Pages

Sunday, October 26, 2014

വീണ്ടും ....!

          മൂന്ന് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ഞാൻ ഒരു ഇന്റെർവ്യൂ ബോർഡ് അംഗമായ ‘കഥ’ ഈ പോസ്റ്റിൽ പറഞ്ഞിരുന്നു.അന്നത്തെ രണ്ടാം ബോർഡ് മീറ്റിംഗിന് ശേഷം നടന്ന ഒരു മഹാസംഭവം ഇന്നും വെളിച്ചം കാണാതെ, പശു അയവിറക്കുന്നപോലെ എന്റെ മനസ്സിൽ മേലോട്ടും താഴോട്ടും ഷട്ടിൽ അടിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോ ദേ വീണ്ടും ...!!      

          21/06/2014ന് ചേർന്ന സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ യോഗതീരുമാനം എന്ന പേരിൽ 29/08/2014ന് (രണ്ട് മാസം കഴിഞ്ഞ് ) ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ 23/10/2014ന്   (കഷ്ടിച്ച് രണ്ട് മാസം കഴിഞ്ഞ് ) നടക്കുന്ന യൂത്ത് കോർഡിനേറ്റർ തസ്തികയിലേക്കുള്ള ഇന്റെർവ്യൂ ബോർഡിലേക്കുള്ള എൻ.എസ്.എസ് പ്രതിനിധിയായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നു !!!        

         ഇന്റെർവ്യൂ കഴിഞ്ഞ് സെലക്ഷൻ ലിസ്റ്റും നൽകിയതിനാൽ ഇനി ആരും എന്നെ ആ പേരിൽ വിളിക്കേണ്ട. പക്ഷേ ന്യായമായ ചില  സംശയങ്ങൾ എന്നിൽ മുളപൊട്ടുന്നു - ഈ ലിസ്റ്റ് പുറത്ത് വരുന്നത് 21/12/2014 ന് ആകുമോ ? (കഷ്ടിച്ച് രണ്ട് മാസം കഴിഞ്ഞ് ) . അങ്ങനെയെങ്കിൽ  കഷ്ടിച്ച് വെറും രണ്ട് മാസം ജോലി ചെയ്യാൻ അവർക്ക് നിയമന ഉത്തരവ് ലഭിക്കുന്നത് അടുത്ത വർഷം രണ്ടാം മാസം ആകുമോ?

വെയ്റ്റ് ആന്റ് സീ !!

2 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെയെങ്കിൽ കഷ്ടിച്ച് വെറും രണ്ട് മാസം ജോലി ചെയ്യാൻ അവർക്ക് നിയമന ഉത്തരവ് ലഭിക്കുന്നത് അടുത്ത വർഷം രണ്ടാം മാസം ആകുമോ?

വിനുവേട്ടന്‍ said...

ഒരു സംശയവും വേണ്ട മാഷേ... അങ്ങനെ തന്നെ ആയിരിക്കും... :)

Post a Comment

നന്ദി....വീണ്ടും വരിക