Pages

Thursday, May 17, 2007

അബുവിന്റെ സ്വപ്നങ്ങള്‍

അര്‍മാന്‍ മോല്യാരുടെ ആഞ്ഞ്‌ ചവിട്ടിയുള്ള ഇറങ്ങിപ്പോക്ക്‌ ബീപാത്തുവിന്റെ മനസ്സില്‍ ആശങ്കകളുണ്ടാക്കി. "യാ മൊയ്തീന്‍ശൈഖ്‌.....നല്ലൊരു കുട്ട്യായി ബളരെട്ടേന്ന്‌ ബിചാരിച്ചാ ഓത്തള്ളീല്‌ ബ്ട്ടത്‌....ന്നട്ട്പ്പം...."ബീപാത്തു ആരോടെന്നില്ലാതെ പറഞ്ഞു. "ന്നട്ട്പ്പം....!!!" പിന്നില്‍ നിന്നുള്ള ശബ്ദം കേട്ട്‌ ബീപാത്തു തിരിഞ്ഞ്‌ നോക്കി....അബു..!! "അബോ....ജ്ജ്‌ എത്തൊക്ക്യാ അര്‍മാന്‍ മോല്യാരോട്‌ പറഞ്ഞെ....അന്റെ ബാപ്പ മജ്ജത്താവ്മ്പം അനക്ക്‌ ഒന്നര ബയസാ....അന്റെ ബാപ്പാന്റെ അട്ത്ത ചങ്ങായി ആയ്നിം അര്‍മാന്‍ മോല്യാര്‍....അന്നെ നല്ലോണം പട്പ്പിച്ചി ബല്ല്യ മന്‍സനാക്കണം ന്ന്‌ ബാപ്പാക്ക്‌ പൂതിണ്ടയ്നി....പച്ചേ...ആ നല്ല മന്‍സന്‍...."ബീപാത്തുവിന്‌ തേങ്ങലടക്കാന്‍ കഴിഞ്ഞില്ല.കേട്ടുനിന്ന അബുവിന്റെ കണ്ണില്‍ നിന്നും കണ്ണീരൊഴുകാന്‍ തുടങ്ങി. "ഇമ്മ നൊലോള്‍ച്ചണ്ട....ഇന്റെ ബാപ്പ ബിചാരിച്ച മാതിരി അബുബല്ല്യ മന്‍സനാകും...ബാപ്പാന്റെ എല്ലാ മൊറാദ്കളും* അബു മുയ്മിച്ച്‌ കൊട്ക്കും..." ബീപാത്തുവിനെ ആശ്വസിപ്പിച്ചുകൊണ്ട്‌ അബു പറഞ്ഞു. "ഫൂ....ചെയ്ത്താനെ....ന്നട്ടാപ്പം ജ്ജ്‌ അന്റെ ബാപ്പാന്റെ ബയസ്സ്ള്ളെ ആ മോല്യാരോട്‌ ഇതൊക്കെ പറഞ്ഞെ ? മോല്യാര്‍ക്ക്‌ ജ്ജ്‌ ഒരു പൊന്നും കുട്ട്യേയ്നി....അയാളെ മേത്ത്ജ്ജ്‌ എത്തറ മുള്ളീണ്‍ന്നോ..? എട്ടാം മാസത്ത്‌ലേജ്ജ്‌ നീച്ച്‌ നടക്കാന്‍ തൊടങ്ങ്യേപ്പം അര്‍മാന്‍ മോല്യാര്‍ പറഞ്ഞതാ....ഇബന്‍ ആളൊര്‌ സുജായി* ആകുമ്ന്ന്‌....ന്നട്ട്‌ ആ സുജായിത്തരം ഇപ്പം അതേ മോല്യാരോടെന്നെ കാട്ടി..." "ഇമ്മാ....ഞാന്‍ അത്ര ബല്യ കുറ്റം എത്താപ്പം കാട്ട്യെത്‌ ? ഇമ്മാനെ ബാപ്പ കെട്ടുമ്പം ങക്ക്‌ എത്രയ്നിം ബയസ്‌ ?" "പത്ത്‌" "ബാപ്പക്കെത്രയ്നിം ബയസ്‌ ?" "പയിനാല്‌" "ആ...ഇച്ച്പ്പം ഈ ബെല്ല്യര്‍ന്നാക്കക്ക്‌ പയ്മൂന്നാവൂലെ....അപ്പം ബയസ്സ്‌ല്‌ ന്റെ ചെറ്യെതാ സൈനു....കൈസാത്താന്റെ സൈനു....ച്ച്‌ ഓളോട്‌ ഒര്‌ പുര്‍സത്ത്‌*..." "അപ്പം ജ്ജ്‌ പറഞ്ഞൊക്കെ കാര്യാ.....യാ റബ്ബുലാലമീനായ തമ്പുരാനേ ?" "ങള്‌ ഒച്ചിം ബിളിം ണ്ടാക്കല്ലിമ്മാ.....ഇത്‌ മുയ്മന്‍ കേക്കി..." "ഹംക്കെ....ജ്ജ്‌ പറ്യേണ കേക്കാനാ അന്നെ ഞാന്‍ ഇത്രേം ബല്ല്യൊര്‌ പോത്താക്ക്യേത്‌ ?" "ഇമ്മാ...അതല്ല...ഞാന്‍പ്പം അണ്ട്പോയി ഓളെ നിക്കാഹ്‌ കയ്ച്ചി കൊണ്ടര്‍ണൊന്നുംല്ലാ...ഓള്‍ക്ക്‌ ഇന്നെ ഇസ്ടാന്ന്‌ ഞാന്‍ ബെര്‍തെ പറഞ്ഞതാ....ഇച്ച്‌ ഓളെ നല്ലോണം പുട്ച്ചി...ഞി കൊറച്ച്‌ പൈസിം പത്രാസും ണ്ടാക്കീട്ട്‌...." "ണ്ടാക്കീട്ട്‌....??" "ണ്ടാക്കീട്ട്‌....നല്ലൊര്‌ മംഗലം" "മണ്‍കലോ...????" "മംഗലം....മംഗലമ്ന്ന്‌ ബച്ചാല്‍ മനസ്സ്ന്‌ പുട്ച്ച കല്യാണം....എത്താ ഇമ്മാക്ക്‌ സൈനൂനെ മരോളായി* പറ്റൂലെ ?" "പറ്റായില്ല....ന്നാലും ജ്ജ്‌ ഇത്ര ചെര്‍പത്ത്‌തെന്നെ കെട്ട്യാല്‌...?" "പിന്നെ മൂക്ക്‌ല്‌ പല്ല്‌ ബെരുമ്പളാ പെണ്ണെട്ടല്‌...ബാപ്പ പയിനാലാം ബയസ്സ്‌ല്‌ പെണ്ണെട്ടീന്ന്‌ ങളെന്നല്ലേ ഇപ്പം പറഞ്ഞെ ?" "ആ....ബാപ്പാക്കയ്ന്‌ ഇന്നെ പോറ്റാന്‍ മൊതല്‍ണ്ടായ്നി....തൗസര്‍*മന്ന്‌ കേറാത്ത ജ്ജ്‌ കെട്ടീട്ട്‌...??" "അയ്ന്‌ ഞാന്‌പ്പം തന്നെണ്ട്‌ കെട്ട്ണ്‌ല്ലാന്ന്‌ പറഞ്ഞീലെ....ഞ്‌ ഏതായാലും ഓത്തള്ളീക്ക്‌ ഞാമ്പോണ്‌ല്ല...സൈനൂനെ കെട്ടണം....അയ്ന്‌ പൈസിം പത്രാസും ണ്ടാക്കണം.....ഇമ്മ കാത്ത്‌ ന്ന്‌ക്കണം.....അബു ബെരും....ബാപ്പ പറഞ്ഞ മാതിരി ബല്ല്യൊര്‌ മന്‍സനായ്‌ അബു ബെരും....അസ്സലാമലൈക്കും...." സലാം പറഞ്ഞുകൊണ്ട്‌ അബു ഇറങ്ങിപ്പോയി.നിറകണ്ണുകളോടെ , ഒരു വാക്ക്‌ പറയാനാകാതെ അബു കണ്ണില്‍ നിന്ന്‌ മറയുന്നത്‌ വരെ ബീപാത്തു നോക്കി നിന്നു. ****************************** (തുടരും) മൊറാദ്‌ = ആഗ്രഹങ്ങള് ‍സുജായി = വീരന് ‍പുര്‍സത്ത്‌ = സ്നേഹം മരോള്‍ = മരുമകള് ‍തൗസര്‍ = ട്രൗസര്‍

1 comments:

അരീക്കോടന്‍ said...

പ്രിയപ്പെട്ടവരേ....അബു - സൈനബ പ്രേമകഥയുടെ എട്ടാം ഭാഗം ഇവിടെ പോസ്റ്റുന്നു.

4:53 PM


വല്യമ്മായി said...
പൈസീം പത്രാസുമായി അബു വരാന്‍ കാത്തിരിക്കുന്നു.ആശംസകള്‍

5:03 PM


ബീരാന്‍ കുട്ടി said...
നന്നയി, അങ്ങനെങ്കിലും ഓന്‍ രക്ഷപെട്ടല്ല്ല.

ന്നാലും എന്തോ ഒരു കുറവ്‌ ഫീല്‍ ചെയ്യുന്നു. തോന്നലാവാം.

3:55 PM

Post a Comment

നന്ദി....വീണ്ടും വരിക