പെട്ടെന്ന് വൈദ്യുതി നിലച്ചപ്പോള്‍ എന്റെ നാല് വയസ്സ്കാരിയായ മോള് ചോദിച്ചു:
"ഉമ്മാ.....കറന്റ് പോയതെന്താ ?"
അപ്പോളാണ് അവള് മിന്നല്‍ ശ്രദ്ധിച്ചത് എന്ന് തോന്നുന്നു.
"ഇടി മിന്നലുള്ളതു കൊണ്ടാ?" അടുത്ത ചോദ്യം.
ഭാര്യ മറുപടി പറയുന്നതിനു മുമ്പേ ഇടി നാദം കേട്ട മോളുടെ അടുത്ത ചോദ്യം എത്തി:
"ഇടി പൊട്ടിയതു കൊണ്ടാ?"
ഭാര്യ മൗനം ഭംഞ്ജിക്കുന്നതിന് മുമ്പേ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ചോദ്യം വന്നു:
"മഴ പെയ്യുന്നത് കൊണ്ടാ?"
പുറത്ത് കാറ്റടിക്കുന്ന ശബ്ദം കൂടി കേട്ടപ്പോള്‍ അവളുടെ അഞ്ചാമത്തെ ചോദ്യവും കുതിച്ചെത്തി:" കാറ്റടിക്കുന്നത് കൊണ്ടാ?"
വൈദ്യുതി പ്രവാഹം നിലക്കാനുള്ള വിവിധ കാരണങ്ങള്‍ ഈ കൊച്ചുപ്രായത്തിലേ അവള് കണ്ടെത്തിയതില്‍ മുന്‍ വൈദ്യുതി വകുപ്പ് ജീവനക്കാരനായ എനിക്ക് അ(ഭി/പ)മാനം തോന്നി.ചോദ്യപ്രവാഹത്തിന്റെ അവസാനം വൈദ്യുതി പ്രവാഹം പുന:സ്ഥാപിക്കപ്പെട്ടതിനാല്‍ മുഖത്തോട് മുഖം നോക്കിയിരുന്ന ഞാനും ഭാര്യയും ഐക്യകണ്ഠേന ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.
11 comments:
വൈദ്യുതി പ്രവാഹം നിലക്കാനുള്ള വിവിധ കാരണങ്ങള്‍ ഈ കൊച്ചുപ്രായത്തിലേ അവള് കണ്ടെത്തിയതില്‍ മുന്‍ വൈദ്യുതി വകുപ്പ് ജീവനക്കാരനായ എനിക്ക് അ(ഭി/പാമാനം തോന്നി.ചോദ്യപ്രവാഹത്തിന്റെ അവസാനം വൈദ്യുതി പ്രവാഹം പുന:സ്ഥാപിക്കപ്പെട്ടതിനാല്‍ മുഖത്തോട് മുഖം നോക്കിയിരുന്ന ഞാനും ഭാര്യയും ഐക്യകണ്ഠേന ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.
ഇടിമിന്നലില്‍ കൂടുതല്‍ കറന്റ് ഭൂമിയിലേക്കെത്തുകയല്ലേ പിന്നെന്താ കറന്റ് പോയതെന്ന് ചോദിച്ചില്ലല്ലോ ഭാഗ്യം :)
മാഷെ..
ഇക്കാരണങ്ങള്‍ ഒന്നുമില്ലാതെയും കരണ്ട് പോകാറുണ്ട്.
കറണ്ട് കട്ട്.
കരന്റാപ്പീസില് പണ്ട് ജോലിയുണ്ടായിരുന്നു എന്ന് വെച്ച്..!!
നേരത്തിനും കാലത്തിനും ബില്ലടച്ചില്ലെങ്കില്‍ കരന്റ് കട്ട് ചെയ്യും മോളെ.. എന്നുള്ള സത്യം എന്തേ മൂടിവെച്ചു ?
കെ.എസ്.ഇ.ബീയില്‍ ആയിരുന്നല്ലേ....
കറണ്ട് പോയ കാര്യം മകള്‍ ചോദിച്ച് തുടങിയപ്പോള്‍ പെട്ടെന്ന് ഫോണ്‍ എടുത്ത് താഴെ വയ്ക്കാന്‍ തോന്നിയോ...
പെട്ടെന്ന് വൈദ്യുതി നിലച്ചപ്പോള്‍ എന്റെ നാല് വയസ്സ്കാരിയായ മോള് ചോദിച്ചു:
"ഉമ്മാ.....കറന്റ് പോയതെന്താ ?"
അപ്പോളാണ് അവള് മിന്നല്‍ ശ്രദ്ധിച്ചത് എന്ന് തോന്നുന്നു.
"ഇടി മിന്നലുള്ളതു കൊണ്ടാ?" അടുത്ത ചോദ്യം.
ഭാര്യ മറുപടി പറയുന്നതിനു മുമ്പേ ഇടി നാദം കേട്ട മോളുടെ അടുത്ത ചോദ്യം എത്തി:
"ഇടി പൊട്ടിയതു കൊണ്ടാ?"
ഭാര്യ മൗനം ഭംഞ്ജിക്കുന്നതിന് മുമ്പേ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ചോദ്യം വന്നു:
"മഴ പെയ്യുന്നത് കൊണ്ടാ?"
പുറത്ത് കാറ്റടിക്കുന്ന ശബ്ദം കൂടി കേട്ടപ്പോള്‍ അവളുടെ അഞ്ചാമത്തെ ചോദ്യവും കുതിച്ചെത്തി:" കാറ്റടിക്കുന്നത് കൊണ്ടാ?"
പെട്ടന്ന് കരണ്ട് വന്നത് നന്നായി..ഇല്ലെങ്കില്‍ മിഴങ്ങസ്യാന്നായേനെ.
മിടുക്കി...!
എന്താ‘കറന്റ് പോകാ‘എന്ന് പറഞ്ഞാല്‍?ഞങള്‍ ഗള്‍ഫ് കാര്‍ക്ക് അതൊന്നു പറഞ്ഞ് തരാമൊ?.
അപ്പോ കറന്റ് കട്ടിന്റെ സമയത്ത് ആ കുട്ടി എന്തു ചോദിക്കുമായിരുന്നു
:) കൊള്ളാം...മിടുക്കി...!
വല്ല്യമ്മായീ....അങ്ങിനെയുള്ള ചോദ്യങ്ങളും പ്രതീക്ഷിച്ചോളൂ...
മലബാറി...അത് വളരെ ശരിയാ(അറ്റകുറ്റ പണി എന്ന ഓമനപ്പേരിലും കറന്റ് പോകും...)
ബഷീറേ....ബില്ലടക്കാത്ത വിവരം ചോര്ത്തല്ലേ....
sandoz....ഓഫീസില്‍ ആയിരുന്നെങ്കി....ദാ...അഞ്ച് മിനിട്ട്....ഇപ്പം ശരിയാക്കിത്തരാം....(താമരശേരി ചുരം.....)എന്ന് പറയാമായിരുന്നു.നേര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ എന്താ പറയാ....?
rathisukam...ഈ copy paste എന്തിനാ?
കുഞ്ഞാ....ഞങ്ങളുടെ ആ നെടുവീര്‍പ്പാണ് മ്യാന്മാറില് "നര്‍ഗീസ്" ആയത് എന്ന് പ്രതിപക്ഷം വെറുതേ ആരോപിക്കുന്നു.
oab...കറന്റ് പോകാന്ന് പറഞ്ഞാ.....അത് പറഞ്ഞാ ശരിയാവില്ല...ഇങ്ങ് വാ.....അതിന്റെ സുഖം അനുഭവിച്ച് തന്നെ അറിയണം....ഒര് ഒന്നൊന്നര സുഖമാ അത്.
അനൂപേ....കട്ട് ഇതുവരെ കുട്ടി അനുഭവിച്ചിട്ടില്ല...
rafeeq....നന്ദി
Post a Comment
നന്ദി....വീണ്ടും വരിക