Pages

Saturday, July 12, 2014

ദേ..നെയ്മർ കേരളത്തിൽ !!!

 ലോകകപ്പ് മത്സരങ്ങൾക്കിടെ പരിക്കേറ്റ് പുറത്തായ ബ്രസീൽ സൂപ്പർതാരം നെയ്മറിന് കേരളത്തിന്റെ ആയുർവേദ ചികിത്സ ഫലപ്രദമാകും എന്ന് ആരോ പറഞ്ഞതിന്റേയും മറ്റും പുകമറക്ക് ഇടയിൽ ബ്രസീലിലുള്ള രണ്ട് മലയാളികൾ നെയ്മറെ കാണാൻ പോയി. ആയുർവേദ  ചികിത്സയെപറ്റിയും കേരളത്തിലെ ജനങ്ങളെപറ്റിയും നെയ്മെറിനെ ബോധിപ്പിക്കുക എന്ന ദൌത്യം സ്വയം സ്വീകരിച്ചായിരുന്നു ഈ മലയാളികൾ നെയ്മറെ സമീപിച്ചത്.

“നമസ്കാരം“ ആശുപത്രിക്കിടക്കയിൽ കിടക്കുന്ന നെയ്മറോട് ആഗതർ കൈകൂപ്പി പറഞ്ഞു

“%^&%$“ മറുപടി നമ്മുടെ സഖാക്കൾക്ക് മനസ്സിലായില്ല.തങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്നാണെന്നും നട്ടെല്ല് പോയവർക്ക് മുട്ടെല്ല് വച്ച് എണീപ്പിച്ച മഹത്ചരിത്രത്തിന്റെ പാരമ്പര്യക്കാരാണെന്നും ആഗതർ അറിയിച്ചു.എന്നാൽ കേരളം ആയതിനാൽ ചില സംഗതികളിൽ ചില മുൻ‌ധാരണകൾ ഉണ്ടാകണമെന്നും അവ തങ്ങൾ പറഞ്ഞുതരാമെന്നും അവർ നെയ്മറെ അറിയിച്ചു.

“താങ്കളെ ചികിത്സിക്കുന്നത് കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ആയിരിക്കും

“കൊട്ടക്കൈൽ???” നെയ്മറുടെ മറുചോദ്യം

“കൊട്ടക്കൈൽ അല്ല.അത് ചോറ് ഊറ്റുന്ന സാധനംഇത് കോട്ടക്കൽ..”

“ഓകെ”

“കോട്ടക്കൽ മലപ്പുറം ജില്ലയിൽ ആണ്.അവിടത്തെ ആചാരം അനുസരിച്ച് കണ്ടുമുട്ടുമ്പോൾ സലാം പറയണം.വെരി സിമ്പിൾഅസ്സലാമു‌അലൈക്കും.അപ്പോൾ തിരിച്ച് വ‌അലൈകു‌മുസ്സലാം എന്ന് പറയണം.”

നെയ്മർ ഒന്ന് പുഞ്ചിരിച്ചു.”ആ ഓർമ്മണ്ട് അല്ലേ , ഞമ്മളെ നാടോടിക്കാറ്റിലെ ഗഫൂർ ക ദോസ്ത്അതെന്നെ” ആഗതർക്ക് സമാധാനമായി

“ഓ..കെ”

“പിന്നെ കേരളത്തിലെ ഭക്ഷണം പ്രധാനമായും ചോറ് ആണ്.അതിൽ തന്നെ നെയ്‌ചോർ.”

“അയാം നെയ്മർ.നോട്ട് നെയ്ചോർ.”

“ആ അത് ഞങ്ങൾക്കറിയാം.ഇങ്ങൾ സബൂറാകിചോറിലേക്ക് പ്രധാന കറി സാമ്പാർ ആണ്”

“ഓവെരി ഗുഡ്.സാംബ ഇസ് ദേർ ആൾസൊ

“സാംബ അല്ല.സാമ്പാർഒരുതരം പച്ചക്കറി

“ഓ..കെ..”

