Pages

Monday, January 15, 2007

ഐന്‍സ്റ്റീനിന്റെ ബൂകുരുത്ത ( കെട്ട ) നിയമം !!!

             ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത്‌ വന്‍കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കിക്കൊണ്ട്‌ നാല്‌ ഉപഗ്രഹങ്ങളെയും വഹിച്ച്‌ PSLV-C7 ഭ്രമണപഥത്തിലെത്തി എന്ന വാര്‍ത്ത വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പാരലെല്‍ കോളേജില്‍ എട്ടാംക്ലാസ്സിലെ ഊര്‍ജ്ജതന്ത്രം പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണ്ണയം നടത്തിയത്‌ ഓര്‍മ്മ വന്നു.

                     അഖിലാണ്ട മണ്ടന്മാരുടെ ഏക ആശ്രയമായിരുന്നു "ബ്രയിന്‍ലെസ്സ്‌" എന്ന ആ പാരലെല്‍ കോളേജ്‌. വര്‍ഷാവസാനം വിദ്യാര്‍ത്ഥികള്‍ അനൗദ്യോഗികമായി നടത്തുന്ന "സൂപര്‍ മണ്ട" കോണ്ടസ്റ്റില്‍ (ആ വര്‍ഷത്തെ മിസ്റ്റര്‍ ആന്റ്‌ മിസ്‌ മരമണ്ടന്‍ ) ഹാട്രിക്‌ വിജയം നേടി ഇരിക്കുന്ന വടിവേലുവിന്റെ ഊര്‍ജ്ജതന്ത്രം പരീക്ഷാപേപ്പറിൽ, പതിവുപോലെ ഒന്നു മുതല്‍ ഇരുപതു വരെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ കണ്ണും പൂട്ടി ക്രോസ്സടിച്ചു.ഇരുപത്തിഒന്നാം ചോദ്യം...വടിവേലു വെണ്ടക്കാ വലിപ്പത്തില്‍ നീണ്ട ഉത്തരം എഴുതിയിരിക്കുന്നു! ചോദ്യമെന്തെന്നറിയാന്‍ ഞാന്‍ ചോദ്യപേപ്പര്‍ എടുത്ത്‌ നോക്കി.

               "ഇന്ത്യന്‍ ഉപഗ്രഹ വിക്ഷേപണത്തെക്കുറിച്ച്‌ വിവരിക്കുക" സാധാരണ കുട്ടി പോലും ഉത്തരം എഴുതാത്ത ഈ ചോദ്യത്തിന്‌ വടിവേലുവിന്റെ 916 മരമണ്ടയില്‍ നിന്ന് ഇത്ര സമര്‍ഥമായി ഉത്തരം എങ്ങനെ പുറത്തുചാടി എന്നറിയാന്‍ ഞാന്‍ അത്‌ വായിച്ചു നോക്കി.അതിങ്ങനെയായിരുന്നു - " ഇന്ത്യന്‍ ഉപദ്രവ വിഷേപണം. ഇന്ത്യ കൊറേ ഉപദ്രവങ്ങള്‍ വിഷേപിച്ചിട്ടുണ്ട്‌.അവയില്‍ പലതും ഐന്‍സ്റ്റീനിന്റെ ബൂകുരുത്തം എന്ന കുരുത്തം കെട്ട നിയമം സരിയാണെന്ന് തെളിയിച്ചു. മുകളിലേക്ക്‌ വിട്ട ഒരു സാതനം ബൂമിയിലേക്ക്‌ തലകുത്തി വീയും എന്നതാണ്‌ ഐന്‍സ്റ്റീനിന്റെ ബൂകുരുത്ത നിയമം. കൂടാതെ കാലാവസ്താ മുന്നറിയിപ്പുകളും നൂറ്‌ക്ക്‌ നൂറ്‌ സതമാനം സരിയാകുന്നത്‌ ഇന്ത്യ ഉപദ്രവം വിഷേപിക്കുന്ന ദിവസങ്ങളിലാണ്‌. അന്നേ ദിവസം ഇങ്ങനെ ഒരറിയിപ്പ്‌ കേള്‍ക്കാം - ഇന്ത്യ ഉപദ്രവം വിഷേപിക്കുന്നതിനാല്‍ മല്‍സ്യബന്തന തൊയിലാളികള്‍ ഇന്ന് കടലില്‍ പോകരുത്‌.നക്ഷത്രങ്ങളെ പിടിക്കാന്‍ വിട്ട ഉപദ്രവങ്ങള്‍ കടലിലെ മീനുകളെ പിടിക്കാനും ഉപയോഗിക്കാമെന്ന പുത്തന്‍ സാമ്പത്തികവിദ്യ ലോകത്താദ്യമായി അവതരിപ്പിച്ച രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക്‌ അപിമാനിക്കാം."  

