Pages

Tuesday, November 22, 2011

ശ്രീനാരായണഗുരുവും കാറിന്റെ റിവേഴ്സിങും....

കാര്‍ ഇപ്പോള്‍ വന്ന വഴി

മുതലാളിയെ കിട്ടിയ സന്തോഷത്തില്‍ കാര്‍ വീണ്ടും ഡിസ്കോ കളിക്കാന്‍ തുടങ്ങി.

“നീ എവിടേം നോക്കിയാ ഡ്രൈവ് ചെയ്യുന്നത്?” പിന്‍സീറ്റില്‍ നിന്നും കമന്റുകള്‍ വരാന്‍ തുടങ്ങി.

“മാഷ് ഇതുവരെ ഡ്രൈവ് ചെയ്ത അതേ റോഡിന്റെ ബാക്കിയാ ഇതും...”

“അതാ പറഞ്ഞത് ഡ്രൈവിങ്ങിനും വേണം ഒരു കരയോഗം...” പറഞ്ഞുതീരുന്നതിന് മുമ്പ് ഒരാള്‍ കാറിന് കൈകാട്ടി.തേടിയ പുലി കാറിന് കൈകാട്ടി എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതുവരെ അനുഭവിച്ചിട്ടില്ലായിരുന്നു.

“ഈ വഴി ഒരു ഘോഷയാത്ര വരുന്നുണ്ട്.വണ്ടി ദേ ആ ലെഫ്റ്റ് പോകറ്റ് റോഡിലൂടെ വിട്ടോളൂ...” ഞങ്ങള്‍ക്ക് മുമ്പില്‍ പോയ വാഹനങ്ങളും അവര്‍ പറഞ്ഞ വഴിയെ തിരിയുന്നത് കണ്ട് മുമ്പേ ഗമിക്കും ഗാര്‍ തന്‍ പിമ്പേ ഗമിക്കും ഗാറുകളെല്ലാം എന്ന പഴമൊഴിയും അന്വര്‍ത്ഥമാക്കി വണ്ടി റൈറ്റ് റോഡില്‍ നിന്ന് ലെഫ്റ്റ് റോഡിലേക്ക് കയറി.

ആ റോഡില്‍ കയറിയ ഉടനെ അന്തരിച്ചുപോയ കൃഷ്ണങ്കുട്ടി നായരെപ്പോലെ ഒരാള്‍ വീണ്ടും കാറിന് കൈ കാണിച്ചു.അയാളുടെ സ്ലിംനെസ്സ് കാരണം ഞങ്ങളുടെ ഡ്രൈവര്‍ അത് കാണാത്തതോ അതല്ല മറ്റെന്തെങ്കിലുമോ അറിയില്ല കാര്‍ നിര്‍ത്താതെ വിട്ടു.ആ റോഡിലും എല്ലാ വാഹനങ്ങളും സൈഡ് ആക്കുന്നത് കണ്ട എനിക്ക് എന്തോ പന്തികേട് തോന്നി.ഇടവഴി പോലെയുള്ള ഒരു ഇടുങ്ങിയ പാതയില്‍ വണ്ടി പ്രവേശിച്ചതും മുന്നില്‍ മറ്റൊരു ഘോഷയാത്ര !!

“ങേ!! “ ഞങ്ങളെല്ലാവരും ഞെട്ടി. കാര്‍ ബ്രേക്കിട്ടതും ഘോഷയാത്രയുടെ മുന്നില്‍ നിന്നൊരാള്‍ ഓടിവന്നു പറഞ്ഞു.

“വണ്ടി പിന്നോട്ടെടുക്കണം...പിന്നില്‍ ഒരു രഥം വരുന്നുണ്ട്...”

“അതിനിവിടെ സൈഡാക്കിയല്‍ പോരേ...?”

“ഈ ഇടുങ്ങിയ വഴിയിലൂടെ അത് കടന്ന് പോകാനോ?” ആഗതന് ഞങ്ങളുടെ മറുപടി ഇഷ്ടമായില്ല.

“അതു തന്നെയാ ഞാനും പറയുന്നത്...“

“ആഹാ...നീ അത്രക്കായോ?” ആള്‍ക്കാര്‍ ഓടി വന്ന് കാറിനെ ചുറ്റാന്‍ തുടങ്ങി.

