Pages

Friday, February 27, 2009

ഇവിടെയും ഞാന്‍ തന്നെയാണോ പ്രതി?

അല്‍പ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ എണ്റ്റെ ഈ പോസ്റ്റില്‍ ഞാനായിരുന്നു പ്രതി.ആ പോസ്റ്റ്‌ ഇട്ടതിണ്റ്റെ പിറ്റേ ആഴ്ച നടന്ന ഒരു സംഭവം ഇവിടെ പോസ്റ്റുന്നു.

ഗസറ്റഡ്‌ ഓഫീസര്‍ എന്ന 'ഉന്നത(തല)' പദവി ഉള്ളവര്‍ക്ക്‌ വേറെ ഒരു പണിയും ഇല്ലാത്തതിനാലാവും അവര്‍ ട്രഷറിയില്‍ ചെന്ന്‌ സ്വന്തം ശമ്പളം നേരിട്ട്‌ കൈപറ്റണം എന്ന പൊല്ലാപ്പ്‌ പിടിച്ച പണി ഗവണ്‍മണ്റ്റ്‌ നല്‍കിയത്‌.ശമ്പള ദിവസം എല്ലാവര്‍ക്കും സന്തോഷ ദിനമാകുമ്പോള്‍ അത്‌ വാങ്ങാന്‍ ട്രഷറിയില്‍ ചെന്ന്‌ കാത്തുകെട്ടി കിടക്കുന്നത്‌ ഓര്‍ക്കുമ്പോള്‍ പലപ്പോഴും ദ്വേഷ്യം വരും.

ഏതായാലും ശമ്പളത്തിണ്റ്റെ തിരക്കും ആരവവും കഴിഞ്ഞ ഒരു ദിവസമാണ്‌ ഞാന്‍ ലീവ്‌ വിറ്റ്‌ കാശാക്കാന്‍(നമ്മുടെ നാട്ടില്‍ എന്തൊക്കെ വില്‍ക്കാം എന്നാ നിങ്ങള്‍ കരുതിയത്‌?) ഞാന്‍ ട്രഷറിയില്‍ പോയത്‌.ഏതോ പരീക്ഷയുടെ ഫീസടക്കുന്ന വിദ്യാര്‍ത്ഥികളുടെ നീണ്ട നിരയാണ്‌ എന്നെ സ്വാഗതം ചെയ്തത്‌. അതിനിടക്ക്‌, സര്‍വീസില്‍ നിന്നും അടുത്തൂണ്‍ പറ്റി ശിഷ്ട കാലം ട്രഷറി വരാന്തയില്‍ ക്യൂ നില്‍ക്കാന്‍ വിധിക്കപെട്ട കുറേ വാധ്യാന്‍മാരും.

"സറണ്ടര്‍ ബില്‍ ഇന്ന്‌ കൊടുക്കാന്‍ പറ്റുമോ?" ഞാന്‍ 'May I Help me'-യുടെ അടുത്ത്‌ ചോദിച്ചു.

"ചലാനിണ്റ്റെ തിരക്കാണ്‌.ഏതായാലും സാറ്‌ ബില്ല്‌ കൊടുക്കൂ... അല്‍പം താമസം ഉണ്ടാകും ട്ടോ"

അങ്ങിനെ പത്തര മണിക്ക്‌ ഞാന്‍ ബില്ല്‌ നല്‍കി.'അല്‍പം താമസം' ഉള്ളതിനാല്‍ ഞാന്‍ പുറത്ത്‌ പോയി ഇരുന്ന്‌ മറ്റൊരു പോസ്റ്റ്‌ എഴുതി.ശേഷം ട്രഷറിക്കകത്തുള്ള ബെഞ്ചിണ്റ്റെ ഒരറ്റത്ത്‌ കാത്തിരിപ്പ്‌ ആരംഭിച്ചു.ഒരു മണിക്കൂറ്‍ കഴിഞ്ഞും വിളിക്കാത്തതിനാല്‍ ഞാന്‍ വീണ്ടും 'May I Help me'-യെ സമീപിച്ച്‌ ബില്ല്ളിണ്റ്റെ സ്ഥിതി അന്വേഷിച്ചു.

"ബില്ല്‌ ഞാന്‍ അങ്ങോട്ട്‌ വിട്ടിട്ടുണ്ട്‌ സാര്‍...ചലാന്‍ തിരക്ക്‌ കാരണമായിരിക്കും വൈകുന്നത്‌... "

ഞാന്‍ നോക്കുമ്പോള്‍ എണ്റ്റെ ബില്ല്‌, അന്ന്‌ ട്രഷറി ഓഫീസറുടെ ചാര്‍ജ്ജുള്ള വിദ്വാണ്റ്റെ മുന്നില്‍ ഉണ്ട്‌.പുള്ളി കുത്തിയിരുന്ന്‌ ചലാന്‍ ചെക്ക്‌ ചെയ്യുകയാണ്‌.ഒരു കെട്ട്‌ ചലാന്‍ ചെക്ക്‌ ചെയ്ത്‌ ഒപ്പിട്ട്‌ നല്‍കുമ്പോഴേക്ക്‌ അടുത്ത കെട്ട്‌ എത്തും.അതങ്ങിനെ തുടരുന്നു.എണ്റ്റെ സ്ഥിതിയെക്കാളും കഷ്ടമായിരുന്നു രാവിലെ തന്നെ ബില്ല്‌ നല്‍കി കാത്തിരിക്കുന്ന കുറേ വൃദ്ധന്‍മാരുടേയും വൃദ്ധകളുടേയും സ്ഥിതി.

പന്ത്രണ്ട്‌ മണി ആയിട്ടും ബില്ല്‌ അനങ്ങാപാറ നയം തുടര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും 'May I Help me'-യെ സമീപിച്ചു.അദ്ദേഹം ഒരു പ്യൂണിനോട്‌ പറഞ്ഞ്‌ ബില്ല്‌ ഒപ്പിടാന്‍ പാകത്തില്‍ വച്ചുകൊടുത്തു.അങ്ങിനെ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്‌ ഒപ്പിട്ട എണ്റ്റെ ബില്ലും ഒപ്പം വേറെ കുറേ ബില്ലുകളും കൌണ്ടറില്‍ എത്തി.ഇനി താമസമുണ്ടാകില്ല എന്ന ധാരണയില്‍ ഞാനും കൌണ്ടറിനടുത്ത്‌ തിക്കിതിരക്കാന്‍ തുടങ്ങി(പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ റിലീസായ 1921കാണാന്‍ ടിക്കറ്റിന്‌ തിരക്കിയ ഓര്‍മ്മകള്‍ ആ സമയം അയവിറക്കാനായി).

കൌണ്ടറില്‍ ഒച്ചിണ്റ്റെ വേഗത്തില്‍ കാശ്‌ സ്വീകരിക്കുന്ന ഒരാള്‍.അയാളുടെ നേരെ നീളുന്നത്‌ നാലോ അഞ്ചോ കൈകള്‍.ഓരോന്നിലും പത്തും പതിനഞ്ചും ചലാനുകളും (എങ്കില്‍ നത്തിന്‌ കണ്ണെത്ര എന്ന്‌ ചോദിക്കരുത്‌).വെള്ളിയാഴ്ച ആയതിനാല്‍ സമയം പന്ത്രണ്ടര ആയപ്പോള്‍ ഞാന്‍ ആദ്യമായി പ്രതികരിച്ചു. "ഹലോ...ആ ബില്ലുകളും ഒന്ന്‌ എടുക്കൂന്ന്‌...".

അയാള്‍ കേട്ട ഭാവം നടിച്ചില്ല.സമയം വീണ്ടും ഇഴഞ്ഞു നീങ്ങി.അതിനിടയില്‍ വന്ന പുതിയ പല ബില്ലുകളും എണ്റ്റെ ബില്ലിണ്റ്റെ താഴെ സ്ഥലം പിടിച്ചു.അപ്പോഴാണ്‌ അവിടെ പ്യൂണായി ജോലി ചെയ്യുന്ന ഒരു സ്ത്രീയൂടെ വേണ്ടപ്പെട്ട ആരുടെയോ ബില്ല്‌ ആ സ്ത്രീ തന്നെ കൊണ്ടുവച്ചത്‌.ഒന്നുമറിയാത്തപോലെ അവര്‍ പുതിയ ബില്ല്‌ ഏറ്റവും മുകളില്‍ കൊണ്ടുവച്ചു.അപ്പോള്‍ എനിക്ക്‌ പ്രതികരിക്കാതിരിക്കാനായില്ല.ഞാന്‍ അല്‍പം ശബ്ദമുയര്‍ത്തി തന്നെ പറഞ്ഞു.

