ജനാധിപത്യത്തിന്റെ, പെട്ടിയിലടച്ച ഭൂതം തുറന്ന് വിടപ്പെട്ടപ്പോള്‍ പലരും ഞെട്ടി.ഇത്രയും ദിവസം പെട്ടിയില്‍ കിടന്ന് നരകിച്ച ഭൂതം പക്ഷേ പ്രതീക്ഷിച്ച പോലെ അക്രമാസക്തമായില്ല.കൂടുതല്‍ വോട്ട് കിട്ടിയവര്‍ തന്നെയാണ് ഇക്കൊല്ലവും ജയിച്ചത്.അതിന് യാതൊരു മാറ്റവും വരുത്താന്‍ ആര്‍ക്കും സാധിച്ചില്ല.
ഞാന്‍ മലപ്പുറത്ത്കാരനാണെങ്കിലും എനിക്ക് അറിയേണ്ടിയിരുന്നത് കോഴിക്കോട് ജില്ലയിലെ റിസല്‍ട്ട് ആയിരുന്നു.മറ്റൊന്നുമല്ല , കോഴിക്കോട് ജില്ലയിലായിരുന്നല്ലോ എനിക്ക് ഇലക്ഷന്‍ഡ്യൂട്ടി.23 ആം തീയതി പെട്ടിയിലാക്കിയ ഭൂതം വെള്ളവും വെളിച്ചവും കിട്ടാതെ 31 ആം തീയതിയാണ് പുറത്ത് ചാടിയത്.ഭൂതങ്ങള്‍ പുറത്ത് ചാടാന്‍ തുടങ്ങിയ ഉടനെ ഞാന്‍ എന്റെ ബൂത്തിലെ റിസല്‍ട്ട് പരതാന്‍ തുടങ്ങി.ഗ്രാമപഞ്ചായത്ത് റിസല്‍ട്ട് എവിടേയും എത്തിയിരുന്നില്ല.ബ്ലോക്ക് പഞ്ചായത്ത് ചിലതിലെ ലീഡിംഗ് കാണിക്കുന്നുണ്ട്.ജില്ലാപഞ്ചായത്ത് വേറെ എന്തൊക്കെയോ കാണിക്കുന്നു.തല്‍ക്കാലം അന്ന് ഞാന്‍ ആ സൈറ്റില്‍ അധികം സമയം ചെലവാക്കിയില്ല.
പിറ്റേന്ന് നെറ്റില്‍ കയറിയ ഉടനെ ഞാന്‍ തിരഞ്ഞത് കോഴിക്കോട് ജില്ലാപഞ്ചായത്തിലേക്ക് കട്ടിപ്പാറ ഡിവിഷനില്‍ നിന്ന് ആര് എത്ര വോട്ടിന് ജയിച്ചു എന്നായിരുന്നു.കാരണം മറ്റൊന്നുമല്ല വോട്ടിംഗിന്റെ തലേ ദിവസം ഒരു മുഖ്യ ഏജന്റ് വന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞതും എനിക്ക് പറ്റിയ ചെറിയ ഒരു കൈഅബദ്ധവും ഒരുമിച്ചാല്‍ സംഭവിച്ചേക്കാമായിരുന്ന റിസല്‍ട്ട് മറിമായം അറിയാനായിരുന്നു അത്.ആ ഡിവിഷനിലെ റിസല്‍ട്ട് പ്രഖ്യാപ്പിക്കാതെ കണ്ടപ്പോള്‍ ചെറിയ പേടി തോന്നി.പക്ഷേ പിന്നീട് റിസല്‍ട്ട് വന്നപ്പോള്‍ ജയിച്ച സ്ഥനാര്‍ത്ഥിക്ക് പതിനായിരത്തില്പരം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാല്‍ എന്റെ പേടി അസ്ഥാനത്തായി.
ഇനി സംഭവിച്ച കൈഅബദ്ധം - ബാലറ്റ് പേപ്പറിന്റെ പിന്നില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിടണം എന്നാണ് നിര്‍ദ്ദേശം.എന്നാല്‍ അത് പോളിംഗ് തുടങ്ങിയിട്ടേ ഇടാന്‍ തുടങ്ങാവൂ എന്നും പറയും.പക്ഷേ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഇരുന്നൂറോ മുന്നൂറോ എണ്ണം ആദ്യമേ ഒപ്പിട്ട് വയ്ക്കും.ഞാനും അങ്ങിനെ തന്നെ ചെയ്തു.പക്ഷേ പോളിംഗ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്തപ്പോള്‍ കെട്ട് ഒന്ന് മാറി, ഒപ്പിടാത്ത ബാലറ്റ് നല്‍കിപ്പോയി!അത് അസാധുവില്‍ കൂട്ടിയോ അല്ല സാധുവില്‍ കൂട്ടിയോ എന്ന് എണ്ണിയവര്‍ക്കറിയാം.ഗ്രാമപഞ്ചായത്തായിരുന്നെങ്കില്‍ കൊളമാകാന്‍ വേറെ ഒന്നും വേണ്ടിയിരുന്നില്ല.
