കാന്താരി മുളക് കാണുമ്പോഴേക്കും എനിക്ക് വായിൽ വെള്ളമൂറും. കാരണം
കാന്താരി മുളക് പൊട്ടിച്ച് ചോറിൽ ഞെരിച്ച് ചേർത്ത് ഉപ്പും വെളിച്ചെണ്ണയും കൂട്ടി തിന്നിരുന്ന ഒരു ബാല്യകാലം ഉണ്ടായിരുന്നു എനിക്ക്.
അന്ന് തൊടി മുഴുവൻ സമൃദ്ധമായി കാന്താരി ഉണ്ടായിരുന്നു. ഞാൻ പഠിച്ചിരുന്ന സ്കൂൾ വീട്ടിൽ നിന്നും അര മണിക്കൂർ ദൂരമെങ്കിലും നടന്ന് പോകണം. ചാലിയാർ എന്ന പുഴ കടന്ന് പോകുകയും വേണം. ഉമ്മ മറ്റൊരു സ്കുളിൽ ടീച്ചർ ആയതിനാൽ ഉമ്മയും നേരത്തെ പോകും. അതിനാൽ രാവിലെ മറ്റ് ഉപ്പേരികളോ തോരനോ ഉണ്ടാക്കൽ സാധ്യമല്ലായിരുന്നു. ഓംലറ്റ് ഉണ്ടാക്കിയാൽ അതിലും കാന്താരി ആയിരുന്നു ചേർത്തിരുന്നത്.
അടുക്കളയിലെ വേസ്റ്റ് മുഴുവൻ തട്ടുന്ന 'വാഴയുടെ മുരടിൽ തനിയെ മുളച്ച് വന്ന പറങ്കിമുളക് ചെടിയിൽ ചുവന്ന് തുടുത്ത് ആകാശം നോക്കി നെഞ്ചുയർത്തി നിൽക്കുന്ന മുളകുകൾ ഉമ്മയോ ഞാനോ പറിച്ചെടുക്കും. കഴുകിയ ശേഷം നേരെ അമ്മിയിലിട്ട് അരച്ച് ചെറിയ ഒരു പാത്രത്തിലേക്ക് വടിച്ചെടുക്കും. പിന്നെ ആവശ്യത്തിന് ഉപ്പ് ചേർത്ത് വെളിച്ചെണ്ണയിൽ ചാലിക്കും. അത് നേരെ എൻ്റെ ചോറ്റുപാത്രത്തിൽ ചോറിൻ്റെ മുകളിൽ പരത്തി ഇടും. ഉച്ചയാകുമ്പോഴേക്കും ചോറും മുളകും ഉപ്പും വെളിച്ചെണ്ണയും കൂടി ഇഴകി ചേർന്ന് കഴിഞ്ഞിരിക്കും. ചോറ് ഉരുളയാക്കി വായിൽ വെയ്ക്കുന്നതേ ഓർമ്മയുണ്ടാകു, അപ്പോഴേക്കും അത് ആമാശയത്തിലേക്ക് പതിച്ചിരിക്കും ! ഉമ്മയുടെ കൈ നീറിപ്പുകയുന്നത് പക്ഷെ അന്ന് ഞാനറിഞ്ഞിരുന്നില്ല.
കാന്താരി പക്ഷേ ഇപ്പോൾ സുലഭമല്ല. ഗ്രോബാഗിൽ നട്ടിരുന്ന ഒരു തൈ ഇന്നലെ മാറ്റി നടാൻ തുടങ്ങുമ്പോഴാണ് വീട്ടിലെയും അയൽവീട്ടിലെയും കാന്താരിക്കുട്ടികളുടെ വരവ്. അങ്ങനെ പ്രതീകാത്മക നടൽ കർമ്മം അവരെ കൊണ്ട് തന്നെ അങ്ങ് നിർവഹിപ്പിച്ചു.

7 comments:
കാരണം കാന്താരി മുളക് പൊട്ടിച്ച് ചോറിൽ ഞെരിച്ച് ചേർത്ത് ഉപ്പും വെളിച്ചെണ്ണയും കൂട്ടി തിന്നിരുന്ന ഒരു ബാല്യകാലം ഉണ്ടായിരുന്നു എനിക്ക്.
അടുക്കളക്ക് ചുറ്റുമുള്ള പറമ്പിൽ ധാരാളം. ആരും നടാതെ വീണ്ടും വീണ്ടും ഉണ്ടാകുന്നു. കുറെ അങ്ങിനെ പോകും. എല്ലായിടത്തും സ്ഥിതി ഇതൊക്കെ ആയത് കൊണ്ട് ആർക്കും വേണ്ട. കഴിഞയാഴ്ച കടയിൽ നിന്നും കുറെ വാങ്ങി.
അതിൻ്റെ ഒരു taste ! ഹാ ഹാ വായിൽ വെള്ളമൂറുന്നു.
കുട്ടിക്കാലത്തെ രുചിഭേദങ്ങൾ ഓർക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടബോധം ചില്ലറയൊന്നുമല്ല
കാന്താരിയോടുള്ള മമത കാരണം ഇവിടെ ലണ്ടനിൽ വരെ അവൾ ഞങ്ങളുടെ കൊച്ചുതൊടിയിൽ ഉണ്ട് ..!
പറമ്പിലുണ്ടായിട്ടും കടയിൽ നിന്ന് വാങ്ങിയോ ബിപിനേട്ടാ?
മുഹമ്മദ് ക്കാ ... എല്ലാം സഹിക്കുക തന്നെ
ബിലാത്തിച്ചേട്ടാ ... കാന്താരി യൂറോപ്പിൽ നിന്നല്ലേ ഇങ്ങോട്ട് വന്നത്?
Post a Comment
നന്ദി....വീണ്ടും വരിക