"ഹേയ്‌...അതിന്‌ മുമ്പ്‌ വന്നവര്‍ ഇവിടെ നില്‍ക്കുന്നുണ്ട്‌... "

"ഇല്ല എന്ന്‌ ഞാന്‍ പറഞ്ഞില്ലല്ലോ...പെന്‍ഷന്‍കാരുടെ ബില്ല്‌ ആദ്യം നല്‍കണം എന്നാണ്‌"

എന്നെ ഒന്ന്‌ ആക്കി ചിരിച്ചുകൊണ്ട്‌ ആ സ്ത്രീ പറഞ്ഞു.കാഷ്യര്‍ ആ ബില്ലിലെ കാശ്‌ നല്‍കുകയും ചെയ്തു.അവര്‍ക്ക്‌ മുമ്പില്‍ വന്ന,ആള്‍സ്വാധീനം ഇല്ലാത്ത പാവം പെന്‍ഷന്‍കാര്‍ അപ്പോഴും തങ്ങളുടെ ഊഴവും കാത്ത്‌ നില്‍പ്പുണ്ടായിരുന്നു.പ്രതികരിച്ചതിണ്റ്റെ ഫലം എനിക്കും കിട്ടി.ഒരു മണിയായിട്ടും എണ്റ്റെ ബില്ലിന്‌ ഒരനക്കവും സംഭവിച്ചില്ല.പരിഹാസച്ചിരിയോടെ എന്നെ നോക്കികൊണ്ടിരുന്ന എല്ലാവരുടേയും ഇടയില്‍ നിന്ന്‌ ഞാന്‍ വെള്ളിയാഴ്ച ജുമുഅയില്‍ പങ്കെടുക്കാനായി മെല്ലെ സ്ഥലം വിട്ടു.

ഇവിടെ, പ്രതികരിച്ച എണ്റ്റെ അനുഭവം, അടുത്ത തവണ എന്നെ എന്തിനായിരിക്കും പ്രേരിപ്പിക്കുക? ഇവിടെയും ഞാന്‍ തന്നെയാണോ പ്രതി?

8 comments:

Areekkodan | അരീക്കോടന്‍ said...

"ഇല്ല എന്ന്‌ ഞാന്‍ പറഞ്ഞില്ലല്ലോ...പെന്‍ഷന്‍കാരുടെ ബില്ല്‌ ആദ്യം നല്‍കണം എന്നാണ്‌" എന്നെ ഒന്ന്‌ ആക്കി ചിരിച്ചുകൊണ്ട്‌ ആ സ്ത്രീ പറഞ്ഞു.കാഷ്യര്‍ ആ ബില്ലിലെ കാശ്‌ നല്‍കുകയും ചെയ്തു.അവര്‍ക്ക്‌ മുമ്പില്‍ വന്ന,ആള്‍സ്വാധീനം ഇല്ലാത്ത പാവം പെന്‍ഷന്‍കാര്‍ അപ്പോഴും തങ്ങളുടെ ഊഴവും കാത്ത്‌ നില്‍പ്പുണ്ടായിരുന്നു.പ്രതികരിച്ചതിണ്റ്റെ ഫലം എനിക്കും കിട്ടി.ഒരു മണിയായിട്ടും എണ്റ്റെ ബില്ലിന്‌ ഒരനക്കവും സംഭവിച്ചില്ല.

Rejeesh Sanathanan said...

പ്രതികരിക്കുന്ന ശബ്ദത്തെ ഒറ്റപ്പെടുത്താന്‍ മലയാളിക്ക് ഒരു പ്രത്യേക കഴിവാണ് ....അതിന്റെ തെളിവാണ് അരീക്കോടന്റെ ചുറ്റും ഉയര്‍ന്ന ആ പരിഹാസ ചിരികള്‍ ....

തോന്ന്യാസി said...

ഇവിടെ പ്രതി മാഷ് മാത്രമല്ല, മാഷും ഞാനും ആ കാഷ്യറു,സ്ത്രീയുമൊക്കെ ഉള്‍പ്പെടുന്ന സമൂഹമാണ്. പ്രതികരണശേഷി ഇല്ലാത്ത/നഷ്ടപ്പെട്ട/നഷ്ടപ്പെടുത്തിയ നമ്മുടെ സമൂഹം. പിന്നെ തോന്നുന്നതെന്തും ചെയ്യാമെന്നുള്ള ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യവും...

പ്രിയ said...

"...പെന്‍ഷന്‍കാരുടെ ബില്ല്‌ ആദ്യം നല്‍കണം എന്നാണ്‌" എന്നെ ഒന്ന്‌ ആക്കി ചിരിച്ചുകൊണ്ട്‌ ആ സ്ത്രീ പറഞ്ഞു.കാഷ്യര്‍ ആ ബില്ലിലെ കാശ്‌ നല്‍കുകയും ചെയ്തു.അവര്‍ക്ക്‌ മുമ്പില്‍ വന്ന,ആള്‍സ്വാധീനം ഇല്ലാത്ത പാവം പെന്‍ഷന്‍കാര്‍ അപ്പോഴും തങ്ങളുടെ ഊഴവും കാത്ത്‌ നില്‍പ്പുണ്ടായിരുന്നു..."

അപ്പോള്‍ ആ ആള്സ്വാധീനം ഇല്ലാത്തവരേ ചൂണ്ടിക്കാണിച്ച് ബില്ലുകള്‍ എന്തേ ഇപ്പഴും കൊടുക്കാത്തതെന്നങ്ങു ചോദിച്ചോ അരിക്കോടന്‍ മാഷേ? ഇല്ലെങ്കില്‍ ഇപ്പോഴും അങ്ങ് തന്നെ പ്രതി. കഴിഞ്ഞ പ്രാവശ്യം പ്രതികരിക്കാതതിനാല്‍ ആണെന്കില്‍ ഇപ്പ്രാവശ്യം സ്വന്തം കാര്യം മാത്രം പറഞ്ഞതിനാല്‍.

(ഹഹഹ )

(അതങ്ങ് അപ്പോള്‍ ചോദിചിരുന്നെകില്‍ അറ്റ്ലീസ്റ്റ് അങ്ങയുടെ ബില്‍ എങ്കിലും അവരപ്പോ തന്നെ പാസാക്കി തന്നേനെ. ഒഴിവാക്കാന്‍ ആയിട്ടെങ്കിലും ഉദാഹരണം ഇവിടെ അഗ്രജന്‍ മാഷിന്റെ ആഴ്ച്ചക്കുറുപ്പില് :)

കളിയാക്കിയതല്ല അങ്ങയെ. അനുഭവങ്ങള്‍ ഉണ്ട്. നിനക്ക് നിന്റെ കാര്യം പറഞ്ഞ പോരെ എന്നാ മറുചോദ്യങ്ങളും പ്രതീക്ഷിക്കാം

ചാണക്യന്‍ said...

:):):)

ബാബുരാജ് said...

അരീക്കോടന്‍ സാറന്ന് സീയെല്ലായിരുന്നോ ഡ്യൂട്ടി ലീവായിരുന്നോ?
എന്റെ സാറേ ആ ബില്ല് ഓതറൈസ്‌ ചെയ്ത്‌ ഒരു പ്യൂണിന്റെ കൈയ്യില്‍ കൊടുത്തുവിട്ടിരുന്നെങ്കില്‍ എപ്പഴേ മാറി വന്നേനേ! :)

Typist | എഴുത്തുകാരി said...

എനിക്കുമുണ്ടായിട്ടുണ്ട്‌ ഇത്തരം അനുഭവം. ചിലതു കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാനൊട്ടു പറ്റുകയുമില്ല, പ്രതികരിച്ചാല്‍ അതു നമുക്കു പാര ആവുകയും ചെയ്യും.

Areekkodan | അരീക്കോടന്‍ said...

മലയാളീ...ആരും അറിയാതെ പ്രതികരിക്കണം എന്നല്ലേ അതിണ്റ്റെ അര്‍ത്ഥം. എന്ന്‌വച്ചാല്‍ ഒളിയമ്പും പാരയും!!!അതില്‍ നാം ഒട്ടും പിന്നിലല്ലല്ലോ? തോന്ന്യാസി... താങ്കളുടെ പേരു പോലെ അല്ലേ?പ്രിയ....ഇനിയും എന്നെ വട്ടം കറക്കണം അല്ലേ?എണ്റ്റെ ബില്ല്‌ എടുക്കാനല്ല അന്ന്‌ ഞാന്‍ പറഞ്ഞത്‌,മറിച്ച്‌ അതിനും മുമ്പ്‌ വന്നവര്‍ ഇവിടെ നില്‍പ്പുണ്ട്‌ എന്നായിരുന്നു.
ബാബുരാജ്‌...അതു രണ്ടും അല്ല...കോമ്പോ ഓഫ്‌ എന്ന ഒരു സാധനം ആയിരുന്നു അന്ന്‌.അതായത്‌ ഹോളിഡേ ഡ്യൂട്ടിയുടെ കോമ്പന്‍സേഷന്‍.കോളേജിലെ പ്യൂണും അന്ന് അവിടെ വെയ്‌റ്റ്‌ ചെയ്യുന്നുണ്ടായിരുന്നു. അവര്‍ക്ക്‌ ഗസറ്റഡ്‌ ഓഫീസറെക്കാളും വലിയ ഗമയല്ലേ?Typist...മൌനം ....... എന്നാണല്ലോ?ചാണക്യാ....നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക