Pages

Wednesday, November 25, 2009

അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...

ഒന്നും മനസ്സിലായില്ലെങ്കിലും പത്രം ദിവസവും വായിക്കണമെന്ന് ഞാന്‍ എന്റെ മക്കളോട്‌ ഉപദേശിക്കാറുണ്ടായിരുന്നു.എന്നാലും പലപ്പോഴും അവര്‍ക്ക് അതിന് മടിയാണ്.ഇന്നലെ പത്രത്തില്‍ ഒരു പകുതി പേജ് പരസ്യം വായിച്ചു കൊണ്ടിരുന്ന മകള്‍ എന്നോട്‌ ചോദിച്ചു.
“ഉപ്പച്ചീ,മുഖ്യമന്ത്രി എന്നാല്‍ എന്താ ?”


“ചീഫ് മിനിസ്റ്റെര്‍ എന്ന് നീ പഠിച്ചിട്ടില്ലേ....അത് തന്നെ..”


“ആ....വി.എസ്.അച്ചുതാനന്ദന്‍...”


“അതേ..അതെ...ചീഫ് എന്നാല്‍ മുഖ്യന്‍...മന്ത്രിമാര്‍ കുറേ ഉണ്ടാകും.പക്ഷേ മുഖ്യന്‍ ഒന്നേ ഉണ്ടാകൂ...” ഞാന്‍ ഒന്നു കൂടി വിശദീകരിച്ചു കൊടുത്തു.


“അങ്ങനെയെങ്കില്‍ മുഖ്യാഥിതിയോ ?”


“മുഖ്യാഥിതി എന്നാല്‍ ചീഫ്ഗസ്റ്റ്...ചീഫ് എന്നാല്‍ ഒരാളേ ഉണ്ടാകൂ....അല്ലെങ്കില്‍ പിന്നെ ചീഫ് എന്ന് പറയണോ?” ഞാന്‍ അവള്‍ക്ക് നന്നായി മനസ്സിലാകാന്‍ വേണ്ടി പറഞ്ഞു.


“അപ്പോള്‍ ഈ കൊടുത്തത് മുഴുവന്‍ പൊട്ടത്തരമല്ലേ.ഈ കാണുന്ന ആള്‍ക്കാരെല്ലാം മുഖ്യാഥിതി ആവുന്നതെങ്ങന്യാ ? അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...” പത്രത്തിലെ ഒരു സര്‍ക്കാര്‍ വക പരസ്യം കണ്ട അവളുടെ ചോദ്യത്തിന് മുന്നില്‍ എനിക്ക് മറുപടി ഇല്ലായിരുന്നു.ആറോ ഏഴോ മന്ത്രിമാര്‍ മുഖ്യാഥിതികള്‍ ആയി നല്‍കിയ ഒരു പരസ്യം.

15 comments:

Areekkodan | അരീക്കോടന്‍ said...

“അപ്പോള്‍ ഈ കൊടുത്തത് മുഴുവന്‍ പൊട്ടത്തരമല്ലേ.ഈ കാണുന്ന ആള്‍ക്കാരെല്ലാം മുഖ്യാഥിതി ആവുന്നതെങ്ങന്യാ ? അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...”

Anonymous said...

പാവം കൊച്ച്.. അല്ലാതെന്തു പറയാനാ.. :)

ഇട്ടിമാളു

Rejeesh Sanathanan said...

കേഴ്വിക്കാരെക്കാള്‍ കൂടുതല്‍ പ്രാസംഗികരുള്ള നാടല്ലേ നമ്മുടേത്.........:)

desertfox said...

അതിഥി എന്നതല്ലേ ശരി?

ഹരീഷ് തൊടുപുഴ said...

മോളു കൊള്ളാലോ മാഷേ..:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഉപ്പാന്റെ മോൾ......

ഷെരീഫ് കൊട്ടാരക്കര said...

മോളുടെ ചോദ്യത്തിനു എനിക്കും ഉത്തരമില്ല.

വീകെ said...

ഞാൻ ഈ നാട്ടുകാരനല്ലാട്ടൊ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതാണ് :)

പാവപ്പെട്ടവൻ said...

അതൊരു വെറും പരസ്യമല്ലേ മാഷേ കുട്ടിയെ തിരുത്ത്‌ മാധ്യങ്ങള്‍ മനുഷ്യനെ വഴിതെറ്റിക്കുന്ന ജോലിയാണ് ഇന്ന് നടത്തുന്നത്

ഒരു നുറുങ്ങ് said...

കുത്തിവരക്കാരത്തിയോട് വല്ലതുമൊക്കെ പെയ്ന്റ്റി
പോസ്റ്റാന്‍ പറയൂ മാഷെ,ഉള്ള സമയം ഫിത്വനാക്കണ്ട..
പിന്നെ,പരസ്യല്ലാത്ത പത്രോം കോയിക്കോട്ടങ്ങാടീല്
കായ് കൊടത്ത് വാങ്ങാന്‍ കിട്ടൂന്നാ കേട്ടേ..

Areekkodan | അരീക്കോടന്‍ said...

ഇട്ടിമാളൂ...കൊച്ച് അത്ര പാവമൊന്നുമല്ല. അടുത്ത പൊസ്റ്റില്‍ കാണാം!!!

മലയാളീ...അത് വളരെ ശരിയാണ്.

ഡെസെര്‍ട്ട്ഫോക്സ്...തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതേ.തെറ്റു സമ്മതിച്ച് തിരുത്തുന്നു.നന്ദി

ഹരീഷ്...മക്കള്‍ രണ്ടും ഒന്നൊന്നരകളാ...

പ്രവീണ്‍...???

ശരീഫ്ക്കാ...എങനെ ഉത്തരം പറയും?

Areekkodan | അരീക്കോടന്‍ said...

വീ.കെ...നന്ദി

പ്രിയ...അതു തന്നെയാണ് !!

പാവപ്പെട്ടവനെ...മാധ്യമങ്ങള്‍ വഴി തെറ്റിക്കും എന്ന് പറഞ്ഞാണ് ടി.വി മാറ്റി നിര്‍ത്തുന്നത്.ഇനി പത്രം കൂടി നിര്‍ത്തിയാല്‍ ?

നുറുങ്ങ്...ഇന്ന് ഞാന്‍ അതു പറയാന്‍ ഉദ്ദേശിച്ചതേ ഉള്ളൂ.പിന്നെ അതേതാ പരസ്യമില്ലാത്ത പത്രം?

ശ്രീ...നന്ദി

ഭൂതത്താന്‍ said...

മലയാളിക്ക് ആകെ അറിയാവുന്ന പണിയാ ഈ പ്രസംഗം ...എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും വാ തോരാതെ പ്രസംഗം പിന്നെ വാഗ്വാദം ഒക്കെ നടത്തും ..പ്രവര്തിയാലേല്‍ വട്ട പൂജ്യം ....

Areekkodan | അരീക്കോടന്‍ said...

ഭൂതമേ...അതാണ് മലയാളിയുടെ ട്രേഡ്‌മാര്‍ക്ക്

Post a Comment

നന്ദി....വീണ്ടും വരിക