Pages

Monday, February 15, 2016

വ്യത്യസ്തമായ ഒരു കേരളയാത്ര


രാഷ്ട്രീയ പാര്‍ട്ടികള്‍ കാസര്‍‌കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്രകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.പ്രമുഖ പാര്‍ട്ടികളുടെ യാത്രകള്‍ കഴിഞ്ഞ് നേതാക്കളും അനുയായികളും അടുത്ത തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇപ്പോള്‍ തന്നെ കണക്ക് കൂട്ടിത്തുടങ്ങി.

ഇനി ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് കണക്കുകളും നോക്കാതെ ഇക്കഴിഞ്ഞ ദിവസം ഒരു വ്യത്യസ്തമായ കേരളയാത്ര മലപ്പുറത്ത് നിന്നും ആരംഭിച്ചു.കൊട്ടും കുരവയും പ്രഭാഷണങ്ങളും ഒന്നും ഇല്ലാതെ ആരംഭിച്ച ആ കേരളയാത്ര  നയിക്കുന്നത് അരീക്കോടന്‍ എന്ന ഞാന്‍ തന്നെ !! വിവിധ ജില്ലകളിലെ എഞ്ചിനീയറിംഗ്/പോളീടെക്നിക്ക് കോളേജുകളിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം.ഒപ്പം അവര്‍ സമര്‍പ്പിച്ച അവാര്‍ഡ് നാമനിര്‍ദ്ദേശത്തിന്റെ നിജസ്ഥ്തി അറിയലും.

പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട് വഴി കണ്ണൂരില്‍ ഇന്നലെ ഒന്നാം ഘട്ടം സമാപിച്ചു. രണ്ടാം ഘട്ടത്തില്‍ പുനലൂര്‍ , തിരുവനന്തപുരം നാളെയും ത്രിശൂര്‍ , പാലക്കാട് മറ്റന്നാളും നടക്കും.പിന്നെ ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം എറണാകുളവും കൂടി തീര്‍ക്കുന്നതോടെ ഈ കേരള യാത്ര മദ്ധ്യകേരളത്തില്‍ സമാപിക്കും !!


ഒന്നും പിടി കിട്ടിയില്ല അല്ലേ ? അതെ, ഇത് വടക്കും തെക്കും നടത്തി, ഒരാളെയും ബുദ്ധിമുട്ടിക്കാതെ മദ്ധ്യത്തില്‍ സമാപിക്കുന്ന വ്യത്യസ്തമായ ഒരു കേരളയാത്ര !!

7 comments:

Areekkodan | അരീക്കോടന്‍ said...

അതെ, ഇത് വടക്കും തെക്കും നടത്തി മദ്ധ്യത്തില്‍ സമാപിക്കുന്ന വ്യത്യസ്തമായ ഒരു കേരളയാത്ര !!

ajith said...

നാലു പത്രക്കാരേംകൂടെ വിളിച്ചാരുന്നെങ്കിൽ നമുക്കും ഇതൊരു കേരളയാത്രയാക്കാരുന്നു. ഈ ഇടതിനേ വലതിനേം മാറിമാറിപ്പരീക്ഷിച്ച് വലഞ്ഞ കേരളജനത അരീക്കോടനെ മുഖ്യമന്ത്രിയായി അവരോധിച്ചാൽ എന്താ പുളിക്കുവോ!!
ഹല്ല പിന്നെ!!!

Areekkodan | അരീക്കോടന്‍ said...

ഹ്മ്...അത് വേണോ അജിത്തേട്ടാ ....?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അപ്പൊ ഇതിനെ 'മദ്യ'യാത്ര എന്ന് വിളിക്കാമോ മാഷേ ?

© Mubi said...

ന്നാലും മാഷ്‌ ആരും അറിയാതെ ഇങ്ങിനെയൊരു കേരള യാത്ര നടത്തിയത് ശരിയായില്ല... :)

Areekkodan | അരീക്കോടന്‍ said...

കുറുമ്പടീ...അത് വിളിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് ...!

മുബീ....അറിയേണ്ടവര്‍ എല്ലാം അറിഞ്ഞിട്ടുണ്ട് (ബ്ലോഗര്‍മാര്‍ അല്ല)

Cv Thankappan said...

മദ്ധ്യ യാത്രയിലൂടെ ജനം ഉണരട്ടെ....
ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക