Pages

Monday, November 26, 2007

ദി ലാസ്റ്റ്‌ ബെല്‍

‍ആളൊഴിഞ്ഞ ഒരു മൂലയില്‍ കെട്ടിത്തൂക്കിയ ആ ഇരുമ്പ്‌ തകിടിന്റെ നേരെ പ്യൂണ്‍ പ്രദീപന്‍ ,ചെറിയൊരു ചുറ്റികയുമായി നടന്നു.കൊല്ലങ്ങളോളം അടി ഏറ്റുവാങ്ങി , കുഴിഞ്ഞുപോയ ഇരുമ്പ്‌ തകിടിലേക്കും ശേഷം വാച്ചിലേക്കും നോക്കിക്കൊണ്ട്‌ പ്രദീപന്‍ അല്‍പ നേരം നിന്നു. 'ബെല്‍......ലാസ്റ്റ്‌ ബെല്‍........ദി ലാസ്റ്റ്‌ ബെല്‍....' പ്രദീപന്റെ മനസ്സ്‌ മന്ത്രിച്ചു. "മരണമണി മുഴക്കൂ.....സമയമായി....." എവിടെ നിന്നോ ശബ്ദമുയര്‍ന്നു. "ഒട്‌ക്കത്തെ ബെല്ല്‌.....അടിച്ചങ്ങ്‌ തുലക്ക്‌..." മറ്റെവിടെ നിന്നോ കേട്ടു. അഭിപ്രായങ്ങള്‍ ഉയരുന്നതിന്നിടയില്‍ വന്യമായ ആവേശത്തോടെ പ്രദീപന്റെ കയ്യിലെ ചുറ്റിക ഇരുമ്പ്‌ തകിടില്‍ആഞ്ഞാഞ്ഞ്‌ പതിച്ചു..."ടി.....ണിം.....ണിം.....ണിം.....ണിം.....ണിം.....ണിം.....ണിം....." "മതി....മതി...." ശബ്ദം കേട്ട്‌ , അടി നിര്‍ത്തി പ്രദീപന്‍ നിന്ന് കിതച്ചു. 17-10-2007 ന്‌ പ്രദീപന്‍ അടിച്ച ആ അവസാന ബെല്ലോടെ എട്ട്‌ വര്‍ഷമായി പ്രവര്‍ത്തിച്ച്‌ വന്നിരുന്ന ആ പഴകിയ കെട്ടിടത്തില്‍ നിന്ന് ഞങ്ങളുടെ കോളേജ്‌ പടി ഇറങ്ങി.

8 comments:

Areekkodan | അരീക്കോടന്‍ said...

"ഒട്‌ക്കത്തെ ബെല്ല്‌.....അടിച്ചങ്ങ്‌ തുലക്ക്‌..."ഒരു പടിയിറക്കം.....ദി ലാസ്റ്റ്‌ ബെല്‍

G.MANU said...

:)

ദിലീപ് വിശ്വനാഥ് said...

അത് യാത് ക്വാളേജ്?

ഏ.ആര്‍. നജീം said...

പിന്നവിടെ ബെല്ലടി നടന്നിട്ടേഏഏഏഏഏഏയില്ലാ......???

ശ്രീ said...

ഒരു കോളേജിന്റെ യാത്രാമൊഴി... അല്ലേ?

Sethunath UN said...

ആ മണി വേറൊരു നല്ല സ്ഥലത്ത് ഒരുപാട് വിദ്യാര്‍ത്ഥിക‌ള്‍ക്കും അധ്യാപക‌ര്‍ക്കും സമയദൂതനായി തൂങ്ങുന്നുണ്ടാവുമിപ്പോള്‍ എന്നു വിശ്വസിയ്ക്കാനിഷ്ടം!

Areekkodan | അരീക്കോടന്‍ said...

വാല്മീകി....ഇത്‌ താന്‍ ഗവ: എഞ്ചിനീയറിംഗ്‌ കോളേജ്‌ , മാനന്തവാടി...
നജീം...ഇപ്പോ ബെല്ലടി ഇല്ല, മണിയടി (ഇന്റേണല്‍ മാര്‍ക്കിന്‌) ഉണ്ട്‌!!!
ശ്രീ...ഗവ: എഞ്ചിനീയറിംഗ്‌ കോളേജും ഗവ: ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജും തമ്മിലുള്ള യാത്രാമൊഴി ആയിരുന്നു അത്‌.
നിഷ്ക്കളങ്കാ....സ്വാഗതം , താങ്കളുടെ വിശ്വാസം നന്ന്..പക്ഷേ അങ്ങിനെയല്ല എന്ന ദു:ഖസത്യം പറയാതിരിക്കാന്‍ വയ്യ.
മനൂ....നന്ദി

കണ്ണൂരാന്‍ - KANNURAN said...

യാത്രാമൊഴിയായി അല്ലെ ആ മണിമുഴക്കം

Post a Comment

നന്ദി....വീണ്ടും വരിക