Pages

Sunday, December 02, 2007

മോല്യാരുടെ കാത്തിരിപ്പ്‌.

പിറ്റേ ദിവസം രാവിലെ സൈതാലിയുടെ വണ്ടി കോഴിക്കോട്ടെത്തി.സൈതാലി വണ്ടി നേരെ കോയാക്കയുടെ മക്കാനിയിലേക്‌ വിട്ടു.മക്കാനിക്‌ അല്‍പം അകലെ വണ്ടി നിര്‍ത്തി സൈതാലി മോല്യാരോട്‌ പറഞ്ഞു. "മോല്യാരെ....അതാ ആ കാണ്‌ന്നതാ ങള്‌ പറഞ്ഞ കുണ്ടനെ ഞമ്മള്‌ കൊണ്ടാക്ക്യെ മക്കാനി......ഞാനാദ്യം ഔടെ പോയി സംഗതികളൊക്കെ ന്ന് നിരീച്ചിട്ട്‌ ബെരട്ടെ....." "ആ...സരി...ഞമ്മളെപ്പളാ ബെരണ്ട്യേന്ന് ബെച്ചാ ബിള്‍ച്ചാ* മതി..."സൈതാലി കാളകള്‍ക്ക്‌ വെള്ളം കൊടുത്ത ശേഷം മക്കാനിയിലേക്ക്‌ നടന്നു. "കോയാക്കാ....അസ്സലാമലൈകും.....ഞമ്മളെ കുണ്ടനൗടെ?" മക്കാനിയില്‍ കയറിയ സൈതാലി ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.പക്ഷേ മക്കാനിയില്‍ നിന്നും ഉത്തരമൊന്നും കിട്ടിയില്ല. "കോയാക്കാ....ങള്‌ ദ്‌ യൗടെ പോയി കുത്തര്‍ക്കാ...?" അടുക്കള വാതിലില്‍ പോയി സൈതാലി വീണ്ടും വിളിച്ചു. "മൂപ്പര്‌ ആ ചെക്കന്റപ്പം പോയതാ...." അടുക്കളയില്‍ നിന്നും ആയിശുമ്മാത്ത വിളിച്ചു പറഞ്ഞു. "ങ്‌ഹേ...!!ഞമ്മളെ കുണ്ടന്‍ ചാടിപ്പോയോ?മോല്യാരെ ബണ്ടീ കേറ്റ്യേത്‌ ബാത്തിലായോ*?" സൈതാലിയുടെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. "എപ്പം പോയതാ..?" സൈതാലി ചോദിച്ചു. "മ്മിണി നേരായി..." "എത്തെയ്നും ബിസേസിച്ച്‌...?" "എനക്ക്‌ നിച്ചംല്ലാ..." "ആ...കൊറച്ചേരം കാത്ത്ന്നോക്കാം....ഞമ്മളെ കുണ്ടന്‍ ബെടെ തെന്നെ ണ്ടാകണേ റബ്ബേ?" സൈതാലി പ്രാര്‍ത്ഥിച്ചു. പതിനഞ്ച്‌ മിനുട്ട്‌ കാത്തു നിന്നിട്ടും കോയാക്കയേയും അബുവിനേയും കാണാത്തതിനാല്‍ സൈതാലി വണ്ടിയുടെ അടുത്തേക്ക്‌ തന്നെ തിരിച്ചു നടന്നു.അര്‍മാന്‍ മോല്യാരോട്‌ ഇനി എന്ത്‌ പറയും എന്ന ചിന്ത സൈതാലിയെ അലട്ടി.സൈതാലിയുടെ വരവ്‌ കണ്ട അര്‍മാന്‍ മോല്യാര്‍ കാര്യമറിയാതെ സന്തോഷിച്ചു.സൈതാലി അടുത്തെത്തിയപ്പോഴാണ്‌ മുഖത്തെ പന്തികേട്‌ അര്‍മാന്‍ മോല്യാര്‍ മനസ്സിലാക്കിയത്‌. "എത്താ സൈതാല്യേ....?അന്റെ മോത്തൊര്‌* ബൈക്ലബ്യം?" "അത്‌..." സൈതാലി തലയില്‍ ചൊറിഞ്ഞ്‌ നിന്നു. "എത്താ.... ഞമ്മളെ കുണ്ടനല്ലേ ഔടെള്ള കുണ്ടന്‍....?" "ആവോ...."സൈതാലി അലക്ഷ്യമായി പറഞ്ഞു. "എത്താ....ജ്ജ്‌ അണ്ടി പോയെ അണ്ണാന്റെ മാതിരി ബെന്നാണ്ട്‌ അത്തും പുത്തും പറ്യണ്‌?കാര്യം എത്താന്ന് ബെച്ചാ ഒന്ന് ബേം പറഞ്ഞാ...."അര്‍മാന്‍ മോല്യാര്‍ക്ക്‌ ആകാംക്ഷ കൂടി. "അതോ....അത്‌ കോയാക്ക...." "ഓനെ ബ്‌ട്ട്‌ല* ല്ലേ....ന്നാ ഞമ്മള്‌ പോയി പറ്യണോ?' "അതല്ല..." "പിന്നെത്താ...?" "കോയാക്ക ഔടെ ല്ല..." "ന്നാ അനക്ക്‌ ആ കുണ്ടനോട്‌ ബീരം പറഞ്ഞൂടെയ്ന്യോ...?" "അയിന്‌*..." സൈതാലി വീണ്ടും തല ചൊറിയാന്‍ തുടങ്ങി. "അയിനും മാണോ മൊയലാളിന്റെ സമ്മതം?" "അതൊന്നും മാണ്ട്യരൂല..." "ന്നട്ടെ ത്തേ ജ്ജ്‌ ഓനോട്‌ ഞാന്‍ ബെടെ ബെന്ന ബീരം പറ്യാഞ്ഞെ?" "ന്നാ കേട്ടോളീ......ആ കുണ്ടന്‍ ഔടെ ല്ല....അതെന്നെ..." ദ്വേഷ്യത്തോടെ സൈതാലി പറഞ്ഞു. "യാ അള്ളാ...." അര്‍മാന്‍ മോല്യാര്‍ ഞെട്ടിത്തരിച്ച്‌ ഇരുന്നു. (തുടരും) *********************** ബിള്‍ച്ചാ = വിളിച്ചാല് ‍ബാത്തിലാവുക = വൃഥാവിലാവുക മോത്തൊര്‌ = മുഖത്തൊരു ബ്‌ട്ട്‌ല = വിട്ടില്ല അയിന്‌ = അതിന്‌

