Pages

Saturday, April 21, 2007

തീവണ്ടിപോലൊരു നമ്പര്‍

മൊബൈല്‍ഫോണ്‍ പ്രചാരത്തില്‍ വന്നുതുടങ്ങിയ കാലം.....രാമന്‍ നമ്പൂതിരി പഴയ സുഹ്രുത്ത്‌ രവിയെ വളരെക്കാലങ്ങള്‍ക്ക്‌ ശേഷം കണ്ടുമുട്ടി.കുറേനേരത്തെ സംസാരത്തിന്‌ ശേഷം നമ്പൂരി പറഞ്ഞു. "ശിവ ശിവാ.....നേരം പോയതറിഞ്ഞീല്ല്യാ....ഇരുട്ടുന്നേന്‌ മുമ്പേ ഇല്ലത്തെത്തണം.....രവീടെ ഫോണ്‍നമ്പറിങ്ങട്ട്‌ തരാ... " "നയണ്‍ ഡബ്‌ള്‍ ഫോര്‍ സെവന്‍........ " 'ഗുരുവായുരപ്പാ.....ഇതെന്താ തീവണ്ടിപോലൊരു നമ്പര്‍....?' നമ്പൂരി മനസ്സില്‍ കരുതി. ആഴ്ചകള്‍ കഴിഞ്ഞു. നമ്പൂരിക്ക്‌ രവിയെ എന്തോ ആവശ്യത്തിന്‌ വിളിക്കേണ്ടതായി വന്നു.നമ്പൂരി അന്നെഴുതിവച്ച കടലാസ്‌തുണ്ടെടുത്ത്‌ ഫോണിനടുത്തെത്തി. 'ഒമ്പത്‌.....നാല്‌....നാല്‌....ഏഴ്‌......' ദീര്‍ഘനേരത്തെ ശ്രമത്തിന്‌ ശേഷം നമ്പൂരി ഡയല്‍ ചെയ്തു. "നിങ്ങള്‍ വിളിക്കുന്ന ആള്‍ പരിധിക്ക്‌ പുറത്താണ്‌.....ദയവായി അല്‍പ സമയം കഴിഞ്ഞ്‌ വിളിക്കുക.... " ഫോണില്‍ നിന്നുള്ള കിളിനാദം കേട്ടുകൊണ്ട്‌ നമ്പൂരി പറഞ്ഞു "ങാ...രവീടെ ഭാര്യ ആയിരിക്കും അല്ലേ......നോം ശല്ല്യം ചെയ്യ്ണ്‌ല്ല്യ....പറഞ്ഞപോലെ ശ്ശി കഴിഞ്ഞ്‌ വിളിക്കാം... " 'ന്നാലും കാലം പോയൊരു കോലം....? രവീടെ മൊബൈലിലേക്ക്‌ വിളിച്ചാല്‍ അവന്‍ പരിധിക്ക്‌ പുറത്താന്ന് വീട്ടിലിരിക്കുന്ന ഭാര്യയുടെ മറുപടി.....ശിവ ശിവാ....!!' ആത്മഗതം ചെയ്തുകൊണ്ട്‌ നമ്പൂരി റിസീവര്‍ താഴെവച്ചു.

3 comments:

Areekkodan | അരീക്കോടന്‍ said...

'ന്നാലും കാലം പോയൊരു കോലം....? രവീടെ മൊബൈലിലേക്ക്‌ വിളിച്ചാല്‍ അവന്‍ പരിധിക്ക്‌ പുറത്താന്ന് വീട്ടിലിരിക്കുന്ന ഭാര്യയുടെ മറുപടി.....ശിവ ശിവാ....!!' ആത്മഗതം ചെയ്തുകൊണ്ട്‌ നമ്പൂരി ......വീണ്ടും ഒരു നമ്പൂരിക്കഥ

സാജന്‍| SAJAN said...

കേട്ടിടത്തോളം നമ്പൂതിരി ബുദ്ധിമാന്‍ തന്നേ..
ഇങ്ങനെ കേട്ടപ്പോള്‍ ശരി എന്നാ ഞാന്‍ പിന്നെ വീളിച്ചോളാം എന്നു പറഞ്ഞില്ലല്ലോ...:)

Sathees Makkoth | Asha Revamma said...

:)

Post a Comment

നന്ദി....വീണ്ടും വരിക