Monday, July 20, 2009
കോഴിക്കോട് പട്ടണത്തിലെ ഭൂതം
കോഴിക്കോട് പട്ടണത്തില്‍ ഭൂതം ഇറങ്ങിയത് നാല് സ്ഥലത്താണ് എന്നാണ് ചുടുപാടും നിരീക്ഷിച്ചതില്‍ നിന്നുള്ള എന്റെ നിഗമനം.(അതില്‍ പലയിടത്തുനിന്നും ഭൂതത്തെ ജനം പുകച്ചു ചാടിച്ചു എന്നും തോന്നുന്നു)
11/7/2009 ന് മെഡിക്കല്‍ -എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള ഓപ്ഷന് കൊടുക്കുന്നവരുടെ സൗകര്യ്ത്തിനായി രണ്ടാം ശനി ആയിരുന്നിട്ടും എനിക്ക് കോളേജില്‍ അറ്റന്റ് ചെയ്യേണ്ടി വന്നു.അന്ന് ഉച്ചക്ക് ഊണിനായി കോഴിക്കോട് രാധ തിയേറ്ററിനടുത്തുള്ള ആര്യഭവനില്‍ എത്തിയതായിരുന്നു ഞാന്‍.തിയേറ്ററിന് മുന്നിലെ വിവിധ ഫ്ലക്സ് ബോര്‍ഡുകള്‍ കണ്ട് ഞാന്‍ അന്തം വിട്ടു നിന്നു.തിങ്ങിനിറഞ്ഞു നില്ക്കുന്ന ബോര്‍ഡുകള്‍.ഇത് അടിക്കുന്ന കാശ് കൊണ്ട് നാല് പേര്‍ക്ക് നല്ല ഓരോ ഊണ് അടിക്കാമായിരുന്നില്ലേ എന്ന തോന്നല്‍ എനിക്കുണ്ടാകാതിരുന്നില്ല.
ഊണ് കഴിച്ച് ഞാന്‍ പുറത്തിറങ്ങുമ്പോള്‍ സമയം രണ്ടര മണി കഴിഞ്ഞിരുന്നു.എന്നെപ്പോലെ ഏതോ ഒരു അന്തം കമ്മി ഊണ് കഴിക്കുന്നതിന് മുമ്പ് തിയേറ്ററിന് മുന്നിലെ ഫ്ലക്സ് ബോര്‍ഡുകള്‍ കണ്ട് മതിമറന്ന് നില്‍ക്കുകയാണ്.പെട്ടെന്ന് അല്പം അകലെ നിന്നിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞു:"വേഗം കയര്‍...റ്റിക്കറ്റുണ്ട്...".ആ കോമ്പൗണ്ടില്‍ വരുന്ന എല്ലാവരോടും സെക്യൂരിറ്റി ഇതാവര്‍ത്തിക്കുന്നുണ്ടായിരുന്നു.
എന്റെ നിരീക്ഷണ പാടവത്തില്‍ നിന്നും സൂപ്പര്‍സ്റ്റാര്‍ നായകനായ ആ സിനിമ റിലീസായത് രണ്ട് ദിവസം മുമ്പ് മാത്രമാണെന്നറിഞ്ഞു.കാക്കത്തൊള്ളായിരം ഫാന്സ്ക്ലബ്ബുകളുണ്ടായിട്ടും പടമിറങ്ങി ഒമ്പതാമത്തെയോ പത്താമത്തെയോ ഷോക്ക് ജനത്തെ വിളിച്ചു കയറ്റേണ്ട ഗതികേട് ഞാന്‍ നേരിട്ടു കണ്ടു(ഫാന്‍സുകാര്‍ ക്ഷമിക്കുക)
കോളേജില്‍ പഠിക്കുന്ന കാലത്ത് ഇതേ സ്റ്റാറിന്റെ എന്നോ റിലീസായ ഒരു പടം കാണാന്‍ മണിക്കൂറുകളോളം ഒരു ആരാധകന് കമ്പനിയായി നില്‍ക്കേണ്ടി വന്ന എനിക്ക് ഇത് വിശ്വസിക്കാനേ കഴിയുന്നില്ല.പിന്നെ കൊല്ലങ്ങളായി സിനിമ കാണാത്ത എനിക്ക്, ഈ മാറ്റം ഏതായാലും നന്നേ ഇഷ്ടപ്പെട്ടു.മറ്റു കാണികളുടെ ഇടിയും തൊഴിയും പോലീസിന്റെ ലാത്തിയും കൊള്ളാതെ സിനിമ കാണാനാവുന്ന യുഗം തിരിച്ചെത്തിയല്ലോ.