5 comments:

Areekkodan | അരീക്കോടന്‍ said...

"ന്നാ കേട്ടോളീ......ആ കുണ്ടന്‍ ഔടെ ല്ല....അതെന്നെ..." ദ്വേഷ്യത്തോടെ സൈതാലി പറഞ്ഞു.

"യാ അള്ളാ...." അര്‍മാന്‍ മോല്യാര്‍ ഞെട്ടിത്തരിച്ച്‌ ഇരുന്നു.
അബുവും സൈനബയും - ഭാഗം 26

വല്യമ്മായി said...

:)ഇനിയും അധികം നീട്ടി വലിക്കണോ?

ശ്രീ said...

:)

ആവനാഴി said...

ആ കുണ്ടന്‍ അബ്‌ടെല്യാല്ലെ. എവിടെ പോയിരിക്ക്‍ണു അന്റെ ബദ്‌രീങ്ങളേ?

Areekkodan | അരീക്കോടന്‍ said...

വല്ല്ല്യമ്മായീ.....ഒന്ന് നിര്‍ത്താന്‍ ഞാന്‍ കൊറേ ആയി ശ്രമിക്ക്‌ണ്‌....ഒരു പക്ഷേ അര്‍മാന്‍ മോല്യാരോ അബുവോ അല്ലെങ്കി സൈനബയോ മയ്യിത്താകേണ്ടി വരും ന്ന് തോന്ന്‌ണ്‌ !!! അല്ലാതെ പിടിച്ചിട്ട്‌ നിക്ക്‌ണ്‌ല്ലാന്ന്...
ശ്രീ....
ആവനാഴീ.....കുണ്ടന്‍ യൗട്യാന്ന് ബദ്‌രീങ്ങള്‍ പറഞ്ഞു തന്നോ?ഇല്ലെങ്കി ഞമ്മക്ക്‌ മമ്പര്‍ത്തെ തങ്ങളോട്‌ ചോയ്ച്ചോക്കാം....

Post a Comment

നന്ദി....വീണ്ടും വരിക