Pages

Saturday, March 24, 2007

ബാല്യകാലസ്മരണകള്‍ - നാല്‌

കുഞ്ഞങ്കാക്കയുടെ മകനായ ചാത്തനും പറമ്പിലെ കിള-നടീല്‍ പണികള്‍ക്കായി ഇടക്കിടെ വീട്ടില്‍ വരും.ഇഞ്ചി,മഞ്ഞള്‍,ചേമ്പ്‌,ചേന,നടുതല്‍ തുടങ്ങിയവയെല്ലാം വീട്ടില്‍തന്നെ കൃഷിചെയ്തുണ്ടാക്കിയിരുന്നു.തൊടി നിറഞ്ഞ്‌ നില്‍ക്കുന്ന പയര്‍പന്തലും വള്ളിയില്‍ പയര്‍ തൂങ്ങി നില്‍ക്കുന്നതും ചുവന്ന നിറത്തിലുള്ള ഒരു പ്ലാസ്റ്റിക്‌ കുട്ടയെടുത്ത്‌ പയറിറുക്കാന്‍ പോകുന്നതും ഞാന്‍ ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു. പയര്‍ മോഷ്ടിച്ചു തിന്നാന്‍ വരുന്ന അണ്ണാറക്കണ്ണനെ ഒരിക്കല്‍ എലിപ്പത്തായം വച്ച്‌ പിടിച്ചു.എലിപ്പത്തായത്തില്‍ നിന്നും അണ്ണാനെ കുരുക്കിട്ട്‌ പിടിക്കാനായി ചെറിയ അമ്മാവന്റെ അടുത്തേക്ക്‌ കൊണ്ടുപോയി.പ്ലാസ്റ്റിക്‌ കയറില്‍ പ്രത്യേക തരത്തില്‍ കുരുക്കിട്ട്‌ അണ്ണാന്റെ ഊരക്കിട്ട്‌ തന്നെ അമ്മാവന്‍ കുരുക്ക്‌ മുറുക്കി.ശേഷം അതിനെ അറുത്ത്‌ ഫ്രൈ ആക്കി.ചെറുപ്പമായതിനാല്‍ ഈ കുരുക്കിടല്‍ വിദ്യ എനിക്ക്‌ മനസ്സിലായില്ല.എന്റെ പന്ത്രണ്ടാം വയസ്സിലാണെന്ന് തോന്നുന്നു ചെറിയ അമ്മാവന്‍ പെട്ടെന്ന് മരിച്ചു. അമ്മാവന്റെ മരണത്തിന്‌ മുമ്പ്‌ ഒരു ദിവസം സ്കൂളില്‍ ഒരു ശാസ്ത്രജാഥ വന്നു.ശാസ്ത്ര സാഹിത്യ പരിഷത്തിന്റേതോ അതോ മറ്റാരുടേതെങ്കിലുമോ എന്നോര്‍മ്മയില്ല - മുന്നില്‍ ഒരു വാന്‍. അതില്‍ നിന്നും കുറെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌പറയും.ഞങ്ങള്‍ കുട്ടികള്‍ ഈ വാനിന്റെ പുറകില്‍ വരിവരിയായി നീങ്ങി ആ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കണം. ജാഥയില്‍ എന്റെ മൂന്ന് ക്ലാസ്‌ മുകളില്‍ പഠിക്കുന്ന എന്റെ ഇത്താത്തയും ഞാനും ഒരുമിച്ച്‌ നിന്നു.ജാഥ തുടങ്ങി.വാനില്‍ നിന്നും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.കുട്ടികളായ ഞങ്ങള്‍ കേട്ടത്‌ ഏറ്റ്‌ വിളിച്ചു.പെട്ടെന്ന് ഒരു മുദ്രാവാക്യം; എനിക്ക്‌ പിടികിട്ടിയില്ല...എന്നെ ഒന്ന് നോക്കിയ ശേഷം ഇത്ത ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.... "ചാത്തന്‍ നെല്ലുണ്ടാക്കാന്‍..!!!" പിന്നിലണിനിരന്ന ഞങ്ങളെല്ലാവരും ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞു.... "ചാത്തന്‍ നെല്ലുണ്ടാക്കാന്‍..!!!" 'ശാസ്ത്രം നെല്ലുണ്ടാക്കാന്‍ ' എന്നാണ്‌ അന്ന് വിളിച്ചു പറഞ്ഞതെന്നും അന്നത്‌ മനസ്സിലാവാത്തതിനാല്‍ ഞങ്ങളുടെ വീട്ടില്‍ നെല്ലുണ്ടാക്കാനും മറ്റും വന്നിരുന്ന ചാത്തനെയാണ്‌ പറഞ്ഞതെന്ന അനുമാനത്തിലാണ്‌ അങ്ങനെ വിളിച്ചുപറഞ്ഞതെന്നും വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള ഒരു കുടുംബസംഗമത്തില്‍ ഇത്താത്ത അയവിറക്കുകയുണ്ടായി.

8 comments:

Areekkodan | അരീക്കോടന്‍ said...

പെട്ടെന്ന് ഒരു മുദ്രാവാക്യം; എനിക്ക്‌ പിടികിട്ടിയില്ല...എന്നെ ഒന്ന് നോക്കിയ ശേഷം ഇത്ത ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു....
"ചാത്തന്‍ നെല്ലുണ്ടാക്കാന്‍..!!!" പിന്നിലണിനിരന്ന ഞങ്ങളെല്ലാവരും ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞു....
"ചാത്തന്‍ നെല്ലുണ്ടാക്കാന്‍..!!!" - ബാല്യകാലസ്മരണകള്‍ - നാല്‌

മനോജ് കുമാർ വട്ടക്കാട്ട് said...

അതിഷ്ടപ്പെട്ടു.

(ആ കുട്ടിച്ചാത്തന്‍ കേള്‍ക്കേണ്ട)

salim | സാലിം said...

എല്ലാര്‍ക്കും ചാത്തന്‍ ബാധയാണല്ലോ...അരീക്കോടാ അടുത്തത് പോരട്ടെ!

G.MANU said...

chthan eRu kollam arikkoT ji..
balyathinenthu madhuram alle

സാരംഗി said...

:-))
'ചാത്തന്‍' നെല്ലുണ്ടാക്കിയത്‌ ഇഷ്ടപ്പെട്ടു..

കുട്ടന്‍സ്‌ | S.i.j.i.t.h said...

AreekkoTa..
Nannayi..
Kuttans

കരീം മാഷ്‌ said...

പത്തായം പെറും,
ചക്കി കുത്തും
അമ്മ വക്കും
ഞാന്‍ ഉണ്ണും

എന്നതായിരുന്നു ഒരു കാലത്ത്.

Areekkodan | അരീക്കോടന്‍ said...

പടിപ്പുര, സാലിം , മനു , സാരംഗി , കുട്ടന്‍സ്‌...കരീം മാഷ്‌ നന്ദി...
കരീം മാഷേ....ഇപ്പോ എങ്ങിനെയാ ?

Post a Comment

നന്ദി....വീണ്ടും വരിക