Pages

Wednesday, September 03, 2008

ദേഹേച്ഛകളെ നിയന്ത്രിക്കുക

എന്റെനാട്ടില്‍ അറിയപ്പെടുന്ന ഒരു മനോരോഗിയായിരുന്നു മൊഹമ്മെദ്‌.ചെറുപ്പം മുതല്‍ക്കേ ഞാന്‍ കേട്ടു വന്നിരുന്ന അദ്ദേഹത്തിന്റെ പേര്‌ 'പിരാന്തന്‍മയമ്‌' എന്നായിരുന്നു. സാധാരണ അലഞ്ഞു നടക്കുന്ന മനോരോഗികളില്‍ നിന്നും വ്യത്യസ്തമായിരുന്നുമുഹമ്മദിന്റെ സ്വഭാവങ്ങള്‍.വലിപ്പ ചെറുപ്പമില്ലാതെ ആരുടെ മുമ്പിലുംമുഹമ്മദ്‌ കൈ നീട്ടും.എന്നിട്ട്‌ ചിരിച്ചുകൊണ്ട്‌ പറയും.." ചായ മുക്കാല്‌"അതായത്‌ ചായ കുടിക്കാനുള്ള പൈസ വേണം എന്ന്. കാശ്‌ നല്‍കിയാലും ഇല്ലെങ്കിലും ചിരിച്ചുകൊണ്ട്‌ തന്നെ മുഹമ്മദ്‌ സ്ഥലം വിടും.പോകുന്നതിനിടയില്‍ എന്തൊക്കെയോ കള കളാ എന്ന് വിളിച്ചുപറയും.ചിരിച്ചുകൊണ്ട്‌തന്നെ പറയുന്ന ഈ വാക്കുകളില്‍ കുറ്റപ്പെടുത്തലോ തെറിയോ ഒന്നും തന്നെ ഉണ്ടാകാറില്ല. മറ്റ്‌ ശല്യങ്ങള്‍ ഒന്നും ഇല്ലാത്തതിനാലും എല്ലാവരോടും മാന്യമായിപെരുമാറുന്നത്‌ കാരണവും കുട്ടികള്‍ക്ക്‌ വരെ മുഹമ്മദിനെ പേടി ഇല്ലായിരുന്നു. ഒരിക്കല്‍ പതിവുപോലെ ഞാന്‍ മുഹമ്മദിനെ കണ്ടുമുട്ടി.അന്ന് പക്ഷേ മുഹമ്മദ്‌ കൈ നീട്ടിയില്ല.പതിവിന്‌ വിപരീതമായി വായ മുറുക്കി അടച്ചുപിടിച്ചുകൊണ്ട്‌ മുഹമ്മദ്‌ തന്റെ കണ്ണിലേക്ക്‌ തന്നെ നോക്കി നിന്നു.റമളാന്‍ മാസത്തിലെ ഏതോഒരു ദിവസമായിരുന്നു അത്‌.കുട്ടിയായ എനിക്ക്‌ മുഹമ്മദിന്റെ ആ നില്‍പിന്റെ പൊരുള്‍അന്ന് മനസ്സിലായില്ല. കാലങ്ങള്‍ക്ക്‌ ശേഷം 'പിരാന്തന്‍ മയമ്‌ നോമ്പ്‌ നോറ്റ പോലെ' എന്ന് ആരോ പറഞ്ഞപ്പോഴാണ്‌ ഞാന്‍ ആ വിവരം അറിഞ്ഞത്‌.റമളാന്‍ മാസത്തില്‍ മുഹമ്മദുംനോമ്പെടുക്കാറുണ്ട്‌.നോമ്പെടുക്കുന്ന ദിവസങ്ങളില്‍ മുഹമ്മദ്‌ ആരോടും മിണ്ടില്ല.പുറത്തിറങ്ങുമെങ്കിലും വായ മുറുക്കിപ്പൂട്ടി അടച്ചു വച്ചിരിക്കും!! അനാവശ്യമായി ഒന്നും സംസാരിക്കാത്ത, മനോരോഗിയായ മൊഹമ്മെദിന്‌ പോലും റമളാന്‍ മാസത്തിലെ അധിക സംസാരം ഉപേക്ഷിക്കണമെന്ന് ബോധമുണ്ടായിരുന്നു.നോമ്പിന്റെ യഥാര്‍ത്ഥ വിശുദ്ധിയും ചൈതന്യവും നേടി എടുക്കാന്‍ നോമ്പെടുക്കുന്നവര്‍ എല്ലാ അനാവശ്യ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.ഇന്റര്‍നെറ്റ്‌ യുഗത്തില്‍ നമ്മുടെ സമയം പാഴാക്കുന്ന ചാറ്റിംഗും പോസ്റ്റിംഗും സ്വയം നിയന്ത്രിക്കുക.കണ്ണും കാതും നാക്കും കൈകാലുകളും അനാവശ്യമായഒന്നും കാണില്ല, കേള്‍ക്കില്ല,പറയില്ല , ചെയ്യില്ല എന്ന് ഉറപ്പ്‌ വരുത്തുക.എല്ലാ ദേഹേച്ഛകളേയും നിയന്ത്രിക്കുക.അങ്ങനെ ഈ റമളാനിലൂടെ ആത്മവിശുദ്ധി നേടാന്‍ നമ്മെ ഏവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ,ആമീന്‍.

6 comments:

Areekkodan | അരീക്കോടന്‍ said...

അനാവശ്യമായി ഒന്നും സംസാരിക്കാത്ത, മനോരോഗിയായ മൊഹമ്മെദിന്‌ പോലും
റമളാന്‍ മാസത്തിലെ അധിക സംസാരം ഉപേക്ഷിക്കണമെന്ന് ബോധമുണ്ടായിരുന്നു.
നോമ്പിന്റെ യഥാര്‍ത്ഥ വിശുദ്ധിയും ചൈതന്യവും നേടി എടുക്കാന്‍
നോമ്പെടുക്കുന്നവര്‍ എല്ലാ അനാവശ്യ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.
ഇന്റര്‍നെറ്റ്‌ യുഗത്തില്‍ നമ്മുടെ സമയം പാഴാക്കുന്ന ചാറ്റിംഗും പോസ്റ്റിംഗും
സ്വയം നിയന്ത്രിക്കുക.

ശിവ said...

ഇതുപോലൊരാളെ എനിക്കും അറിയാമായിരുന്നു....

Typist | എഴുത്തുകാരി said...

വേറെ എന്തൊക്കെ നിയന്ത്രിച്ചാലും ചാറ്റിങ്ങിന്റെ കാര്യത്തില്‍ അതുണ്ടാവുമെന്നു തോന്നുന്നില്ല.

അനില്‍@ബ്ലോഗ് said...

ആശയം വ്യക്തമായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍,ഒപ്പം ആശംസകളും.

Areekkodan | അരീക്കോടന്‍ said...

ശിവ,അനില്‍.....ഈ റമളാന്‍ പോസ്റ്റ്‌ വായിച്ചതില്‍ സന്തോഷം.
typist....ഇതു പോലെയുള്ള കൊച്ചു കാര്യങ്ങള്‍ പോലും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കഷ്ടം തന്നെ.(നിയന്ത്രണം ആണ്‌ പറഞ്ഞത്‌,complete stopping അല്ല)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

വ്രതം.. ശരീരത്തിനു മാത്രമല്ല. വാക്കുകള്‍ക്കും .പ്രവര്‍ത്തികള്‍ക്കും മനസ്സിനും വേണം.. അതാണു സ്വീകാര്യമായ വ്രതം

ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക