Pages

Tuesday, November 10, 2009

ഒരു കാജാ ബീഡി സന്തോഷം

 അന്ന്‌ സെയിലണ്റ്റ്‌വാലിയില്‍ നിന്ന്‌ ഏറും കിട്ടി, പണ്ട്‌ പൂമ്പാറ്റയില്‍ പീലുവിണ്റ്റെ തലയില്‍ കഥാവസാനം കാണുന്ന പോലെയുള്ള ഒരു ഉണ്ടയുമായി വീട്ടില്‍ മടങ്ങി എത്തി. 

മണ്ടയിലെ ഉണ്ട കണ്ട ഉമ്മ ചോദിച്ചു  "എന്താടാ തലയില്‍ ഒരു ബോംബ്‌?"

"അത്‌ ഒരു കുരങ്ങന്‍ എറിഞ്ഞതാ... "

"നീ എന്തിനാ കുരങ്ങന്‍മാരുടെ കൂടെ ക്രിക്കറ്റ്‌ കളിക്കാന്‍ പോകുന്നത്‌ ?"

ഉത്തരം പറയാതെ ഞാന്‍ മെല്ലെ മുങ്ങി.അപ്പോഴാണ്‌ പെങ്ങളുടെ ഫോണ്‍ വന്നത്‌ 

"ഈ കുന്ത്രാണ്ടം ഒന്ന്‌ ഇവിടെ നിന്ന്‌ കൊണ്ടുപോക്വാ" അവള്‍ ചോദിച്ചു.അല്ലെങ്കിലും പതിനായിരം മുടക്കിയിട്ട്‌ എന്നും പണി കൂടി മുടക്കിയാല്‍ ഏത്‌ പെങ്ങളും ആങ്ങളയുടെ മുഖത്ത്‌ നോക്കി ആ ചോദ്യം ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.അങ്ങനെ ഇടിവെട്ടേറ്റവനെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐ.സി.യു.വിലാക്കിയ പോലെയായി എണ്റ്റെ അവസ്ഥ. 

സംഗതികള്‍ നൂഡ്ത്സ്‌ കണക്കെ ആണെങ്കിലും ഞാന്‍ പിറ്റേന്നും ഓഫീസില്‍ പോയി.അല്ലാതെ വീട്ടില്‍ ഇരുന്ന്‌ സിന്ദാബാദ്‌ വിളിച്ചിട്ട്‌ എന്ത്‌ കാര്യം?ഏക ഔദ്യോഗിക കര്‍മ്മമായ ഒപ്പിടലിന്‌ ശേഷം ഞാന്‍ എണ്റ്റെ താവളം എന്ന അപമാനം പേറുന്ന ലാബില്‍ കയറി.പതിവ്‌ ക്രിയകള്‍(പറഞ്ഞാല്‍ അങ്ങാടിപ്പാട്ട്‌ അരമനരഹസ്യമായി മാറും)തുടങ്ങി.ശശിയണ്ണണ്റ്റെ പോസ്റ്റ്‌ ഇട്ട അന്നുമുതല്‍ ആ അസുഖം വിടാതെ പിന്തുടരുന്നതിനാല്‍(എങ്കിലും എന്താ,യു.എന്‍ എന്ന മഹാസംഭവത്തിണ്റ്റെ അണ്ടര്‍ സെക്രെട്ടറിയുടെ അസുഖമല്ലേ,ആപ്പ ഊപ്പ പന്നികളുടെ അസുഖമല്ലല്ലോ) കസേരയില്‍ അമര്‍ന്ന്‌ തന്നെ ഇരുന്നു.

ഏതോ ഒരു ദുര്‍ലഭ ദുര്‍ബ്ബല നിമിഷത്തില്‍ ഞാന്‍ ആ സൈറ്റ്‌ തുറന്നു!
"എണ്റ്റുമ്മ്മ്മോ !!" ഞാന്‍ ഞെട്ടി.
എന്നാലും ഒന്ന് കൂടി ഉള്ളിലേക്ക്‌ കയറി നോക്കാം - ഏതാ മനുഷ്യണ്റ്റെ മനസ്സ്‌ അല്ലേ? ഞാന്‍ ആ ലിങ്കില്‍ ക്ളിക്ക്ക്കി.
"യാ റബ്ബുല്‍ ആലമീന്‍..." എനിക്ക്‌ പടച്ചവനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.അവിടെ കണ്ടത്‌ ഇതായിരുന്നു 

Guys. Here is the end of this group discussion. Sorry for low participation. However we need to decide the winner.Here is the winner of the contest:Abid Areacode Congratulations.

(ഇംഗ്ളീഷില്‍ എന്നെപ്പോലെ നല്ല.. സോറി വല്ല വിവരവും ഉള്ളവര്‍ക്ക്‌ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സൈറ്റ്‌ ആണ്‍ {Boddunan.com}.നിങ്ങളുടെ അറിവ്‌, നിങ്ങള്‍ക്ക്‌ അറിയുന്നതും മറ്റുള്ളവര്‍ക്ക്‌ തിരിയുന്നതുമായ ഇംഗ്ളീഷില്‍ എഴുതി പോസ്റ്റ്‌ ചെയ്താല്‍ ഒരു കാജാ ബീഡി വലിക്കാനുള്ള കാശെങ്കിലും കിട്ടും.പലര്‍ക്കും ഞാന്‍ ഇതിണ്റ്റെ ലിങ്ക്‌ അയച്ചിരുന്നു.ഇനിയും താല്‍പര്യമുള്ളവര്‍ മറക്കാതെ അറക്കാതെ ഈ വഴി കടന്നു വരൂ. )

16 comments:

Areekkodan | അരീക്കോടന്‍ said...

ലിങ്ക് ഉടന്‍ തരാം....

ഭായി said...
This comment has been removed by the author.
ഭായി said...

കാജാ ബീഡിയെങ്കില്‍ കാജാബീഡി ലിങ്കെട് മാഷേ..

മൊത്തം ബീഡിയും അടിച്ചെടുത്തിട്ടേ ലിങ്ക് തരികയുള്ളോ?
(ഏറ് കിട്ടുന്ന ഏര്‍പ്പാടൊന്നുമല്ലല്ലോ മാഷേ..?)!

Areekkodan | അരീക്കോടന്‍ said...

ഭായീ...ഇപ്പോള്‍ ലിങ്ക് ഇട്ടിട്ടുണ്ട്.ഏയ് ഏറൊന്നും കിട്ടില്ല.ധൈര്യമായി കയറിക്കോളൂ...

ശ്രീ said...

ആശംസകള്‍, മാഷേ

വശംവദൻ said...

ബീഡി വലി നിറുത്തിയതാണ്. എന്നാലും നോക്കാം.
:)

ഒരു നുറുങ്ങ് said...

മാഷെ,നിങ്ങള്‍ ഷെയര്‍ബിസിനസ് തുടങ്ങാന്ന് കേട്ടല്ലോ ?
എന്നിട്ട്”കാജാ ബീഡി കമ്പനി”തന്നെ മൊത്തമായി
അടിച്ചു മാറ്റിയല്ലേ !

രഘുനാഥന്‍ said...

മാഷേ പത്തും ഗുസ്തിയും മാത്രം പാസായവര്‍ക്കുള്ള വല്ല "ലിങ്കും" ഉണ്ടോ? ഉണ്ടെങ്കില്‍ ഒരെണ്ണം എനിക്കും താ..

oab/ഒഎബി said...

നെയ്യ് ട്ടേടം എല്ലാരും നക്കി തീരും മുമ്പെ ഞാനവിടേക്ക് ഓടി പോയി. നാലാം ക്ലാസ് പാസായോർക്ക് വല്ലതുണ്ടോ ന്ന് ചോയ്ച്ചു. അപ്പൊ പറഞ്ഞു വീട്ട്(HOME)പോടാന്ന്. അവിടെ പോയപ്പൊ കാണുന്നു ലാസ്റ്റ് വാഴക്കോടൻ എന്ന്.


* 4145 registered
* 12 today
* 47 this week
* 173 this month
* Last: vazhakodan

അറിയാത്ത പിള്ളക്ക് ചൊറിയാൻ വയ്യ. അതിനാൽ ആ മുന്തിരി ഞമ്മക്ക് പുളിയാ...

അപ്പൊ പിന്നെ അങ്ങനെ..പോട്ടേ

കുമാരന്‍ | kumaran said...

:)

കൂട്ടുകാരന്‍ said...

അരീക്കോടന്‍ മാഷേ, കഴിഞ്ഞ ദിവസം പത്രത്തില്‍ ദുരന്ത വാര്‍ത്ത അറിഞ്ഞപ്പോള്‍ മനസ്സില്‍ താങ്കളെ കുറിച്ച് ഓര്‍ത്തു. ദുരന്തങ്ങള്‍ ഇങ്ങനെ ആവര്‍ത്തിക്കുക ആണല്ലോ....:(. കുറെ നാള്‍ തിരക്കായ കൊണ്ട് കമെന്റാന്‍ പറ്റിയില്ല.

Areekkodan | അരീക്കോടന്‍ said...

ശ്രീ...നന്ദി
വശംവദാ...അപ്പോ വലി തുടങിയിരുന്നു അല്ലേ?
ഒരു നുറുങ്ങ്...കീട്ടിയത് കാജാബീഡിയാ,തല്‍ക്കാലം അതുകൊണ്ട് സംതൃപ്തമാകാം
രഘുനാഥ്ജീ...അവര്‍ക്കും ഈ ലിങ്ക് പറ്റും,വോട്ട് ചെയ്യാന്‍.
ഒഎബി...അവിടെയും വാഴക്കോടന്‍ വഴിമുടക്കി!
കുമാരാ...നന്ദി
കൂട്ടുകാരാ...അതേ,എന്തു ചെയ്യാന്‍ ?

ഭൂതത്താന്‍ said...

ലിങ്ക് ഉണ്ടോ സഖാവെ ഒരു കാജ ബീഡി എടുക്കാന്‍ ....മാഷേ ലിങ്ക് ഇല്ലേലും ഒരു ബീഡി കൊട് ....

തൃശൂര്‍കാരന്‍..... said...

ആശംസകള്‍..

ലതി said...

:).

Areekkodan | അരീക്കോടന്‍ said...

ഭൂതമേ...ഇത് പുകവലി നിരോധിത മേഖലയാണ്.Tresspassers will be prosecuted.(പുകവലിക്കുന്നവര്‍ എന്തോ ചെയ്യും ന്ന്...)

തൃശൂര്‍കാരാ...നന്ദി

ലതി ചേച്ചീ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക