“ലൂന എന്ന് വിളിക്കുന്ന എന്റെ ഏറ്റവും ചെറിയ മോൾക്ക് ഈ മാർച്ച് 18ന് 4 വയസ്സ് തികഞ്ഞു. അവളുടെ മാസങ്ങൾക്ക് ഇളയതാണ് അനിയന്റെ മകൻ മുന്ന. അവർ തറവാട്ടു വീട്ടിലാണ് താമസം.രണ്ട് പേരും നല്ല കളിക്കൂട്ടുകാർ ആണെങ്കിലും മുന്നക്കൊപ്പിച്ച് കളിക്കോപ്പുകളും ചെരിപ്പും ഡ്രെസ്സും അടക്കമുള്ള എല്ലാ സാധനങ്ങളും ഒപ്പിക്കുക എന്നതാണ് ലൂനയുടെ പ്രധാന പരിപാടി.
രണ്ട് ദിവസം മുമ്പ് ലൂനയേയും മടിയിലിരുത്തി ഞാൻ ഉറക്കെ പത്രം വായിക്കുകയായിരുന്നു.
“.......... വെള്ളപ്പൊക്കം വരെ ഉണ്ടായേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി”.
ഇത് കേട്ട ഉടനെ ലൂന മോളുടെ മറുപടി
“നമ്മുടെ വീട്ടിലെ പത്രത്തിൽ ‘മുന്ന’റിയിപ്പൊ....?ലൂനറിയിപ്പ് അല്ലേ ഉപ്പച്ചീ വേണ്ടത്?”

2 comments:
ന്യൂ ജനറേഷൻ കുട്ടികളുടെ ഒരു കാര്യമേ...!!!
ലൂനയുടെ മുന്നറിയിപ്പ് ന്യായം..
Post a Comment
നന്ദി....വീണ്ടും വരിക