കഴിഞ്ഞ ആഴ്ച മുഴുവന്‍ ലക്ഷദ്വീപില്‍ കടമത്ത് എന്ന ദ്വീപിലായിരുന്നു ഞാന്‍.നിഷ്കളങ്കരായ ഒരു ജനതയുടെ സ്നേഹാദരങ്ങള്‍ നേരിട്ട് അനുഭവിക്കാന്‍ എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഭാഗ്യം ലഭിച്ചു.ജനങ്ങളുടെ പെരുമാറ്റം ഞങ്ങള്‍ ഏവരേയും അത്ഭുതപ്പെടുത്തി.അതില്‍ ചിലത് ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.
എന്നെ ക്ഷണിച്ചത് എന്റെ കൂടെ ഡിഗ്രിക്ക് ഫറൂക്ക്കോളേജില് പഠിച്ച കടമത്ത്കാരനായ ജമാല്‍ ആയിരുന്നു.ഞാന്‍ ഇങ്ങനെ ഒരു ട്രിപ് പ്ലാന്‍ ചെയ്യുമ്പോഴേ നീ റെഡി ആയാല്‍ മതി , ബാക്കി എല്ലാം ഞാന്‍ ഏറ്റു എന്ന് പറഞ്ഞിരുന്നത് വെറുതെ ആയിരുന്നില്ല എന്ന് എനിക്ക് കൊച്ചിയില്‍ എത്തിയ ഉടന്‍ തന്നെ ബോധ്യമായി.പിന്നീട് ഉണ്ടായ ഓരോ കാര്യങ്ങളും എടുത്ത് പറയേണ്ടത് തന്നെ.അത് മറ്റൊരിക്കല്‍ പറയാം , ഇന്ഷാഅല്ലാഹ്.
കടമത്ത് ഞങ്ങള്‍ എത്തുമ്പോള്‍ ബോട്ട്ജെട്ടിയില്‍ ഞങ്ങളേയും കാത്ത് ജമാല്‍ നില്‍പ്പുണ്ടായിരുന്നു.ജെട്ടിക്ക് തൊട്ടടുത്ത് തന്നെയുള്ള അവന്റെ ജ്യേഷ്ടന്റെ ലോഡ്ജില്‍ ഞങ്ങളെ എത്തിച്ച ശേഷം അവന് യാത്രാവിശേഷങ്ങള്‍ ആരാഞ്ഞു.എല്ലാവരും ആദ്യമായിട്ട് കപ്പല്‍ യാത്ര ചെയ്തതിന്റെ ത്രില്ലില്‍ എന്തു പറയണം എന്നറിയാതെ വിഷമിച്ചു.ഇതിനിടയില്‍ തന്നെ ഞങ്ങള്‍ പന്ത്രണ്ട് പേര്‍ക്കുള്ള ബ്രേക്ഫാസ്റ്റ് അവന്റെ വീട്ടില്‍ റെഡി ആണെന്ന് ജമാല്‍ അറിയിച്ചു.കപ്പലില്‍ നിന്നും ബ്രേക്ഫാസ്റ്റ് കഴിച്ചു എന്ന് പറഞ്ഞെങ്കിലും പത്തര ആകുമ്പോഴേക്കും അവന് ഞങ്ങളെ പൊക്കാന്‍ എത്താം എന്ന് പറഞ്ഞ് സ്ഥലം വിട്ടു.
പറഞ്ഞത് പോലെ പത്തരക്ക് വീണ്ടും ജമാല്‍ എത്തി.അവന്റെ വീട്ടിലെ ബ്രേക്ഫാസ്റ്റ് വിഭവ സമൃദ്ധമായിരുന്നു.ചപ്പാത്തിയും പൊറോട്ടയും നൂലപ്പവും .അതിലേക്ക് ചിക്കന്‍ കറിയും ഫിഷ് കറിയും കടല കറിയും....ഏത് ആള്‍ക്കും കഴിക്കാന്‍ പറ്റാവുന്ന രൂപത്തില്‍!ചക്ക കണ്ട വാഴക്കോടനെപ്പോലെ ആയിരുന്നു പിന്നെ പന്ത്രണ്ടില്‍ പതിനൊന്നും (എനിക്കിരിക്കാന്‍ സീറ്റ് കിട്ടിയില്ല)!ഇനി ഒരു ഉച്ചഭക്ഷണം ആവശ്യമില്ല എന്ന് ഭക്ഷണ ശേഷമുള്ള പലരുടേയും ഉന്തിയ വയറ് പറയുന്നുണ്ടായിരുന്നു.
അതിനാല്‍ ഞാന്‍ ജമാലിനോട് പറഞ്ഞു : “ഇനിയുള്ള ഭക്ഷണം ഏതെങ്കിലും ഹോട്ടലില്‍ ഏല്പിച്ചാല് മതി.“
“ഇല്ല, ഉച്ചഭക്ഷണം ഇവിടേ റെഡി ആയിക്കഴിഞ്ഞു!”
“യാ കുദാ, അത് ഇനി എപ്പഴാ കഴിക്കുക ?”
“ഒരു രണ്ടര ആകുമ്പോള്‍ എത്തിയാല്‍ മതി “ ഞങ്ങളെ റൂമിലേക്ക് തിരിച്ചയക്കുമ്പോള്‍ ജമാല്‍ പറഞ്ഞു.
