Pages

Wednesday, May 23, 2007

മൂത്താപ്പയുടെ കോമാങ്ങകള്‍

( അന്തരിച്ചുപോയ എണ്റ്റെ മൂത്താപ്പയുടെ സ്നേഹപ്രകടനത്തിണ്റ്റെ ഒരു ഓര്‍മ്മക്കുറിപ്പ്‌ ) എണ്റ്റെ പിതാവിണ്റ്റെ മൂത്ത ജ്യേഷ്ഠന്‍ ഫാറൂഖ്കോളേജിലായിരുന്നു ജോലി ചെയ്തിരുന്നത്‌.കോളേജിനടുത്ത്‌ തന്നെയായിരുന്നു താമസവും.മൂത്താപ്പയുടെ പറമ്പില്‍ ധാരാളം മാവുകളും പറങ്കിമാവുകളും ഉണ്ടായിരുന്നു.മാങ്ങാക്കാലത്ത്‌ മൂത്താപ്പയുടെ വീട്ടില്‍ പോയാല്‍ ഇഷ്ടം പോലെ മാങ്ങ തിന്ന്‌ മടങ്ങാം.പക്ഷേ ഞങ്ങള്‍ ചെറിയ കുട്ടികളായതിനാല്‍ ബാപ്പ വിരുന്ന്‌ പോകുമ്പോള്‍ മാത്രമേ ഞങ്ങള്‍ക്കും പോകാന്‍ പറ്റുമായിരുന്നുള്ളൂ. ബാപ്പ ഞങ്ങള്‍ക്ക്‌ പറഞ്ഞുതന്ന മറ്റൊരു മൂത്താപ്പയെ ഞങ്ങള്‍ പച്ചിലേരി മൂത്താപ്പ എന്ന്‌ വിളിക്കും.ബാപ്പയുടെ നേരെ ജ്യേഷ്ഠന്‍ അല്ല.എന്നാല്‍ ജ്യേഷ്ഠതുല്ല്യനായതിനാല്‍ മൂത്താപ്പ എന്ന്‌ വിളിക്കാന്‍ ബാപ്പ ഞങ്ങളോട്‌ പറഞ്ഞിരുന്നു.പച്ചിലേരി മൂത്താപ്പയുടെ മക്കള്‍ ഞങ്ങളെക്കാളും എത്രയോ മൂത്തവരായിരുന്നു.പൊതുവെ അവര്‍ പഠിക്കാന്‍ മോശമായിരുന്നു എന്ന്‌ തോന്നുന്നു.കാരണം അവരെല്ലാവരും ഇപ്പോള്‍ ഗള്‍ഫില്‍ വമ്പന്‍ ബിസിനസ്സുകാരാണ്‌. ഒരു ദിവസം പച്ചിലേരി മൂത്താപ്പയുടെ മകന്‍ അബ്ദുറസാഖ്ക്ക ഫാറൂഖ്കോളേജിലെ മൂത്താപ്പയുടെ വീട്ടില്‍ വന്നു.മൂത്താപ്പ കുറേ നേരം സ്വന്തം കൂടപ്പിറപ്പുകളടക്കമുള്ള എല്ലാവരുടെയും സുഖവിവരങ്ങള്‍ അന്വേഷിച്ചു.ചായസല്‍ക്കാരത്തിന്‌ ശേഷം മൂത്താപ്പ റസാഖ്ക്കയോട്‌ ചോദിച്ചു. "നിനക്ക്‌ മരം കയറാനറിയോ ?" ഇത്രയും വലുതായിട്ട്‌, അറിയില്ല എന്ന്‌ പറയുന്നത്‌ മോശമല്ലേ എന്ന്‌ കരുതിയാകണം റസാഖ്ക്ക പറഞ്ഞു - "ഓ...അറിയാം... " "എങ്കില്‍ അതാ....വടക്കേ കണ്ടത്തിലെ ആ മാവില്‍ ധാരാളം കോമാങ്ങകളുണ്ട്‌....അതില്‍ നിന്നും കുറെ എണ്ണം പറിച്ച്‌ ചാക്കിലാക്കണം.....ചാക്ക്‌ അടുക്കളയുടെ പിന്നാമ്പുറത്തുണ്ട്‌..." മാവ്‌ ചൂണ്ടികാണിച്ചുകൊണ്ട്‌ മൂത്താപ്പ പറഞ്ഞു. "ഓ....ശരി...ഞാന്‍ പറിച്ചുതരാം... " 'പാവം മൂത്താപ്പ...മക്കളെല്ലാവരും കോളേജില്‍ പഠിക്കുന്നവരായതിനാല്‍ മാങ്ങ പറിച്ചു കൊടുക്കാന്‍ പോലും അവര്‍ക്ക്‌ സമയമുണ്ടാവില്ല... മൂത്താപ്പയെ സന്തോഷിപ്പിക്കാന്‍ കിട്ടിയ നല്ല അവസരം തന്നെ ' റസാഖ്ക്ക മനസ്സില്‍ കരുതി. അടുക്കള ഭാഗത്ത്‌ നിന്നും ചാക്കെടുത്ത്‌ റസാഖ്ക്ക മാവിണ്റ്റെ ചുവട്ടിലെത്തി, മാവിനെ മൊത്തം ഒന്നുഴിഞ്ഞ്‌ നോക്കി. 'ഹൊ.....എന്തൊരു പൊണ്ണത്തടിയന്‍ മാവ്‌...!! മൂത്താപ്പയോട്‌ പറഞ്ഞ സ്ഥിതിക്ക്‌ എങ്ങനെയെങ്കിലും പറ്റിപ്പിടിച്ച്‌ കയറിയേ പറ്റൂ...മിശ്‌റ്‌ ഇല്ലാത്തത്‌ ഭാഗ്യം ' റസാഖ്ക്ക മനസ്സില്‍ പറഞ്ഞു. എങ്ങനെയൊക്കെയോ അള്ളിപ്പിടിച്ച്‌ റസാഖ്ക്ക മാവില്‍ കയറി,കുറെ മാങ്ങകള്‍ പറിച്ച്‌ ചാക്കില്‍ നിറച്ചു.കൂടുതല്‍ പരിക്കുകളേല്‍ക്കാതെ വിജയമന്ദഹാസത്തോടെ ചാക്കുമായി മൂത്താപ്പയുടെ മുന്നിലെത്തി റസാഖ്ക്ക പറഞ്ഞു. "ഇതാ മൂത്താപ്പാ മാങ്ങകള്‍...നല്ല ഒന്നാംതരം കോമാങ്ങകള്‍... " "ങാ....അതു തന്നെയാ ഞാന്‍ പറഞ്ഞത്‌...നീ അത്‌ അങ്ങിനെ തന്നെ നാട്ടിലേക്ക്‌ കൊണ്ടുപൊയ്ക്കോ... " "ങേ..!! കോമാങ്ങ നാട്ടിലേക്കോ ?? പക്ഷേ..."റസാഖ്ക്ക ഞെട്ടി. 'സ്വന്തം പറമ്പില്‍ കോമാങ്ങ തലങ്ങും വിലങ്ങും കിടന്നിട്ട്‌ അതിലൂടെ നടക്കാന്‍ വയ്യ......എന്നിട്ട്‌ ഇവിടെ നിന്നും ഒരു ചാക്ക്‌ കോമാങ്ങയും കൊണ്ട്‌ അങ്ങോട്ട്‌ ചെന്നാല്‍...?മൂത്താപ്പയെ ധിക്കരിക്കാനും വയ്യ...'റസാഖ്ക്ക ആലോചിച്ചു. "നീ എന്തിനാ ആലോചിക്കുന്നത്‌...ചാക്ക്‌ ബസ്സില്‍ കയറ്റിയാല്‍ പിന്നെ നീ തലയില്‍ വക്കുകയൊന്നും വേണ്ട....സിറ്റിസ്റ്റാണ്റ്റില്‍ ഇറങ്ങി നേരെ നാട്ടിലേക്കുള്ള അടുത്ത ബസ്സില്‍ കയറ്റുക.നാട്ടിലിറങ്ങി നിണ്റ്റെ വീട്ടിലെത്തിക്കാന്‍ കുറച്ച്‌ ഏറ്റേണ്ടിവരും... " "പക്ഷേ മൂത്താപ്പാ.... വീട്ടില്‍... " "ഇത്‌ നാട്ടില്‍ നിന്നും കൊണ്ടുവന്ന ഒന്നാംതരം കോമാങ്ങയാ....നിണ്റ്റെ ഉപ്പാക്ക്‌ ഏറ്റവും പ്രിയപ്പെട്ട മാങ്ങയും...ങാ....വേഗം പൊയ്ക്കോ....ഇപ്പോള്‍ ഒരു ബസ്സുണ്ട്‌....അതിന്‌ പോയാല്‍ ഇരുട്ടിന്‌ മുമ്പേ വീട്ടിലെത്താം ... " മനസ്സില്ലാമനസ്സോടെ റസാഖ്ക്ക ചാക്ക്‌ കെട്ടെടുത്ത്‌ തലയില്‍ വച്ചു. 'പോകുന്ന വഴിക്ക്‌ ഫറോക്ക്‌ പാലത്തില്‍ നിന്നും പുഴയിലേക്കങ്ങ്‌ തട്ടിയാലോ ? അല്ലെങ്കില്‍ വേണ്ട.... മൂത്താപ്പ സ്നേഹത്തോടെ തന്ന ഈ കോമാങ്ങകള്‍ കൊണ്ടുപോകാം....' ആത്മഗതം ചെയ്തുകൊണ്ട്‌ റസാഖ്ക്ക ബസ്സ്‌ ലക്ഷ്യമാക്കി നടന്നു.

2 comments:

അരീക്കോടന്‍ said...

'സ്വന്തം പറമ്പില്‍ കോമാങ്ങ തലങ്ങും വിലങ്ങും കിടന്നിട്ട്‌ അതിലൂടെ നടക്കാന്‍ വയ്യ......എന്നിട്ട്‌ ഇവിടെ നിന്നും ഒരു ചാക്ക്‌ കോമാങ്ങയും കൊണ്ട്‌ അങ്ങോട്ട്‌ ചെന്നാല്‍...?മൂത്താപ്പയെ ധിക്കരിക്കാനും വയ്യ...'റസാഖ്ക്ക ആലോചിച്ചു.....
അന്തരിച്ചുപോയ എണ്റ്റെ മൂത്താപ്പയുടെ സ്നേഹപ്രകടനത്തിണ്റ്റെ ഒരു ഓര്‍മ്മക്കുറിപ്പ്‌

9:12 PM


ബീരാന്‍ കുട്ടി said...
എന്റെ വക എന്താ റബ്ബേ ഇവന്‌ കൊട്‌ക്കണത്‌.

കെടക്കട്ടെ ഒന്ന്.

"ഠോ..."

വെടി, കദീന വെടി, (അക്ഷരം മറല്ലെ, മാഷെ, ...)

സു | Su said...

ഗോമാങ്ങ, കോമാങ്ങ, ആലോചിക്കുമ്പോള്‍ത്തന്നെ സ്വാദ്. പച്ചയ്ക്കും പഴുത്താലും രുചി. അതൊക്കെ ചാക്കിലാക്കി നടന്ന് നടന്ന് വഴിയിലൊക്കെ ഇരുന്നു തിന്നാം എന്നു വിചാരിക്കാമായിരുന്നു. :)

Post a Comment

നന്ദി....വീണ്ടും വരിക