Pages

Friday, November 06, 2009

ദുരന്തത്തിന്റെ ശേഷപത്രം

നാടും വീടും മരവിച്ചു നിന്ന,ചാലിയാറിനെ കണ്ണീര്‍ ചാലിച്ച ആറ് ആക്കിയ ആ ദുരന്തദിനം കഴിഞ്ഞുപോയി.ഇന്നലെ  ആ കൌമാരങ്ങള്‍ക്ക് നാട്ടുകാരും അല്ലാത്തവരും  അന്ത്യപ്രണാമം അര്‍പ്പിച്ചു.വിവിധ സ്ഥലങളിലെ ആറടി മണ്ണില്‍ അവര്‍ അന്ത്യവിശ്രമം ആരംഭിച്ചു.അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കട്ടെ.


എന്റെ നാട് പൂര്‍ണ്ണഹര്‍ത്താലോടെയാണ് ഈ ദു:ഖത്തില്‍ പങ്കുചേര്‍ന്നത്.വാഹനങ്ങള്‍ ഓടിയെങ്കിലും എങ്ങും മൂകത തളം കെട്ടി നിന്നിരുന്നു.ശബ്ദമുഖരിതമാകാറുള്ള മത്സ്യമാര്‍ക്കറ്റില്‍ പോലും മത്സ്യഗന്ധവും മൂകതയും മാത്രം  തളംകെട്ടി.അന്തരീക്ഷവും ഇന്നലെ കറുത്തിരുണ്ട് മൂടികെട്ടിയ നിലയില്‍ ആയിരുന്നു.


ഇന്ന് ആ ഞെട്ടലില്‍ നിന്നും ഒരല്പം ശമനം ലഭിച്ചു.ഓഫീസിലേക്ക് പോകാനായി ഞാന്‍ ബസ്സില്‍ കയറിയപ്പോള്‍ രണ്ടു പേര്‍ സംസാരിക്കുന്നു.


“....ഏതായാലും നാട്ടുകാരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി.സ്വന്തം കുട്ടികള്‍ മരിച്ചു പോയപോലെ എല്ലായിടത്തും ദു:ഖം...”


“അതേ....അതേ.....കുട്ടികള്‍ ആയതുകൊണ്ടാ....വയസ്സന്മാര്‍ ആയിരുന്നെങ്കില്‍ ഇത്ര ഞെട്ടല്‍ ഉണ്ടാകുമായിരുന്നില്ല...”


“ആ.....കുട്ടികള്‍ ആരുടേത് മരിച്ചാലും അത് സ്വന്തം കുട്ടികള്‍ മരിച്ച പോലെയാ....”


ആ അഭിപ്രായം എന്റെ മനസ്സില്‍ വീണ്ടും വീണ്ടും പതിഞ്ഞു.നാടിന്റെ മുക്കിലും മൂലയിലും ഉള്ളവര്‍ ഈ ദുരന്തത്തെ സമീപ്പിച്ച രീതി ആ മറുപടിയില്‍ നിന്നും വ്യക്തമായിരുന്നു.


തട്ടേക്കാട് ദുരന്തവും തേക്കടി ദുരന്തവും അധികൃതരുടെ തലയിലും മറ്റ്‌ നൂലാമാലകളിലും കെട്ടിയിടാന്‍ ശ്രമിക്കുമ്പോള്‍ എന്റെ നാട്ടിലെ ഈ ദുരന്തത്തില്‍ ഉത്തരവാദികള്‍ ആര് എന്ന ചോദ്യം ഉയര്‍ന്നു വരുന്നു.പറഞ്ഞത് അനുസരിക്കാത്ത കൌമാരമോ ? വിദ്യാര്‍ത്ഥികളെ, അതു വഴി സര്‍വ്വീസ് നടത്തുന്ന ബസ്സില്‍ കയറ്റാത്ത ബസ് ജീവനക്കാരോ? ഒരു സുരക്ഷാമാനദണ്ഠവും പാലിക്കാന്‍ സാധിക്കാത്ത കടത്തുകാരനോ?തൂക്കുപാലമെങ്കിലും വേണമെന്ന നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത മാറി മാറി വന്ന സര്‍ക്കാരോ?