ജമാല്‍ പറഞ്ഞ പ്രകാരം രണ്ടരക്ക് ഞങ്ങള്‍ വീണ്ടും അവന്റെ വീട്ടില്‍ എത്തി.വീണ്ടും ഞങ്ങളെ ഞെട്ടിക്കുന്ന ഒരു ഉച്ചഭക്ഷണം!വിഭവങ്ങള്‍ പറഞ്ഞാല്‍ വായനക്കാരുടെ വായില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും എന്നതിനാല്‍ ഞാന്‍ അത് പറയുന്നില്ല.ഇത്തവണ ബുഫെ സംവിധാനമായിരുന്നു ജമാല്‍ ഒരുക്കിയിരുന്നത്.പന്ത്രണ്ട് പേരും മൂക്കറ്റം തിന്നു എന്ന് മാത്രം ചുരുക്കി പറയാം, കാരണം തീറ്റ കഴിഞ്ഞ് വാച്ചില്‍ നോക്കുമ്പോള്‍ നാല് മണിയോട് അടുത്തിരുന്നു! ദ്വീപുകാരന്റെ ആതിഥേയ മര്യാദക്ക് മുമ്പില്‍ ശിരസ് നമിച്ചു കൊണ്ട് അന്നേക്ക് ഞങ്ങള്‍ എല്ലാവരും വീട് വിട്ടു.
വാല്: അതിഥി ദേവോ ഭവ: എന്ന് ഈ പച്ച മനുഷ്യര്‍ ഒരു പക്ഷേ കേട്ടിട്ടു പോലുമുണ്ടാകില്ല.പക്ഷേ അവരില്‍ നിന്നും നാം ഒരു പാട് പഠിക്കേണ്ടിയിരിക്കുന്നു.
12 comments:
വീണ്ടും ഞങ്ങളെ ഞെട്ടിക്കുന്ന ഒരു ഉച്ചഭക്ഷണം!വിഭവങ്ങള്‍ പറഞ്ഞാല്‍ വായനക്കാരുടെ വായില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും എന്നതിനാല്‍ ഞാന്‍ അത് പറയുന്നില്ല.
അതിഥി ദേവോ ഭവ.
കൊള്ളാം..നല്ലത് തന്നെ,പ്രോത്സാഹിക്കപ്പെടേണ്ടതും തന്നെ.,,
രണ്ട് നേരം തിന്നത് മാത്രമേയുള്ളൂ ഇക്കാ.. ലക്ഷദ്വീപിലെ കാഴ്ചകളും വിശേഷങ്ങളും ഒക്കെ പോരട്ടേ..
ഭക്ഷണത്തിന്റെ കാര്യം പറഞ്ഞന്നേ കൊതിപിച്ചല്ലോ ഇക്കാ.......
ലക്ഷ ദ്യീപിലെ മറ്റു വിശേഷങ്ങള്‍ ഒന്നുമില്ലേ ..?
ഭക്ഷണം,ഭക്ഷണം.എനിക്ക് വയ്യ, യാത്രയുടെ വിവരങ്ങള്‍ പറയൂ മനുഷ്യാ...
കടമത്ത് പണ്ട് ഞങ്ങള്‍ പോയപ്പോള്‍ അവിടെ ഒരു റെസോര്ട്ട് മാത്രെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ ടൂറിസ്റ്റുകള്‍ക്ക് താമസിക്കാന്‍ ഹോട്ടലുകള്‍ ഉണ്ടൊ?
നിങ്ങള്‍ എങ്ങെനെ പോയി, ബൈ ഷിപ്പ് ഓര് വിമാന്..? അതിഥി ആയി പോയത് കൊണ്ട് ചാര്‍ജ് കുറയും അല്ലെ..?
തീറ്റയോടെ തുടങ്ങി അതോടെ അവസാനിപ്പിക്കരുത്, മുല്ല പറഞ്ഞപോലെ ഡിറ്റെയില്‍സ് എല്ലാം പോരട്ടെ.
അടുത്ത ട്രിപ്പിന് ഞാനുണ്ട് കടെ. പേടിക്കണ്ടാ ഫുഡ്ഡും താമസവും മാഷിന്റെ വക
അരീക്കോടന്‍ മാഷേ,ഹത് ശരി ഓസിനു ശാപ്പാടടിക്കാന്‍ പോയതാ...ല്ലേ? മുല്ലേന്റെ കമെന്റ് ചിരിപ്പിച്ചു..
{ഭക്ഷണം,ഭക്ഷണം.എനിക്ക് വയ്യ, യാത്രയുടെ വിവരങ്ങള്‍ പറയൂ മനുഷ്യാ...} വിശദ വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ ഉണ്ടാവുമല്ലേ..?
അതെ യാത്രാവിവരണങ്ങള്‍ പറയൂ..
തീറ്റപ്പോസ്റ്റ്..!! മുല്ലയുടെ കമന്റ് രസകരം.
ശരി, ബാക്കി പറയൂ...
:)
മാഷിപ്പം എവിടെപ്പോയാലും തീറ്റക്കാര്യം തന്നെ ഒന്നാമത്.. ബാകിയുള്ളോരെ കൊതിപിടിപ്പിക്കാന്‍
ബാക്കികൂടെ പോരട്ട് വേഗം
ഹും... ആതിഥേയത്വം സമ്മതിച്ചു. ഇനി പോരട്ടെ എല്ലാരും പറഞ്ഞ പോലെ അവിടുത്തെ സംസ്കാരങ്ങളും വിശേഷങ്ങളും. കേട്ടിടത്തോളം ലക്ഷദ്വീപിനെക്കുറിച്ചു ഒരു പരമ്പരക്ക് വകയുണ്ട്. ഉണ്ടാകുമെന്ന് കരുതുന്നു.
മാഷെ...
ഈ നിലക്കാണെങ്കില്‍
"ചക്ക കണ്ട വാഴക്കോടനെ പോലെ"
എന്നത് മാറ്റി
"ഭക്ഷണം കണ്ട അരീക്കോടനെ പോലെ" എന്നാക്കേണ്ടി വരുമോ...?
Post a Comment
നന്ദി....വീണ്ടും വരിക