Pages

Tuesday, July 14, 2009

"നോട്ട്‌ ദി പോയന്റ്‌..."

        മെഡിക്കല്‍കോളേജിലും എഞ്ചിനീയറിംഗ്‌ കോളേജിലും പ്രവേശനം തേടുന്നതിന്റെ മുന്നോടിയായുള്ള ഓപ്ഷന്‍ കൊടുക്കല്‍ മഹാമഹം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ (ഒരു അനുഭവം ഇതാ ഇവിടെ)എനിക്ക്‌ വരുന്ന ചില ഫോണ്‍കാളുകള്‍ വളരെ രസകരമാണ്‌. ഇന്നലെ വന്ന ഒരു ഫോണ്‍ വിളി ഇങ്ങനെയായിരുന്നു.

"ഹലോ...ഓപറേഷന്‍ കൊടുക്കുന്ന സ്ഥലമല്ലേ?"

"ഓപറേഷന്‍ ചെയ്യുന്നത്‌ മെഡിക്കല്‍ കോളേജില്‍,ഇത്‌ എഞ്ചിനീയറിംഗ്‌കോളേജാ..."

"ആ എഞ്ചിനീയറിംഗ്‌കോളേജിലേക്ക്‌ തന്നെയാ വിളിച്ചത്‌....അവിടെ പ്രവേശനത്തിനുള്ള എന്തോ ഒന്ന് കൊടുക്കുന്നുണ്ടല്ലോ...?"

"ഓ...ഓപ്ഷന്‍..."

"ആ ...അതു തന്നെ....അപ്പോ എനിക്ക്‌ ചില സംശയങ്ങല്‍ ഉണ്ട്‌,നോട്ട്‌ ദി പോയന്റ്‌..."

"ങാ...ചോദിച്ചോളൂ..."

"എന്റെ മകള്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളിലാണ്‌ പ്ലസ്‌ ടു പഠിച്ചത്‌....നോട്ട്‌ ദി പോയന്റ്‌..."

"ങേ....കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളിലോ?" സ്കൂളുകള്‍ എന്ന് മുതലാണ്‌ യൂണിവേഴ്സിറ്റിയുടെ കീഴില്‍ വരാന്‍ തുടങ്ങിയത്‌ എന്നറിയാതെ ഞാന്‍ ഞെട്ടി.

"ആ...അതേ....കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ തന്നെ....അതായത്‌ കണ്ണൂര്‍ ജില്ലയില്‍..."

"എന്നാ പിന്നെ അങ്ങനെയങ്ങ്‌ പറഞ്ഞാല്‍ പോരെ....."

"അല്ലല്ല.....നോട്ട്‌ ദി പോയന്റ്‌...കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ പഠിച്ച എന്റെ മകള്‍ക്ക്‌ കോഴിക്കോട്‌ യൂണിവേഴ്സിറ്റിയുടേയോ കേരള യൂണിവേഴ്സിറ്റിയുടെയോ കീഴിലുള്ള കോളേജില്‍ അഡ്‌മിഷന്‍ കിട്ടിയാല്‍....നോട്ട്‌ ദി പോയന്റ്‌...."

"അഡ്‌മിഷന്‍ കിട്ടിയാല്‍....നോട്ട്‌ ദി പോയന്റ്‌....????നിങ്ങളെന്താ വെറുതെ സമയം മെനക്കെടുത്തുകയാണോ?വേറെ കാളുകള്‍ വരുന്നത്‌ കേള്‍ക്കുന്നില്ലേ..."

"യൂ നോട്ട്‌ ദി പോയന്റ്‌ ഫസ്റ്റ്‌...."

"ആ...വേഗം പറ..."

"അങ്ങനെ അഡ്‌മിഷന്‍ കിട്ടിയാല്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടി വരുമോ?"

"ങേ!!!നിങ്ങളുടെ മകള്‍ പ്ലസ്‌ ടു കഴിഞ്ഞല്ലേ വരുന്നത്‌...?"

"അതേ ...കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ നിന്ന് പ്ലസ്‌ ടു കഴിഞ്ഞു...നോട്ട്‌ ദി പോയന്റ്‌..."

"ഓ.....നാശം....ഈ നോട്ട്‌ ദി പോയന്റ്‌..."

"സംശയത്തിന്‌ മറുപടി തരൂ..."

"ആ കിട്ടുമെങ്കില്‍ വാങ്ങിക്കോ" എന്ന് മനസ്സില്‍ വന്നെങ്കിലും നോട്ട്‌ ദി പോയന്റ്‌ വല്ല വക്കീലോ മറ്റോ ആണോ എന്ന സംശയവും സംസാരം റിക്കാര്‍ഡ്‌ ചെയ്യപ്പെടുന്നുണ്ടോ എന്നറിയാത്തതിനാലും ഞാനത്‌ പറഞ്ഞില്ല.

"അതിന്റെ ആവശ്യമില്ല"തല്‍ക്കാലം അദ്ദേഹത്തിന്റെ സംശയം തടഞ്ഞു നിര്‍ത്താന്‍ ഞാന്‍ പറഞ്ഞു.

"ഓ കെ.....എങ്കില്‍ രണ്ടാമത്തെ സംശയം..."

"ങാ...ചോദിക്കൂ..."

"നിങ്ങളുടെ പ്രോസ്പെക്ടസ്‌ ഉണ്ടല്ലോ....പ്രോസ്പെക്ടസ്‌..?"

"ഞങ്ങളുടെ പ്രോസ്പെക്ടസോ?"

"അതേ...ഈ അപേക്ഷ വാങ്ങുമ്പോള്‍ കിട്ടിയ ഈ തടിയന്‍ പുസ്തകം...."

"ങാ...മനസ്സിലായി...."

"അതില്‍ പേജ്‌ നമ്പര്‍ ..... പാര .....-ല്‍ പറയുന്നു,അഡ്മിഷന്‍ നേടുന്നതിന്‌ മുമ്പ്‌ ഹെപറ്റൈറ്റിസ്‌-ബി വാക്സിന്‍ എടുത്തിരിക്കണം എന്ന്...!!!"

'ഇത്‌ വല്ലാത്തൊരു പാരയായല്ലോ ദൈവമേ' എന്ന ആത്മഗതത്തോടെ ഞാന്‍ ചോദിച്ചു: "അങ്ങനെ പറയുന്നുണ്ടോ?"

"അതെ....അങ്ങനെ തന്നെ പറയുന്നുണ്ട്‌...അത്‌ നിര്‍ബന്ധമാണോ?യൂ ഗോട്ട്‌ ദി പോയന്റ്‌"

"ആ...ഐ നോട്ട്‌ ഗോട്ട്‌ ആന്‍ഡ്‌ കോട്ട്‌ ദി പോയന്റ്‌..."

"ഓ കെ...എന്തു പറയുന്നു..."

"അഡ്മിഷന്‍ ലഭിച്ചാല്‍ എടുക്കണം എന്നല്ലേ പറയുന്നത്‌...?താങ്കളുടെ മകള്‍ക്ക്‌ അഡ്മിഷന്‍ കിട്ടിയിട്ടില്ലല്ലോ...ഓപ്ഷന്‍ കൊടുക്കാന്‍ തുടങ്ങുന്നതല്ലേയുള്ളൂ...."

"ഓഹ്‌...സൊ യൂ കോട്ട്‌ ദി പോയന്റ്‌....താങ്ക്‌ യൂ ഫോര്‍ ഇന്‍ഫര്‍മേഷന്‍..."

"ഹാവൂ...." റിസീവര്‍ താഴെ വയ്ക്കുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞുപോയി.

20 comments:

Areekkodan | അരീക്കോടന്‍ said...

"അല്ലല്ല.....നോട്ട്‌ ദി പോയന്റ്‌...കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ പഠിച്ച എന്റെ മകള്‍ക്ക്‌ കോഴിക്കോട്‌ യൂണിവേഴ്സിറ്റിയുടേയോ കേരള യൂണിവേഴ്സിറ്റിയുടെയോ കീഴിലുള്ള കോളേജില്‍ അഡ്‌മിഷന്‍ കിട്ടിയാല്‍....നോട്ട്‌ ദി പോയന്റ്‌...."

"അഡ്‌മിഷന്‍ കിട്ടിയാല്‍....നോട്ട്‌ ദി പോയന്റ്‌....????നിങ്ങളെന്താ വെറുതെ സമയം മെനക്കെടുത്തുകയാണോ?വേറെ കാളുകള്‍ വരുന്നത്‌ കേള്‍ക്കുന്നില്ലേ..."

ശ്രീ said...

ഇങ്ങനെയും ഉണ്ടാകുമല്ലോ ആളുകള്‍... എന്തു ചെയ്യാം...

Sureshkumar Punjhayil said...

നോട്ട്‌ ദി പോയന്റ്‌...!!!

Adipoli mashe.... Ashamsakal...!!

ചാണക്യന്‍ said...

അതെ അതെ..നോട്ട് ദി പോയിന്റ്...:)

ramanika said...

operation success
but patient died!
note d point!

കുക്കു.. said...

:)

കണ്ണനുണ്ണി said...

ഹി ഹി നോട്ട് ദി പോയിന്റ്‌

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ

Anil cheleri kumaran said...

അന്നു മാഷുടെ ഫോൺ നമ്പറ് കൊടുത്തതു കൊണ്ട് ഇങ്ങനെ ഒരു രസികൻ പോസ്റ്റിനു വകുപ്പായില്ലേ ഹ ഹ ഹ..

പാവത്താൻ said...

