Pages

Thursday, December 21, 2006

ശ്രീനിയുടെ മറുവെടി !!!

പിറ്റേദിവസം കാലത്ത്‌ കാണാമെന്ന വ്യവസ്ഥയിലാണ്‌ ഞാനും ശ്രീനിയും അന്ന്‌ പിരിഞ്ഞത്‌.എന്നാല്‍ പിറ്റേന്ന്‌ രാവിലെ 8 മണിയായിട്ടും ശ്രീനി വന്നില്ല.അപ്പോഴാണ്‌ മൊബൈല്‍ഫോണിണ്റ്റെ ഉപകാരം ഞാന്‍ മനസ്സിലാക്കിയത്‌. ശ്രീനിയുടെ നമ്പറില്‍ ഒരു മിസ്‌കാള്‍ വിട്ട്‌ അല്‍പനേരം കാത്തിരുന്നു.പതിവുപോലെ, ശ്രീനി തിരിച്ചുവിളിച്ചില്ല.അതിനാല്‍ അല്‍പസമയത്തിന്‌ ശേഷം ഞാന്‍ ഒന്നുകൂടി ശ്രീനിയെ വിളിച്ചു - ഒരു മിസ്റ്റര്‍കാള്‍.

 "ഹലോ" - മറുതലക്കല്‍ ശ്രീനിയുടെ ശബ്ദം.

 "ഹലോ....എന്താ രാവിലെ 8 മണിക്ക്‌ കാണാമെന്ന്‌ പറഞ്ഞിട്ട്‌...ഇപ്പോള്‍ സമയം 9 മണി ആവാറായല്ലോ..." വാച്ച്‌ കെട്ടാത്ത ശ്രീനിയെ ഞാന്‍ സമയം ധരിപ്പിച്ചു.

"അയ്യോ...ഞാനിപ്പോള്‍ കൊട്ടിയൂരമ്പലത്തിലേക്ക്‌ പോയിക്കൊണ്ടിരിക്കുകയാ..."ശ്രീനി അറിയിച്ചു.

 "അമ്പലത്തിലേക്കോ...? നിണ്റ്റെ കൂടെ വേറെ ആരുണ്ട്‌?" രാവിലെത്തന്നെ അവന്‍ കൊട്ടിയൂരമ്പലത്തില്‍ പോയതിണ്റ്റെ ഗുട്ടന്‍സ്‌ പിടികിട്ടാതെ ഞാന്‍ ചോദിച്ചു.

 "ഞങ്ങള്‍...ഞങ്ങള്‍ ഒരു ഇരുപത്‌പേരുണ്ട്‌.. "

 "ങേ!!!ഇരുപത്‌പേരോ...?" പൊതുവെ ആരുമായും കൂട്ട്‌കൂടാത്ത ശ്രീനി കഴിഞ്ഞ ഒറ്റ രാത്രി കൊണ്ട്‌ 20 പേരെ സംഘടിപ്പിച്ച്‌ കൊട്ടിയൂരില്‍ പോയത്‌ എന്നെ ആകെ കണ്‍ഫൂഷനിലാക്കി.

"അതേടാ....ഞാനിപ്പോള്‍ കൊട്ടിയൂരിലേക്കുള്ള ബസ്സിലാ....ബസ്സില്‍ ഞങ്ങള്‍ 20 പേരുണ്ട്‌!!!" ശ്രീനിയുടെ 'മറുവെടി' കേട്ട്‌ എണ്റ്റെ ഫോണ്‍ കട്ടായി.

3 comments:

Areekkodan | അരീക്കോടന്‍ said...

ഒരു കുഞ്ഞ്‌ പോസ്റ്റ്‌ കൂടി -ശ്രീനിയുടെ മറുവെടി !!!

സു | Su said...

ഹിഹി. വെറുതേ കാശ് പോയി അല്ലേ? അപ്പോത്തന്നെ പുറപ്പെട്ട് ഒരു 100 പേരുടെ കൂടെ എവിടെയെങ്കിലും പോകാമായിരുന്നില്ലേ? (ട്രെയിനില്‍)

സുല്‍ |Sul said...

അരീക്കോടാ ഗുഡ്

തേങ്ങ ഒന്നിവിടെ. സു മറന്നോ?
“ഠേ.........”

-സുല്‍

Post a Comment

നന്ദി....വീണ്ടും വരിക