Pages

Saturday, July 11, 2009

രക്തദാനം ജീവന്‍ദാനം

പ്രീഡിഗ്രിക്ക്‌ PSMO കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ NSS (നാഷണല്‍ സര്‍വീസ്‌ സ്കീം ) വളണ്ടിയര്‍ ആയിരുന്നു.എന്റെ മൂത്താപ്പയുടെ ജ്യേഷ്ഠന്റെ മകനായ യൂസഫലി (സാര്‍) ആയിരുന്നു അന്ന് അതിന്റെ പ്രോഗ്രാം ഓഫീസര്‍.NSSന്റെ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എനിക്ക്‌ എന്നും ഹരമായിരുന്നു.

അക്കാലത്താണ്‌ രക്തദാനം ജീവന്‍ദാനം എന്ന മുദ്രാവാക്യം എന്റെ മനസ്സില്‍ വേരു പിടിച്ചത്‌.മുമ്പ്‌ ഏതോ ക്ലാസ്സിലെ ബയോളജി പുസ്തകത്തില്‍ പഠിച്ച സംഗതി ഞാന്‍ NSS-ല്‍ എത്തിയപ്പോള്‍ അതിന്റെ കൂടി ആപ്തവാക്യമായി മാറിയപ്പോള്‍ സ്വാഭാവികമായും ഞാനും അത്‌ സ്വീകരിച്ചു.അങ്ങനെ രക്തദാനത്തിനുള്ള ഒരു അവസരം കാത്തുകഴിയുമ്പോഴാണ്‌ എന്റെ ഹോസ്റ്റല്‍ മേറ്റ്‌ ആയ ഷബീറിന്റെ ഉമ്മക്ക്‌ ഒരു സര്‍ജറി ആവശ്യാര്‍ത്ഥം രക്തം ആവശ്യമാണെന്ന വിവരം NSS-ലൂടെ എനിക്ക്‌ കിട്ടിയത്‌.അങ്ങനെ എന്റെ ജീവിതത്തിലെ ആദ്യത്തെ രക്തദാനം സുഹൃത്തിന്റെ ഉമ്മാക്ക്‌ വേണ്ടി തന്നെയായി.

പ്രീഡിഗ്രി കഴിഞ്ഞ്‌ ഡിഗ്രിക്ക്‌ ഫാറൂക്‌ക്‍കോളേജില്‍ ചേര്‍ന്നപ്പോഴും ഞാന്‍ NSS-ല്‍ അംഗമായി.രണ്ട്‌ കോളേജിലും എന്റെ സുഹൃത്തുക്കളില്‍ മിക്ക പേര്‍ക്കും NSS-ല്‍ ചേരാന്‍ താല്‍പര്യം ഇല്ലായിരുന്നു.PSMO കോളേജിലേക്കാളും കൂടുതല്‍ അംഗങ്ങളും കൂടുതല്‍ പ്രവര്‍ത്തന നിരതവുമായിരുന്നു ഫാറൂക്‌ക്‍കോളേജിലെ NSS യൂണിറ്റ്‌.സുസജ്ജരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ എല്ലാതരം സേവനപ്രവര്‍ത്തനങ്ങള്‍ക്കും തയ്യാറായി ഏതു സമയവും ഉണ്ടായിരുന്നു.അവര്‍ക്ക്‌ നേതൃത്വം നല്‍കാന്‍ ഉമര്‍ ഫാറൂക്ക്‌ സാറും(ഇപ്പോള്‍ മുട്ടില്‍ WMO കോളേജ്‌ പ്രിന്‍സിപ്പാള്‍)ഉസ്മാന്‍ സാറും.

ഇവിടേയും വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രക്തദാനവും NSS യൂണിറ്റിന്റെ കീഴില്‍ നടത്തിയിരുന്നു.അംഗബലം കൂടുതലായതിനാല്‍ ഇവിടെ രക്തദാനത്തിനുള്ള അവസരം തുലോം കുറവായിരുന്നു.എങ്കിലും ഒരിക്കല്‍ കൂടി എനിക്ക്‌ ആ സൗഭാഗ്യം കൈവന്നു.