എന്റ്റെ ഉള്ളില്‍ അല്പം ഭയം കേറി തുടങ്ങി.കാരണം കാറിനുള്ളിലിരിക്കുന്ന അരീക്കോടനും തിക്കോടിക്കാരനും വാല്യക്കാരനും നാമൂസും പെടുന്ന സമുദായമല്ല കാറിന് പുറത്ത് നില്‍ക്കുന്നത്.താടിക്കാര്‍ ആരും ഇല്ലാഞ്ഞത് ആ നിമിഷം ഞങ്ങളെ രക്ഷിച്ചു.നാമൂസ് മീറ്റില്‍ നിന്നും വാങ്ങിയ സഖാവ് കുഞ്ഞാലിയെ പറ്റിയുള്ള ഒരു പുസ്തകം പുറം ചട്ട കാണ്‍കെ ഞാന്‍ ഉയര്‍ത്തിപ്പിടിച്ചു.കണ്ണൂര്‍ സഖാക്കന്മാര്‍ക്ക് അത് കണ്ടെങ്കിലും വല്ലതും തോന്നിയാലോ ? വാല്യക്കാരന്‍ അതിനിടെ അറക്കല്‍ കൊട്ടാരത്തില്‍ നിന്ന് വാങ്ങിയ മറ്റൊരു ‘ആലി’ പുസ്തകവും മുറുക്കിപ്പിടിച്ചു.അപ്പോള്‍ കിട്ടിയ ഒരു ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു.

“മെയിന്‍ റോഡില്‍ നിന്നും ഇതുവഴി പോകാന്‍ പറഞ്ഞത് കൊണ്ടാ ഇങ്ങോട്ട് തിരിഞ്ഞത്...”

“ഞാന്‍ കൈ കാട്ടിയിട്ടും നിര്‍ത്താതെ പോന്നതല്ലേ ?” ‘കൃഷ്ണങ്കുട്ടി നായരും’ ഓടി എത്തി.

“നിങ്ങള്‍ കൈ കാട്ടിയത് ഞാന്‍ കണ്ടില്ല...”

“ആഹാ...ഇത്രേം തടീം വണ്ണോം ള്ള ഞാന്‍ കൈ കാട്ടിയിട്ട് കണ്ടില്ല എന്നൊ ?” ‘കൃഷ്ണങ്കുട്ടി നായര്‍’ തന്റെ സിക്സ് പാക്ക് കാണിക്കാന്‍ ശ്രമിച്ച് പരാചയപ്പെട്ടു.

“സംസാരിക്കാന്‍ സമയമില്ല... വണ്ടി റിവേഴ്സ് എടുക്ക്...” ഓഫായ വണ്ടിയിലേക്ക് നോക്കി കൂടി നിന്നവര്‍ പറഞ്ഞു.അപ്പോഴേക്കും ഘോഷയാത്ര ഞങ്ങളുടെ സമീപത്തെത്തി.

“അതേ....നമുക്ക് ഘോഷയാത്ര കഴിഞ്ഞ് പോയാല്‍ മതി...വണ്ടി പിന്നോട്ട് എടുക്ക്...” ഒരു പിടിവള്ളി കിട്ടിയ ആശ്വാസത്തില്‍ ഞാനും പറഞ്ഞു.

“ആഹാ...അങ്ങ്നെയങ്ങ് പിന്നോട്ട് എടുക്കാനോ....ഇത് പി.ഡബ്ലിയു.റോഡല്ലേ ?” അതുവരെ ഉണ്ടായ സര്‍വ്വ സമാധാനവും കെടുത്തുന്ന ബോംബ് ഞങ്ങളുടെ ഒരു വായില്‍ നിന്ന് തന്നെ പൊട്ടി.

“ങാഹാ...എന്തു പറഞ്ഞെടാ..” ആരുടെയോ കൈ കാറിനുള്ളിലേക്ക് ശക്തിയില്‍ വരുന്നത് ഞാന്‍ കണ്ടു.മറ്റാരോ ആ കൈ തടഞ്ഞില്ലായിരുന്ന്വെങ്കില്‍ എന്റെ പിറ്റേന്നത്തെ ട്രെയ്നിംഗ് മുഴുവന്‍ കുളമായേനെ.കാരണം കണ്ണൂരിനെ സംബന്ധിച്ച് അടുത്ത സ്റ്റെപ് പിന്നെ രക്തക്കളമാണ്.

“നീ കാറ് റിവേഴ്സ് എടുക്ക്...ഇത് ഗുരുവിന്റെ ഘോഷയാത്രയാ” ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു.

