Pages

Thursday, October 10, 2013

വരുന്നു....!!!!

             പണ്ട്, വീടിന് തൊട്ടടുത്തുള്ള വിജയ ടാക്കീസിന്റെ ചുറ്റുമതിലിന്റെ ഉള്‍ഭാഗത്തെ ചുമരില്‍ കണ്ടിരുന്ന ഒരു പദമാണ് ഈ പോസ്റ്റിന്റെ തലക്കെട്ട്. പത്ത് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രത്തിലെ സിനിമാ പരസ്യങ്ങളും ഇതേ തലക്കെട്ടിലായിരുന്നു വന്നിരുന്നത്.കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ അതേ പദം കടമെടുക്കുന്നു....
            കുടുംബവുമൊത്ത് നാലഞ്ച് ദിവസം നീളുന്ന ഒരു ഉല്ലാസയാത്ര മനസ്സില്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് മൂന്ന് നാല് വര്‍ഷങ്ങളായി.മുമ്പ് എല്ലാ വര്‍ഷവും എന്ന പോലെ പോയിരുന്നത് നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ആയതോട് കൂടി നിലച്ചുപോയി. ഒന്നും രണ്ടും മൂന്നും ദിവസത്തെ ചെറിയ ട്രിപ്പുകളില്‍ മിക്കതും ഒതുങ്ങി എന്നതാണ് സത്യം. കഴിഞ്ഞ മൂന്ന് കൊല്ലമായി ഓണാവധിയില്‍ റംസാന്‍ നോമ്പും പിന്നെ ലുലുവിന് ക്ലാസ്സും വരുന്നതിനാല്‍ ആ ദിവസങ്ങളിലും പോകാന്‍ പറ്റാത്ത വിഷമത്തിലായിരുന്നു.മന്‍സൂര്‍ ചെറുവാടിയുടെ ബാചിലര്‍ ട്രിപ്പ് വിവരണങ്ങള്‍ കാണുമ്പോള്‍ മനസ്സ് വല്ലാതെ  കൊതിക്കുകയും ചെയ്തിരുന്നു.
          ഈ ഓണാവധിയില്‍ കുടുംബത്തിന്റെ ആ പരാതി തീര്‍ത്തുകൊടുത്തു.ശ്രീമതി ഇന്ദിരാഗാന്ധി മത്സരിച്ച കര്‍ണ്ണാടകയിലെ ചിക്കമംഗ്ലൂരും തൊട്ടടുത്ത പ്രദേശങ്ങളിലൂടെയും കുടുംബ സമേതം ഒരു യാത്ര നടത്തി...പശ്ചിമഘട്ടം കടന്ന് ഡെക്കാണ്‍ പീഠഭൂമിയിലൂടെ ജോഗ് വെള്ളച്ചാട്ടവും ഷിമോഗയും ബേലൂരും ഹലെബീഡും ശ്രാവണബല്‍ഗോളയും ഒക്കെ ചുറ്റിയുള്ള സന്തോഷത്തിന്റെ, ആസ്വാദനത്തിന്റെ ആ നാളുകള്‍ ഉടന്‍ ഇവിടെ വായിക്കാം.....

5 comments:

Areekkodan | അരീക്കോടന്‍ said...

പശ്ചിമഘട്ടം കടന്ന് ഡെക്കാണ്‍ പീഠഭൂമിയിലൂടെ ജോഗ് വെള്ളച്ചാട്ടവും ഷിമോഗയും ബേലൂരും ഹലെബീഡും ശ്രാവണബല്‍ഗോളയും ഒക്കെ ചുറ്റിയുള്ള സന്തോഷത്തിന്റെ, ആസ്വാദനത്തിന്റെ ആ നാളുകള്‍ ഉടന്‍ ഇവിടെ വായിക്കാം.....

ajith said...

ഉടന്‍ വരുന്നു!

വായിക്കാന്‍

Unknown said...

Appo onnu karangi padam koodi postamayirunnu

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നാളെ നാളെ നാളേ 
ഇതാഇവിടെ വരെ അല്ലെ?
 വേഗമാകട്ടെ 

Areekkodan | അരീക്കോടന്‍ said...

അതേ....എഴുത്ത് മുഴുവനായി....ഇനി ടൈപ്പണം....അതും ആരംഭിച്ചു.....ഉടന്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുക.

Post a Comment

നന്ദി....വീണ്ടും വരിക