             ഇതിനെത്ര മാര്‍ക്കിടണമെന്നറിയാതെ എന്റെ മെഡുലമണ്ണാങ്കട്ട തകര്‍ന്ന് തരിപ്പണമായി.

10 comments:

അരീക്കോടന്‍ said...

ഇതാ ഒരു ക്ലാസ്സ്‌റൂം പോസ്റ്റ്‌ കൂടി....

KANNURAN - കണ്ണൂരാന്‍ said...

തകര്‍ത്തല്ലോ ഈ ഉപദ്രവ വിക്ഷേപണം..

അരീക്കോടന്‍ said...

അതെ...കണ്ണൂരാനെ എന്റെ മെഡുലമണ്ണാങ്കട്ടയാ അന്ന് തകര്‍ന്നത്‌.

ഇത്തിരിവെട്ടം|Ithiri said...

ഹ ഹ ഹ
മാര്‍ക്കിടുന്നതിനെ പറ്റി ചിന്തിച്ചാല്‍ ആബിദേ മെഡുലമണ്ണാങ്കട്ടയല്ല എന്താണെങ്കിലും തകര്‍ന്ന് തരിപ്പണമായിപ്പോവും...

sandoz said...

പണ്ട്‌ അമീബ ഇര പിടിക്കുന്നത്‌ എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം കേട്ടതിനു ശേഷം ആ ക്ലാസിലുള്ള ഒരു ഉത്തരം ഇപ്പോഴാണു കേള്‍ക്കുന്നത്‌.വടിവേലു ചിരിപ്പിച്ചു.

Sul | സുല്‍ said...

“ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത്‌ വന്‍കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കിക്കൊണ്ട്‌ നാല്‌ ഉപദ്രവങ്ങളെയും വഹിച്ച്‌ PSLV-C7“

ഹെഹെഹെ. ചിരിച്ചു ചിരിച്ച് ഊപ്പാട് വന്നു. ഇത്രവലിയ ഉപദ്രവമാണ് മേലേക്ക് പോയതെന്ന് ഇന്നലെ ഉറക്കത്തില്‍ പോലും ഞാന്‍ വിചാരിച്ചില്ല.

-സുല്‍

ദില്‍ബാസുരന്‍ said...

അരീക്കോടാ കൊള്ളാം. തമാശയൊക്കെ ഓകെ. പക്ഷെ ഞാന്‍ അഭിമാനം കൊണ്ട് രോമാഞ്ചകുഞ്ചുവായിപ്പോയി ഈ നേട്ടത്തില്‍. കുറച്ച് ദിവസങ്ങള്‍ക്കകം ആ മൊഡ്യൂള്‍ തിരിച്ചിറക്കാന്‍ കഴിഞ്ഞാല്‍..

ചേച്ചിയമ്മ said...

ആരാ പറഞ്ഞേ വടിവേലു മണ്ടനാണെന്ന്...

Siju | സിജു said...

:-)

അരീക്കോടന്‍ said...

ഇത്തിരിചേട്ടാ....നന്ദി

സാന്ദോസ്‌....അമീബ ഇരപിടിക്കുന്നത്‌ കേട്ടിട്ടുണ്ട്‌...ഓര്‍മ്മ വരുന്നില്ല.....നന്ദി

സുല്ലേ...അങ്ങിനെ എത്ര ഉപദ്രവങ്ങള്‍ ഇനി ഇന്ത്യയും പിന്നെ ഞാനും വിടാനിരിക്കുന്നു?

ദില്‍ബേട്ടാ....ഞാനും അഭിമാനിക്കുന്നു....തിരിച്ചിറക്കാനായാല്‍ വന്‍ നേട്ടം തന്നെ...സാധിക്കട്ടെ..

ചേച്ചിയമ്മേ...അത്‌ പിള്ളേര്‍ പറഞ്ഞതല്ലേ...

സിജൂ....ചിരി കൊള്ളാം....

വായിച്ചവര്‍ക്കെല്ലാം നന്ദി...!!!

Post a Comment

നന്ദി....വീണ്ടും വരിക