ഒരു കാര്യം വ്യക്തമാണ്.കായലുകളിലും നദികളിലും തടാകങ്ങളിലും സവാരി ഉള്ളിടത്തോളം കാലം ജലദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.അന്നും അതിന് പിറ്റേന്നും കുറേ പ്രസ്ഥാവനകള്‍ ഇറങ്ങും.ഒരുമാസം അതിന്റെ വിവിധ അന്വേഷണങ്ങളും നടക്കും.അതോടെ ആ ഫയല്‍ പൊടിപിടിക്കുകയും ചെയ്യും.പൊടിക്ക് പകരം കൊടി പിടിക്കാന്‍ ആ ഫയലുകള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് വൃഥാ ആശിക്കുന്നു.

14 comments:

Areekkodan | അരീക്കോടന്‍ said...

ഒരു കാര്യം വ്യക്തമാണ്.കായലുകളിലും നദികളിലും തടാകങ്ങളിലും സവാരി ഉള്ളിടത്തോളം കാലം ജലദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.അന്നും അതിന് പിറ്റേന്നും കുറേ പ്രസ്ഥാവനകള്‍ ഇറങ്ങും.ഒരുമാസം അതിന്റെ വിവിധ അന്വേഷണങ്ങളും നടക്കും.

ramanika said...

ഒരു സ്ഥിരം സംവിധാനം ഉണ്ടായെന്കില്‍
ഇനിയും ഒരു ദുരന്തം ഇല്ലാതാക്കാന്‍ ..............

പ്രാര്‍ത്ഥിക്കുക ആശിക്കുക

ചാണക്യന്‍ said...

മാഷെ,

അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്ന കുറ്റകരമായ നിസംഗതകൾക്കെതിരെ ബന്ധപ്പെട്ടവർ ശക്തമായ നടപടികൾ എടുത്തെ മതിയാവൂ. സുരക്ഷാ ചട്ടങ്ങൾ ഭേദഗതി വരുത്തുകയും വേണം. എങ്കിൽ ഒരു പരിധി വരെ അപകടങ്ങൾ നിയന്ത്രിക്കാൻ കഴിയും.

Anil cheleri kumaran said...

:)

വശംവദൻ said...

ഇനിയൊരു ദുരന്തം കൂടി ഉണ്ടാകാതിരിക്കട്ടെ എന്നാഗ്രഹിക്കാം, പ്രാർത്ഥിക്കാം.

ദു:ഖത്തിൽ പങ്ക് ചേരുന്നു.

Anonymous said...

മരിച്ചവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം കിട്ടട്ടെയെന്നു പ്രാര്‍തിക്കുന്നു....

വീകെ said...

എന്തു കണ്ടാലും പഠിക്കില്ലെന്ന് വാശിയുള്ള അധികാരികളുടെ മുൻപിൽ ഒന്നിനും ഒരു വിലയുമില്ല.
ഓരോ പ്രശ്നങ്ങളും പ്രാദേശികമായി മാത്രം കാണുകയാണൊ അധികാരികൾ...?

ഒരു നുറുങ്ങ് said...

മാഷെ,

ഇന്ന് വെള്ളിയാഴ്ചാപ്രാര്‍ത്ഥനയില്‍,പ്രഭാഷകന്‍റെ വിഷയം
നമ്മെ വിട്ട് പോയ്ക്കളഞ്ഞ ആ മക്കളെക്കുറിച്ചാണു.
അവര്‍ക്കും,അവരുടെ ദു:ഖാകുലരായവര്‍ക്കും വേണ്ടി
ഇമാം ഇരുകരങ്ങളും ദൈവത്തിലേക്കുയര്‍ത്തി പ്രാര്‍ത്ഥന
നിര്‍വഹിച്ചനേരം കൂടിയിരുന്ന സദസ്സ് വല്ലാതെ വിങ്ങി..
..ദുരന്തങ്ങള്‍ സുനാമിതീര്‍ക്കാറുണ്ടെങ്കിലും,ഒരുപിടി
സ്വാര്‍ത്ഥംഭരികളുടെ നിസ്സംഗതകൊണ്ട്മാത്രം സംഭവിച്ചു
കൊണ്ടിരിക്കുന്ന ഇത്തരം തീരാനഷ്ടങ്ങള്‍ തരണംചെയ്യാന്‍
നാട്ട്കാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയല്ലാതെ
മറ്റൊരു നിവര്‍ത്തിയുമില്ല! നാം ബ്ലോഗ്കൂട്ടമെങ്കിലും
ഇതിനായൊരു കൂട്ടായ്മയും,ശക്തമായചില ശ്രമങ്ങളും
നടത്തുമെങ്കില്‍...ചെറിയ രീതിയിലുള്ള ഒരു തൂക്ക്
പാലം നിര്‍മിക്കന്‍ ശ്രമിച്ചൂടെ,മാഷേ....

