Pages

Monday, October 23, 2006

മരുഭൂമിയിലൂടെ ഒരു അന്ത്യയാത്ര!!!

"എങ്ങോട്ടാ നമ്മുടെ ഈ യാത്ര?"

 "പുതിയൊരു വാസസ്ഥലത്തേക്ക്‌" "എത്ര ദിവസം ഇങ്ങനെ അലയേണ്ടി വരും?"

 "നമ്മെ ആരും കണ്ടെത്തിയില്ലെങ്കില്‍ ഒരു ദിവസം"

 "ആരെങ്കിലും കണ്ടാല്‍?"

 "കണ്ടാല്‍ നമ്മുടെ പുതിയ വാസസ്ഥലത്തെത്തില്ല"

 അവര്‍ യാത്ര തുടര്‍ന്നു.ഇടക്ക്‌ അടുത്ത ചോദ്യം ഉയര്‍ന്നു. "ഇതിനെയാണോ മരുഭൂമി എന്ന് പറയുന്നത്‌?"

 "ജന്തുവാസമില്ലാത്ത സ്ഥലമാണ്‌ മരുഭൂമി"

 "ഇവിടെ എങ്ങും ജന്തുവാസമില്ലല്ലോ?"

 "ഇല്ല എന്ന് തോന്നുന്നു"

"അപ്പോള്‍ ഇത്‌ തന്നെ മരുഭൂമി"

 "പക്ഷേ...."

 "എന്താ?"

 " മരുഭൂമിയാണെങ്കിലും ഒരു മരുപ്പച്ച കാണേണ്ടതാണ്‌"

 "മരുപ്പച്ച എന്നാല്‍ എന്താ?"

 "നാം അന്വേഷിക്കുന്ന നമ്മുടെ പുതിയ വാസസ്ഥലം" അവര്‍ യാത്ര തുടര്‍ന്നു.

"അയ്യോ....ഇനി വയ്യ...എനിക്ക്‌ ദാഹിക്കുന്നു..."

"നമുക്കിവിടെ ഒന്ന് കുഴിച്ച്‌ നോക്കാം....ദാഹം തീര്‍ക്കാന്‍ വല്ലതും കിട്ടുമോ എന്ന്"

പെട്ടെന്നാണ്‌ എന്റെ സമൃദ്ധമായ കഷണ്ടിയുടെ നടുവില്‍ സൂചി കുത്തുന്ന പോലെ ചെറിയൊരു വേദന.ഞാന്‍ കൈ കൊണ്ട്‌ തപ്പിപ്പിടിച്ചു-ഒരു തള്ളപ്പേനും ഒരു കുട്ടിപ്പേനും!!!രണ്ട്‌ പേരെയും കാലപുരിയിലേക്ക്‌ അയച്ച്‌ ഞാന്‍ വീണ്ടും എന്റെ ജോലിയില്‍ മുഴുകി.

5 comments:

Kiranz..!! said...

ഹ.ഹ..മരുഭൂമിയാ‍യതു കാര്യമായി :) ഇല്ലെങ്കില്‍ പണ്ട് കാണാറുണ്ടായിരുന്നൈരു നാടന്‍ കാഴ്ച്ച കാണാരുന്നു..! എന്താണെന്നറിയൊ ? ഒരു ചേച്ചി ഒരു കൊച്ചു പിച്ചാത്തിയോ,ചീര്‍പ്പോ കൊണ്ട് അടുത്ത ചേച്ചിയുടെ തല നോക്കും.,എന്താണെന്നറിയില്ല ‘ഇശ്..ഇശ് “ എന്ന സെമണ്ടും ഒരോ നിശ്ചിത ഇന്റര്‍വെല്ലില്‍ പുറപ്പെടുവിക്കും..കേള്‍ക്കുന്നവരും കാണുന്നവരും വിചാരിക്കും ഇവളുടെ/ഇങ്ങെരുടെ തല മുഴുവന്‍ ഈ കൊച്ചു പാരകള്‍ ആണെന്ന്..!


സസ്പെന്‍സ് അടിപ്പിച്ച നല്ല നുറുങ്ങ് തന്നെ..!

വിഷ്ണു പ്രസാദ് said...

ആബിദേ കഷണ്ടിയാണോ...

Vssun said...

നന്നായിരിക്കുന്നു.

ലിഡിയ said...

സത്യമായിട്ടും എനിക്ക് രണ്ടാമത് വായിക്കേണ്ടി വന്നു കേട്ടോ, ഇത് അഗ്രജന്റെ റിലേറ്റീവാ.., കൊള്ളാം സംഗതി, എന്നാലും അവര്‍ക്ക് മരുപച്ച കാണാനാവതെ കാലപുരി പൂകേണ്ടി വന്നത് കഷ്ടം തന്നെ.

:-))

-പാര്‍വതി.

Areekkodan | അരീക്കോടന്‍ said...

മരുഭൂമി താണ്ടിയ കിരണ്‍ജി,വിഷ്ണുജി,സുനില്‍ജി,പാര്‍വ്വതിജി എല്ലാവര്‍ക്കും നന്ദി....പിന്നെ വിഷ്ണുജീ....താങ്കളുടെ അത്ര ഇല്ലട്ടോ...കഷണ്ടിയല്ല....മുടി!!!

Post a Comment

നന്ദി....വീണ്ടും വരിക