Pages

Friday, March 16, 2012

ആതിഫാ’സ് ഫാദര്‍ ഇസ് അ ഗ്രേറ്റ് ഫാര്‍മര്‍!!!

മാര്‍ച്ച് ആറാം തീയതി ഞാന്‍, അനന്തപുരിയിലെ തെരുവില്‍ പൊങ്കാല അടുപ്പില്‍ നിന്നും ഉയരുന്ന പുക ഉണ്ടാക്കുന്ന കാര്‍മേഘങ്ങള്‍ മനസ്സില്‍ കാണുമ്പോള്‍, നാട്ടില്‍ എന്റെ രണ്ടാമത്തെ മകള്‍ അവള്‍ പഠിക്കുന്ന സ്കൂളിന്റെ ഓഫീസിലേക്ക് മനസ്സില്‍ ഒരു കാര്‍മേഘവുമായി നടക്കുകയായിരുന്നു.സംഗതി ഒന്നുമില്ല , രാവിലെത്തന്നെ ഒരു കുട്ടി അവളോട് പറഞ്ഞു -

“ആതിഫയെ മേം (ഹെഡ്‌മിസ്ട്രസ്സിനെ അവര്‍ വിളിക്കുന്നത് അങ്ങനെയാ!) വിളിക്കുന്നു”

ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് എന്റെ പേടിസ്വപ്നമായിരുന്ന അറബിക് ടീച്ചര്‍ ആയ ഫാത്തിമ ടീച്ചര്‍ ആയിരുന്നു അവരുടെ മേം എന്നതിനാല്‍ അവളുടെ പേടി ഞാന്‍ മനസ്സിലാക്കി.ഓഫീസിലെത്തിയ അവളോട് മേം ചോദിച്ചത്രെ...

“നിന്റെ ഉപ്പയുടെ പേരെന്താ?”

“ആബിദ്...”

ഇന്നലെ പത്രത്തില്‍ വന്നത് നിന്റെ ഉപ്പയെ പറ്റിയാണോ?”

“ആ..”

“ആ....അതൊന്ന് ഉറപ്പ് വരുത്താനായിരുന്നു...പൊയ്ക്കോളൂ....”

അന്ന് വീട്ടില്‍ തിരിച്ചെത്തി അവള്‍ ഈ സംഗതികള്‍ പറഞ്ഞു.ഒപ്പം ഇതും കൂടി......
“സ്കൂള്‍ അസംബ്ലിയും ഉണ്ടായിരുന്നു.അതില്‍ മേം പറഞ്ഞു....ആതിഫാ’സ് ഫാദര്‍ ഇസ് അ ഗ്രേറ്റ് ഫാര്‍മര്‍!!!“

(ഫാദര്‍ എന്ന് മേം പറഞ്ഞത് മോള് കേട്ടത് ഫാര്‍മെര്‍ എന്നാകും എന്ന് കരുതുന്നു)

6 comments:

Areekkodan | അരീക്കോടന്‍ said...

അന്ന് വീട്ടില്‍ തിരിച്ചെത്തി അവള്‍ ഈ സംഗതികള്‍ പറഞ്ഞു.ഒപ്പം ഇതും കൂടി......
“സ്കൂള്‍ അസംബ്ലിയും ഉണ്ടായിരുന്നു.അതില്‍ മേം പറഞ്ഞു....ആതിഫാ’സ് ഫാദര്‍ ഇസ് അ ഗ്രേറ്റ് ഫാര്‍മര്‍!!!“

Cv Thankappan said...

മാഷ്ക്ക് സമ്മാനം കിട്ടീത് ബെസ്റ്റ് "അഗ്രികള്‍ച്ചര്‍
ആഫീസര്‍" എന്ന് ധരിച്ചാവും.
ആശംസകള്‍

Unknown said...

അരീക്കോടൻ മാഷേ..... ബ്ലോഗുലകത്തിൽ നടത്തുന്ന ഈ കൃഷിപ്പണികളെക്കുറിച്ച് 'മേം' അറിഞ്ഞുകാണും.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കൃഷി അത്ര മോശമല്ല മാഷേ ,അത് ജീവന്‍റെ ഉറവിടമാണ് ,അത് കൊണ്ട് അഭിമാനപൂര്‍വ്വം പറയൂ ,ആത്തിഫാസ്‌ ഫാദര്‍ ഈസ്‌ എ ഗ്രേറ്റ്‌ ഫാര്‍മര്‍

Echmukutty said...

എനിയ്ക്ക് ശരിയ്ക്കും മനസ്സിലായില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

അല്ലാ...
കൃഷി സംബന്ധമായി
ഭായിക്ക് വല്ല അവാർഡും ലഭിച്ചുവോ..?

Post a Comment

നന്ദി....വീണ്ടും വരിക