അതിനാല്‍ ഇനി ഇലക്ഷന്‍ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ മുക്കാല്‍ ഭാഗം ബാലറ്റ് പേപ്പറിലും തലേ ദിവസം തന്നെ ഒപ്പിട്ട് വച്ചേക്കുക.ഒപ്പിട്ട് ഉപയോഗിക്കാത്തവയുടെ എണ്ണം കാണിക്കണം എന്ന് മാത്രമേ ഉള്ളൂ.ഇതുപോലെ ടെന്‍ഷന്‍ അടിക്കേണ്ട ഗതികേട് വരില്ല.പിന്നെ എത്ര നന്നായി ചെയ്താലും ഇലക്ഷന്‍ഡ്യൂട്ടി ഒരിക്കലും പെര്‍ഫക്ട് ആകില്ല എന്നതിനാല്‍ ഇതെല്ലാം അപ്പോള്‍ തന്നെ മറന്നേക്കുക!
Thursday, November 04, 2010
Tuesday, November 02, 2010
കൊച്ചുമോളും താറാമുട്ടയും
വീട്ടില്‍ അഞ്ചാറ് താറാവ് ഉള്ളതു കൊണ്ട് മുട്ടക്ക് ഒരു പഞ്ഞവും ഇല്ലായിരുന്നു.കുട്ടികള്‍ക്ക് സര്‍ക്കാര്‍ മുട്ട നല്‍കുന്നുണ്ടെങ്കിലും അവ തിന്ന് അവര്‍ പേപ്പറിലും മുട്ട വാങ്ങുമോ എന്ന ഭയത്താല്‍ കൊച്ചുമോള്‍ക്ക് ഉമ്മ എന്നും ഓരോ താറാവ്മുട്ട തന്നെ പൊരിച്ചു കൊടുത്തു.വൈകിട്ട് തിരിച്ചേല്‍പ്പിക്കുന്ന പാത്രത്തില്‍ ചോറോ കറിയോ മുട്ടയോ ഒന്നും തന്നെ ബാക്കി വരാത്തതിനാല്‍ ഉമ്മ കൊച്ചുമകളെ ഓര്‍ത്ത് അഭിമാനം കൊണ്ടു.
പക്ഷേ പതിവിന് വിപരീതമായി അന്ന് വൈകുന്നേരം കൊച്ചുമോള്‍ തിരിച്ച് നല്‍കിയ പാത്രം തുറന്ന് നോക്കിയപ്പോള്‍ ഉമ്മ കണ്ടത് പൊരിച്ച മുട്ട അങ്ങനെ തന്നെ തിരിച്ചു കൊണ്ടുവന്നതാണ്.
“എന്താ മോളൂ...ഇന്ന് മുട്ട തിന്നില്ലേ?” ഉമ്മ സ്നേഹത്തോടെ ചോദിച്ചു.
“ഇന്ന് അവള്‍ വന്നില്ല ഉമ്മാ?” കൊച്ചുമോള്‍ മറുപടി പറഞ്ഞു.
“അവള്‍ വന്നോ എന്നല്ല ഞാന്‍ ചോദിച്ചത്...മുട്ട തിന്നില്ലേ എന്നാ...”
“ആ...അതു തന്നെയാ ഞാനും പറഞ്ഞത്...എന്നും മുട്ട തിന്നുന്ന അമ്മു ഇന്ന് വന്നില്ല...അപ്പോ പിന്നെ ഞാന്‍ മുട്ട ആര്‍ക്ക് കൊടുക്കും ?”
കൊച്ചുമോളുടെ നിഷ്കളങ്കമായ മറുപടിക്ക് മുന്നില്‍ ഉമ്മാക്ക് മറുപടി ഇല്ലായിരുന്നു.

Thursday, October 28, 2010
അങ്ങനെ അതും കിട്ടി!
ഗ്യാസ് ഏജന്‍സികളുടെ ’നരനായാട്ട്‘ നേരിട്ട് അനുഭവിച്ചിരുന്നില്ലെങ്കിലും പുതിയ വീട് ആയതിന് ശേഷം അത് ലഭിക്കാനുള്ള പ്രയാസങ്ങള്‍ ഓരോ കടമ്പകളായി മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.നമുക്കിഷ്ടപ്പെട്ട കോര്‍പ്പറേഷനെ (ഇന്ത്യന്‍ ഓയില്‍ അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം) തെരഞ്ഞെടുക്കാന്‍ അധികാരമില്ല എന്നും അടുത്തുള്ള ഏജന്‍സി ഏതാണോ അതില്‍ നിന്ന് തന്നെ കണക്ഷന്‍ എടുക്കണം എന്നുള്ള ‘പുതിയ’ വിവരം ലഭിച്ചത് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സെയിത്സ് മാനേജറില്‍ നിന്നായിരുന്നു.
ഏതായാലും ആ വഴി അടഞ്ഞപ്പോഴാണ് മുമ്പ് വയനാടില്‍ താമസിക്കുമ്പോള്‍ അപേക്ഷിച്ചിരുന്ന ഒരു കടലാസ് കയ്യില്‍ ഉള്ളത് ഓര്‍മ്മിച്ചത്.പതിവ് പോലെ എന്നെ എല്ല്ലാ കാര്യത്തിലും സഹായിക്കാറുള്ള പവിത്രേട്ടന്‍ അതിന്റെ പിന്നാലെ കൂടി.അത് ലഭ്യമാക്കാനുള്ള എല്ലാ സംഗതികളും ചെയ്തപ്പോഴാണ് കസ്റ്റമര്‍ കെയര്‍ എന്ന സ്ഥാപനത്തില്‍ ബന്ധപ്പെടാന്‍ തോന്നിയത്.അവരുടെ നിര്‍ദ്ദേശപ്രകാരം അടുത്തുള്ള ഏജന്‍സിയില്‍ ഒരു പുതിയ അപേക്ഷ സമര്‍പ്പിച്ചു.ഒരു വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വരും എന്ന് ഏജന്‍സി ഉടമ പറഞ്ഞപ്പോള്‍ ഞാന്‍ ഉള്ളീല്‍ ചിരിച്ചു.
പുതിയതും പഴയതുമായ പേപ്പറുമായി ഞാന്‍ വീണ്ടും കസ്റ്റമര്‍ കെയറിനെ സമീപിച്ചു.ഒരാഴ്ചക്കുള്ളില്‍ , കണക്ഷന്‍ റിലീസ് ചെയ്യാന്‍ ഓഡര്‍ സമ്പാദിക്കുകയും ചെയ്തു.അതുപ്രകാരം ഏജന്‍സിയില്‍ ചെന്നപ്പോള്‍ അവര്‍ ചില ചെറു ന്യായങ്ങള്‍ നിരത്തിയെങ്കിലും ഗത്യന്തരമില്ലാതെ കണക്ഷന്‍ അനുവദിച്ചു.അപ്പോഴാണ് അടക്കേണ്ട സംഖ്യയുടെ വലിപ്പം എന്റെ ശ്രദ്ധയില്‍ പെട്ടത്.ഐറ്റം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ അതില്‍ സ്റ്റൌവിന്റെ കാശും ഉള്ളതായി ബോധ്യപ്പെട്ടു.സ്റ്റൌ എനിക്ക് ആവശ്യമില്ല എന്ന് ഞാനും പറഞ്ഞു.എങ്കില്‍ നിങ്ങളുടെ വീട്ടില്‍ വന്ന് പരിശോധിക്കേണ്ടി വരും എന്ന് അവരും അറിയിച്ചു.
ഇവിടേയും പവിത്രേട്ടന്‍ ചില നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നതിനാല്‍ കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടു.രണ്ടാഴ്ചക്കുള്ളീല്‍ ചെക്കിംഗ് നടാത്തും എന്ന് പറഞ്ഞവര്‍ 19 ദിവസമായിട്ടും വരാതായപ്പോള്‍ ഞാന്‍ സൈറ്റില്‍ തപ്പി നോക്കി.അവിടെയും മാക്സിമം 15 ദിവസമായിരുന്നു പറഞ്ഞിരുന്നത്.പക്ഷേ കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ അവര്‍ 30 ദിവസത്തിനുള്ളീല്‍ ചെക്കിംഗ് നടത്തും എന്നറിയിച്ചു.അപ്പോഴാണ് വെറുതെ ഏജന്‍സിയില്‍ ഒന്നു കൂടി വിളിച്ചത്.20 ദിവ്സത്തിനുള്ളീല്‍ നടത്തിയില്ലെങ്കില്‍ തിരിച്ചു വിളിക്കാന്‍ അവര്‍ പറഞ്ഞു.
പിറ്റേന്ന് വിളിക്കാന്‍ നില്‍ക്കുമ്പോള്‍ എന്റെ ഫോണ്‍ റിംഗ് ചെയ്തു.വീട്ടിലേക്കുള്ള വഴി അന്വേഷിച്ചുകൊണ്ട് ഗ്യാസ് ഏജന്‍സിയില്‍ നിന്നായിരുന്നു ആ വിളി.അല്പ സമയത്തിനകം രണ്ട് പേര്‍ വന്ന് അടുക്കളയില്‍ കയറി എന്തൊക്കെയോ പരിശോധിച്ചു എന്ന് വരുത്തി സ്ഥലം വിട്ടു.രണ്ട് ദിവസം ക്ഴിഞ്ഞ് ഏജന്‍സിയില്‍ നേരിട്ടെത്തി കണക്ഷന്‍ വാങ്ങാന്‍ പറഞ്ഞു. ആ ദിവസം ചെന്നപ്പോള്‍ കിട്ടിയത് ഒരു ടോക്കണ്‍.വീണ്ടും ഒരാഴ്ച്ചക്കുള്ളീല്‍ വിളിക്കും, അപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോകാം എന്ന് അറിയിച്ചു.
അങ്ങനെ ആ ഒരാഴ്ച തീരാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോള്‍ എനിക്ക് സിലിണ്ടര്‍ അനുവദിച്ചതായി ഫോണ്‍ വന്നു.ഇന്ന് അത് സ്വീകരിച്ചതോടെ എന്റെ മറ്റൊരു കാത്തിരിപ്പിന് കൂടി വിരാമമായി.
പാഠം:‘ഏമാന്മാരെ‘ ചോദ്യം ചെയ്യുകയോ മറികടക്കുകയോ ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കുക,അവര്‍ നിങ്ങളെ മാക്സിമം കറക്കാന്‍ ശ്രമിക്കും,വിടമാട്ട് !

Monday, October 25, 2010
"ഒരു പ്രിസൈഡിംഗ് ഓഫീസറുടെ തെരഞെടുപ്പ് അനുഭവങ്ങള്‍"
“അബൂബക്കര്‍ മുസ്ല്യാര്‍” ഒന്നാം പോളിംഗ് ഓഫീസര്‍ ആദ്യ വോട്ടറുടെ പേര് ഉച്ചത്തില്‍ വിളിച്ചതോടെ കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ ചോയിമഠം വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് ആരംഭിച്ചു.അപ്പോഴാണ് ഒരാള്‍ തോളില്‍ ഒരു ക്യാമറായും വേറെ ഒരാള്‍ ഒരു വീഡിയോ ക്യാമറയും മറ്റു ചിലര്‍ സ്വന്തം ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നത് പ്രിസൈഡിംഗ് ഓഫീസറായ എന്റെ ശ്രദ്ധയില്‍ പെട്ടത്.ഞാന്‍ ആദ്യ വോട്ടറെ നോക്കി.’ങേ!കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ !!!’.പെട്ടെന്ന് തന്നെ ആത്മസംയമനം വീണ്ടെടുത്ത് ഞാന്‍ ക്യാമറമാന്മാരോട് ബൂത്തിന് വെളിയില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു.ഫ്ലാഷ് ലൈറ്റുകളില്‍ എന്റെ കഷണ്ടിയും സുന്ദരമായി തിളങ്ങിയെങ്കിലും പത്രത്തില്‍ വന്ന എ.പി യുടെ ഫോട്ടോക്കൊപ്പം എന്റെ പടം വന്നില്ല!
“സാര്‍...അയാള്‍ ഐ ഡി കാര്‍ഡ് കാണിച്ചില്ല.” ഫസ്റ്റ് പോളിംഗ് ഓഫീസറായ ലേഡിടീച്ചര്‍ എന്നോട് പറഞ്ഞു.ആളെ അവര്‍ക്ക് മനസ്സിലായില്ലെങ്കിലും ഞാന്‍ കേള്‍ക്കാത്ത പോലെ നിന്നു.അദ്ദേഹം വോട്ടും ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ ക്യാമറാപരിവാരവും സ്ഥലം വിട്ടു.
പിന്നീട് പുറത്തേക്ക് നോക്കിയ ഞാന്‍ കണ്ടത് ജനസമുദ്രമായിരുന്നു.വോട്ട് ചെയ്യാന്‍ ഇത്ര ഉത്സാഹത്തോടെ കാത്തു നില്‍ക്കുന്ന സ്ത്രീകളെയും പുരുഷന്മാരേയും ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്.സ്ത്രീകളുടെ ക്യൂ പെരുമ്പാമ്പ് പോലെ വളഞ്ഞ്പുളഞ്ഞിരുന്നു.നേരത്തെ ഓഡര്‍ ചെയ്യപ്പെട്ട ചായ തണുത്ത് കോറും എന്നും വയറ് വിശന്ന് കാറും എന്നും അപ്പഴേ തീരുമാനമായി.
പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കും ജില്ലയിലേക്കും വോട്ട് ചെയ്യേണ്ടതിനാലും മൂന്ന് ബാലറ്റുകളും മൂന്ന് പ്രാവശ്യമായി നല്‍കിയാല്‍ മതി എന്ന നിര്‍ദ്ദേശം ഉള്ളതിനാലും വോട്ടിംഗ് ഒച്ചുവേഗതയില്‍ ഇഴഞ്ഞു.പുറത്ത് കാത്തു നില്‍ക്കുന്നവര്‍ക്ക് അകത്ത് കയറാനുള്ള വെമ്പല്‍ കൂടി വരുന്നതിനനുസരിച്ച് അകത്തേക്ക് ജനതിരമാലകള്‍ കയറി അടിക്കാന്‍ തുടങ്ങി.ക്യൂ നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട സ്പെഷ്യല്‍ പോലീസ് എന്ന കുട്ടിപ്പോലീസിനെ പലപ്പോഴും എനിക്ക് മഷിയിട്ട് നോക്കേണ്ടി വന്നു.
അപ്പോഴാണ് ബൂത്തിന്റെ വാതിലില്‍ എത്തിയ ഒരു യുവതി പെട്ടെന്ന് ചരിയുന്നതും ‘പിടി പിടി’ എന്ന് ആരോ വിളിച്ച് പറയുന്നതും ഞാന്‍ കേട്ടത്.അവര്‍ക്ക് തൊട്ടുമുമ്പില്‍ നിന്നിരുന്ന സ്ത്രീ പിടിച്ചിട്ടും ഒതുങ്ങാത്തതിനാലും ക്യൂവില്‍ നില്‍ക്കുന്ന ഒരൊറ്റ പുരുഷ പ്രജയും സഹായിക്കാത്തതിനാലും ഞാന്‍ തന്നെ അവരെ താങ്ങി.വീഴുന്നത് സ്ത്രീ ആണെങ്കില്‍ അവളെ രക്ഷിക്കാന്‍ ഒരു കൈ സഹായം നല്‍കാന്‍ അവര്‍ക്ക് അല്പ നേരം ആലോചിക്കേണ്ടി വന്നത് എനിക്ക് വിചിത്രമായി തോന്നി.പെണ്‍പീഢനം എന്നോ മറ്റോ വാര്‍ത്ത വന്നാലോ എന്ന് പേടിച്ചാവാം ഈ പിന്മാറ്റം.
ആ സംഭവവും കഴിഞ്ഞാണ് ഒരു സ്ത്രീയേയും എടുത്ത് കൊണ്ട് ഒരാള്‍ കയറി വന്നത്.ബൂത്തിലെ ആദ്യ ഓപ്പണ്‍ വോട്ടിനുള്ള കളമൊരുങ്ങി.ആ സ്ത്രീയെ ഒരു മൂലയിലിരുത്തി അവരുടെ വിരലടയാളം ബാലറ്റ് പേപ്പറില്‍ പതിപ്പിച്ച് ചൂണ്ടു വിരലില്‍ മഷിയും പുരട്ടി.അങ്ങനെ ആദ്യത്തെ അവശവോട്ട് രേഖപ്പെടുത്തപ്പെട്ടു.പിന്നീട് ‘അവശനമാരുടേയും അവശികളുടേയും’ ഒരു ഘോഷയാത്രയായിരുന്നു!പലരുടേയും അവശത എന്നെയും എന്റെ കൂടെയുള്ള ഓഫീസര്‍മാരേയും ഏജന്റുമാരേയും ഞെട്ടിച്ചു കളഞ്ഞു.
അവശ ഘോഷയാത്രയില്‍ ഒരു തോര്‍ത്തുമുണ്ട് മാത്രമുടുത്ത് വന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.അയാള്‍ കണ്ണ് ചിമ്മിക്കൊണ്ടേ ഇരുന്നു.അയാളുടെ കയ്യിലേയും നെഞ്ചിലേയും മസിലുകള്‍ ഉരുണ്ട് കൊണ്ടേ ഇരുന്നു.അദ്ദേഹത്തിന്റെ വായില്‍ വെറ്റില അരഞ്ഞുകൊണ്ടേ ഇരുന്നു.അദ്ദേഹത്തിന്റെ പേര് വിളിച്ചതും ഒരു ഏജന്റ് എണീറ്റു.
“അയാള്‍ക്ക് കണ്ണ് കാണാം സാര്‍ ...” പ്രശ്നം തലപൊക്കിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.
“നീ നിന്റെ ആ ശീട്ടൊക്കെ സാറെ കാണിക്ക് ...” ഈ ‘അവശനെ’ ബൂത്തിലെത്തിച്ച വയസ്സന്‍ പറഞ്ഞു.
ദേഹത്തെ മുഴുവന്‍ മസിലുകളും ഉരുണ്ട് കളിക്കുന്ന രൂപത്തില്‍ അയാള്‍ എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി.വെറ്റിലചവച്ചുകൊണ്ട് തന്നെ അയാള്‍ തന്റെ അടിവസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് എന്നോട് പറഞ്ഞു.
“ഞാന്‍ കുടിക്കുന്ന മരുന്നുകള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും...ഇതാ ഒന്ന്...” ഒരു കുറിപ്പ് അയാള്‍ എന്റെ നേരെ നീട്ടി.ഞാനത് വായിച്ചു - ‘അരി 3കിലോ , പഞ്ചസാര 500 ‘ !!!!
“അയാളുടെ പണി എന്താ എന്ന് ചോദിക്കൂ സാര്‍..” നേരത്തെ എണീറ്റ ഏജന്റ് പറഞ്ഞു.
“ങാ, അതവിടെ വച്ചേക്ക്...ഇങ്ങോട്ട് വരൂ...ഇതൊന്ന് വായിക്കൂ ...” സാമാന്യം നല്ല വലിപ്പത്തില്‍ എഴുതിയ ഒരു എഴുത്ത് ഞാന്‍ അയാളെ കാണിച്ചു.
“അതൊന്നും എനിക്ക് കാണുന്നില്ല...” അങ്ങോട്ട് നോക്കാതെ അയാള്‍ പറഞ്ഞപ്പോള്‍ വസ്ത്രത്തില്‍ വെറ്റില വീഴാതിരിക്കാന്‍ ഞാല്‍ അല്പം മാറി നിന്നു.ശേഷം ഒരു ബാലറ്റ് പേപ്പര്‍ എടുത്ത് കാണിച്ച് അതിലെ ചിഹ്നവും ചോദിച്ചു.
