Pages

Wednesday, September 24, 2008

അയല്‍വാസിയോടുള്ള പെരുമാറ്റം

ഓണം അവധി കഴിഞ്ഞ്‌ ഞാനും കുടുംബവും നാട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക്‌തിരിച്ച്‌ പോന്നു.റമളാന്‍ മാസമായതിനാല്‍ നോമ്പ്‌ നോറ്റായിരുന്നു ഞാനും ഭാര്യയും തിരിച്ചിരുന്നത്‌.സാധാരണ ഞങ്ങള്‍ ഉച്ചക്ക്‌ ശേഷമാണ്‌ നാട്ടില്‍ നിന്നും തിരിക്കാറ്‌.മാനന്തവാടിയില്‍ എത്തുമ്പോഴേക്കും സന്ധ്യമയങ്ങിയിരിക്കും.നോമ്പ്‌ കാലത്ത്‌ ആ സമയത്തെ യാത്ര പല അസൗകര്യങ്ങളുംഉണ്ടാക്കും എന്നതിനാല്‍ ഞങ്ങള്‍ നേരത്തെ തന്നെ യാത്ര പുറപ്പെട്ടു.ഉച്ചക്ക്‌ രണ്ട്‌ മണിയോടെ താമസസ്ഥലത്ത്‌ എത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍.അല്‍പം വൈകി ആണെങ്കിലും രണ്ടര മണിക്ക്‌ തന്നെ ഞങ്ങള്‍ മാനന്തവാടിയില്‍എത്തി.

ഞങ്ങളുടെ വരവും ശ്രദ്ധിച്ച്‌, അച്ചമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്നഞങ്ങളുടെ അയല്‍വാസി വീടിന്റെ മുമ്പില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.അവരുടെ പേരക്കുട്ടി മാളുവും എന്റെ ചെറിയ മോളും, ഞങ്ങള്‍ ഇവിടെ താമസമാക്കിയതു മുതല്‍ഉറ്റ സുഹൃത്തുക്കളായിരുന്നു.എന്റെ മോളെ പ്ലേ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ മാളുവിനേയുംഅതേ സ്കൂളില്‍ ചേര്‍ക്കുകയുണ്ടായി.ഇപ്പോള്‍ LKG ക്ലാസ്സിലും അവര്‍ ഒരുമിച്ചാണ്‌.രണ്ട്‌ പേരുടേയും തീറ്റയും അവിടെയോ അല്ലെങ്കില്‍ ഇവിടെയോ ആയിരിക്കും.സ്കൂള്‍ വിട്ടുവന്നാലും അവരുടെ കളിയും ഒരുമിച്ചാണ്‌.

ഞങ്ങള്‍ തിരിച്ചു വന്ന ദിവസം, ഞാനും ഭാര്യയും നോമ്പ്‌ നോറ്റിരുന്നതിനാല്‍ഉച്ചഭക്ഷണമായി മക്കള്‍ക്ക്‌ മാത്രം കഞ്ഞി തയ്യാറാക്കാനായിരുന്നു ഭാര്യയുടെ പദ്ധതി.

നാട്ടില്‍ നിന്നും വന്നതിന്റെ സ്വാഭാവിക സമയം പോക്കിന്‌ ശേഷം ഭാര്യകഞ്ഞി തയ്യാറാക്കാനായി അരി ഇടുകയായിരുന്നു.അപ്പോഴാണ്‌ അച്ചമ്മ വന്ന്‌വിളിച്ചത്‌.

"മോളേ..." (എന്റെ ഭാര്യയെ അച്ചമ്മ അങ്ങനെയാണ്‌ വിളിക്കാറ്‌)ഭാര്യ ഉടന്‍ വാതിലിനടുത്തേക്ക്‌ പോയി.

"മക്കള്‍ക്ക്‌ ചോറ്‌ ഇവിടെയുണ്ട്‌.നിങ്ങള്‍ക്ക്‌ നോമ്പ്‌ അല്ലേ?"

നോമ്പും നോറ്റ്‌ ദീര്‍ഘ യാത്രയും കഴിഞ്ഞെത്തിയ ഞങ്ങളുടെ ബുദ്ധിമുട്ട്‌മനസ്സിലാക്കി അച്ചമ്മ നല്‍കിയ ആ സഹായം എന്നെ വളരെ ആകര്‍ഷിച്ചു.

അയല്‍വാസികള്‍ തമ്മില്‍ തമ്മില്‍ ധാരാളം കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്‌.നല്ലഒരു അയല്‍വാസി ഉണ്ടകുന്നത്‌ വളരെ വളരെ വലിയ ഒരു അനുഗ്രഹമാണ്‌.ഒരിക്കല്‍ഒരു വസ്തു (സ്ഥലം) വാങ്ങാനായി ഒരാള്‍ സ്ഥലമുടമയെ സമീപിച്ചപ്പോള്‍ഉടമ അതിന്‌ നല്ല വില പറയുകയുണ്ടായി.ഈ തരിശ്‌ ഭൂമിക്ക്‌ ഇത്ര വിലയോ എന്ന് ആഗതന്‍ ആശ്ചര്യപ്പെട്ടപ്പോള്‍ സ്ഥലമുടമയുടെ മറുപടി ഇതായിരുന്നു."സ്ഥലം തരിശ്‌ ആണെന്നത്‌ ശരി തന്നെ,പക്ഷേ വിലമതിക്കാനാവാത്ത ഒരുഅയല്‍വാസി ആ സ്ഥലത്തിനുണ്ട്‌!!!"

അതിനാല്‍ അയല്‍വാസിയോട്‌ എപ്പോഴും നന്നായി പെരുമാറുക.നിന്നെപ്പോലെനിന്റെ അയല്‍വാസിയേയും സ്നേഹിക്കുക.അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍വയറ്‌ നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നത്രേ നബിവചനം.

8 comments:

Areekkodan | അരീക്കോടന്‍ said...

ഒരിക്കല്‍
ഒരു വസ്തു (സ്ഥലം) വാങ്ങാനായി ഒരാള്‍ സ്ഥലമുടമയെ സമീപിച്ചപ്പോള്‍
ഉടമ അതിന്‌ നല്ല വില പറയുകയുണ്ടായി.ഈ തരിശ്‌ ഭൂമിക്ക്‌ ഇത്ര വിലയോ
എന്ന് ആഗതന്‍ ആശ്ചര്യപ്പെട്ടപ്പോള്‍ സ്ഥലമുടമയുടെ മറുപടി ഇതായിരുന്നു.
"സ്ഥലം തരിശ്‌ ആണെന്നത്‌ ശരി തന്നെ,പക്ഷേ വിലമതിക്കാനാവാത്ത ഒരു
അയല്‍വാസി ആ സ്ഥലത്തിനുണ്ട്‌!!!"

അനില്‍@ബ്ലോഗ് // anil said...

പരസ്പരസഹകരണമെന്ന ചിന്ത തന്നെ മനുഷ്യനില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. പരസ്പര വിശ്വാസം കാണ്മാനില്ല.നല്ല വാക്കുകള്‍ മനുഷ്യന്റെ മനസ്സൂമാറ്റട്ടെ എന്നാഗ്രഹിക്കാന്‍ മാത്രമേ പറ്റൂ‍.

ബഷീർ said...

അയല്‍ വാസികളോടുള്ള കടമകള്‍ മനസ്സിലാക്കാത്തതാണു കുഴപ്പങ്ങള്‍ക്ക്‌ കാരണം. തന്നെ തൊട്ട്‌ തന്റെ അയല്‍ വാസി നിര്‍ഭയനായിരിക്കാത്തിടത്തോളം അയാള്‍ നമ്മില്‍ പെട്ടവനല്ല എന്ന നബിവചനം ഇവിടെ ഓര്‍ക്കുന്നു..

നല്ല അയല്‍ വാസി എന്നത്‌ ഒരു സമ്പത്ത്‌ തന്നെ..

ആശംസകള്‍

കുറ്റ്യാടിക്കാരന്‍|Suhair said...

ഓര്‍മ്മപ്പെടുത്തല്‍ നന്നായി മാഷേ...

റമദാനില്‍ വായിച്ചതില്‍ സന്തോഷം തോന്നിയ ഒരു പോസ്റ്റുകൂടെ.

Kunjipenne - കുഞ്ഞിപെണ്ണ് said...

അരീക്കോടന്‍ മാഷേ ഈ ലോകത്തെങ്ങുമല്ലെ?
മതിലിന്‍റെ പൊക്കം കാരണം അയലത്താരന്നറിയാന്‍ കഴിയില്ല. അഥവാ വഴീലെങ്ങാനം കണ്ട് നമ്മെളെങ്ങാനം എന്തങ്കിലും മിണ്ടാന്‍ ശ്രമിച്ചാത്തന്നെ ആ മൊണഞ്ഞ ചിരീം എന്നെ ആരും ശല്യപ്പെടുത്തല്ലേന്നുള്ള അപേക്ഷയോടെയുള്ള നടത്തോം കണ്ടാ....പോരെ മതിയായില്ലേ....

Areekkodan | അരീക്കോടന്‍ said...

ഇവരുടെ അഭിപ്രായം ഇങ്ങനെ

smitha adharsh said...
അതെ..നല്ല ചിന്ത.അകലെക്കിടക്കുന്ന ബന്ധുക്കളേക്കാള്‍ മിക്കപ്പോഴും നമുക്കു ഉപകാരം ചെയ്യുന്നത് അയല്‍വാസികള്‍ തന്നെയാണ്.

September 29, 2008 9:30 AM


കാന്താരിക്കുട്ടി said...
വളരെ സത്യം ആണു കേട്ടോ..നല്ല അയല്‍ വാസി ഒരു സ്വത്ത് തന്നെയാണു.ഏതു ആപത്തിലും ഓടിയെത്തി സഹായിക്കാന്‍ മിക്കവാറും അയല്‍ക്കാരേ കാണൂ..

September 29, 2008 8:02 PM


ശ്രീ said...
ശരിയാണു മാഷേ. നല്ല അയല്വാസികള്‍ എപ്പോഴും ആവശ്യം തന്നെ.

September 29, 2008 10:37 PM

Areekkodan | അരീക്കോടന്‍ said...

ഇവരുടെ അഭിപ്രായം ഇങ്ങനെ

ഹരീഷ് തൊടുപുഴ പറഞ്ഞു...
അച്ഛമ്മ എന്ന നല്ല ഒരു അയല്‍വാസിയെ കിട്ടിയ താങ്കളും, കുടുംബവും തികച്ചും ഭാഗ്യവാന്മരാണ്...

September 26, 2008 8:16 PM
ശിവ പറഞ്ഞു...
നല്ല അയല്‍ക്കാര്‍ എനിക്ക് എന്നും അനുഗ്രഹം ആയിരുന്നു...ഇപ്പോള്‍ ഇന്ന് ഇവിടെയും....

September 26, 2008 8:48 PM
Typist | എഴുത്തുകാരി പറഞ്ഞു...
തീര്‍ച്ചയായും അയല്‍വക്കക്കാര്‍ നന്നാവാന്‍ ഭാഗ്യം തന്നെ ചെയ്യണം.

September 26, 2008 9:34 PM
Malathi and Mohandas പറഞ്ഞു...
പൊതുവെ നമ്മുടെ അയല്കാര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അതീവ ജിജ്നാസുക്കള്‍ ആവുകയും പരദൂഷണത്തിന് വല്ലതും ഉണ്ടോ എന്ന് നോക്കുന്നവരുമാണ്. നല്ല അയല്കാര്‍ ശിവ പറഞ്ഞതുപോലെ നമ്മുടെ അനുഗ്രഹം ആണ്. 'അവര്‍ ഭു‌മിയിലെ ഉപ്പാകുന്നു' . പക്ഷെ ഇന്നു ഇത്തരം ആള്‍കാര്‍ വളരെ വിരളമാണ്, പ്രത്യേകിച്ചും നഗരങ്ങളില്‍. നാട്ടിന്പുറ്ത്തിന്ടെ നന്മകളില് ഇതും.

September 27, 2008 6:14 AM

Areekkodan | അരീക്കോടന്‍ said...

അനില്‍...എല്ലാം തിരിച്ചു കൊണ്ടുവരാന്‍ ഒന്നിച്ച്‌ ശ്രമിക്കാം.
ബഷീര്‍....ഈ വിഷയത്തിലുള്ള എല്ലാ നബിവചനങ്ങളും പഠനാര്‍ഹാം തന്നെ.
കുറ്റ്യാടിക്കാരാ....നന്ദി
കുഞ്ഞിപ്പെണ്ണേ....മതിലുകള്‍ പൊളിക്കാം,അയല്‍വാസിയുടേതല്ല....നമ്മുടെ മനസ്സിലെ മതിലുകള്‍
smitha....വളരെ ശരിയായ അഭിപ്രായം
കാന്താരീ,ശ്രീ....നന്ദി
ഹരീഷ്‌.....സ്വാഗതം.അതേ ഏതെങ്കിലും സുകൃതത്തിന്റെ ഫലമായിരിക്കും.
ശിവ,typist....ഏതെങ്കിലും സുകൃതത്തിന്റെ ഫലമായിരിക്കും.
Malathi....നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നല്ലേ.

Post a Comment

നന്ദി....വീണ്ടും വരിക