“ഇനി പറയുന്നതാണ് ഏറ്റവും പ്രധാനം

“ഓ..കെ”

“ഈ ഓ.കെ ..ഓ.കെ എന്ന് ഇടക്കിടക്ക് പറയണ്ടകാരണം അത് ഞമ്മള് കന്നാലികൾക്ക് കൊടുക്ക്‌ണ തീറ്റന്റെ പേരാ.”

“ഓ..കെ.!!.”

“എയർപോർട്ടിൽ എറങ്ങുമ്പോ തന്നെ ഒരു ചോദ്യം ഉണ്ടാകും.നെയ്മറ് ആണോ ന്ന്.ആണ് തന്നെ എന്ന് തറപ്പിച്ച് പറയണം.ഇല്ലെങ്കിൽ ചിലപ്പോൾ അവര് ട്രൌസറ് ഊരി വരെ നോക്കും

“ഓ..കെ”

“അടുത്ത ചോദ്യം മരിയ ഷറപ്പോവയെ അറിയുമോ എന്നായിരിക്കും

“ഓകെ..മരിയഏഞ്ചൽ ഡി മരിയ ഐ നൊ”

“എടാ ബഡ്ക്കൂസേഓകെ ന്ന് എടക്കിടക്ക് പറയല്ലേമേൽ പറഞ്ഞ മരിയ എന്നല്ല ഒരു മരിയയേയും അറിയില്ല എന്ന് പറഞ്ഞേക്കണം

“ഓ..(ബ്ലും..ബ്ലും..)“

“വീണ്ടും ചോദ്യം വരുംടെൻഡുൽക്കറെ അറിയുമോ എന്ന്.”

“ഓയെസ്ഐ നൊ.ഇന്ത്യൻ ഫിലിം ആക്റ്റർ

“ങേ!!അത് ഡുൽക്കർ സൽമാൻഇത് ടെൻഡുൽക്കർ.”

“ഡുൽക്കർ സാൽമണ്ടെൻ !!!“

“മണ്ടെൻ??  എന്റെ മോനേനീ ഈ വിവരവും വെച്ചോണ്ട് കേരളത്തിലേക്ക് വരാത്തതാ നല്ലത്.ഇപ്പോ ഒരു കശേരുവിനെ പരിക്കുള്ളൂ.ബാക്കി ഉള്ളത്  നിലനിൽക്കണം എന്നുണ്ടെങ്കിൽ നീ ഇവിടെ തന്നെ കിടന്നോ…അടുത്ത ലോക‌കപ്പെങ്കിലും കളിക്കാം.. ഗുഡ്ബൈ8 comments:

Areekkodan | അരീക്കോടന്‍ said...

“എടാ ബഡ്ക്കൂസേ…ഓകെ ന്ന് എടക്കിടക്ക് പറയല്ലേ…മേൽ പറഞ്ഞ മരിയ എന്നല്ല ഒരു മരിയയേയും അറിയില്ല എന്ന് പറഞ്ഞേക്കണം…”

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആശുപത്രിയിൽ രോഗികളെ കൊല്ലുന്നത് കാണാൻ അറിയാത്ത കിഴങ്ങന്മാർ നെയ്മറെ ചികിൽസിക്കാൻ പോകുന്നു ഥൂൂ

ajith said...

നല്ല ഭാവന!

Mubi said...

കൊള്ളാം...

Areekkodan | അരീക്കോടന്‍ said...

ഡോക്ടറേ...കേരളഥിൽ അനേകം പ്രശ്നങ്ങൾ കിടക്കുംപ്പോഴാ നെയ്മർക്ക് സുഖ ചികിത്സ എന്നതാണ് പലരുടേയും ചോദ്യം

അജിത്തേട്ടാ....നന്ദി

മുബി...നന്ദി

ഫൈസല്‍ ബാബു said...

ഹഹഹ് മാഷേ ചിരിപ്പിച്ചൂ ട്ടോ :)

Cv Thankappan said...

നല്ല രസായി മാഷെ
ആശംസകള്‍

kumar kutty said...

നർമ്മ ഭാവന ശ്ശി ണ്ട്

Post a Comment

നന്ദി....വീണ്ടും വരിക