ബഷീര്‍ പൂക്കോട്ടൂര്‍ said...

akalatthil maranamadanja avareyellam svargattil orumicu koottatte.
iniyoru durantam undavathirikkan prartikkuka ithe namukk kaziyuoo.

Typist | എഴുത്തുകാരി said...

ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നല്ലോ. അന്വേഷണമൊക്കെ ഒരു തരം പ്രഹസനമെന്നല്ലാതെ എന്തു പറയാന്‍! ഈചൂട് കഴിഞ്ഞാല്‍ അതെല്ലാവരും മറക്കും. അടുത്ത ദുരന്തം വരണം, പിന്നെ അതേക്കുറിച്ചോര്‍ക്കാന്‍.

Manikandan said...

മാസങ്ങള്‍ക്ക് മുന്‍പ് അരീക്കോട് വന്ന് ചാലിയാറിന്റെ ഭംഗിയും തോണിയില്‍ കയറുവലിച്ച് അക്കരെകടക്കുന്നവരേയും എല്ലാം കണ്ടപ്പോള്‍ ഓര്‍ത്തില്ല അതില്‍ ഇങ്ങനേയും ഒരു ദുരന്തം പതിയിരിക്കുന്നു എന്ന്. അകാലത്തില്‍ നമ്മെ വിട്ടുപോയ ആ കുട്ടികള്‍ക്ക് എന്റെ ആദരാജ്ഞലികള്‍.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എനിക്കും നീന്താനറിയില്ലായിരുന്നു. എങ്കിലും മറിയില്ല എന്ന വിശ്വാസത്തിലാണ് തോണിയില്‍ കയറാറുണ്ടായിരുന്നത്. അവരും അങ്ങനെ തന്നെ കയറിയവരാവും...

Areekkodan | അരീക്കോടന്‍ said...

രമണിക ചേട്ടാ...സ്ഥിരം പ്രഖ്യാപനം ഉണ്ടാകും!!!

ചാണക്യാ...അവ പാലിക്കാന്‍ തയ്യാറാവുന്ന ഒരു സമൂഹം കൂടി ഉണ്ടാവണം.

കുമാരാ...

വശംവദാ...അതേ ഇനി ആവര്‍ത്തിക്കരുതേ എന്ന് മനസ്സറിഞ് പ്രാര്‍ഥിക്കുന്നു.

കൊച്ചുതെമ്മാടി...പ്രാര്‍ത്ഥന ദൈവം സ്വീകരിക്കട്ടെ.

വീ.കെ...വളരെ ശരിയാണ്.ഇനി എന്തൊക്കെ പ്രഖ്യാപനങള്‍ ആണാവോ വരുന്നത്?

Areekkodan | അരീക്കോടന്‍ said...

ഒരു നുറുങ്...നല്ല ആശയം.തൂക്കുപാലം സര്‍ക്കാര്‍ തെന്നെ പ്രഖ്യാപിച്ചു.

ബഷീര്‍...ആമീന്‍.

എഴുത്തുകാരി ചേച്ചീ...ഇത് സ്മരിക്കാന്‍ ഇനി ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ.

മണികണ്ഠന്‍...ഞാനും ആ ഫോട്ടോകള്‍ ഓര്‍മിച്ചുപോയി.

കു.ക.കു.കെ...നീന്താന്‍ അറിയുന്നവര്‍ക്കും തോണിക്കടിയില്‍ കുടുങിയവരെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ?നീന്തല്‍ പഠിക്കുന്നത് നല്ലതാ...

Post a Comment

നന്ദി....വീണ്ടും വരിക