Pages

Sunday, November 11, 2007

അബു തിരിച്ചറിയപ്പെടുന്നു

ഒരു ഞായറാഴ്ച ദിവസം.നാട്ടില്‍ എന്തോ കാരണത്താല്‍ കടകളെല്ലാം അടച്ചിരുന്നു.കോയാക്കയുടെ മക്കാനിയിലും അന്ന് ആളനക്കം ഉണ്ടായില്ല.ഉമ്മയെ സ്വപ്നത്തില്‍ ദര്‍ശിച്ചതിനാല്‍ അബു അന്ന് മ്ലാനവദനനായിരുന്നു.അബുവിനെ ശ്രദ്ധിച്ച കോയാക്ക അബുവിലെ മാറ്റം നിരീക്ഷിച്ചു.അവന്റെ വിവരങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ കോയാക്ക തീരുമാനിച്ചു. "അബോ.." കോയാക്ക വിളിച്ചു. "ഉം..." അബു ഒന്ന് മൂളി "ഇവടെ വാ..." മക്കാനിയിലെ ഒരു മേശക്കടുത്തിട്ട ബെഞ്ചില്‍ കോയാക്ക ഇരുന്നു.അബുവിനോടും തൊട്ടടുത്ത്‌ തന്നെ ഇരിക്കാന്‍ കോയാക്ക ആംഗ്യം കാട്ടി.അബു അത്‌ അനുസരിച്ചു. "എന്താ അന്റെ മൊഖത്ത്‌ ഒര്‌ മ്ലാനം..?" "എത്തുല്ല..." കണ്ണ്‍ തുടച്ചുകൊണ്ട്‌ അബു പറഞ്ഞു. "നീ ഇവടെ വന്ന്ട്ട്‌ എത്ര കാലായീന്ന് അറ്യോ..?" "ഇച്ച്‌ ബീരംല്ല..." "ആ...ഇമ്മിണി കാലായി...." "ഉം.." "അനക്ക്‌ പൊരേ പോവാന്‍ പൂതിണ്ടോ..?"അബു ഒന്നും മിണ്ടിയില്ല. "ഉമ്മാനെ കാണണ്ടേ..?"മറുപടി കിട്ടാതായപ്പോള്‍ കോയാക്ക അബുവിനെ നോക്കി.അബുവിന്റെ കണ്ണില്‍ നിന്നുംകണ്ണീര്‍ ഉറ്റി വീണു. "നെന്റെ ഉമ്മാന്റെ പേരെന്താ?" "ബീഫാത്തു..." "ഉപ്പാന്റെ പേരോ...?" "അത്‌...അത്‌...?" പേര്‌ കിട്ടാതെ അബു തപ്പിത്തടഞ്ഞു. "നെന്റെ പൊര എവിട്യാ...?" "പോത്താഞ്ചീരീല്‌..." "അതെവിട്യാ...പോത്താഞ്ചീരി...?" "അരീക്കോട്ടാ..." "ആ...അനക്ക്‌ പിന്നെ പൊരേല്‌ ആരൊക്കെണ്ട്‌...?" "ഇമ്മ മാത്രം..." "അപ്പം ബാപ്പാന്റെ ബാക്കിള്ളോലൊന്നും ഇല്ലേ....?" "ണ്ട്‌..." "അവരൊക്കെ എവിട്യാ..?" "അത്‌..അത്‌...ബെടെ അട്‌ത്താ...." "ങേ!!! ഇവിടെ അട്‌ത്തോ..?" കോയാക്ക ഒന്ന് ഞെട്ടി. "ആ....സെലത്ത്‌ന്റെ* പേര്‌ ഇച്ച്‌ ക്‌ട്ട്‌ണ്‌ല്ല.." "അപ്പം....ആരാ അന്നോട്‌ അത്‌ പറഞ്ഞെ..?" "അത്‌ ഞാന്‍ നാട്‌ ബ്‌ട്ട ദീസം അര്‍മാന്‍ മോല്യാരും ഇന്റെ ബണ്ടീല്‌ണ്ടായീനി....മോല്യാര്‌ ന്നെ കണ്ട്‌ല... ന്റെ ബാപ്പാന്റെ ബാക്കിള്ളോലെ കാണാന്‍ ബയ്ക്കല്‌* എറങ്ങി.....കോയ്ക്കോട്‌ എത്ത്‌ണേന്റെ കൊറച്ച്‌ മുമ്പ്‌ല്‌...." അബു പറഞ്ഞു. "കല്ലായീലാ...?" കോയാക്ക ചോദിച്ചു. "ആ...അതെന്നെ...അതെന്നെ....കല്ലായി...." പേര്‌ കിട്ടിയ ആഹ്ലാദത്തോടെ അബു പറഞ്ഞു. "യാ റബ്ബുല്‍ ആലമീനായ തമ്പുരാനേ..." കോയാക്ക ഉറക്കെ വിളിച്ചു. "എത്താ..ങള്‌ പടച്ചോനെക്കെ ബിള്‍ച്ച്‌ണ്‌..." അബുവിന്‌ ഒന്നും മനസ്സിലായില്ല. "ഒന്നുംല്ല.." കണ്ണീര്‍ തുടച്ചുകൊണ്ട്‌ കോയാക്ക പറഞ്ഞു. "മോനേ....അബോ...നീ ഇങ്ങട്ട്‌ അട്‌ത്ത്‌ വന്നേ...." അബു കോയാക്കയുടെ അടുത്തേക്ക്‌ വന്നു.കോയാക്ക അബുവിനെ കെട്ടിപ്പിടിച്ച്‌ തേങ്ങി.ഒന്നും മനസ്സിലാകാതെ അബു തരിച്ചു നിന്നു. (തുടരും...) ************************************* സെലത്ത്‌ന്റെ = സ്ഥലത്തിന്റെ ബയ്ക്കല്‌ = വഴിയില്‍

4 comments:

Areekkodan | അരീക്കോടന്‍ said...

"യാ റബ്ബുല്‍ ആലമീനായ തമ്പുരാനേ..." കോയാക്ക ഉറക്കെ വിളിച്ചു.

"എത്താ..ങള്‌ പടച്ചോനെക്കെ ബിള്‍ച്ച്‌ണ്‌..." അബുവിന്‌ ഒന്നും മനസ്സിലായില്ല.

"ഒന്നുംല്ല.." കണ്ണീര്‍ തുടച്ചുകൊണ്ട്‌ കോയാക്ക പറഞ്ഞു.

അബുവും സൈനബയും - അദ്ധ്യായം 22

വല്യമ്മായി said...

വായിച്ചു.അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

മഴത്തുള്ളി said...

കൊള്ളാം നന്നായിരിക്കുന്നു മാഷേ

Areekkodan | അരീക്കോടന്‍ said...

വല്ല്യമ്മായിക്കും മഴത്തുള്ളിക്കും ഒരുപാട്‌ നന്ദികള്‍...

Post a Comment

നന്ദി....വീണ്ടും വരിക