18 comments:
പിന്നെ കൊല്ലങ്ങളായി സിനിമ കാണാത്ത എനിക്ക്, ഈ മാറ്റം ഏതായാലും നന്നേ ഇഷ്ടപ്പെട്ടു.മറ്റു കാണികളുടെ ഇടിയും തൊഴിയും പോലീസിന്റെ ലാത്തിയും കൊള്ളാതെ സിനിമ കാണാനാവുന്ന യുഗം തിരിച്ചെത്തിയല്ലോ.
super star ithu vayikkummo? adheham oru blogger aanallo!
"എന്നെപ്പോലെ ഏതോ ഒരു അന്തം കമ്മി ഊണ് കഴിക്കുന്നതിന് മുമ്പ് തിയേറ്ററിന് മുന്നിലെ ഫ്ലക്സ് ബോര്‍ഡുകള്‍ കണ്ട് മതിമറന്ന് നില്‍ക്കുകയാണ്"
മാഷേ, അത്രയ്ക്കും അങ്ങട് വേണോ??
ഹി ഹി എന്തായാലും അടിപൊളി പ്രയോഗം:)
നോട്ട് ദി പൊയന്റ് :):)
koLLaam.
അരീക്കോടന്‍ ഭായ്, ചിരിവന്നുപോയി ഇത് വായിച്ചിട്ട്.
പിന്നെ ഒന്നൂടെ ആലോചിച്ചപ്പോള്‍ കൂടുതല്‍ ചിരിപൊട്ടി. നല്ല മോന്തയും പരമോന്നതി ഒരു ബ്ലോഗറും കൂടിയായ മമ്മൂട്ടിക്കാനെ പിടിച്ച് രണ്ട് കൊമ്പും ഫിറ്റ് ചെയ്യിച്ച് ഭൂതം ആക്കിമാറ്റിയ ഇതിന്റെ സംവിധായകനെ എന്തോ ചെയ്യും?!
അബുദാബിയില്‍ ഈ ഭൂതം വന്നിറങ്ങിയിട്ടുണ്ട്. കാണണോ, ദിര്‍ഹം കൊണ്ട് പോയി ഭൂതത്തിന് വായിലിട്ട് കൊടുക്കണോ? പറയൂ.. വേണോ?
രാമന്മനിഗ}....അദ്ദേഹം വായിക്കുമോ ആവോ? എനിക്ക് ഒരു സിനിമയിലും താല്പര്യമില്ലാത്തതുകൊണ്ടാ ഇത് പറയേണ്ടി വന്നത് തന്നെ.
വാഴക്കോടാ....സിനിമയുടെ കാര്യത്തില്‍ ഞാന്‍ ഒരു ഒന്നാംതരം അന്തം കമ്മി തന്നെയാ...
കുമാരാ...മമ്മൂട്ടി ഫാന്‍ ആണോ?
ഏറൂ...കുറേ കാലമായല്ലോ കണ്ടിട്ട്.മായാവിയും ഡിങ്കനും ഒക്കെ വരുന്ന പോലെയുള്ള പോസ്റ്ററുകള്‍ കണ്ടപ്പഴേ ഞാന്‍ ആലോചിച്ചതാ,ഈ മമ്മൂട്ടിക്ക് എന്തു പറ്റി എന്ന്?
ആരെങ്കിലും പറയട്ടെ എന്നു വിചാരിച്ചിരുന്നതാണു താങ്കൾ പറഞ്ഞത്
അഭിനന്ദനങ്ങൾ
സിനിമ കാണാതെ ഒരു നിരൂപണം? അതേതായാലും നന്നായി..
കണ്ടില്ല ഇതുവരെ. പൊതുവേ അഭിപ്രായം അത്ര നല്ലതല്ലെന്നു തന്നെയാണ്.
നല്ല ചിത്രമാണെങ്കില്‍ ഇന്നും ആളുകള്‍ തിക്കിലും തിരക്കിലും നിന്ന് ചിത്രം കാണും മാഷേ.
chummaaa thikkilum thirakkilum ninnu idiyum kond kaasu mudakki tocket edukkuka..ennittu kaaanunnath nimmaathiri padangalum..
oru rajamanikyam hit ayappolekum athepolathae ee film kalil abhinayichaal hit undakum enna chintha aayipoyo superstar nnu....
ini enanavo super star nte nalla oru film kanan patuka...
ഇതു സത്യം...പക്ഷെ സൂക്ഷിച്ചോ ഭൂതഗണങ്ങളുടെ പി്ടിയില് പെടാതെ...
പറയാന്‍ മറന്നു.ചെറായിയില്‍ കാണാം
പോലീസിന്റെ തല്ല് പിന്നേം കൊള്ളാംന്നാവും അകത്ത് കേറിയാല്‍ !
വയനാടാ...സ്വാഗതം,സിനിമകളെപറ്റി വലിയ പിടിപാടില്ലാത്തതിനാല് ആരെങ്കിലും പറയട്ടെ എന്ന് തന്നെയായിരുന്നു ഞാനും വിചാരിച്ചത്.പക്ഷേ എന്റെ കണ്മുമ്പിലെ സംഭവം പറയാതിരിക്കാന്‍ വയ്യല്ലോ...
OAB.....നിരൂപണം അല്ല,കണ്ടത് പറഞ്ഞു എന്ന് മാത്രം
Typist....അക്കാര്യത്തില്‍ ഞാന്‍ ഒന്നും പറയുന്നില്ല.
ശ്രീ.....അപ്പോള്‍ ഇപ്പോഴും ആ തിക്കും തിരക്കും ഉണ്ട് എന്ന് തന്നെ അല്ലേ?
ഗോപിക്കുട്ടാ....സ്വാഗതം.കാശും സമയവും പോയത് ലാഭവും.
അപരിചിതക്ക് സ്വാഗതം....ഞാന്‍ കണ്ട അവസാന മമ്മൂട്ടി പടം "ഗോഡ്മാന്" എന്നോ മറ്റോ ആയിരുന്നു പേര്.ഏകദേശം പത്ത് വര്‍ഷം മുമ്പ്.പിന്നെ താങ്കള്‍ പറഞ്ഞ പടങ്ങളുടെ പോസ്റ്റര്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ അഭിപ്രായം പറയാന്‍ അറിയില്ല.
പാവത്താനെ....പേടി ഇല്ലാതില്ല.ഇന്ഷാഅല്ലാഹ് ചെറായിയില്‍ കാണാം.
കു.ക.കു.കെ....ആകെ തല്ല്.അതിനെയാണോ തല്ലിപ്പൊളി എന്ന് പറയുന്നത്?
നന്ദി, വ്യാജനെങ്കിലും വാങ്ങി ഒന്ന് കാണണമെന്ന് കരുതിയതായിരുന്നു. ആപണം ലാഭമായി.
Rasleena....സ്വാഗതം.വ്യാജനും വങ്ങേണ്ട എന്ന തീരുമാനം നന്നായി.
Post a Comment
നന്ദി....വീണ്ടും വരിക