2009 ജൂൺ മുതൽ 2015 ജൂൺ
വരെ - ആറ് വർഷം !! അതെങ്ങനെ പറന്ന് പോയി എന്നറിയില്ല.കാരണം കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ്
കോളേജിൽ എന്നും എനിക്ക് ചെയ്യാനായി പലതും ഉണ്ടായിരുന്നു , എൻ.എസ്.എസ് എന്ന ഊർജ്ജസ്വലമായ
ഒരു പ്ലാറ്റ്ഫോം ഉള്ളതിനാൽ.ഇക്കഴിഞ്ഞ വ്യാഴാഴ്ച പുതിയ ആൾ എത്തിച്ചേർന്നതോടെ ഈ കോളേജിലെ
എന്റെ സേവനം അവസാനിച്ചു. ഇനി വീണ്ടും പഴയ തട്ടകമായ വയനാട് മാനന്തവാടിയിലെ ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക്.
സർക്കാർ സർവീസിൽ കയറിയാൽ
പിന്നെ പല ഘട്ടങ്ങളിലായി നടക്കുന്ന ചില കലാപരിപാടികളാണ് സ്ഥലം മാറ്റം , സ്ഥാനക്കയറ്റം
, വിരാമം എന്നിവ.ഇതിൽ മിക്കപ്പോഴും ഇരട്ടകളായി വരുന്നതാണ് സ്ഥാനക്കയറ്റത്തോടൊപ്പമുള്ള സ്ഥലം മാറ്റം.അത് പലർക്കും
സന്തോഷം നൽകും.എന്നാൽ കയറ്റമില്ലാത്ത മാറ്റി പ്രതിഷ്ഠ പലർക്കും രുചിക്കില്ല.പക്ഷേ,
എന്നെ സംബന്ധിച്ചിടത്തോളം രണ്ട് വർഷം മുമ്പേ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമായതിനാൽ
കുടുംബത്തെ വിട്ടു നിൽക്കേണ്ടി വരുന്നു എന്നതൊഴിച്ചാൽ മറ്റ് അരുചി ഒന്നും തോന്നുന്നില്ല.
ഞാൻ എന്റെ കുടുംബത്തോടൊപ്പം
നിന്ന് എങ്ങനെ ആസ്വദിച്ചോ അതേ പോലെ ആസ്വദിക്കാൻ എന്നെ മാറ്റി ഇവിടെ എത്തുന്ന ആൾക്കും
ആഗ്രഹമുണ്ടാകും.സ്വാധീനവും ശിപാർശയും ഉപയോഗിച്ച് ഒരു പരിധി വരെ സ്വയം സംരക്ഷിക്കാൻ
സാധ്യമായിരുന്നു.എന്നാൽ ഇവ എന്റെ സ്വന്തം നയത്തിന് കടക വിരുദ്ധമായതിനാൽ ഞാൻ ആ വഴി സ്വീകരിച്ചില്ല.ഈ
കുഞ്ഞു കേരളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നത് ഒഴിവാക്കാൻ ഒരാളുടെയും കാല് പിടിക്കാൻ
ഞാൻ തയ്യാറുമല്ല.
സ്വന്തമായി ഒരു കമ്പ്യൂട്ടറും
മേൽനോട്ടം നൽകാനായി ഒരു കമ്പ്യൂട്ടർ ലാബും ഇഷ്ടം പോലെ സമയവും ഉണ്ടാകും എന്നതിനാൽ എന്റെ
പഴയകാല ബ്ലോഗ് സാമ്രാജ്യത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് കൂടിയാണ് ഈ സ്ഥലം മാറ്റം.ബ്ലോഗ്
വായനയുടെ വസന്ത കാലത്തിലേക്കും ബ്ലോഗ് എഴുത്തിന്റെ സുവർണ്ണ കാലഘട്ടത്തിലേക്കും ഒരു
തിരിച്ചു പോക്ക് – ഈ വരുന്ന ആഗസ്ത് മാസത്തിൽ ബ്ലോഗിംഗിന്റെ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ
അതിനുള്ള മുന്നൊരുക്കമായി ഈ സ്ഥലം മാറ്റം മാറട്ടെ എന്നാശിക്കുന്നു.
11 comments:
ബ്ലോഗ് വായനയുടെ വസന്ത കാലത്തിലേക്കും ബ്ലോഗ് എഴുത്തിന്റെ സുവർണ്ണ കാലഘട്ടത്തിലേക്കും ഒരു തിരിച്ചു പോക്ക്
സംഭവിക്കുന്നതെല്ലാം നല്ലതിന്
എല്ലാം നന്നായി വരട്ടെ.
ആശംസകള്‍ മാഷേ
>>>>>എന്റെ പഴയകാല ബ്ലോഗ് സാമ്രാജ്യത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് കൂടിയാണ് ഈ സ്ഥലം മാറ്റം.ബ്ലോഗ് വായനയുടെ വസന്ത കാലത്തിലേക്കും ബ്ലോഗ് എഴുത്തിന്റെ സുവർണ്ണ കാലഘട്ടത്തിലേക്കും ഒരു തിരിച്ചു പോക്ക് << <<<
ആഹ.. എങ്കിൽ ഈ സ്ഥലം മാറ്റത്തിന്റെ വേദന ഞങ്ങളങ്ങു സഹിച്ചു. പുതിയ തട്ടകത്തിൽ ഇനിയുള്ള അങ്കം കെങ്കേമമാവട്ടെ..ആശംസകളോടെ സസ്നേഹം.
ആശംസകൾ..വയനാട് എനിക്കേറ്റവും ഇഷ്ടപ്പെട്ടൊരു സ്ഥലമാണു. ഇനിയുമിനിയും നല്ല എഴുത്തുകൾക്ക് വളമാകാൻ വയനാടൻ കാറ്റ് വീശട്ടെ!! :)
അങ്ങനെയാണെങ്കിൽ സ്ഥലം മാറ്റത്തിൽ ഞങ്ങൾക്കു സന്തോഷമേ ഉള്ളൂ ട്ടൊ!
ആശംസകള്‍
Shahid...ഭഗവത് ഗീതയിൽ നിന്നുള്ള ഈ വാക്കുകൾ ഇന്നും എന്റെ പേഴ്സിൽ ഉണ്ട്
ജോസ്....അതെ, എല്ലാം നന്നായി വരും എന്ന് പ്രതീക്ഷിക്കുന്നു
അക്ബർക്കാ....പ്രവാസികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കൂടുമാറ്റം നിമിഷങ്ങളുടേത് മാത്രം !!
രാജാവേ....മനോറാജ്യത്തിലേക്ക് സ്വാഗതം.പഴശ്ശിരാജയുടെ നാട്ടിലേക്കും
ജ്യുവൽ....എനിക്കും സന്തോഷം
അജിത്തേട്ടാ.....നന്ദി
എല്ലാം നല്ലതിനാകട്ടെ മാഷെ
ആശംസകള്‍
പുതിയ കൂടുകൾ ചേക്കാറനുള്ളതാണ്
അതിലെ അനുഭങ്ങൾ എന്നും പുതുമയുള്ളതും
എല്ലാ ഭാവുകങ്ങളും നേരുന്നു കേട്ടൊ ഭായ്
Post a Comment
നന്ദി....വീണ്ടും വരിക