Pages

Wednesday, September 17, 2008

കടമകളും ബാധ്യതകളും

വയനാട്ടില്‍ ഞാന്‍ കുടുംബസമേതം താമസിക്കുന്നത്‌ വാടക ക്വാര്‍ട്ടേഴ്‌സിലാണ്‌.ഒമ്പത്‌ ഫ്ലാറ്റുകളിലായിഒമ്പത്‌ കുടുംബങ്ങളും പത്താമത്തെ ഫ്ലാറ്റില്‍ ഒരു ലോട്ടറി വില്‍പന കേന്ദ്രം നടത്തുന്നവരും താമസിക്കുന്നു.

മാസാമാസം പത്താം തീയതി ആണ്‌ കെട്ടിട വാടക പിരിക്കാന്‍ ഉടമ വരുന്നത്‌.മറ്റ്‌ അസൗകര്യങ്ങള്‍ ഒന്നും ഇല്ലെങ്കില്‍എല്ലാമാസവും പത്താം തീയതി രാവിലെ തന്നെ അദ്ദേഹം, നാല്‍പത്‌ കിലോീമീറ്റര്‍ അകലെ നിന്നും എത്തും എന്ന് വാടകക്കാര്‍ക്കെല്ലാം അറിയാം.എങ്കിലും പത്ത്‌ ഫ്ലാറ്റുകളുടേയും കൂടി വാടക ഒന്നിച്ച്‌ ലഭിക്കാനുള്ള (വാങ്ങാനുള്ള) സൗഭാഗ്യം ഇതുവരെ അദ്ദേഹത്തിനുണ്ടായിട്ടില്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.

ഞങ്ങളുടെ തൊട്ടടുത്ത റൂമിലെ ഗൃഹനാഥനും ഗൃഹനാഥയും സര്‍ക്കാര്‍ ജീവനക്കാരാണ്‌.ഉടമ വാടക പിരിക്കാന്‍ വരുന്ന അധിക ദിവസങ്ങളിലും അവര്‍ സ്ഥലത്ത്‌ ഉണ്ടായിരിക്കുകയില്ല.ഒന്നുകില്‍ ഓഫീസില്‍ പോയിട്ടുണ്ടാകും അല്ലെങ്കില്‍ അടുത്ത്‌ തന്നെയുള്ള സ്വന്തം വീട്ടില്‍ പോയിരിക്കും.വാടക പിരിക്കാന്‍ വരുന്ന ദിവസം എന്തെങ്കിലും കാരണവശാല്‍ സ്ഥലത്ത്‌ ഇല്ല എങ്കില്‍, വാടക സംഖ്യ ഈ ക്വാര്‍ട്ടേഴ്‌സിലെ തന്നെ ആദ്യത്തെ താമസക്കാരനായ ബാലേട്ടന്റെ വീട്ടില്‍ ഏല്‍പിക്കണം എന്നാണ്‌ ഉടമയുടെ നിര്‍ദ്ദേശം.എന്നാല്‍ ഇവര്‍ ഒരിക്കലും അത്‌ പാലിക്കാറില്ല.ഫലം,ഉടമ വീണ്ടും വീണ്ടും വരികയോ അവരെ തിരഞ്ഞ്‌ അവരുടെ വീട്ടിലോ ഓഫീസിലോ പോകേണ്ട ഗതികേട്‌ വരുന്നു.

ഞങ്ങളുടെ അടുത്ത അയല്‍വാസികള്‍ ഒരു മറാത്ത കുടുംബമാണ്‌.അവിടെ സ്ഥിതി മറ്റൊന്നാണ്‌.ഉടമ അതിരാവിലെ തന്നെ വാടക വാങ്ങാന്‍ വരുന്നതാണ്‌ അവര്‍ക്ക്‌ പ്രശ്നം.രാവിലെ തന്നെ കാശ്‌ വാങ്ങാന്‍ വരുന്ന ആളെ കണി കാണേണ്ടി വരുന്നു എന്നാണ്‌ അവരുടെ പരാതി.അത്‌ അശുഭലക്ഷണമാണത്രേ.(എന്നാലും ഇവിടം വിട്ടു പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല!)

എന്റെ ഭാര്യയുടെ നിലപാട്‌ മറ്റൊന്നാണ്‌.നാം ഉപയോഗപ്പെടുത്തുന്ന സൗകര്യത്തിന്‌ നാം പ്രതിഫലംനല്‍കിയേ പറ്റൂ.എന്നായാലും വാടക നല്‍കല്‍ അവിടെ താമസിക്കുന്നവന്റെ ബാധ്യതയാണ്‌.അത്‌ നല്‍കിനമ്മുടെ ഭാഗം ക്ലിയര്‍ ചെയ്താല്‍ നമുക്ക്‌ മന:സമാധാനം ലഭിക്കും.

കയ്യില്‍ കാശ്‌ (അല്ലെങ്കില്‍ എന്തും) ഉണ്ടായിരിക്കേ മറ്റുള്ളവര്‍ക്ക്‌ നല്‍കാനുള്ളത്‌ വെറുതേ നീട്ടിക്കൊണ്ടു പോകുന്നത്‌ ഭൂഷണമല്ല.അത്‌ ഒരു നല്ല സ്വഭാവവുമല്ല.നമ്മുടെ കടമകളും ബാധ്യതകളുംനാം കൃത്യമായി നിര്‍വ്വഹിക്കുക.ആ ഉടമയുടെ സ്ഥാനത്ത്‌ നിങ്ങള്‍ ആയിരുന്നെങ്കില്‍ നിങ്ങള്‍ക്ക്‌ ഉണ്ടാകുന്നവിഷമങ്ങള്‍ ഒരു നിമിഷം ആലോച്ചിച്ച്‌ നോക്കുക.ആര്‍ക്കും വിഷമം ഉണ്ടാക്കാത്ത രൂപത്തില്‍ഈ ഭൂമിയില്‍ കഴിഞ്ഞുപോകുവാന്‍ പരമാവധി ശ്രമിക്കുക.ദൈവം അനുഗ്രഹിക്കട്ടെ.

9 comments:

Areekkodan | അരീക്കോടന്‍ said...

കയ്യില്‍ കാശ്‌ (അല്ലെങ്കില്‍ എന്തും) ഉണ്ടായിരിക്കേ മറ്റുള്ളവര്‍ക്ക്‌ നല്‍കാനുള്ളത്‌ വെറുതേ നീട്ടിക്കൊണ്ടു
പോകുന്നത്‌ ഭൂഷണമല്ല.അത്‌ ഒരു നല്ല സ്വഭാവവുമല്ല.നമ്മുടെ കടമകളും ബാധ്യതകളും
നാം കൃത്യമായി നിര്‍വ്വഹിക്കുക.ആ ഉടമയുടെ സ്ഥാനത്ത്‌ നിങ്ങള്‍ ആയിരുന്നെങ്കില്‍ നിങ്ങള്‍ക്ക്‌ ഉണ്ടാകുന്ന
വിഷമങ്ങള്‍ ഒരു നിമിഷം ആലോച്ചിച്ച്‌ നോക്കുക.ആര്‍ക്കും വിഷമം ഉണ്ടാക്കാത്ത രൂപത്തില്‍
ഈ ഭൂമിയില്‍ കഴിഞ്ഞുപോകുവാന്‍ പരമാവധി ശ്രമിക്കുക.ദൈവം അനുഗ്രഹിക്കട്ടെ.

[Shaf] said...

കയ്യില്‍ കാശ്‌ (അല്ലെങ്കില്‍ എന്തും) ഉണ്ടായിരിക്കേ മറ്റുള്ളവര്‍ക്ക്‌ നല്‍കാനുള്ളത്‌ വെറുതേ നീട്ടിക്കൊണ്ടു പോകുന്നത്‌ ഭൂഷണമല്ല.അത്‌ ഒരു നല്ല സ്വഭാവവുമല്ല.നമ്മുടെ കടമകളും ബാധ്യതകളുംനാം കൃത്യമായി നിര്‍വ്വഹിക്കുക

വലിയ ശരി..
ഓര്‍മപെടുത്തിയതിന് നന്ദി

കാന്താരിക്കുട്ടി said...

നമ്മള്‍ കൊടുക്കാനുള്ള പൈസ കൊടുക്കാന്‍ ഇത്ര വിഷമിക്കുന്നത് എന്തിനാണ് ?? അതു നേരത്തെ കൊടുത്ത് തീര്‍ത്താല്‍ നമുക്കും സമാധാനം കിട്ടുന്നവനും സന്തോഷം..

വാടക ഒക്കെ അവരുടെ വീട്ടില്‍ എത്തിക്കുകയാണ് സാമാന്യ മര്യാദ..അതു വാങ്ങാന്‍ വേണ്ടി അയാള്‍ വരുമ്പോള്‍ ഓരോ ഒഴിവു കഴിവ് പറഞ്ഞ് നമ്മള്‍ മാറി നില്‍ക്കുന്നത് ന്യായീകരിക്കാവുന്നതല്ല..

ശിവ said...

ചിന്തനീയം ഈ പോസ്റ്റ്....നാം അറിഞ്ഞിരിക്കേണ്ട ചില ചെറിയ വലിയ കാര്യങ്ങള്‍...

കരീം മാഷ്‌ said...

വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ഞാന്‍ എന്‍റെ കമ്പനിയുടെ ക്രൈസിസ് കാലത്തു വാടക കൊടുക്കാന്‍ കഴീയാതെ വീല്ലയുടമസ്ഥനെ അഭിമുഖീകരിക്കാന്‍ കഴിയാതെ വിഷമിച്ചപ്പോള്‍ ദിവസവും ഒരു താലം നിറയെ ബിരിയാണി എനിക്കെത്തിച്ച അറബിയെയാണ്.
അതിനയാള്‍ പറഞ്ഞ കാരണം.
അയാളുടെ ഉരു തകര്‍ന്നപ്പോള്‍ അതു പുതുക്കിപ്പണിയുന്നതു വരെ ബേപ്പൂരില്‍ അയാളെ തീറ്റിപ്പോറ്റിയതു ഒരു മലബാരിയാണെന്നായിരുന്നു.
അരോ കൊടുക്കുന്നതു ആര്‍ക്കൊക്കെയോ കിട്ടുന്നു.
നന്മ പ്രേഷണം ചെയ്തു പോകട്ടെ!
പുണ്യമാസത്തില്‍ ഒരു നല്ല സംന്ദേശം മാഷേ!
നന്നായി.

അത്ക്കന്‍ said...

മറ്റുള്ളവരുടെ വേദനയില്‍ ആനന്ദം കൊള്ളുന്നവരാണധികവും ഇന്നത്തെ കാലത്ത്.
ഓരൊ മനുഷ്യനും അവനെ കുറിച്ച് സ്വന്തത്തിലൊന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ എന്ന് ആശിച്ചുപോയി ഈ കുറിപ്പ് വായിച്ചപ്പോള്‍..

Areekkodan | അരീക്കോടന്‍ said...

Shaf.....സ്വാഗതം.നല്ല വാക്കുകള്‍ക്ക്‌ നന്ദി
കാന്താരീ....ചിലര്‍ക്ക്‌ അത്‌ ഭയങ്കര വിഷമം തന്നെയാണ്‌.വാങ്ങാന്‍ എളുപ്പം,തിരിച്ചു കൊടുക്കാന്‍ വിഷമവും!!
ശിവ....നന്ദി
കരീം മാഷ്‌....അതേ,നന്മ ചെയ്താല്‍ അത്‌ മറ്റ്‌ എന്തെങ്കിലും രൂപത്തില്‍ ഈ ലോകത്ത്‌ വച്ച്‌ തന്നെ തിരിച്ചു കിട്ടും.പരലോകത്ത്‌ വേറെ പ്രതിഫലവും.
അത്‌ക്കാ....അതേ,എല്ലാവരും ഒന്ന് സ്വയം ചിന്തിച്ചിരുന്നു എങ്കില്‍??

രസികന്‍ said...

ചിലർ അങ്ങിനെയുമുണ്ട് അരീക്കോടന്മാഷെ , ഇവിടെ ഒരു അറബിയെ എനിക്കറിയാം അദ്ധേഹം അദ്ധേഹത്തിന്റെ കമ്പനിയിൽ വെറുതേ ഓരോ കാരണങ്ങൾ പറഞ്ഞ് ശംബളം കൊടുക്കുന്നത് നീട്ടിക്കൊണ്ടുപോകും പോലും!!
ഇത്തരം ആളുകളെ കാണുന്നത് നമുക്കൊരു പാഠമാണ് . അങ്ങിനെയൊന്നും ആയിത്തീരാതിരിക്കാനുളള വലിയ പാഠം.
ആശംസകൾ

അനൂപ് തിരുവല്ല said...

:)

Post a Comment

നന്ദി....വീണ്ടും വരിക