“ഇതൊന്നും എനിക്ക് കാണില്ല...നിങ്ങള്‍ വിചാരിക്കുന്ന പോലെയല്ല.ഞാന്‍ തെങ്ങില്‍ നിന്നും വീണ് മസില്‍ പിടിച്ചു പോയതാ ഇങ്ങനെ..” ഞാന്‍ കാണിച്ച ബാലറ്റ് പേപ്പറിലേക്ക് നോക്കാതെ അയാള്‍ വീണ്ടും പറഞ്ഞപ്പോള്‍ ഇനിയും പരീക്ഷണം നടത്തുന്നത് കുഴപ്പങ്ങള്‍ക്ക് കാരണമായേക്കാം എന്ന് മനസ്സ് മന്ത്രിച്ചു.ഞാന്‍ അയാള്‍ക്ക് ഓപ്പണ്‍ വോട്ട് അനുവദിക്കുകയും ചെയ്തു.മസില്‍ പിടുത്തവും കാഴ്ചയും തമ്മിലുള്ള അവിശുദ്ധബന്ധം ഞാന്‍ ആദ്യമായി മനസ്സിലാക്കി.
രാവിലത്തെ ചായ ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകള്‍ കണക്കെ മണിക്കൂറോളം വൈകിയതിനാല്‍ ചോറ് കൃത്യസമയത്ത് തന്നെ അകത്താക്കാന്‍ പരിപാടിയിട്ടു.മഞ്ഞനിറത്തിലുള്ള ചോറ് മുമ്പിലെത്തിയപ്പോഴാണ് തലേ ദിവസവും ആ നിറത്തില്‍ ചോറ് കിട്ടിയത് ഞാന്‍ ഓര്‍ത്തത്.ബീഫ് കറിയും ഒഴിച്ച് കഴിക്കാന്‍ ശ്രമിച്ചെങ്കിലും പഴയ ഫാര്‍ഗൊ ലോറി പോകുന്ന പോലെയായിരുന്നു എന്റെ വയറ്റിലേക്കുള്ള ഫില്ലിംഗും എന്റെ ബൂത്തിലെ പോളിംഗും.
കൃത്യം നാല് മണിക്ക് പുരുഷന്മാരുടെ ക്യൂ തീര്‍ന്നു.അപ്പോഴാണ് സ്ത്രീകളുടെ ക്യൂവും വാലറ്റത്ത് എത്തിയത് ഞാന്‍ കണ്ടത്.പോളിംഗ് കൃത്യസമയത്ത് തന്നെ തീര്‍ക്കാമെന്ന തിരിച്ചറിവ് മനസ്സില്‍ സന്തോഷം കോറിയിട്ടു.പക്ഷേ ആ സമയത്ത് വന്ന ഒരു പുരുഷന്റെ പേര് വായിച്ചതും ഏജന്റ്റുമാര്‍ ആ വോട്ട് രേഖപ്പെടുത്തപ്പെട്ടതായി അവകാശപ്പെട്ടു.ഞാന്‍ ഒന്നും കേള്‍ക്കാത്ത മട്ടില്‍ അവസാന പണികളുടെ തിരക്കിലാണെന്ന വ്യാജേന ഇരുന്നു.
“ഓ അപ്പോള്‍ എന്റെ വോട്ട് മറ്റവന്‍ ചെയ്തു പോയി...” എന്നും പറഞ്ഞ് ഒരു പ്രതിഷേധവും ഇല്ലാതെ അയാളും ഒന്നും മറുത്ത് പറയാതെ ബൂത്ത് ഏജന്റുമാരും വിട്ട്കളഞ്ഞപ്പോള്‍ അവസാന നിമിഷം വന്നേക്കാമായിരുന്ന ടെന്റേഡ് വോട്ട് എന്ന പൊല്ലാപ്പില്‍ നിന്നും രക്ഷപ്പെട്ട ഞാന്‍ ദീര്‍ഘശ്വാസം വിട്ടു.
അങ്ങനെ കൃത്യം അഞ്ചുമണിക്ക് മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ 728-ആം ബാലറ്റും പെട്ടിയില്‍ വീണതോടെ കാന്തപുരം ജി.എം.എല്‍.പി.സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചു.ദൈവത്തിന് സ്തുതി.

Labels:
അനുഭവം,
നര്‍മ്മം,
സര്‍വീസ് കഥകള്‍
Wednesday, October 20, 2010
ഒരു പ്രിസൈഡിംഗ് ഓഫീസറുടെ അനുഭവങ്ങള്‍
“കേരളത്തില്‍ പഞ്ചായത്തീരാജ് ഫലപ്രദമായും ഗുണപ്രദമായും ഉപകാരപ്രദമായും സര്‍വ്വോപരി ...പ്രദമായും നടപ്പിലാക്കാന്‍ താങ്കളുടെ മഹത്തായ സേവനം ഒരു പ്രിസൈഡിംഗ് ഓഫീസര്‍ എന്ന നിലയില്‍ വീണ്ടും ആവശ്യമായി വന്നിരിക്കുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വയനാടന്‍ കാടുകളില്‍ താങ്കള്‍ കാഴ്ചവച്ച സ്തുത്യര്‍ഹമായ സേവനം കൂടി കണക്കിലെടുത്താല്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരി ബ്ലോക്കിലെ ഉണ്ണികുളം പഞ്ചായത്തിലെ ചോയിമഠം വാര്‍ഡിലെ കാന്തപുരം എന്ന ഓണം കയറും മൂലയിലേക്ക് ഇതിലും നല്ല ഒരു പ്രിസൈഡിംഗ് ഓഫീസറെ ലഭിക്കില്ല എന്ന ഉത്തമബോധ്യത്താല്‍ താങ്കളെ പ്രസ്തുത ബൂത്തില്‍ ഇതിനാല്‍ പ്രതിഷ്ടിക്കുന്നു.” കളക്ടറുടെ ഉത്തരവ് കൈപറ്റി വായിച്ചുനോക്കിയ എനിക്ക് മനസ്സിലായത് ഇത്രയാണ്.അതേ ഉത്തരവിന്റെ അടിഭാഗത്ത് പണ്ട് സിഗരറ്റ് പാക്കറ്റില്‍ “പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന് എഴുതിയ പോലെ ഒരു വരി കൂടി ഉണ്ടായിരുന്നു.അത് ഇങ്ങനേയും മനസ്സിലാക്കി - “ആയതിനാല്‍ 20/10/2010ന് ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍ - ഫസ്റ്റ് പോളിംഗ് ഓഫീസര്‍ മഹാസംഗമത്തില്‍ ഈ വാറണ്ടുമായി ഹാജരാകേണ്ടതാണ്”.
അങ്ങനെ പ്രസ്തുത ദിവസം ഞാന്‍ ഉള്ളി മണക്കാത്ത ഉള്ളിയേരിയില്‍ ബസ്സിറങ്ങി.തൊട്ടടുത്ത് കണ്ട ഒരാളോട് മാന്യമായി കമ്മ്യൂണിറ്റി ഹാള്‍ എവിടെയാണെന്ന് ചോദിച്ചു.അയാള്‍ അതിലും മാന്യമായി തൊട്ടടുത്ത കടക്കാരനോട് ചോദിക്കാന്‍ പറഞ്ഞു.ഞാന്‍ അടക്ക എടുക്കുന്ന ആ കടയിലേക്ക് നോക്കി.സ്വന്തം ‘അടക്ക‘ കാണുന്ന രൂപത്തില്‍ കടത്തിണ്ണയില്‍ ഒരു പ്രായമായ ആള്‍ ഇരിക്കുന്നു.അയാള്‍ക്ക് ചെവി കേട്ടില്ലെങ്കിലോ എന്ന് കരുതി ഞാന്‍ കടക്കാരന്റെ നേരെ നോക്കി ചോദിച്ചു.
“കമ്മ്യൂണിറ്റി ഹാള്‍ എവിടെയാ ചേട്ടാ ?”
“കമ്മ്യൂണിസ്റ്റ് ഹാള്‍ ദേ താമരശ്ശേരി റൂട്ടില്‍....” ഉത്തരം വന്നത് കടത്തിണ്ണയില്‍ നിന്നായിരുന്നു.
“ചേട്ടാ...കമ്മ്യൂണിസ്റ്റ് ഹാള്‍ അല്ല...കമ്മ്യൂണിറ്റി ഹാള്‍“
“അതെന്നാടൊ പറഞ്ഞെ...കമ്മ്യൂണിസ്റ്റ് ഹാള്‍” മറുപടിയുടെ കര്‍ക്കശം എന്നെ കശക്കുന്നതിന് മുമ്പ് ഞാന്‍ സ്ഥലം കാലിയാക്കി.അല്പം ദൂരെ നിന്ന മറ്റൊരാളോട് ചോദിച്ച് സ്ഥലം മനസ്സിലാക്കി.
* * * * *
പരിശീലനം തുടങ്ങി.ഏതോ ഒരു പഞ്ചായത്തിന്റെ സെക്രട്ടറി ആണ് പരിശീലകന്‍.അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്ലൈഡ് രൂപത്തിലാക്കി നെസ്റ്റ് നെസ്റ്റ് അടിച്ച് അദ്ദേഹം എതിര്‍ഭാഗത്തിരിക്കുന്ന ഞങ്ങളിലേക്ക് ഗോളുകള്‍ അടിച്ചുകൊണ്ടേ ഇരുന്നു.അങ്ങനെ കയ്യില്‍ മഷി പുരട്ടേണ്ട കാര്യത്തിലെത്തി.
“ആരും മഷി പുരട്ടാന്‍ വോട്ടറുടെ വിരല്‍ പിടിക്കാന്‍ പാടില്ല.” അദ്ദേഹം പറഞ്ഞപ്പോള്‍ യുവപ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും അണ്ടിപോയ കുരങ്ങനെ പോലെ ആയി.ആ ഞെട്ടലില്‍ നിന്നും മുക്തമാകാന്‍ ഒരാള്‍ ചോദിച്ചു.
