എന്റെ വായനയുടെ സുവര്‍ണ്ണ കാലത്ത് ( വര്‍ഷം കൃത്യമായി ഓര്‍മ്മയില്ല) ഞാന്‍ വായിച്ച ഒരു കഥയിലെ കഥാപാത്രത്തെ ഞാന്‍ പിന്നീട് പല സ്ഥലത്തും ഓര്‍മ്മിച്ചിരുന്നു. തനി ഗ്രാമീണനായ കാദര്‍കുട്ടി എന്നയാളുടെ ജീവിതകഥ ആയിരുന്നു അതിലെ ഇതിവൃത്തം.”കാദര്‍കുട്ടി ഉത്തരവ്” എന്ന ആ കഥ എഴുതിയ രസികനെ ഒരിക്കലെങ്കിലും കാണണം എന്ന് അന്ന് മനസ്സില്‍ പറഞ്ഞിരുന്നുവോ ആവോ ?
2013 ഒക്ടോബര്‍ 8 . എന്റെ കോളേജിലെ വിദ്യാര്‍ത്ഥീ യൂണിയന് ഉത്ഘാടന സുദിനം. പതിവ്പോലെ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാര് എല്ലാം സദസ്സിലും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് ഞാന്‍ സ്റ്റേജിലും ഇടം നേടി. ഉത്ഘാടന വേദിയില്‍ രണ്ട് താരങ്ങള്‍ വേറെയും ഉണ്ടായിരുന്നു. ഒന്നാമന് ,യുവാക്കളുടെ ഹരമായിരുന്ന (?) സണ്ണി വെയ്ന്‍ എന്ന സിനിമാനടന് (അയാളെപ്പറ്റി എനിക്കൊന്നും അറിയില്ല ). രണ്ടാമന് എന്റെ മനസ്സില്‍ എന്നോ ഇടം പിടിച്ച നര്‍മ്മത്തിലൂടെ നാട്ടുകഥകള്‍ അവതരിപ്പിക്കുന്ന സാക്ഷാല്‍ കാദര്‍കുട്ടി ഉത്തരവിന്റെ കര്‍ത്താവ് അക്ബര്‍ മാഷ് എന്ന അക്ബര്‍ കക്കട്ടില്‍ !
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ ലോകത്തോട് അദ്ദേഹം വിടപറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വേദന.കാരണം അന്ന് വേദി പങ്കിട്ടതിനപ്പുറം ഒരു കര്‍മ്മം കൂടി അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു. സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള യൂണിയന് വക പൊന്നാട എന്നെ അണിയിച്ചത് അക്ബര്‍ മാഷ് ആയിരുന്നു.കാദര്‍കുട്ടി ഉത്തരവ് വായിച്ച അന്ന് , ജീവിതത്തില്‍ ആ കഥാകൃത്തിനെ നേരില്‍ കണ്ട് കൈകൊടുക്കും എന്ന ഒരു നിശ്ചയം അറിയാതെ ഇട്ടത് 2013 ഒക്ടോബര്‍ 8ന് പുലര്‍ന്നു.

പ്രിയപ്പെട്ട, അദ്ധ്യാപകനായ കഥാകാരന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞലികള് അര്‍പ്പിക്കുന്നു.
2 comments:
ഒരു ഓര്‍മ്മക്കുറിപ്പ്...
അക്ബര്‍ കക്കട്ടിലിന് ആദരാഞ്ജലികള്‍
Post a Comment
നന്ദി....വീണ്ടും വരിക