ഞാന്‍ അറിയാത്ത ഏതോ ഒരാളുടെ കുട്ടിക്ക്‌ വേണ്ടി ആയിരുന്നു അന്നത്തെ രക്തദാനം.രക്തം നല്‍കി തിരിച്ച്‌ വരുമ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഞാന്‍ ചായ കുടിക്കാന്‍ അയാളുടെ കൂടെ പോയി.അയാളുടെ തന്നെ മറ്റൊരു കുട്ടി രക്തം ലഭിക്കാത്തതു കൊണ്ടോ അതല്ല മാറി നല്‍കിയതുകൊണ്ടോ(എനിക്ക്‌ ശരിക്കോര്‍മ്മയില്ല) കണ്മുമ്പില്‍ വിറച്ചുമരിച്ച സംഗതി അയാള്‍ പറഞ്ഞത്‌ ഇന്നും ഞാനോര്‍മ്മിക്കുന്നു.അന്ന് എന്റെ രക്തം കയറ്റിയ ആ കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്നോ അതിന്റെ അസുഖം എന്തായിരുന്നു എന്നോ ഒന്നും എനിക്കറിയില്ല.

ഒരു രക്തദാനം കഴിഞ്ഞ്‌ അടുത്തതിന്‌ സാധാരണഗതിയില്‍ മൂന്ന് മാസം കഴിയണം.എന്റെ രണ്ടാമത്തെ രക്തദാനം കഴിഞ്ഞ്‌ കൃത്യം മൂന്ന് മാസം തികയുന്ന ദിവസം എനിക്ക്‌ വീണ്ടും ഒരു അവസരം ലഭിച്ചു.പക്ഷേ മൂന്ന് മാസം തികയുന്ന ദിവസമായതിനാല്‍ എന്നെ ഒഴിവാക്കി.

കോളേജ്‌ പഠനം കഴിഞ്ഞ്‌ ജോലിയില്‍ പ്രവേശിച്ചപ്പോഴും പഴയ NSS ദിനങ്ങള്‍ ഞാന്‍ മറന്നില്ല.വയനാട്‌ എഞ്ചിനീയറിംഗ്‌ കോളേജിലെ NSS യൂണിറ്റിനെ സുസജ്ജമാക്കി എടുക്കാന്‍ പ്രോഗ്രാം ഓഫീസര്‍മാരെ ആവത്‌ പിരിമുറിക്കിയിട്ടും അവരൊന്നും മുന്‍ NSS അംഗങ്ങള്‍ അല്ലാത്തതിനാല്‍ അതിന്റെ ഉദ്ദേശ്യവും ലക്ഷ്യവും മറന്ന്‌ ചില കാട്ടിക്കൂട്ടലുകള്‍ മാത്രമായി ഒതുങ്ങി.ഞാന്‍ ട്രാന്‍സ്ഫര്‍ ആകുന്നതിന്റെ ആറു മാസം മുമ്പ്‌ ഒരു ബ്ലഡ്‌ ഡോണേര്‍സ്‌ ഫോറമെങ്കിലും ഉണ്ടാക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (7/7/09) എനിക്ക്‌ വീണ്ടും ഒരവസരം ലഭിച്ചു.ഇത്തവണ എന്റെ സ്വന്തം അമ്മാവന്‌ വേണ്ടി തന്നെയായിരുന്നു രക്തം.രക്തദാനത്തിനായുള്ള മുറിയില്‍, നിങ്ങളുടെ രക്തദാനം ഒരു പക്ഷേ നാല്‌ ജീവനുകള്‍ രക്ഷിച്ചേക്കാം എന്ന പോസ്റ്റര്‍ കണ്ട്‌ ഞാന്‍ അതിനെപറ്റി അന്വേഷിച്ചു.നമ്മുടെ രക്തത്തിലെ വിവിധ ഘടകങ്ങള്‍ ആവശ്യമുള്ള വിവിധ രോഗികള്‍ക്ക്‌ നല്‍കി അവരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടു വരാന്‍ സാധിക്കുന്നതിനെ പറ്റിയായിരുന്നു ആ പോസ്റ്റര്‍.

