പ്രിയ സുഹ്രൂത്തുക്കളേ...
അങ്ങനെ അരീക്കോടനും ഒരു ടൂര്‍ സംഘത്തലവനായി ലക്ഷദ്വീപിലേക്ക് ...!ഇന്ന് രാത്രി എറണാകുളത്തേക്ക്, നാളെ അവിടെ നിന്നും കടമത്ത് ഐലന്റിലെ എന്റെ സുഹൃത്ത് ജമാലിന്റെ അടുത്തേക്ക്...ഇതു കാരണം ഇന്ന് വരേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രെസ്സ് എന്ന് വരും എന്ന് തീരുമാനമില്ലാതെ നിര്‍ത്തിയിരിക്കുന്നു.അതിനാല്‍ അതേ എക്സ്പ്രെസ്സില്‍ വരാറുള്ള എന്റെ പ്രതിവാരക്കുറിപ്പുകളും ഈ വാരത്തില്‍ ഉണ്ടായിരിക്കില്ല എന്നറിയിക്കുന്നു.
അപ്പോള്‍ എല്ലാവരും മത്സരിച്ച് എനിക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു കൊള്ളൂ....അഥവാ ലക്ഷദ്വീപ് പോസ്റ്റുകള്‍ വായിക്കാന്‍ സഹിക്കാന്‍ പൊറോട്ടയും കഴിച്ച് റെഡി ആയി ഇരിക്കുക.
14 comments:
അപ്പോള്‍ എല്ലാവരും മത്സരിച്ച് എനിക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു കൊള്ളൂ....
അവിടെ ചായകടയില്‍ രാവിലെ ചൂരമീന്‍ പൊരിച്ചത് കിട്ടും.തിന്നോളൂ.....
യാത്രാ മംഗളങ്ങളും മനോരമകളും നേരുന്നു! പോയി വരൂ മാഷേ..
ഒരുപാട് അബദ്ധങ്ങള്‍ ഉണ്ടാവട്ടെ! കുറേ പോസ്റ്റുകള്‍ പ്രതീക്ഷിക്കാലോ :)
യാത്രാ മംഗളം നേരുന്നു.പ്രാര്‍ത്ഥിക്കുന്നു.
പത്തിരി തിന്നു കാത്തിരിക്കുന്നു.(പൊറാട്ട ശെരിയാകൂല!)
ശുഭയാത്ര നേരുന്നു...
എന്നിട്ട് അസ്സലൊരു യാത്രാവിവരണം പേട്യക്കൂട്ടാ..
പോയി വരൂ, മംഗളങ്ങൾ, വിവരണങ്ങൾ സഹിക്കാൻ വായനക്കാർ റെഡി!
കൊച്ചിയി ഞങ്ങൾ ചില പാവപ്പെട്ട ബൂലോഗ വാസികളുണ്ടേ...മടങ്ങി വരുമ്പോൾ ദീപ് ചക്കരയുമായി വന്ന് ഞങ്ങൾക്ക് നൈവേദ്യം തരിക.
പോയി വരൂ എല്ലാ മാധ്യമവും നേരുന്നു.(വാഴക്കോടൻ മംഗളവും മനോരമയും തന്ന നിലയ്ക്ക് ഞാനെന്തെങ്കിലും തരേണ്ടെ)
അരീക്കോടന്‍ മാഷെ,നിക്കിന്..നിക്കിന് ഞമ്മളും ബരുന്നെ...
ആശംസകള്‍ മാഷേ. ഞാന്‍ പോയിട്ടുണ്ട് കടമത്ത് ദ്വീപില്‍, സുന്ദരം,മനോജ്ഞം.
pOyi varu mahanE....
വാഴക്കോടന്‍ പറഞ്ഞപോലെ അബദ്ധങ്ങള്‍ ധാരാളം പറ്റട്ടെ, അത്രയും പോസ്റ്റുകള്‍ കിട്ടുമല്ലോ?! :)
ശുഭയാത്ര നേരുന്നു.
peepee...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.മീന്‍ ഇല്ലാത്ത ദിവസങ്ങളായതിനാല്‍ ചൂര കിട്ടിയില്ല.
വാഴേ...നീ ആശിച്ചപോലെ തന്നെ സംഭവിച്ചു.ഉടന്‍ വരുന്നു!!!
എക്സ് പ്രവാസിനി...ഷുഗര്‍ കൂടേണ്ട എന്ന് കരുതിയാ പൊറോട്ട ആക്കിയത്.അപ്പോ സ്ഥിരം പത്തിരി ആണല്ലേ പരിപാടി?
റിയാസ്...ഇന്ത്യന്‍ റെയില്‍വേ ആണോ?
മുരളിയേട്ടാ...അത് പിന്നെ പറയണോ?
ശ്രീനാഥാ...നന്ദി...ഉടന്‍ വരുന്നു!!!
യൂസുഫ്പ...പോര്‍ട്ടിനടുത്തുള്ള ആ വളവിലെ എലെക്ടിക് പോസ്റ്റിന്റെ അടുത്ത് നിന്നാല്‍ മതി.ഞാന്‍ ഇപ്പുറത്ത് കൂടെ രക്ഷപ്പെട്ടോളാം!
ജസ്മിക്കുട്ടീ...കുട്ടികള്‍ക്ക് ഇതല്പം പാടാ...
മുല്ല...അതേ, രണ്ട് ദിവസം തങ്ങാന്‍ പറ്റിയ നല്ല ഒരു സ്ഥലം.പക്ഷേ കീശ കാലിയാകും എന്ന് മാത്രം!
ഒ.എ.ബി...മഹനേ എന്നോ അതോ മഹാനേ എന്നോ?
തെച്ചിക്കോടാ...അതെ, അതു തന്നെ സംഭവിച്ചു.ഉടന്‍ വരുന്നു!!!
Post a Comment
നന്ദി....വീണ്ടും വരിക