ഒരു ബസ്സിൽ ഇരുന്ന് മനസുകൊണ്ട് മറ്റൊരു ബസ്സിനെ ചേസ് ചെയ്താൽ എങ്ങനെയിരിക്കും ? ഇക്കഴിഞ്ഞ ദിവസം ഞാനത് അനുഭവിച്ചു.
മാനന്തവാടിയിൽ നിന്നും വൈകിട്ട് നാട്ടിലേക്ക് തിരിച്ചതായിരുന്നു ഞാൻ. താമരശ്ശേരിയിൽ എത്തിയാൽ മൈസൂരിൽ നിന്നും വരുന്ന മലപ്പുറം സൂപ്പർഫാസ്റ്റ് പിടിക്കാം എന്നായിരുന്നു എന്റെ കണക്കു കൂട്ടൽ. കോഴിക്കോട് എന്ന് ബോർഡ് വച്ച ടൌൺ റ്റു ടൌണിൽ ഞാൻ കയറി. ബസ് പുറപ്പെട്ടപ്പോൾ പിന്നിലെ സീറ്റിൽ ഇരുന്നിരുന്ന സഹപ്രവർത്തകൻ പറഞ്ഞു -
“സാറെ , ഇത് പടിഞ്ഞാറത്തറ വഴിയാണ് ട്ടോ...”
“ചെറിയ വ്യത്യാസമല്ലേ ഉണ്ടാകൂ ?”
“ങാ...പക്ഷേ റോഡ് മോശമാണ്...”
ബസ് സ്റ്റാന്റിൽ നിന്നും നീങ്ങിയ ബസ്സിൽ നിന്ന് ഇറങ്ങണോ വേണ്ടേ എന്നൊരു സംശയം ഉദിച്ചെങ്കിലും 15 മിനുട്ട് നഷ്ടം സഹിച്ചാലും താമരശ്ശേരിയിൽ നിന്നും ഉദ്ദേശിച്ച ബസ് കിട്ടും എന്ന് ഞാൻ കണക്ക് കൂട്ടി. പക്ഷേ എന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച്, 4:30ന് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട ബസ് കല്പറ്റയിൽ എത്തിയത് 6 മണിക്ക് !ഏത് ബസ്സും ഒരു മണിക്കൂർ കൊണ്ട് പിന്നിടുന്ന ദൂരം ടൌൺ റ്റു ടൌൺ പിന്നിട്ടത് ഒന്നര മണിക്കൂർ കൊണ്ട്!!
കല്പറ്റ പഴയ സ്റ്റാന്റിൽ കയറിയ ബസ്സിന്റെ തൊട്ടു പിന്നിൽ ഒരു സൂപ്പർ ഫാസ്റ്റ് വന്ന് നിന്നു. ബോഡിലേക്ക് നോക്കിയ എന്റെ മനസ്സ് ഒന്ന് പിടഞ്ഞു - മലപ്പുറം !
താമരശ്ശേരിയിലേക്ക് ടിക്കറ്റെടുത്ത ഞാൻ അവിടെ ഇറങ്ങണോ വേണ്ടേ എന്ന് വീണ്ടും കൺഫ്യൂഷൻ. ഞാൻ എന്റെ ബസ്സിൽ തന്നെ കുത്തി ഇരുന്നു.അത് കല്പറ്റ പുതിയ സ്റ്റാന്റിലും കൂടി കയറിയതോടെ സൂപ്പർ ഫാസ്റ്റ് അതിന്റെ പാട്ടിന് പോയതായി എന്റെ മനസ്സ് തീരുമാനിച്ചു.
അടുത്ത സ്റ്റോപ്പായ ചുണ്ടയിൽ എത്തിയപ്പോൾ അതാ സൂപ്പർഫാസ്റ്റ് വീണ്ടും പിന്നിൽ ! എങ്കിൽ ഇനി അടുത്ത സ്റ്റോപ്പായ വൈത്തിരി നിന്നും മാറിക്കയറാം എന്ന് ഞാൻ കരുതി.ഇതിനിടയിൽ ഒരു യാത്രക്കാരൻ ഡ്രൈവറുടെ അടുത്ത് എന്തൊക്കെയോ പറയുന്നതും ഡ്രൈവർ സൂപ്പർ ഫാസ്റ്റിനെ സൂചിപ്പിക്കുന്നതും ഞാൻ കേട്ടു. വൈത്തിരി സ്റ്റാന്റിലേക്ക് എന്റെ ബസ്സ് കയറിയതും, സ്റ്റാന്റിന് പുറത്ത് സൂപ്പർഫാസ്റ്റ് നിർത്തി ആളെ കയറ്റി മറികടന്ന് പോകുന്നതും ഞാൻ കൺ കുളിർക്കെ കണ്ടു!!
താമരശ്ശേരിയിൽ നിന്ന് ഇനി ഈ രാത്രിയിൽ ഏത് ബസ് കിട്ടും എന്ന് കണക്ക് കൂട്ടുന്നതിനിടയിൽ ഞാൻ ചുരം ഇറങ്ങിത്തുടങ്ങി.ഏതോ ഒരു വളവിൽ മുമ്പിൽ ഒരു സൂപ്പർഫാസ്റ്റ് വീണ്ടും ! ഞാൻ കണ്ണ് തുറന്ന് നോക്കി - അതേ മലപ്പുറം സൂപ്പർ ഫാസ്റ്റ് തന്നെ. എന്റെ ഡ്രൈവറുടെ അടുത്ത് ചെന്ന് ഒന്ന് സ്പീഡ് കൂട്ടാൻ പറഞ്ഞാലോ എന്ന് തോന്നി. അടിവാരത്ത് വച്ചെങ്കിലും അത് കിട്ടിയാലോ? പക്ഷെ വീണ്ടും ആരോ തടഞ്ഞു. ദൈവഹിതം ഉണ്ടെങ്കിൽ കിട്ടും എന്ന് ഉള്ളിൽ നിന്നും പറഞ്ഞു.
