നാലാം ക്ളാസ്സില്‍ പഠിക്കുന്ന എണ്റ്റെ മകള്‍ LSS സ്കോളര്‍ഷിപ്പ് പരീക്ഷക്കായി തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന സമയം.ഞാന്‍ നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എഴുതിയ പ്രസ്തുത പരീക്ഷയും ഇന്നത്തെ പരീക്ഷയും തമ്മിലുള്ള വ്യത്യാസം അവളുടെ പഠനത്തില്‍ നിന്നും ഞാന്‍ നേരിട്ട് മനസ്സിലാക്കി.
പലതരത്തിലുള്ള കളക്ഷന്‍ ബുക്കുകളാണ് പരീക്ഷയുടെ ഒരു പ്രധാന ഭാഗം.മാത്സ് കളക്ഷന്‍ , മലയാളം കളക്ഷന്‍,പരിസ്ഥിതി പഠന കളക്ഷന്‍ അങ്ങനെ അങ്ങനെ എന്തൊക്കെയോ...ഇതില്‍ മലയാളം കളക്ഷനാണ് എണ്റ്റെ മോള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.കാരണം അതില്‍ പഴംചൊല്ലുകള്‍,കടംകഥകള്,കഥകള്‍,കവിതകള്‍ തുടങ്ങിയവ എഴുതാനാണ് കൂടുതലും.അതിനാല്‍ തന്നെ,കിട്ടുന്ന ബാലപ്രസിദ്ധീകരണങ്ങള്‍ എല്ലാം ഒറ്റ ഇരുപ്പിന് വായിച്ചുതീര്‍ക്കുന്ന മോള്‍ക്ക് ,മിക്ക ദിവസങ്ങളിലും മലയാളം കളക്ഷന്‍ ബുക്ക് കുഞ്ഞുകഥകള്‍ കൊണ്ടും കവിതകള്‍ കൊണ്ടും നിറക്കലായിരുന്നു പ്രധാന ജോലി.
അങ്ങനെ മലയാളം കളക്ഷന്‍ ബുക്ക് മുഴുവനാക്കാന്‍ ഏതാനും പേജുകള്‍ മാത്രം ബാക്കിയുള്ള ഒരു ദിവസം.രാവിലെ കുളിച്ചതിന് ശേഷം പുസ്തകമെടുത്ത് അവള് എഴുതാന്‍ തുടങ്ങി.വെള്ളം തോരാത്ത മുടിയില്‍ നിന്ന് പെട്ടെന്ന് ഒരു തുള്ളി വെള്ളം പുസ്തകത്തിലേക്ക് ഇറ്റി വീണു.മഷിപ്പേന കൊണ്ട് എഴുതിയ പുസ്തകത്തിലെ അക്ഷരങ്ങള്‍ പടരുന്നത് കണ്ട അവള് അത് കൈ കൊണ്ട് തുടച്ചു.ആ വാക്യം മുഴുവന്‍ മഷി പടര്‍ന്ന് വൃത്തികേടായി.
സങ്കടവും ദ്വേഷ്യവും സഹിക്കാനാവാതെ അവള് വിളിച്ചു - "ഉമ്മാ......... "
"എന്താ..... "
"ഹ്..ഹ്'...ഹും....ഇതാകെ... "
"എന്താ പറ്റ്യേ?"
"ഞാന്‍ എഴുത്യേത് നനഞ്ഞ് മഷി പരന്ന്... "
"സാരല്ല...അത് മാറ്റി എഴുത്യാ പോരേ.. "
"ഞാനിത്ര്യം എഴുതീട്ട്..." അവള് കരയാന്‍ തുടങ്ങി.
"അതിന് ഞാന്‍ എന്തു ചെയ്യാനാ.... നീ കരഞ്ഞതുകൊണ്ട് അത് ശരിയാവോ?നീ ഐന്‍സ്റ്റീണ്റ്റെ കഥ കേട്ടിട്ടില്ലേ? (എഡിസണിണ്റ്റെ കഥയാണ് ഭാര്യ ഉദ്ദേശിച്ചത്)"
"ഇല്ല !!!" ദ്വേഷ്യത്തോടെ മകള്‍ പറഞ്ഞു.
"അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ അപ്പപ്പോള്‍ ഒരു പുസ്തകത്തില്‍ എഴുതി വച്ചിരുന്നു.ഒരു ദിവസം അദ്ദേഹത്തിണ്റ്റെ നായ പരീക്ഷണ മുറിയിലെ ഒരു മെഴുകുതിരി തട്ടിമറിച്ചു.തീ പടര്‍ന്ന് , അവിടെ വച്ചിരുന്ന പുസ്തകത്തിലേക്കും എത്തി.പുസ്തകം മുഴുവന്‍ കത്തിച്ചാമ്പലായി. നാളതുവരെ നടത്തിയ പരീക്ഷണങ്ങള്‍ മറ്റെവിടെയും രേഖപ്പെടുത്തിയിരുന്നില്ല.എന്നിട്ടും മഹാനായ ആ ശാസ്ത്രജ്ഞന് നായയെ ഒരുപദ്രവവും ചെയ്തില്ല എന്ന് മാത്രമല്ല അതിനെ സ്നേഹത്തോടെ തലോടി.ഇനി നീ ഒന്ന് ആലോചിച്ച് നോക്കുക . നിണ്റ്റെ പുസ്തകത്തില്‍ നിണ്റ്റെ തലയില്‍ നിന്ന് വീണ ഒരു തുള്ളി വെള്ളം മഷി പടര്‍ത്തിയപ്പോള്‍ നീ ഇത്രയും ദ്വേഷ്യപ്പെടാന്‍ പാടുണ്ടോ?"
അതെ നാം എല്ലാവരും ചിന്തിക്കുക .
6 comments:

അരീക്കോഡ്സ്,
സോദ്ദേശകഥ ഇഷ്ടായി.
ഇങ്ങനെയുള്ള സംഭവങ്ങള്‍, കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ ഇന്ന് ആര്‍ക്ക് എവിടെ സമയം?
(മറ്റൊരു രീതിയില്‍ അവതരിപ്പിക്കയായിരുന്നു ഭംഗി എന്നും തോന്നി)
മനോഹരമായിരിക്കുന്നു
അഭിനന്ദനങ്ങള്‍
നല്ലൊരു കഥ തന്നെ. കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ഇതൊക്കെ തന്നെയാണ്. അവരത് ഒരു കാലത്തും മറക്കില്ല
i think that story is about isaac newton and his cat..........
കൈതമുള്ള്,ശ്രീ.......നന്ദി.കുട്ടികളോടൊത്ത് കഥകള്‍ പറഞ്ഞും കളിച്ചും ചിരിച്ചും നടക്കാന്‍ രക്ഷിതാക്കള്‍ക്ക് സമയമില്ല.പിന്നെ അവര്‍ ആരെ തേടി പോകും?നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റൊരു രീതിയില്‍ അവതരിപ്പിക്കാമായിരുന്നു എന്ന അഭിപ്രായത്തിന് നന്ദി
പാവപ്പെട്ടവന്....സ്വാഗതം.ഇവിടെ വന്നതില്‍ നന്ദി. ഐസക് ന്യൂട്ടണ്റ്റെ പൂച്ച????
Post a Comment
നന്ദി....വീണ്ടും വരിക