Pages

Thursday, February 12, 2009

യഥാര്‍ത്ഥ പ്രതി ആര്‌?

ഇക്കഴിഞ്ഞ ദിവസം ഞാന്‍ ബസ്സില്‍ നാട്ടിലേക്ക്‌ പോകുകയായിരുന്നു.താമരശേരിയില്‍ നിന്നും അരീക്കോട്ടേക്കുള്ള ബസ്‌ കയറിയ ഞാന്‍ ആദ്യം കണ്ട ഒഴിഞ്ഞ സീറ്റില്‍ ചെന്നിരുന്നു.മൂന്ന്‌ പേര്‍ക്കിരിക്കാവുന്ന ആ സീറ്റില്‍ ഒരു മുതിര്‍ന്ന ആളും ഒരു കുട്ടിയുമാണ്‌ ഇരുന്നിരുന്നത്‌.എന്നിട്ടും വണ്ണം കുറഞ്ഞ ഞാന്‍ ചെന്നിരുന്നപ്പോള്‍ എനിക്കവിടെ ഇരിക്കാന്‍ വളരെ പ്രയാസം തോന്നി.അതിനാല്‍ മുമ്പില്‍ ഡോറിനടുത്ത്‌ ഒരാള്‍ മാത്രമിരിക്കുന്ന സീറ്റിലേക്ക്‌ ഞാന്‍ മാറിയിരുന്നു.അദ്ദേഹമാകട്ടെ തണ്റ്റെ കയ്യിലുള്ള ഒരു ബാഗ്‌ സീറ്റില്‍ വച്ചാണ്‌ ഇരിക്കുന്നത്‌!ഞാന്‍ സീറ്റില്‍ ഇരുന്നിട്ടും അയാള്‍ ബാഗ്‌ എടുത്തില്ല.അല്‍പം ഞെരുങ്ങി ഇരിക്കേണ്ടി വന്നെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല.

ബസ്‌ അരീക്കോട്‌ എത്താനായപ്പോഴാണ്‌ സ:പിണറായി വിജയണ്റ്റെ നവകേരള മാര്‍ച്ച്‌ അരീക്കോട്ടെത്തുന്നത്‌.അത്‌ കാണാനായും ബസില്‍ നിന്ന്‌ ഇറങ്ങാനായും ഞാന്‍ സീറ്റില്‍ നിന്ന്‌ എണീറ്റു.അപ്പോള്‍ പിന്നില്‍ നിന്നും ഒരാള്‍ ഓടി വന്ന്‌ എന്നോട്‌ ചോദിച്ചു.

"ഇറങ്ങുകയാണോ?"

ഞാന്‍ അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി.ഉടന്‍ അയാള്‍ ആ സീറ്റില്‍ ഇരുന്നു.സീറ്റിലെ ഞെരുക്കം അനുഭവപ്പെട്ട അയാള്‍ ഒപ്പം ഇരിക്കുന്ന ആളുടെ ബാഗ്‌ സീറ്റില്‍ വച്ചത്‌ കണ്ടു.അയാളോട്‌ ബാഗ്‌ എടുത്ത്‌ മാറ്റാന്‍ ആവശ്യപ്പെട്ടു.

"ഇത്‌ എണ്റ്റെ കൈ വയ്ക്കാനാ..." അയാള്‍ മറുപടി പറഞ്ഞു.

"ങേ!!കൈ വയ്ക്കാനോ?അതിനെന്തിനാ ബാഗ്‌?അതെടുത്ത്‌ മറ്റെവിടെയെങ്കിലും വച്ചാല്‍ ശരിക്കും ഇരുന്നു കൂടേ?"

"ഞാനത്‌ വെറുതെ വച്ചതല്ല...കൈക്ക്‌ സുഖമില്ലാത്തതുകൊണ്ട്‌ വച്ചതാ...നിങ്ങള്‍ക്ക്‌ സൌകര്യമില്ലെങ്കില്‍ ഇവിടെ ഇരിക്കണ്ട.അയാള്‍ ഇത്ര നേരം ഇവിടെ ഇരുന്നതാണല്ലോ?പിന്നെ നിങ്ങള്‍ക്ക്‌ മാത്രമെന്താ പ്രശ്നം?"

എന്നെ ചൂണ്ടിക്കൊണ്ട്‌ സീറ്റില്‍ ആദ്യം ഇരുന്നിരുന്ന ആള്‍ പറഞ്ഞു.

"ങാ...എന്നാല്‍ മിണ്ടാതിരിക്ക്‌.വായിലെ നാവ്‌ എന്ന സാധനം അടക്കി വച്ച്‌ സംസാരിക്കണം.അത്‌... "

പിന്നെ അവിടെ സംസാരം മുറുകുന്നതാണ്‌ ഞാന്‍ കേട്ടത്‌. ഞാന്‍ ബസ്സില്‍ നിന്നിറങ്ങുമ്പോള്‍, പുതുതായി അവിടെ ഇരുന്ന ആള്‍ ചെവി മൂടി കെട്ടിയിട്ടുണ്ട്‌.ഒപ്പമിരിക്കുന്നയാള്‍ക്ക്‌ ഒരു കൊട്ട്‌ കൂടി കൊടുത്തുകൊണ്ട്‌ അയാള്‍ വീണ്ടും പറഞ്ഞു.

"അനാവശ്യമായ ഒരു ശബ്ദവും കേള്‍ക്കാന്‍ വയ്യ....സംസാരം പോലും... "

സ്വാഭാവികമായും ബസ്സില്‍ നിന്നിറങ്ങിക്കഴിഞ്ഞപ്പോള്‍ എനിക്ക്‌ ചില സംശയങ്ങള്‍ വന്നു.

ഇവിടെ യഥാര്‍ത്ഥ പ്രതി ആര്‌? ആദ്യം തന്നെ പ്രതികരിക്കാതിരുന്ന ഞാനോ? സീറ്റില്‍ വിശാലമായി ഇരുന്നതിനെ മാന്യമായി ന്യായീകരിക്കാത്ത യാത്രക്കാരനോ? അതോ വായിലെ നാവ്‌ അടക്കിവയ്ക്കണം എന്ന്‌ പറഞ്ഞ്‌ കൂടുതല്‍ സംസാരമുണ്ടാക്കിയ മറ്റേ യാത്രക്കാരനോ?

8 comments:

Areekkodan | അരീക്കോടന്‍ said...

"ങാ...എന്നാല്‍ മിണ്ടാതിരിക്ക്‌.വായിലെ നാവ്‌ എന്ന സാധനം അടക്കി വച്ച്‌ സംസാരിക്കണം.അത്‌... "പിന്നെ അവിടെ സംസാരം മുറുകുന്നതാണ്‌ ഞാന്‍ കേട്ടത്‌.

പ്രിയ said...

ans: " ആദ്യം തന്നെ പ്രതികരിക്കാതിരുന്ന ഞാനോ? "

ജോ l JOE said...

I also join with Priya.

Areekkodan | അരീക്കോടന്‍ said...

ജോ....സ്വാഗതം.പ്രിയയുടേയും ജോയുടേയും അഭിപ്രായത്തില്‍ ഞാനാണ്‌ പ്രതി.കുറ്റം ഞാന്‍ ഏറ്റെടുക്കുന്നു.ശിക്ഷ വിധിച്ചാലും.

Roy said...

hi hi hi. maunam vidvaanu bhooshanam.

തോന്ന്യാസി said...

മാഷേ പറയേണ്ടത് പറയേണ്ടപ്പോ പറയണം....
അതോണ്ട് മാഷ് തന്നെയാണ് ഒന്നാം പ്രതി....

ഇനി ശിക്ഷ : നല്ല നടപ്പ് .. ച്ചാല്‍ അരീക്കോട് മുതല്‍ മാനന്തവാടി വരെ നടന്ന് പോകുക....

Areekkodan | അരീക്കോടന്‍ said...

പഥിക്‌... സ്വാഗതം
തോന്ന്യാസീ... ഓടുന്ന KSRTC-ക്ക്‌ അകത്തൂടെ നടന്നാല്‍ മതിയോ?

ശ്രീ said...

സീറ്റില്‍ ബാഗും വച്ച് ഇരുന്ന ആള്‍ തന്നെ ആണ് പ്രധാന പ്രതി. മാഷിന് അഡ്‌ജസ്റ്റു ചെയ്ത് ഇരിയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്തതു കൊണ്ടാണല്ലോ പ്രതികരിയ്ക്കാതിരുന്നത്. അതില്‍ കാര്യമായ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

Post a Comment

നന്ദി....വീണ്ടും വരിക