സംസ്ഥാന സ്കൂള്‍ കലോത്സവം മലപ്പുറത്ത് അക്ഷരാര്‍ത്ഥത്തില്‍ പൊടിപാറിച്ച് മുന്നേറുമ്പോള്‍ ഒരു മലപ്പുറംകാരനായിട്ട് അത് കണ്ടില്ല എന്ന നാണക്കേട് ഒഴിവാക്കാനും, കുടുംബത്തിനും ഇതിന്റെ ഒരു ഹരം അറിയിച്ചുകൊടുക്കാനും വേണ്ടി ഞാനും കുടുംബസമേതം ഇന്നലെ മലപ്പുറത്തെത്തി.പ്രധാന വേദിയായ എം.എസ്.പി ഗ്രൌണ്ടില് ആയിരുന്നു ഞാന്‍ ആദ്യം പോയത്.കോല്‍കളിയായിരുന്നു അവിടെ നടക്കാന്‍ പോകുന്ന ഇനം.കര്ട്ടന് താഴ്ന്നു നില്ക്കുന്ന അവസ്ഥയില്‍ എന്തോ തടസ്സം നേരിട്ട അനൌന്സ്മെന്റ് വന്നു കൊണ്ടിരുന്നതിനാല്‍ ഞാന്‍ നഗരിയിലൂടെ ഒന്ന് ചുറ്റാന്‍ തീരുമാനിച്ചു.
എല്ലാ പത്രങ്ങളും മത്സരിച്ച് അടിക്കുറിപ്പ് മത്സരവും ക്വിസ് മത്സരങ്ങളും നടത്തുന്നതും സപ്പ്ലിമെന്റുകള്‍ വിതരണം ചെയ്യുന്നതും ജനം അവിടെയെല്ലാം തിക്കിതിരക്കുന്നതും ഞാന്‍ കണ്ടു.ഞാനും മക്കളും ആ തിരക്കിലേക്ക് തന്നെ അലിഞ്ഞു ചേര്‍ന്നു.
വിവിധ സ്റ്റാളുകളില്‍ നിന്നും അകന്നു പോകുന്നവരുടെ കയ്യില്‍ നിറയെ പത്രങ്ങള്‍ കാണാമായിരുന്നു.മലപ്പുറത്തുകാര്‍ ഇങ്ങനെ പത്രം വായിക്കാന്‍ തുടങ്ങിയോ എന്ന് ഞാന്‍ ഒരു വേള സംശയിച്ചു പോയി.പിന്നീടാണ് ഓസിന് കിട്ടുന്നത് എന്തും തല്ക്കാലം കയ്യിലും പിന്നെ വഴിയിലും എന്ന യാഥാര്‍ത്ഥ്യം ഞാന്‍ നേരില്‍ കണ്ടത്.മാലിന്യം ഇല്ലാത്ത കലോത്സവം എന്ന് സംഘാടകര്‍ അലമുറയിട്ടിരുന്നത് ഈ മേളയെപറ്റി തന്നെയോ എന്ന് ആരും ചോദിച്ചുപോകും.അത്രയധികം മാലിന്യമായിരുന്നു കലോത്സവ നഗരിയില്‍ കണ്ടിരുന്നത്.ഇടക്കിടെ ഈ ബോര്‍ഡും ഒരു ‘മാലിന്യമായി’ കാണാമായിരുന്നു.
വിവിധ സ്റ്റാളുകളില്‍ നിന്നും അകന്നു പോകുന്നവരുടെ കയ്യില്‍ നിറയെ പത്രങ്ങള്‍ കാണാമായിരുന്നു.മലപ്പുറത്തുകാര്‍ ഇങ്ങനെ പത്രം വായിക്കാന്‍ തുടങ്ങിയോ എന്ന് ഞാന്‍ ഒരു വേള സംശയിച്ചു പോയി.പിന്നീടാണ് ഓസിന് കിട്ടുന്നത് എന്തും തല്ക്കാലം കയ്യിലും പിന്നെ വഴിയിലും എന്ന യാഥാര്‍ത്ഥ്യം ഞാന്‍ നേരില്‍ കണ്ടത്.മാലിന്യം ഇല്ലാത്ത കലോത്സവം എന്ന് സംഘാടകര്‍ അലമുറയിട്ടിരുന്നത് ഈ മേളയെപറ്റി തന്നെയോ എന്ന് ആരും ചോദിച്ചുപോകും.അത്രയധികം മാലിന്യമായിരുന്നു കലോത്സവ നഗരിയില്‍ കണ്ടിരുന്നത്.ഇടക്കിടെ ഈ ബോര്‍ഡും ഒരു ‘മാലിന്യമായി’ കാണാമായിരുന്നു.
അവനവന് വാങ്ങുന്ന പത്രം വായിച്ചോ അല്ലാതെയോ അവിടെ തന്നെ
നിക്ഷേപ്പിക്കുന്നതിന് പകരം സ്വന്തം വീട്ടില്‍ കൊണ്ടു പോകാനെങ്കിലും നാം
പഠിക്കേണ്ടിയിരിക്കുന്നു.അല്ലെങ്കില്‍ ഇത്തരം മേളകളില്‍ സംഘാടകര്‍ തന്നെ ഈ
സാധനങ്ങള്‍ നിക്ഷേപ്പിക്കാന്‍ ഒരു ബിന്‍ കൂടി സ്ഥാപിക്കാന്‍ എല്ലാ
മാധ്യമങ്ങളോടും ആവശ്യപ്പെടണം.മാലിന്യം ഉണ്ടാക്കുന്നവര്‍ക്ക് തന്നെയാണ് അത്
സംസ്കരിക്കാനുള്ള ബാധ്യതയും എന്ന് എല്ലാവരും മനസ്സിലാക്കണം.മാലിന്യ മുക്ത
കലോത്സവ നഗരിയില്‍ നിന്നും ലഭിച്ച മാലിന്യത്തിന്റെ തൂക്കം ഏതെങ്കിലും ചാനലോ
പത്രമോ റിപ്പോര്‍ട്ട് ചെയ്യുമോ എന്നും നമുക്കൊന്ന് കാത്തിരുന്ന് കാണാം.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കലോത്സവം എന്ന നിലക്ക് ഈ കലോല്‍സവം ഉണ്ടാക്കിയ വിവിധപ്രശ്നങ്ങളെക്കുറിച്ച് അധികാരികള്‍ ആഴത്തിലുള്ള ഒരു വിലയിരുത്തല്‍ തന്നെ നടത്തണം.പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുന്നത് നല്ലതായിരിക്കും.എങ്കിലേ ഇനിയും ഇതുപോലെയുള്ള ചെറുപട്ടണങ്ങള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളക്ക് ആഥിത്യം വഹിക്കുമ്പോള്‍ വരുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ സാധിക്കൂ.
10 comments:
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കലോത്സവം എന്ന നിലക്ക് ഈ കലോല്‍സവം ഉണ്ടാക്കിയ വിവിധപ്രശ്നങ്ങളെക്കുറിച്ച് അധികാരികള്‍ ആഴത്തിലുള്ള ഒരു വിലയിരുത്തല്‍ തന്നെ നടത്തണം.പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുന്നത് നല്ലതായിരിക്കും.
മാലിന്യനിര്‍മാര്‍ജനം ഇല്ലായിരുന്നു അല്ലേ?
ഓസിനു കിട്ടുന്നതൊക്കെയും വാങ്ങി വായിച്ച് അലക്ഷ്യമായി വലിച്ചെറിയുന്ന നമ്മൾ തന്നെയാണ് മലിന്യപ്രശ്നത്തിൽ ഒന്നാം പ്രതി. അധികാരികൾ കമ്മീഷനടിക്കാൻ വകുപ്പുണ്ടെങ്കിലേ ഇടപെടുകയുള്ളു.
മാഷ് പറഞ്ഞതു പോലെ ഓരോ ‘മാലിന്യപ്പെട്ടി’ എല്ലായിടത്തും ഉണ്ടാക്കി വക്കാനും, യഥാസമയം നീക്കം ചെയ്യാനും അധികാരികൾ ശ്രദ്ധിച്ചാൽ ബാക്കിയൊക്കെ ജനങ്ങൾ നോക്കിക്കോളും...
ലേഖനം അവസരോചിതം...
ആശംസകൾ...
വായിച്ചു വിവേകം നേടുക!!!
ആശംസകള്‍
"ഒരു കുറ്റവും കുറവും പറയാന്‍ ഇല്ലാത്ത കലോല്‍സവം..." എന്ന് എവിടെയോ വായിച്ചത് ഓര്‍ത്തു പോയി.
നല്ല കുറിപ്പ്
നമ്മുടെ ജനങ്ങള്‍ അല്ലെ മാഷെ ഒരിക്കലും നന്നാകില്ല - "കുപ്പത്തരമേ കാണിക്കൂ.
ഡസ്ടു ബിന്‍ വയിസ്റ്റു ബിന്‍ ഇവ ഒക്കെ എന്താണെന്ന് ചോദിക്കും?
ഇവിടെ കുപ്പകള്‍ ഇടരുതെന്നെഴുതിയ സ്ഥലം നോക്കി ചപ്പും ചവറും ഇടും - വഴിയില്‍ തന്നെ മുറുക്കിയും കാര്ക്കിച്ചും തുപ്പും
ഇതൊന്നും ചെയ്യരുതെന്ന് ഒരു രാഷ്ട്രീയ കക്ഷിയും അവരുടെ അംഗങ്ങളോട് പറയില്ല
സ്നേഹപൂര്‍വ്വം സന്തോഷ് നായര്‍
ഈ ബോർഡ് വായിച്ച് മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ മാത്രമേ അത് നടപ്പിലാകൂ..
സംഗതി പേപ്പറായിരുന്നതുകൊണ്ടു തർക്കാലം രക്ഷപ്പെടും..
എല്ലാം തോന്നിയിടത്തു വലിച്ചറിയുന്ന ഈ രീതിയോടു സംഘാടകർക്ക് എന്തു പറയാൻ...?
മാലിന്യത്തിന്റെ കാര്യത്തില്‍ അവനവന്റേതൊഴിച്ച് ബാക്കിയൊക്കെ മാലിന്യം എന്നതാണ് നമ്മുടെ ഒരു രീതി..
നന്നായി ഈ കുറിപ്പ്.
Post a Comment
നന്ദി....വീണ്ടും വരിക