“ഇത് അതിലും വലിയ കുരുവാ ....ഒന്ന് സ്റ്റാര്‍ട്ട് ആയി കിട്ടേണ്ടേ...” സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഇന്ത്യക്കാരനെ കേട്ടിട്ടുണ്ട്.അതുപോലെ ജനക്കൂട്ടം കണ്ടപ്പോള്‍ സ്റ്റാര്‍ട്ടിംഗ് മറന്ന ലോകത്തിലെ ആദ്യത്തെ കാറായി ശ്രീജിത്തിന്റെ കാര്‍ അന്ന് ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

“നീ ഇറങ്ങ്...ഞാന്‍ എടുത്തോളാം...” ഞാന്‍ പറഞ്ഞതും ഡ്രൈവര്‍ പുറത്തിറങ്ങി.ഉടന്‍ നാട്ടുകാരനായ ഒരാള്‍ വണ്ടിയിലേക്ക് കയറി , സ്റ്റാര്‍ട്ട് ചെയ്ത് തൊട്ടടുത്ത് കണ്ട പറമ്പിലെ പണിതീരാത്ത വീട്ടുമുറ്റത്തേക്ക് കയറ്റി.ഒരു വലിയ ആപത്തില്‍ നിന്നും രക്ഷപ്പെട്ടതില്‍ ഞാന്‍ ദൈവത്തെ സ്തുതിച്ചു.നാമൂസും തിക്കോടിക്കാരനും ശ്രീജിത്തും പുക ആസ്വദിച്ചുകൊണ്ട് മനസ്സ് വീണ്ടും ചൂടാക്കിക്കൊണ്ടിരുന്നു.


(തുടരും....)

12 comments:

Areekkodan | അരീക്കോടന്‍ said...

മുമ്പേ ഗമിക്കും ഗാര്‍ തന്‍ പിമ്പേ ഗമിക്കും ഗാറുകളെല്ലാം എന്ന പഴമൊഴിയും അന്വര്‍ത്ഥമാക്കി വണ്ടി റൈറ്റ് റോഡില്‍ നിന്ന് ലെഫ്റ്റ് റോഡിലേക്ക് കയറി.

Sameer Thikkodi said...

ഹ ഹ... രസകരമായ അവതരണം...

കണ്ണൂർ മീറ്റിന്റെ "after effects"

തടി "സലാമത്താക്കിയത്"

മനോജ് കെ.ഭാസ്കര്‍ said...

ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു...

കൊമ്പന്‍ said...

പോരട്ടെ പോരട്ടെ കുരുത്തകേടുകള്‍ ഒക്കെ ഇങ്ങു പോരട്ടെ
അല്ല ആ തടുക്കാന്‍ വന്നവരോട് നാമൂസ് ഒന്നും പറഞ്ഞില്ലേ

ഇ.എ.സജിം തട്ടത്തുമല said...

ഇതെന്താ എഴുതാൻ താമസിച്ചത്.....? ബാക്കികൂടി വരട്ടെ!

അനില്‍@ബ്ലോഗ് // anil said...

ഹ ഹ!!
കൊള്ളാം.
:)

naushad kv said...

നന്നായിട്ടുണ്ട് !

വാല്യക്കാരന്‍.. said...

അന്ന് ആ രണ്ടു വിദ്വാന്മാര്‍ വലിച്ചു വിട്ട പുക ഇപ്പോഴും ഈ മൂക്കിലുണ്ട്..

മാഷേ..ഇങ്ങള് സംഭവാ..ഞാനിതൊക്കെ എന്റെ ഡയറിയില്‍ എഴുതിയെടുത്തിട്ടുണ്ട്..വായിച്ചു രസിക്കാന്‍..

faisalbabu said...

മാഷേ ഇതടിപൊളി ..നേരില്‍ കണ്ടപ്പോള്‍ ഇതിനെ ക്കുറിച്ച് ചോദിക്കാന്‍ കഴിയാഞ്ഞത് ഒരു നഷട്ടമായി ഇപ്പോള്‍ തോന്നുന്നു....മുമ്പത്തെ ആ ലക്ഷദ്വീപ്‌ യാത്ര ഇടയ്ക്കു നിര്‍ത്തിയത്‌ പോലെ ഇതും ഇട്ടേച്ചു പോവരുത് ട്ടോ .....

Akbar said...

:))

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ചിരിച്ചു ഒരു പാട് ,അരീക്കോട് പുലിയിറങ്ങുന്ന സ്ഥല്ലമാണ് അല്ലെ ?എത്ര പുലികളാ അവിടെ ...

jayarajmurukkumpuzha said...

rasakaramayittundu......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............

Post a Comment

നന്ദി....വീണ്ടും വരിക