“ഏത് വിരലിലാണ് അപ്പോള്‍ മഷി പുരട്ടേണ്ടത് ?”
“ഇടത് കയ്യിന്റെ ഫോര്‍ഫിങറില്‍...” ഇടത്കയ്യുടെ നടുവിരല്‍ ഉയര്‍ത്തിക്കൊണ്ട് പരിശീലകന്‍ പറഞ്ഞു.
“ചൂണ്ടുവിരലില്‍ അല്ലേ?”
“അതേ ഫോര്‍ഫിംഗറില്‍ തന്നെ..” നടുവിരല്‍ ഉയര്‍ത്തിക്കൊണ്ട് പരിശീലകന്‍ വീണ്ടും പറഞ്ഞു.
പറയുന്നതും കാണിക്കുന്നതും തമ്മില്‍ മാച് ചെയ്യാത്തതിനാല്‍ സദസ്സില്‍ കുശുകുശു ഉയര്‍ന്നു.പരിശീലകന് കാര്യം മനസ്സിലാകാത്തതിനാല്‍ സ്റ്റേജിലിരിക്കുന്ന സഹപരിശീലകനോട് ചോദിച്ചു.അദ്ദേഹം കൈപുസ്തകം പരതി പറഞ്ഞു.
“ചൂണ്ടു വിരലിലാണ് മഷി പുരട്ടേണ്ടത് “.അപ്പോഴും രണ്ട് പേര്‍ക്കും സദസ്സിന്റെ സംശയത്തിന്റെ ഉറവിടം മനസ്സിലായില്ല.
* * * * *
“മാഷേ...ഇത് എങ്ങനെയാ തുറക്കുക ?” ഒരു കിളിശബ്ദം ബാലറ്റ്ബോക്സിനടുത്ത് നിന്ന് എന്റെ നേരെ വന്നു.
“ദേ...മുന്‍ഭാഗത്ത് ഒരു ദ്വാരമില്ലേ ? അതിലൂടെ ഒരു വിരല്‍ മാത്രം ഉള്ളിലേക്കിടുക..” ഞാന്‍ ആദ്യ സ്റ്റെപ് പറഞ്ഞു.
“എന്നിട്ട് ?”
“വിരലില്‍ ഒരു ചെറിയ മുനമ്പ് തട്ടും...അതിനെ ശക്തിയില്‍ വലിക്കുക...”
“അപ്പോ ഏത് വിരലാ ഇടേണ്ടത് ?”
“നടുവിരലാണ് സൌകര്യം.മറ്റു വിരലൊന്നും എത്തില്ല...”
ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചറുടെ മുഖം നാണത്താല്‍ താഴ്ന്നു.മറ്റാരും എന്റെ ‘ക്ലാസ്സ്‘ ശ്രദ്ധിച്ചില്ല എന്ന് ചുറ്റുംനോക്കി ഉറപ്പ് വരുത്തി ഞാന്‍ അടുത്തപെട്ടിയുടെ അടുത്തേക്ക് നീങ്ങി.
* * * * *
“ഇതെന്താ മാഷെ , കുപ്പായത്തിലാകെ...”
പുതിയ കുപ്പായത്തില്‍ പെട്ടിയില്‍ നിന്നും ഗ്രീസ് പുരണ്ടത് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.
“അത് ആ പെട്ടിയില്‍ കസര്‍ത്ത് കാണിച്ചതാ..”
“പെട്ടി കെട്ടിപിടിക്കുന്നതെന്തിനാ...വീട്ടില്‍ കെട്ടിയോളില്ലേ ?”എതോ ഒരുത്തന്റെ ചോദ്യത്തിന്റെ ഉത്തരം നാവിന്‍ തുമ്പില്‍ വന്നെങ്കിലും ഉള്ളിയേരി ആയതിനാല്‍ ഞാന്‍ ക്ഷമിച്ചു.
“ഏതായാലും ഇത് ഇന്ന് ആയത് മാഷക്കും ഞങ്ങള്‍ക്കും നന്നായി...പോളിംഗ് ദിനത്തില്‍ ഈ അവസ്ഥയില്‍ വോട്ടര്‍മാരുടെ മുമ്പില്‍ നില്‍ക്കുന്ന അവസ്ഥ ഇനി ഉണ്ടാകില്ലല്ലോ”
ഇനി കാന്തപുരത്ത് നടക്കാനിരിക്കുന്ന സംഭവങ്ങള്‍ എന്തൊക്കെയാണാവോ എന്ന ചിന്തയിലാണ്ട് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ കൂലിയായി 250 രൂപയും വാങ്ങി ഞാന്‍ ഉള്ളിയേരിയില്‍ നിന്നും തിരിച്ചുകയറി.ബാക്കി 23-ആം തീയതി കാന്തപുരം സ്കൂളില്‍ നിന്നും ലൈവ് ആയി.