മുന്നണി എന്നോ ജനപക്ഷ വികസന മുന്നണി എന്നോ മറ്റേതോ പേരിലോ ഒക്കെയായി മത്സരരംഗത്ത് ഉണ്ട് എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.മാത്രമല്ല ബി.ജെ.പി,പി.ഡി.പി,എസ്.ഡി.പി.ഐ തുടങ്ങീ കുറേ പീ-പാര്‍ട്ടികളും രംഗത്തുണ്ട്.

യഥാര്‍ത്ഥത്തില്‍ നാം വോട്ട് ചെയ്യേണ്ടത് ആര്‍ക്കാണ്?അന്ധമായ രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിച്ചുകൊണ്ട് സ്വന്തം മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്കോ അതല്ല നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച എതിര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കോ അതുമല്ല മൂന്നമത് ഒരു പാര്‍ട്ടിക്കൊ? ഇവിടെയാണ് വോട്ടര്‍മാരായ നാം ഓരോരുത്തരും നമ്മുടെ വോട്ടിന്റെ വില മനസ്സിലാക്കേണ്ടതും മനസ്സിലാക്കിപ്പിക്കേണ്ടതും.അഞ്ചു വര്‍ഷം സമയം ലഭിച്ചിട്ടും ഇതു വരെ ഒന്നും ചെയ്യാതെ ഇപ്പോള്‍ ഉത്ഘാടനരാമന്മാര്‍ ആകുന്നതും വാ തൊരാതെ പ്രസംഗിക്കുന്നതും കണ്ട് കെണിയില്‍ വീഴേണ്ട.അടുത്ത അഞ്ച് വര്‍ഷവും ഇവര്‍ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും വരാന്‍ പോകുന്നില്ല.

എന്റെ അഭിപ്രായത്തില്‍ ,മുന്നണി ഏത് ആണെങ്കിലും ഭരണനൈപുണ്യമുള്ളവര്‍ അധികാരത്തില്‍ എത്തണം.എന്നാലേ മികച്ച ഫലം ആ ടീമിന്റെ ഭരണത്തിലൂടെ ലഭ്യമാകൂ.നാടിന്റെ വികസനമാകണം പാര്‍ട്ടിയുടെ വികസനത്തിനെക്കാളും മുഖ്യം.മാത്രമല്ല തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി എന്ന ഒരു ചിന്തയോ മറ്റു വിഭാഗീയതകളോ എവിടേയും പ്രകടിപ്പിക്കാന്‍ പാടില്ല.“തെരഞ്ഞെടുപ്പ് ജയം “ ഈ മത്സരത്തിന്റെ അനിവാര്യ ഫലം മാത്രമാണെന്ന് ഓര്‍മ്മിക്കുക.അതായത് ജയവും പരാജയവും ഒരു മത്സര്‍ത്തിന്റെ രണ്ടു ഭാഗങ്ങളാണ്.ഒരാള്‍ ജയിക്കുമ്പോള്‍ മറ്റൊരാള്‍ തോല്‍ക്കും എന്നത് തീര്‍ച്ച.

തെരഞ്ഞെടുക്കപെട്ടവരെ തിരിച്ചു വിളിക്കാന്‍ നമ്മുടേ ജനാധിപത്യം അനുവദിക്കുന്നില്ല.അതിനാല്‍ തെരഞ്ഞെടുത്ത് അയക്കുന്നതിന്റെ മുമ്പ് തന്നെ ഓരോ സ്ഥാനാര്‍ത്ഥിയെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കിയതിന് ശേഷം മാത്രം നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കുക.

6 comments:

ആയിരത്തിയൊന്നാംരാവ് said...

m.p parameshwarente article koode chertthu vaayikkam

തെച്ചിക്കോടന്‍ said...

നാട്ടുകാര്‍ക്ക് വേണ്ടി നല്ലത് ചെയ്യുന്നവനായിരിക്കണം ജയിക്കേണ്ടത്, അത് ഏതു പാര്ട്ടിക്കാരനായാലും. പ്രത്യേകിച്ചും പഞ്ചായത്ത്‌ ആകുമ്പോള്‍ പരസ്പരം അറിയുന്നവരായിരിക്കും സ്ഥാനാര്‍ഥികളും, അത് ജനങ്ങള്‍ക്ക്‌ നല്ലത് തിരഞ്ഞെടുക്കാന്‍ എളുപ്പമാകും.

ഒരു നുറുങ്ങ് said...

കക്ഷിരാഷ്ട്രീയത്തിന്‍റെ അതിപ്രസരമില്ലാത്ത
ജനസേവാനതല്പരരായവര്‍ മുന്നോട്ട് വരട്ടെ..!

കാക്കര kaakkara said...

തീർച്ചയായും സ്ഥാനാർത്ഥിയുടെ ഗുണഗണങ്ങൾ തന്നെയായിരിക്കണം മാറ്റുരക്കേണ്ടത്‌... അതിന്റെകൂടെ സ്ഥാനാർത്ഥിയുടെ രാഷ്ട്രീയം പരിശോധിക്കുന്നതും നല്ലതാണ്‌... പഞ്ചായത്തല്ലെ, രാഷ്ട്രീയം നോക്കേണ്ടതില്ല എന്നൊക്കെ കരുതുന്നത്‌ ശരിയല്ല എന്നാണ്‌ എന്റെ അഭിപ്രായം... ജനാധിപത്യത്തിൽ രാഷ്ട്രീയമുണ്ടാകണം... കക്ഷിരാഷ്ട്രീയമുണ്ടാകണം...

സ്ഥാനാർത്ഥിയുടെ ഗുണഗണങ്ങളിൽ ഒരു ഘടകം മാത്രമാണ്‌ കക്ഷിരാഷ്ട്രിയം... സ്വന്തം വാർഡിന്റെ അതിരുകൾ പോലും തിരിച്ചറിയാത്ത പാർട്ടി സ്ഥാനാർത്ഥിയേക്കാൾ നല്ലത്‌ നമ്മുടെയിടയിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്രസ്ഥാനാർത്ഥിയായിരിക്കും...

കുടിവെള്ളത്തിൽ പോലും രാഷ്ട്രീയം കാണുന്ന സ്ഥാനാർത്ഥി... പാർട്ടി ചാവേറാണ്‌.... രാഷ്ട്രീയത്തിലെ ഭീകരൻ...

Akbar said...

"തെരഞ്ഞെടുക്കപെട്ടവരെ തിരിച്ചു വിളിക്കാന്‍ നമ്മുടേ ജനാധിപത്യം അനുവദിക്കുന്നില്ല". സത്യം. കൈവിട്ടു പോയാല്‍ പോയി.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കൂട്ടുകെട്ടുകള്‍ കാണുമ്പോള്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്ന ആശയക്കുഴപ്പമാണ്. ഇതാ ഇവരെപ്പോലെ

Areekkodan | അരീക്കോടന്‍ said...

ആയിരത്തൊന്നാം രാവ്...അതെവിടെ ആ ആര്‍ട്ടിക്ക്‌ള്‍?

തെച്ചിക്കോടാ‍...എനിക്ക് തോന്നുന്നത്,ആരെ തള്ളണാം എന്നതില്‍ ജനങ്ങള്‍ക്ക് കണ്‍ഫ്യൂഷന്‍ ആകും എന്നാണ്.

ഹാറൂണ്‍ക്കാ...അതെ

കാക്കരേ...വാര്‍ഡിന്റെ സ്പന്ദനമായ ആരെയും ജയിപ്പിക്കാം.ഇനിയുള്ള കാലം അവരുടേതാണ്.

അക്ബറേ...അതേ, പറഞ്ഞപോലെ കൂട്ടുകെട്ടും പിന്നെ കൂട്ടത്തല്ലും.

Post a Comment

നന്ദി....വീണ്ടും വരിക