അല്ല എഞ്ജിനീയറിങ്ങിനു ചേരാന്‍ ഹെപ്പറ്റൈറ്റിസ് വാക്സിനേഷന്‍ നിര്‍ബ്ബന്ധമാണോ?
നോട്ട് ദി പോയിന്റ്....യുവറോണര്‍...

siva // ശിവ said...

അപ്പോള്‍ മനസ്സിലായില്ലേ... നോട്ട് ദ പോയിന്റ്....

Typist | എഴുത്തുകാരി said...

അഡ്മിഷനു മുന്‍പ്‌ ഹെപ്പറ്റൈറ്റിസിന്റെ വാക്സിന്‍ എടുക്കണമല്ലേ? അറിയില്ലായിരുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

samshayamilla ayyappa byju thanneyaa vilichathu :)

Areekkodan | അരീക്കോടന്‍ said...

ശ്രീ....അതെ "നോട്ട്‌ ദി ആള്‍..."
Sureshjee...നോട്ട്‌ ചെയ്തില്ലേ,നന്ദി
ചാണക്യാ...."സ്പോട്ട്‌ ദി മാന്‍ അറ്റ്‌ ചെറായി"
ramaniga....അതു കൊള്ളാലോ
കുക്കു,കണ്ണനുണ്ണീ,അരുണ്‍,ശിവ....നന്ദി
കുമാരാ.....കേരള ലോട്ടറിയുടെ പരസ്യം കേട്ടിട്ടില്ലേ "എന്തിനും ഏതിനും ഒരു നിമിത്തം വേണം....ഭാഗ്യം വരാന്‍ നിങ്ങള്‍ ഒരു റ്റിക്കേറ്റ്ടുക്കൂ..." അതുപോലെ ഒരു പാട്‌ പോസ്റ്റുകള്‍ക്കുള്ള ഒരു നിമിത്തമായി ആ നമ്പര്‍ നല്‍കല്‍.
പാവത്താന്‍ & Typistചേച്ചി....ഇപ്പോള്‍ ഇതേ നിര്‍ബന്ധമുള്ളൂ.വല്ലാണ്ട്‌ ചൊറിഞ്ഞാല്‍ എയ്‌ഡ്‌സും എബോളയും ഒബാമയും ഒന്നും ഇല്ല എന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടി വരും.
വാഴക്കോടാ....അയാളെപറ്റി എനിക്ക്‌ ഒന്നും അറിയില്ല.അതുകൊണ്ട്‌ മനസ്സിലാകാത്തതാണോ ആവോ?

ബഷീർ said...

വാഴക്കോടന്റെ സംശയം ശരിയാണെന്ന് തോന്നുന്നു. നോട്ട് ദി പോയിന്റ്.. ഏത്..

ഇങ്ങിനെയുള്ള സംശയം വാസുമാരില്ലെങ്കിൽ മാഷമ്മാർക്കൊക്കെ വല്ല്ല പണിയും വേണ്ടേ മാഷേ..

ഗന്ധർവൻ said...

:0)

കൂട്ടുകാരൻ said...

അയ്യപ്പ ബൈജുവിന്റെ ആരാധകനാണോ....പുള്ളീടെ ഒരു മിമിക്സ് ഉണ്ട് ഇതേ പേരില്‍..രണ്ടും കൊള്ളാം

Areekkodan | അരീക്കോടന്‍ said...

ബഷീറേ....മാഷമ്മാര്‍ക്ക്‌ ഒരു പണിയും ഇല്ലാത്തോണ്ടും ശമ്പളമല്ലാത്ത മറ്റൊരു കണക്കും അറിയാത്തത്‌ കൊണ്ടുമല്ലേ നാടായ നാട്‌ മുഴുവന്‍ തെണ്ടിയുള്ള സകല കണക്കെടുപ്പും അവര്‍ക്ക്‌ നല്‍കുന്നത്‌.നോട്ട്‌ ദി പോയന്റ്‌
ഗന്ധര്‍വാ....എന്തുപറ്റി?
കൂട്ടുകാരാ.....ഞാന്‍ ഇതുവരെ പുള്ളിയുടെ പരിപാടി കേട്ടിട്ടില്ല(വീട്ടില്‍ ടിവി ഇല്ലാത്തതുകൊണ്ടായിരിക്കാം)

vahab said...

ഇത്‌ നോട്ട്‌ ചെയ്യാന്‍ വൈകി...! ഓപ്പറേഷന്‍ വൈകണ്ട എന്നുകരുതി.

ഇതൊക്കെ, സംഗതി ചൊറയാണെങ്കിലും പിന്നീടോര്‍ക്കുമ്പോ രസമാണ്‌.

Areekkodan | അരീക്കോടന്‍ said...

വഹാബേ...ചൊറ...ചൊറി...ചെറി....ചേറായി....അവിടെ വച്ച്‌ കാണാം

Post a Comment

നന്ദി....വീണ്ടും വരിക