റെക്കോഡുകള്‍ തകര്‍ക്കാനുള്ളതാണ് എന്ന് അത് സ്ഥാപിക്കുന്നവര്‍ക്ക് നന്നായറിയാം. പക്ഷെ അടുത്ത കാലത്തൊന്നും ആരും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത ചില കലാലയ ജീവിത റെക്കോഡുകള്‍ ഇക്കഴിഞ്ഞ ആഴ്ച ഞാന്‍ സ്ഥാപിച്ചു !അവ ഇങ്ങനെ.
1. കേരളത്തിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഏറ്റവും കൂടുതല്‍ സപ്തദിന ക്യാമ്പ് നടത്തുന്ന പ്രോഗ്രാം ഓഫീസര്‍ - ഏഴ് എണ്ണത്തിന് നേരിട്ട് നേതൃത്വവും രണ്ട് എണ്ണത്തിന് സഹനേതൃത്വവും.
2. വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ ഹാട്രിക് സപ്തദിന ക്യാമ്പ് നടത്തുന്ന ആദ്യത്തെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍.
കോളേജിലെ 99 ശതമാനം ജീവനക്കാരും ഓണം അവധി സാധാരണ പോലെ ആഘോഷിച്ചപ്പോള്‍, ഞാനും അഞ്ചാറ് സഹപ്രവര്‍ത്തകരും പിന്നെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സേവനസന്നദ്ധരായ 86 വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് അത് മറ്റൊരു രൂപത്തില്‍ ആഘോഷിച്ചു. ഈ വര്‍ഷത്തെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ ആഘോഷം. അതും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ആശ്രയിക്കുന്ന മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയിലെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടുള്ള ആഘോഷം. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് അവധിക്കാലമാണ് ഞങ്ങള്‍ ഇത്തരത്തില്‍ ആഘോഷിച്ചത്.
20 ലക്ഷത്തോളം രൂപ വിലയുള്ള മൊബൈല്‍ ഡെന്റല്‍ കെയര്‍ യൂണിറ്റ് കഴിഞ്ഞ രണ്ട് മാസമായി പ്രവര്‍ത്തന രഹിതമായിരുന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും മനസ്സ് വച്ചപ്പോള്‍ മണിക്കൂറുകളുടെ പ്രയത്നം കൊണ്ട് അത് നിരത്തിലിറങ്ങി. ആദ്യമായി ഞാനും ഒരു ആശുപത്രി വണ്ടിയുടെ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് ആ വണ്ടി പാര്‍ക്ക് ചെയ്തു. ലക്ഷങ്ങളുടെ തന്നെ മറ്റു വിവിധ ഉപകരണങ്ങളും ഈ ഏഴ് ദിവസത്തെ ക്യാമ്പിലൂടെ ഞങ്ങള്‍ക്ക് റിപ്പയര്‍ ചെയ്യാന്‍ സാധിച്ചു. നന്നാക്കിയ സാധനങ്ങളുടെ ഇന്നത്തെ മാര്‍ക്കറ്റ് വില വച്ച് കണക്കാക്കുമ്പോള്‍ അറുപത്തി ആറ് ലക്ഷത്തി അറുപത്തി ആറായിരം രൂപയിലധികം വരും എന്നത് ഞങ്ങളെത്തന്നെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 32 ലക്ഷത്തി 23 ആയിരം രൂപയുടെ അറ്റകുറ്റപ്പണികള്‍ ആയിരുന്നു ഞങ്ങള്‍ നടത്തിയിരുന്നത്.
കല്പറ്റ എം.എല്‍.എ ശ്രീ.സി.കെ ശശീന്ദ്രന്
വയനാട് ജില്ലാ പഞ്ചായത്ത് പ്രെസിഡെണ്ട് ശ്രീമതി ടി.ഉഷാകുമാരി
മാനന്തവാടി എം.എല്‍.എ ശ്രീ.ഓ.ആര് കേളു
ഈ ഓണം അവധി നിരവധി സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചതില്‍ ഞങ്ങള്‍ എല്ലാവരും ഏറെ സന്തോഷിക്കുന്നു , അതിലേറെ അഭിമാനിക്കുന്നു.

7 comments:

മാഷ്ക്കും കുട്ടികള്‍ക്കും സ്നേഹാദരങ്ങള്‍...
Mubi...Thanks
ഈ ഓണം അവധി നിരവധി
സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന
രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചതില്‍
ഏറെ സന്തോഷിക്കുന്നു , അതിലേറെ അഭിമാനിക്കുന്നു...
മുരളിയേട്ടാ...പങ്കുചേരാം, ഈ സന്തോഷത്തിൽ
അഭിനന്ദനങ്ങൾ
Manikandan ji...നന്ദിയോടെ സ്വീകരിച്ചു
Post a Comment
നന്ദി....വീണ്ടും വരിക