മാനന്തവാടിയിലെ ഒരു സാധാരണ ഓട്ടോ ഡ്രൈവര്‍ 16 തവണ എങ്ങാനും സൗജന്യമായി രക്തം ദാനം നല്‍കിയ ഒരു വാര്‍ത്ത ഞാന്‍ പത്രത്തില്‍ വായിച്ചത്‌ ഓര്‍ക്കുന്നു.സുഹൃത്തുക്കളേ,നമുക്കും നമ്മുടെ കൂടപ്പിറപ്പുകളായ മനുഷ്യമക്കളെ ജാതി-മത-ലിംഗ ഭേദമന്യേ രക്തദാനത്തിലൂടെ രക്ഷിക്കാന്‍ പ്രയത്നിക്കാം.അവസരം കിട്ടുമ്പോള്‍ ആരും അത്‌ പാഴാക്കരുത്‌ എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

13 comments:

Areekkodan | അരീക്കോടന്‍ said...

ഞാന്‍ അറിയാത്ത ഏതോ ഒരാളുടെ കുട്ടിക്ക്‌ വേണ്ടി ആയിരുന്നു അന്നത്തെ രക്തദാനം.രക്തം നല്‍കി തിരിച്ച്‌ വരുമ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഞാന്‍ ചായ കുടിക്കാന്‍ അയാളുടെ കൂടെ പോയി.അയാളുടെ തന്നെ മറ്റൊരു കുട്ടി രക്തം ലഭിക്കാത്തതു കൊണ്ടോ അതല്ല മാറി നല്‍കിയതുകൊണ്ടോ(എനിക്ക്‌ ശരിക്കോര്‍മ്മയില്ല) കണ്മുമ്പില്‍ വിറച്ചുമരിച്ച സംഗതി അയാള്‍ പറഞ്ഞത്‌ ഇന്നും ഞാനോര്‍മ്മിക്കുന്നു.അന്ന് എന്റെ രക്തം കയറ്റിയ ആ കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്നോ അതിന്റെ അസുഖം എന്തായിരുന്നു എന്നോ ഒന്നും എനിക്കറിയില്ല.

Sabu Kottotty said...

save a life with your life blood....

Typist | എഴുത്തുകാരി said...

മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമ്മുടെ ഒരു ചെറിയ പ്രവൃത്തി കൊണ്ടാവുമെങ്കില്‍, അതു് എത്ര വലിയ കാര്യമാണു്.

നാസ് said...

രക്ത ദാനം മഹാ ദാനം.... ഈ ആശയം എല്ലാരിലും എത്തട്ടെ...

ടി. കെ. ഉണ്ണി said...

Blood donation is great thing.

OAB/ഒഎബി said...

നന്നായി മാഷേ..
കുറെ കാലം മുമ്പ് രണ്ട് പ്രാവശ്യം ആ ഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്. രക്തം ധാനം ചെയ്യാൻ ഭയപ്പാടില്ലാതായപ്പോൾ ആ ഭാഗ്യം ഇല്ലാതായി എന്ന് തന്നെ പറയാം. കാരണം,എവിടെ തിരഞ്ഞാലും കാണുന്ന o+ ഗ്രൂപ്പ് കാരനാണ് ഞാൻ.

vahab said...

ദാനാഭിനന്ദനങ്ങള്‍!!!
ഒരു A+ve-കാരനായ ഞാന്‍ കൊടുത്തത്‌ ഒരു പ്രാവശ്യം മാത്രം.
മാഷിന്റെ ഗ്രൂപ്പ്‌?

ramanika said...

nalla kaaryam!

Faizal Kondotty said...

അരീക്കോടന്‍ മാഷെ ,നല്ല പോസ്റ്റ്‌ , രക്ത ദാനം എത്ര മാത്രം വിലപ്പെട്ടതാണെന്നു അത് ലഭിക്കുന്ന ആളുകള്‍ നന്ദിയോടെ ഓര്‍ക്കും .. ഇതാ ഒരു അനുഭവം നോക്കൂ .

Areekkodan | അരീക്കോടന്‍ said...

കൊട്ടോട്ടീ...ഇംഗ്ലീഷില്‍ അതാണോ ഇതിന്റെ Title?
എഴുത്തുകാരി ചേച്ചീ...ജീവന്‍ രക്ഷിക്കാന്‍ സാധിച്ചാലും ഇല്ലെങ്കിലും അതിനുള്ള ഉദ്യമം നടത്തുന്നത്‌ തന്നെ നല്ല കാര്യമാണ്‌ എന്നാണ്‌ എന്റെ പക്ഷം
നാസ്‌...സ്വാഗതം.ഡോക്ടര്‍മാര്‍ക്ക്‌ മുമ്പില്‍ ഇത്‌ ഒരു അധികപ്രസംഗം ആയിരിക്കും.എന്നാലും വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
ഉണ്ണിയേട്ടാ...കാലം അതും ഒരു ബിസിനസ്‌ ആക്കി മാറ്റി.എന്തു ചെയ്യാന്‍?
OAB...എന്നാലും ദാനം ചെയ്യാനുള്ള മനസ്സ്‌ എന്നും ഉണ്ടായാല്‍ മതി.കിട്ടുന്ന അവസരം പാഴാക്കാതിരിക്കുക
വഹാബ്‌...ഞാനും A+ കാരനാ.
ramaniga...നന്ദി
ഫൈസല്‍...ആ കുറിപ്പ്‌ വളരെ നന്നായി.കാരുണ്യത്തിന്റെ നീരുറവ വറ്റാത്തവന്‍ മുസ്ലിമായാലും ഹിന്ദുവായാലും കൃസ്ത്യാനിയായാലും മറ്റേത്‌ വിഭാഗക്കാരനായാലും ഏത്‌ സന്നിഗ്ദ്ധഘട്ടങ്ങളിലും സഹായവുമായി എത്തും.നാം അത്തരം ഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ദൈവം തമ്പുരാന്‍ നമ്മെ കൈ വെടിയില്ല എന്നതിന്‌ ധാരാളം അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്‌.

Anil cheleri kumaran said...

ഞാൻ നമിക്കുന്നു.... മാഷുടെ മുന്നിൽ...

Areekkodan | അരീക്കോടന്‍ said...

Kumaraa....Don't bend in front of a man, but give respect

jayan william willam said...

ഞാന്‍ ആദ്യമായി രക്തദാനം ചെയ്യുന്നത് പ്രീ ഡിഗ്രി സെന്റ്‌ സേവിയെര്സ് കോളേജ് ,തുമ്പയില്‍ (1997 )പഠിക്കുമ്പോഴാണ് ,എന്റെ നാട്ടിലെ കാന്‍സര്‍ രോഗിക്കായി .പക്ഷെ പിന്നീടു ഞാന്‍ അറിഞ്ഞത് അവര്‍ മരിച്ചെന്നാണ് .ഡിഗ്രിക്ക് മഹാത്മാ ഗാന്ധി കോളേജ് (തിരുവനന്തപുരം) NSS നായി പലപ്രവസ്യം രക്തതനതിനു പോയിട്ടുണ്ട് .12 പ്രവശ്ശ്യത്തോളം രക്തദാനം ചെയ്തിട്ടുണ്ട് .ഒരു നല്ല കാര്യം ചെയ്യോമ്പോഴുള്ള മനസുഖം ഇതു വഴി നമ്മുക്ക് ലഭിക്കുന്നു .

Post a Comment

നന്ദി....വീണ്ടും വരിക