Pages

Saturday, January 08, 2011

എന്റെ ഗൃഹ പ്രവേശം.

വീട് എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്.ഇക്കാലത്ത് ഒരു വീട് പണിത് കിട്ടുക എന്നത് ദുഷ്കരവും കൂടി ആണ്.പണമുണ്ടെങ്കിലും പണിക്കാരെ കിട്ടാത്ത അവസ്ഥ.പണിക്കാര്‍ ഉണ്ടാകുമ്പോള്‍ സാധനം കിട്ടാത്ത അവസ്ഥ.രണ്ടും ഉണ്ടാകുമ്പോള്‍ പണം ഇല്ലാത്ത അവസ്ഥ.ദൈവത്തിന് സ്തുതി (അല്‍ഹംദു‌ലില്ലാഹ്).ഈ എല്ലാ അവസ്ഥകളേയും തരണം ചെയ്തു കൊണ്ട് എന്റെ വീടിന്റെ പണി 95% തീര്‍ന്നു.

ഈ സംഗതി ഞാന്‍ ബ്ലോഗില്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ടാകും.മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പുതിയ വീടില്‍ താമസമാക്കി - കഞ്ഞി കാച്ചിക്കൊണ്ട്.അതെ പാലുകാച്ചല്‍ മാറ്റി ശശിയേട്ടന്‍ ഉപ്പ് കൂട്ടി ഉണ്ടാക്കിയ അടുപ്പില്‍ കഞ്ഞികാച്ചിക്കൊണ്ട് ആദ്യ ഗൃഹപ്രവേശം.ഏകദേശം ഒരു മാസം മുമ്പ് എന്റെ പ്രീഡിഗ്രി സുഹൃത്തുക്കളെ (ഹോസ്റ്റല്‍ മേറ്റ്സ്) മാത്രം വിളിച്ചുകൊണ്ട് ഒരു ചായ കാച്ചല്‍ പരിപാടിയും കഴിഞ്ഞു.

ഒരു മാസം മുമ്പ് ചില ബ്ലോഗര്‍മാര്‍ക്ക് ഞാന്‍ ഒരു ക്ലൂ നല്‍കിയിരുന്നു , വീണ്ടും ഒരു ബ്ലോഗ് മീറ്റിനെക്കുറിച്ച്.തല്‍ക്കാലം അത് ക്ലൂ ആയി തന്നെ നില്‍ക്കട്ടെ.

ഇന്ന് വീടിന്റെ ഒറിജിനല്‍ കുടിയിരിക്കല്‍ പരിപാടി.ബൂലോകത്തെ പലരും പങ്കെടുക്കാന്‍ റെഡിയായി നില്‍ക്കുന്ന ഈ പരിപാടിയില്‍ പക്ഷേ എന്റെ തൊട്ടടുത്തുള്ള ബ്ലോഗറെ പോലും വിവരം അറിയിച്ചിട്ടില്ല.കാരണം മറ്റൊന്നുമല്ല ഇന്ന് ഞാന്‍ 70 എം എം ചിരി ഫിറ്റ് ചെയ്ത ഒരു വെറും യന്ത്രം മാത്രമായിരിക്കും എന്നതിനാല്‍ ,ആരോടും രണ്ട് വാക്ക് സംസാരിക്കാനോ എന്റെ കുടുംബത്തെ പരിചയപ്പെടുത്താനോ സമയം കിട്ടില്ല എന്ന ഉത്തമ ബോധ്യമുണ്ട്.അപ്പോള്‍ ഇന്നത്തേത് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ബന്ധുക്കളേയും അയല്‍‌വാസികളേയും മാത്രം വിളിച്ചുകൊണ്ടുള്ള ഒരു പരിപാടിയാക്കി മാറ്റി.

അപ്പോള്‍ ബൂലോകത്ത് മറ്റൊരു സംശയം ഉയരുന്നു. ബൂലോകര്‍ക്കുള്ള പായസം കാച്ചല്‍ എന്ന് ? അതെ, അതിനുള്ള ചര്‍ച്ച ഉടന്‍ തുടങ്ങട്ടെ.മൂന്നാം കേരള ബ്ലോഗ് മീറ്റ് അരീക്കോട് ആകട്ടെ.നീട്ടിപ്പിടിച്ചു കൊണ്ട് ഒരു ഡേറ്റ് ഇപ്പോഴേ അലോചിക്കാം.അതായത് ഏപ്രില്‍/മേയ്.

അയ്യോ, അടുക്കളയില്‍ നിന്നും ചോദ്യ ശരം.ഇത് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹൌസ് വാമിംഗ് ആണോ എന്ന്.ഗിന്നസ് ബുക്ക് കാരെ അറിയിക്കണം പോലും.

ഏതായാലും ബൂലോകരുടെ മുഴുവന്‍ അനുഗ്രഹാശിസ്സുകളും ഉണ്ടാകും എന്ന പ്രതീക്ഷയോടെ -

25 comments:

പട്ടേപ്പാടം റാംജി said...

നേരത്തെ ഉള്ള അറിയിപ്പുകള്‍ എന്തായാലും നന്നായി. കത്തി കാച്ചാലും ചായ കാച്ച്ചാലും നന്നായി.
എത്താന്‍ പറ്റുമോ എന്നറിയില്ല.
എന്നാലും ആദ്യമേ എല്ലാവിധ ആശംസകളും.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇതെന്താ മൾട്ടിപ്പിൾ ഗൃഹപ്രവേശമോ..?
ഞാനെല്ലാം നാട്ടിൽ വരുമ്പോൾ ഒരു ബ്ലോഗീറ്റുകൂടി നടത്തുക.....!
ഇപ്പോൾ ഭാവുകങ്ങൾ മാത്രം....

മിസിരിയനിസാര്‍ said...

അനുഗ്രഹാശിസ്സുകള്‍ എന്ന് മുണ്ടാകും..!
മാഷ്‌ ഇവിടെ വരെ നിര്‍ബന്ധമായും വരണം.............
http://misriyanisar-yentepennungal.blogspot.com/2011/01/blog-post.html

jazmikkutty said...

ഒരു ഗ്ലാസ് നാരങ്ങാ വെള്ളമെങ്കിലും ഞങ്ങള്‍ ബ്ലോഗ്ഗേസിന് നല്‍കാതെ ഗ്രഹപ്രവേശം നടത്തിയതില്‍ ശക്തമായി പ്രതികരിക്കുന്നു.:)

mini//മിനി said...

ബ്ലോഗർ ആണെങ്കിൽ ഏത് നേരത്തും ഗൃഹത്തിൽ പ്രവേശിക്കാം. ആശംസകൾ

Kalavallabhan said...

ഏതു നേരത്തും ബ്ലോഗർമാർ ഗൃഹപ്രവേശം നടത്തുമെന്ന് കരുതിയായിരിക്കും വിലാസം നല്കാത്തത് അല്ലേ ?
ഏപ്രിൽ/മെയ് .....

ഒഴാക്കന്‍. said...

മാഷേ, അങ്ങനെ പുര ഒരെണ്ണം ഒപ്പിച്ചു അല്ലെ... പിന്നെ വിളിച്ചില്ലെങ്കിലും സാരമില്ല ഞാന്‍ ഇനി അരീക്കോട് വഴി വരുമ്പോള്‍ അവിടെ വന്നു ബിരിയാണി കഴിചോളാം. അപ്പൊ എല്ലാ വിധ ആശംസകളും .. പാല് കാച്ചല്‍ നടക്കട്ടെ.

വാഴക്കോടന്‍ ‍// vazhakodan said...

എല്ലാവിധ ആശംസകളും.

Muneer N.P said...

ഗൃഹപ്രവേശത്തിനു എല്ലാ ആശംസ്കളും നേരുന്നു

nikukechery said...

ആശംസകൾ

ഭായി said...

പുതിയ ഗൃഹത്തിൽ താങ്കൾക്കും കുടുംബത്തിനും സർവ്വശക്തൻ എല്ലാ അനുഗ്രഹങളും നന്മകളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

krishnakumar513 said...

ആശംസകൾ!!

junaith said...

മാഷേ എല്ലാവിധ അനുഗ്രഹാശിസ്സുകളും പടച്ച തമ്പുരാന്‍ നല്‍കട്ടെ..

മുല്ല said...

ആശംസകള്‍ മാഷേ...എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.

Sameer Thikkodi said...

മെയ്‌ ജൂണ്‍ ആണെങ്കില്‍ അരീക്കൊടെക്ക് ഒന്ന് വരാം ...നാട്ടില്‍ ലീവിന് വരണമെന്നുണ്ട് അപ്പോഴേക്കും ...

എന്റെ ഹൃദ്യമായ ആശംസകള്‍ ...

ഹംസ said...

മാഷെ ഇങ്ങനെ ഒരു സന്തോഷവാര്‍ത്ത അറിയിക്കുമ്പോള്‍ വീടിന്‍റെ ഒരു പടം കൂടി ഇടാമായിരുന്നില്ലെ അതിനു ഗൂഗിളിനു വേറെ കാശ് ഒന്നും കൊടുക്കണ്ടല്ലൊ... കാണുന്നവര്‍ക്ക് സന്തോഷത്തിന്‍റെ കൂടെ മറ്റൊരു സന്തോഷം കൂടി ആവില്ലെ...

ഏതായാലും പുതിയ വീട് മാഷിനും കുടുംബത്തിനും നന്മകള്‍ മാത്രം നിറഞ്ഞ ഒരു ഭവനമായി തീരാന്‍ പ്രാര്‍ത്ഥിക്കുന്നു...

Typist | എഴുത്തുകാരി said...

പുതിയ വീട്ടിലെ താമസത്തിനു് എല്ലാ ഭാവുകങ്ങളും. സമാധാനവും സന്തോഷവും നിറഞ്ഞുനിൽക്കട്ടെ.

ബ്ലോഗർമാർക്കുള്ള പായസം കാച്ചലിനു് ഞാനുമുണ്ടേയ്.

~ex-pravasini* said...

ആശംസകള്‍,,,

Areekkodan | അരീക്കോടന്‍ said...

റാംജി...ആശംസകള്‍ക്ക് നന്ദി.കൂട്ടായ ചര്‍ച്ചയിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന ഒരു ഡേറ്റ് കിട്ടും എന്ന് കരുതുന്നു.

മുരളിയേട്ടാ...ഈറ്റാന്‍ എപ്പോ വേണമെങ്കിലും വരാം, ആദ്യം അറിയിക്കണം എന്ന് മാത്രം.

മിസ്‌രിയനിസാര്‍...ഓകെ ഞാനിതാ ഇപ്പോഴേ അവിടെ എത്തി.

ജസ്മിക്കുട്ടീ...പ്രതിഷേധം ഇല്ലാല്ലോ, പ്രതികരണമല്ലേ ഉള്ളൂ, സ്വീകരിച്ചു.

മിനി...അസമയത്ത് വരരുത് എന്ന് കൂട്ടിച്ചേര്‍ക്കട്ടെ...

കലവല്ലഭാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വിലാസം ഏകദേശം എല്ലാവര്‍ക്കും അറിയാം,.അതാ നല്‍കാഞ്ഞത്.

Areekkodan | അരീക്കോടന്‍ said...

ഒഴാക്കാ...ഈ വാ കൊണ്ടുള്ള വരവ് തുടങ്ങിയിട്ട് കാലം കുറേയായി.അപ്പോ ഇനി വീട്ടില്‍ വച്ച് നേരിട്ട് കാണാം.

വാഴക്കോടാ...നാട്ടില്‍ വരുമ്പോള്‍ കുടുംബസമേതം ഇവിടെ എത്തുമല്ലോ?

മുനീര്‍....നന്ദി

നികു...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നന്ദി

ഭായി...പ്രാര്‍ത്ഥന സര്‍വ്വശക്തന്‍ സ്വീകരിക്കട്ടെ, അര്‍ഹമായ പ്രതിഫലവും നല്‍കട്ടെ,ആമീന്‍

കൃഷ്ണകുമാര്‍....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ആശംസകള്‍ക്ക് നന്ദി

Areekkodan | അരീക്കോടന്‍ said...

ജുനൈദ്...പ്രാര്‍ത്ഥന സര്‍വ്വശക്തന്‍ സ്വീകരിക്കട്ടെ, അര്‍ഹമായ പ്രതിഫലവും നല്‍കട്ടെ,ആമീന്‍

മുല്ല...ആശംസകള്‍ക്ക് നന്ദി

സമീര്‍....നാട്ടില്‍ വരുമ്പോള്‍ കുടുംബസമേതം വരാം.

ഹംസ...പന്തല്‍ പൊളിക്കട്ടെ , എന്നിട്ട് ഒരു പടം ഇടാം.അഭിപ്രായത്തിന് വളരെ വളരെ നന്ദി.

എഴുത്തുകാരി ചേച്ചീ...ചേച്ചിയില്ലാതെ പായസം വിളമ്പുന്നില്ല.!!!

എക്സ്‌പ്രവാസിനി...ആശംസകള്‍ക്ക് നന്ദി

sivanandg said...

“ആശംസകള്‍”

DIV▲RΣTT▲Ñ said...

12 മണിക്കും, അതിനു മുന്പെയും, പിന്പെയും ആണ് ഗൃഹപ്രവേശത്തിന് പറ്റിയ മുഹൂര്‍ത്തം. ദിവാരെട്ടന്റെ എല്ലാ വിധ ആശംസകളും ....

MT Manaf said...

വീടിന് 'മസ്കന്‍' എന്ന് അറബിയില്‍ ഒരു പദമുണ്ട്
'സമാധാനത്തിന്‍റെ ഗേഹം'
അതാവട്ടെ....

Areekkodan | അരീക്കോടന്‍ said...

ശിവാനന്ദ്ജി...നന്ദി

ദിവാരേട്ടാ...11 മണിക്കും അതിന്റെ മുന്‍പും പിന്‍പും പറ്റും എന്ന് ആരോ പറയുന്നു.

Post a Comment

നന്ദി....വീണ്ടും വരിക