അടിവാരവും ഈങ്ങാപുഴയും കഴിഞ്ഞ് ബസ് താമരശ്ശേരി എത്താനായപ്പോൾ അതാ എന്നെ പ്രലോഭിപ്പിക്കാൻ ആ സൂപ്പർഫാസ്റ്റ് വീണ്ടും മുന്നിൽ ! ചുങ്കത്ത് ഇറങ്ങി ഓട്ടോ പിടിച്ച് ക്രോസ്സ് ചെയ്താൽ ടൌൺ ചുറ്റിവരുന്ന ബസിനെ പിടിക്കാൻ സാധിക്കും എന്ന് ഞാൻ വീണ്ടും കണക്ക് കൂട്ടി.ഞാൻ പ്രതീക്ഷിച്ച ട്രാഫിക് ബ്ലോക്ക് ചുങ്കത്ത് ഉണ്ടാകാത്തതിനാൽ ബസ് അവിടെ നിർത്തിയതുമില്ല! സൂപ്പർ ഫാസ്റ്റിനും എന്റെ ബസ്സിനും ഇടക്കുണ്ടായിരുന്ന ഒരു ലോറി ഇടത്തോട്ട് തിരിഞ്ഞ് പോയതോടെ ഇനി ഒരു ബ്ലോക്ക് ഇല്ലെങ്കിൽ താമരശ്ശേരി ടൌണിൽ ബസ്സ് നിർത്തുമ്പോൾ എനിക്ക് അത് കിട്ടും എന്നുറപ്പായി. കിട്ടിയില്ലെങ്കിൽ ഗോപി വരക്കും എന്നും തീരുമാനമായി.
ബസ് സ്റ്റോപ്പിൽ എത്തുന്നതിന് മുമ്പെ ഞാൻ വാതിലിനടുത്തേക്ക് നീങ്ങി. സൂപ്പർഫാസ്റ്റ് അല്പം മുന്നിലായും എന്റെ ബസ്സ് തൊട്ടു പിറകിലായും നിർത്തി. പെട്ടെന്ന് ഇറങ്ങി ഓടി ഒറ്റ ചാട്ടത്തിന് ഞാനതാ മലപ്പുറം സൂപ്പർ ഫാസ്റ്റിനകത്ത്!!
(പിന്നെ എന്റെ ചിന്ത പോയത് മറ്റൊരു ആങ്കിളിലാണ്. ഇത്രയും വേഗം കുറച്ച് പോരുന്ന ടൌൺ റ്റു ടൌൺ ബസ്സും സൂപ്പർഫാസ്റ്റ് ബസ്സും കല്പറ്റ നിന്നും താമരശ്ശേരി വരെയുള്ള ദൂരം ഒരേ സമയം കൊണ്ട് എത്തുന്നുവെങ്കിൽ ബസ്സിന്റെ നിറത്തിന്റെയും തരത്തിന്റെയും വ്യത്യാസം യാത്രക്കാരുടെ പക്കൽ നിന്ന് കൂടുതൽ കാശ് ഈടാക്കാൻ മാത്രമല്ലേ ഉപകരിക്കൂ?)

6 comments:
ടൌൺ റ്റു ടൌൺ ബസ്സും സൂപ്പർഫാസ്റ്റ് ബസ്സും കല്പറ്റ നിന്നും താമരശ്ശേരി വരെയുള്ള ദൂരം ഒരേ സമയം കൊണ്ട് എത്തുന്നുവെങ്കിൽ ബസ്സിന്റെ നിറത്തിന്റെയും തരത്തിന്റെയും വ്യത്യാസം യാത്രക്കാരുടെ പക്കൽ നിന്ന് കൂടുതൽ കാശ് ഈടാക്കാൻ മാത്രമല്ലേ ഉപകരിക്കൂ?
യാത്രക്കാരെ പിഴിയാൻ അല്ലെങ്കിൽ പിന്നെന്തിനാണ് ഈ പല നിറത്തിലുള്ള ബസ്സുകൾ. ഉദ്ദേശം അതുതന്നെ.
ഇങ്ങ് തൃശൂർക്ക് വാ മാഷേ... ഓർഡിനറി പ്രൈവറ്റ് ബസ്സുകളൊക്കെ ഈ സൂപ്പർ ഫാസ്റ്റിനെ ഓവർടേക്ക് ചെയ്ത് പോകുന്നത് കാണാം... :)
ManikanTan ji...അപ്പോള്‍ അതു തന്നെ ലക്ഷ്യം അല്ലേ?പാവം പൊതുജനം കഴുത
വിനുവേട്ടാ...കളമശ്ശേരി ഇടക്കിടക്ക് പോകാറുണ്ട്.അപ്പോഴെല്ലാം ഇത് അനുഭവിച്ചിട്ടുമുണ്ട്.ഇപ്പോള്‍ വന്ന “മിന്നല്‍” ഇതിലും വലിയ പിഴിയലാണ്.
'സൂപ്പര്‍ഫാസ്റ്റ്' പേരിലിലുണ്ടല്ലോ ഗമ!
ആശംസകള്‍ മാഷേ
തങ്കപ്പേട്ടാ...അതേപോലെ തന്നെയാണ് “മിന്നല്‍”. കയറിക്കഴ്ഴിഞ്ഞ് ടിക്കറ്റ് എടുക്കുമ്പോള്‍ മിന്നല്‍ ഏല്ക്കും !!
Post a Comment
നന്ദി....വീണ്ടും വരിക