ചെറായി മീറ്റിന്റെ ഔപചാരികമായ ആരംഭം കുറിച്ചുകൊണ്ട് ലതിച്ചേച്ചി ചായക്ക് ഒരുക്കിയ വിഭവങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
ചേച്ചി: "എല്ലാവരും ചായകുടിക്കണം...ചായക്ക് കൂട്ടായി ഒരു സ്പെഷല്‍ വിഭവം ഉണ്ട്....ചക്കയപ്പം..."
ലതിച്ചേച്ചി പിന്നെ അതിന്റെ നാളും ചരിത്രവും പുരാണവും ഇതിഹാസവും വിവരിക്കാന്‍ തുടങ്ങുമ്പോഴേക്കും, ബിലാത്തിപട്ടണം ചേട്ടന് നാണയം അപ്രത്യക്ഷമാക്കിയതിലും വേഗത്തില്‍ ചക്കയപ്പം തീര്‍ന്നു.
വീണ്ടും ലതിച്ചേച്ചി തുടര്‍ന്നു:"പിന്നെ പ്രവാസികള്‍ക്കായി പ്രത്യേകം ഒരു വിഭവമുണ്ട്.നല്ല ഒന്നാംതരം ചക്ക.അയ്മനത്ത് നിന്നും കൊണ്ടുവന്നതാ...."
ലതിച്ചേച്ചി അയ്മനം ചക്കയുടെ ബൊട്ടാണിക്കല്‍ നൈമും അതിന്റെ അപ്പന് ചക്കയുടെ സുവോളജിക്കല്‍ നൈമും അപ്പൂപ്പന് ചക്കയുടെ കുരുവിന്റെ കെമിസ്ട്രിയും വിവരിക്കുന്നതിനിടെ ഹാളില്‍ നിന്നും അമരാവതി റിസോര്‍ട്ടിനകത്തേക്ക് ഒരു റോക്കറ്റ് പാഞ്ഞു(ഭൂമിക്ക് സമാന്തരമായി പറക്കുന്ന റോക്കറ്റിന്റെ സാങ്കേതിക വിദ്യ അന്നും ഇന്നും എന്നും നമ്മുടെ രാജ്യത്തിന് മാത്രം സ്വന്തം).
"ചേച്ചീ....എവിടെ ആ ചക്ക?" ആരോ ചോദിച്ചു.
"ദേ..പിന്നില്‍ ആ ടേബിളില്‍..."
"അവിടെ ചക്കയുമില്ല, ചുക്കുമില്ല..."
"ങേ!! ഞാന്‍ അവിടെ കൊണ്ടുവച്ചതാണല്ലോ...?അതോ മറന്ന് റിസോര്‍ട്ടിനകത്ത് റൂമില്‍ തന്നെ വച്ചോ?ഈയിടെ ഭയങ്കര മറവിയാ" ഉടന്‍ ചിലര്‍ റിസോര്‍ട്ടിനകത്തേക്ക് ഓടി.
"ഹാവൂ.....സമാധാനായി....."
ഏമ്പക്കവും വിട്ട് വയറും തടവിക്കൊണ്ട് റിസോര്‍ട്ടിനകത്ത് നിന്നും വാഴക്കോടന്‍ ഇറങ്ങി വന്നു.റിസോര്‍ട്ടിനകത്തേക്ക് ഓടിയവര്‍ക്ക് കാര്യം പിടികിട്ടി. അങ്ങനെ ഇന്നലെ മുതല്‍ മലയാള ഭാഷയില്‍ ചെറായി മീറ്റിന്റെ സംഭാവനയായി പുതിയൊരു ചൊല്ലുണ്ടായി - "ചക്ക കണ്ട വാഴക്കോടനെപ്പോലെ..."
ചേച്ചി: "എല്ലാവരും ചായകുടിക്കണം...ചായക്ക് കൂട്ടായി ഒരു സ്പെഷല്‍ വിഭവം ഉണ്ട്....ചക്കയപ്പം..."
ലതിച്ചേച്ചി പിന്നെ അതിന്റെ നാളും ചരിത്രവും പുരാണവും ഇതിഹാസവും വിവരിക്കാന്‍ തുടങ്ങുമ്പോഴേക്കും, ബിലാത്തിപട്ടണം ചേട്ടന് നാണയം അപ്രത്യക്ഷമാക്കിയതിലും വേഗത്തില്‍ ചക്കയപ്പം തീര്‍ന്നു.
വീണ്ടും ലതിച്ചേച്ചി തുടര്‍ന്നു:"പിന്നെ പ്രവാസികള്‍ക്കായി പ്രത്യേകം ഒരു വിഭവമുണ്ട്.നല്ല ഒന്നാംതരം ചക്ക.അയ്മനത്ത് നിന്നും കൊണ്ടുവന്നതാ...."
ലതിച്ചേച്ചി അയ്മനം ചക്കയുടെ ബൊട്ടാണിക്കല്‍ നൈമും അതിന്റെ അപ്പന് ചക്കയുടെ സുവോളജിക്കല്‍ നൈമും അപ്പൂപ്പന് ചക്കയുടെ കുരുവിന്റെ കെമിസ്ട്രിയും വിവരിക്കുന്നതിനിടെ ഹാളില്‍ നിന്നും അമരാവതി റിസോര്‍ട്ടിനകത്തേക്ക് ഒരു റോക്കറ്റ് പാഞ്ഞു(ഭൂമിക്ക് സമാന്തരമായി പറക്കുന്ന റോക്കറ്റിന്റെ സാങ്കേതിക വിദ്യ അന്നും ഇന്നും എന്നും നമ്മുടെ രാജ്യത്തിന് മാത്രം സ്വന്തം).
"ചേച്ചീ....എവിടെ ആ ചക്ക?" ആരോ ചോദിച്ചു.
"ദേ..പിന്നില്‍ ആ ടേബിളില്‍..."
"അവിടെ ചക്കയുമില്ല, ചുക്കുമില്ല..."
"ങേ!! ഞാന്‍ അവിടെ കൊണ്ടുവച്ചതാണല്ലോ...?അതോ മറന്ന് റിസോര്‍ട്ടിനകത്ത് റൂമില്‍ തന്നെ വച്ചോ?ഈയിടെ ഭയങ്കര മറവിയാ" ഉടന്‍ ചിലര്‍ റിസോര്‍ട്ടിനകത്തേക്ക് ഓടി.
"ഹാവൂ.....സമാധാനായി....."
ഏമ്പക്കവും വിട്ട് വയറും തടവിക്കൊണ്ട് റിസോര്‍ട്ടിനകത്ത് നിന്നും വാഴക്കോടന്‍ ഇറങ്ങി വന്നു.റിസോര്‍ട്ടിനകത്തേക്ക് ഓടിയവര്‍ക്ക് കാര്യം പിടികിട്ടി. അങ്ങനെ ഇന്നലെ മുതല്‍ മലയാള ഭാഷയില്‍ ചെറായി മീറ്റിന്റെ സംഭാവനയായി പുതിയൊരു ചൊല്ലുണ്ടായി - "ചക്ക കണ്ട വാഴക്കോടനെപ്പോലെ..."
48 comments:
അങ്ങനെ ഇന്നലെ മുതല്‍ മലയാള ഭാഷയില്‍ ചെറായി മീറ്റിന്റെ സംഭാവനയായി പുതിയൊരു ചൊല്ലുണ്ടായി - "ചക്ക കണ്ട വാഴക്കോടനെപ്പോലെ..."
ഒരു ചെറായി പോസ്റ്റ് കൂടി
വാഴക്കോടന്‍ ഇനിയും കിട്ടാന്‍ കിടക്കുന്നതേയുള്ളൂ...മിമിക്രി കാണിച്ചതിന് അവനു ഇനിയും കിട്ടണം...
ഹ ഹ !!
അതും വാഴക്കോടനു തന്നെ കിടക്കട്ടെ.
:)
:)
മാഷ് ആളൊരു പുലിയാണല്ലോ
കലക്കി...!!!
ചക്ക കിട്ടാത്തതിന്റെ കലിപ്പ്
ചിത്രകാരന്റെ മനസ്സിലുമുണ്ട്.
അത് സുന്ദരമായി ഒരു പോസ്റ്റാാക്കിയ
അരീക്കോടന്‍ ചിത്രകാരന് ഒരു വിര്‍ച്ച്വല്‍ ചക്ക സമ്മാനിക്കുന്നു.
:)
വാഴയെ വിടരുത്.....
250 രൂപ മുതലാക്കാന്വേണ്ടി, ഷുഗറാണെങ്കിലും, ഞാനും രണ്ടു മൂന്നെണ്ണം അകത്താക്കി ...
വേണമെങ്കില്‍ ചക്ക വാഴയിലും കയ്ക്കും................... :)
എല്ലാവരും കൂടി ഇങ്ങനെ പോസ്റ്റ് ഇട്ടു കൊതിപ്പിക്കലെ....
ചക്ക കണ്ട വാഴക്കോടനെപ്പോലെ...
ithu cherayi meettinte masterpiece!
"ചക്ക കണ്ട വാഴക്കോടനെപ്പോലെ..."
ഹ. ഹ .ഹ.. ചിരിച്ചു മാഷേ..
എല്ലാരും ഇപ്പോ വാഴേടെ മണ്ടേലാണല്ലോ....
ഈ മീറ്റിനു 250 അല്ല 25000 രൂപ മുടക്കിയാലും നഷ്ടമില്ല എന്നു വാഴക്കോട്ന് പറഞ്ഞപ്പോഴേ ഞാനോര്‍ത്തു അതു മുതലാക്കിക്കാണുമെന്ന്........
വഴകൊടന് ഇനി കക്കൂസില്‍ നിന്നും ഇറങ്ങാന്‍ നേരമുണ്ടാവില്ല .. അത്രക്കും കൊതിയുണ്ടാവും
പാവം...വാഴക്കോടന്‍...നെറ്റ് ഇല്ല എന്ന സങ്കടം ഇപ്പോ വിളിച്ചു പറഞ്ഞതേ ഉള്ളൂ....വാഴക്കോടാ മാപ്പ്,ചെറായി പോസ്റ്റ് ആയത് കാരണം ഇട്ടപ്പോഴേക്കും എല്ലാവരും കൂടി ഇടിച്ചുകയറി .ഇതില്‍ സത്യം ഇല്ല ഇല്ല എന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല(അങ്ങനെ സംഭവിച്ചോ?)
"ചക്ക കണ്ട വാഴക്കോടനെപ്പോലെ..."
“ചക്കക്കോടന് “എന്നാക്കിയാലൊ പേര്?
വാഴച്ചക്കരീക്കോടന് മാഷേ..... നന്നായി മധുരിക്കുന്നു....
ഹ ഹ..വാഴക്കോടനു ഇതു വരണം!!!
ഹഹ ഹാ...അത് ഏറ്റു.
ചെറായിയിൽ വിരിഞ്ഞ മുല്ലമലരുകൾ ബൂലോകത്തിൽ എന്നുമെന്നും സ്നേഹത്തിന്റെ നറുമണം വീശട്ടെ എന്നാശംസിക്കുന്നു.
വാഴയ്ക്കാ പൊരിച്ചതായിരുന്നു വേണ്ടിയിരുന്നത്...
ബ്ലൊഗ് ചൊല്ലിനു തുടക്കം കുറിച്ച
വാഴക്കൊടനു കിട്ടി നല്ലൊരുപഹാരം
""ചക്ക കണ്ട വാഴക്കോടനെപ്പോലെ...""
അരീക്കോടന്റെ മലയാള ഭാഷാക്കുള്ള
സംഭാവന അസ്സലായി
ചക്കക്കോടനു സോറി വാഴക്കോടനു ഇത് തന്നെ വേണം.നന്നായി മാഷേ.ന്തായാലും ചക്ക കിട്ടാത്ത വിഷമം തീര്‍ന്നു.
എല്ലാരും വാഴക്കോടനിട്ടാണല്ലോ... ചെണ്ടയാക്കിയോ ഒന്നു കൊട്ടീട്ടു പോവാന്‍?
:)
ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.
അപ്പ ഞാൻ തിന്നത് കംപ്ലീറ്റ് ഡ്യൂപ്ലിക്കേറ്റാ???
എട വാഴേ, അവിടേം നീയെന്നെ മലർത്തിയടിച്ചൊ?
ബൈ ദ ബൈ, ഒരുകാലത്ത് ഞാൻ ആസ്വദിച്ചു തിന്നിരുന്നതാ ചക്ക. ഒരിക്കൽ ഒരു പിറന്നാൾ സദ്യയുടെ തലേദിവസം ചക്ക കൊതിതീരും വരെ തിന്നതിനാൽ സദ്യയും സമാധാനവും (അതോടെ ആ ആസ്വാദനവും, ഇപ്പോൾ വെറുമൊരു ചിന്ന ആരാധകൻ) ഒക്കെ പോയി.
അതുപോലെ വാഴക്കോടനും വീട്ടിലെ കോയിബിരിയാണി നഷ്ടമായിക്കാണും എന്ന ആശ്വാസം മാത്രം ഇപ്പ ബാക്കി.
വാഴക്കോടനിട്ടൊരു കൊട്ട്. കൊള്ളാം.
ഹ..ഹ..ഹ
കൊള്ളാം
:)
ന്റെ വാഴേ...അനക്കിത് വേണം...:):)
അരീക്കോടന്‍ മാഷെ.....ചക്കകണ്ട വാഴക്കോടന്‍...കലക്കി...
ഹ ഹ !
അത് കൊള്ളാാം .. അരീക്കോടൻ മാഷ് ചക്കച്ചുളക്കൊപ്പം കുരുവും കൂടി ശാപ്പിട്ട വിവരം വാഴക്കോടൻ പറഞ്ഞത് അപ്പോൾ ശരിയായിരുന്നില്ല്ല അല്ലേ :)
വാഴയ്ക്ക് ലൈൻ കിട്ടി എന്ന് പറഞ്ഞു കുറച്ച മുന്നെ കണ്ടു ലൈനിൽ..
സംഗതി കലക്കി.മാഷേ :)
മിമിക്രി ഇതോടെ നിൽക്കുമോ :)
ജുനൈദ്...അപ്പൊ താങ്കളും വടി തയ്യാറാക്കുകയാണൊ?
അനില്‍...കിടക്കട്ടെന്ന്,ഗള്‍ഫീന്ന് വന്നതല്ലേ?
ഫൈസല്‍...പുലി ആണെന്ന് പറഞ്ഞൊ,പോത്താണെന്ന് പറയരുത്..
ചിത്രകാരാ...അതായിരുന്നു മുഖത്ത് ഒരു വിഷാദം അല്ലേ?
നാട്ടുകാരാ...പാവം ജീവിച്ചോട്ടെന്ന്
സജി...ഷുഗര്‍ ആഫ്റ്റര്‍ ചെറായിയും ബിഫോര്‍ ചെറായിയും ഒന്ന് തട്ടിച്ചു നോക്കുന്നത് നല്ലതാ
മുരളികേ...ഹ ഹാ
ശ്രീ...നന്ദി
ജോണ്‍....സ്വാഗതം,അടുത്ത മീറ്റിന് ഇപ്പഴേ റെഡിയാകുക
രമണിക....നന്ദി
കുമാരാ...വാഴയെല്ലാം ഒടിഞു കിടക്കുകയല്ലേ,അതോണ്ടായിരിക്കും
പാവത്താനേ...പാവം നിങളോടും വാങിയോ 250 ഉലുവ?
സൂത്രാ...ഇല്ല ഉടന്‍ വരും
ഗോപക്...സ്വാഗതം...പേര് അത് തന്നെയാ നല്ലത്.
വഹാബ്....എത്ര മധുരിച്ചാലും തിന്നുന്നതിന് മുമ്പ് വയറ് ആരുടേതാണെന്ന ഓര്‍മ്മ വേണം
സ്മിത....മന്ദസ്മിതം മാത്രം?
സുനിലേ....വാഴ വല്ലതും ചെയ്തോ?
ഓ.എ.ബി.....അങിനെയാവട്ടെ
കൊട്ടോട്ടീ...എന്നാ പിന്നെ റിസോര്‍ട്ടും പരിസരവും സുഗന്ധപൂരിതമായേനെ..
മാണിക്യം....നന്ദി
അരീക്കോടന്‍ മാഷേ, കണ്ടതിലും പരിചയപ്പെട്ടതിലും വളരെ സന്തോഷം.
ഭാര്യയെ നോക്കി നീട്ടി പാടിയതിന്റെ രഹസ്യം ഇപ്പോഴാണു പിടികിട്ടിയതു. ഇത്രേം ചക്ക അകത്താക്കീട്ടാണു വാഴ ഇത്രേം മധുരമായി പാടിയതു.
വാഴ വാഴ്ക !
വാഴ വാഴ
വായ വായ!!!
വാഴ - വായ - വയര്‍!!
പാവം വാഴക്കോടന്‍!
പാവം വാഴക്കോടന്‍... അവിടെ കത്തിയടിച്ച് കഴുത്തറക്കുന്നതിനിടക്ക് ചക്ക കണ്ടിട്ട പോലും ഉണ്ടാവില്ല..... മാഷേ ഏതായാലും ആ കൊട്ട് കൊള്ളാം..... :)
മിമിക്രി കാണിച്ചാല്‍ എല്ലാവരും ഇങ്ങനെയും സ്നേഹിക്കുമോ ;)
ചക്കയപ്പതെ കുറിച്ചു വീണ്ടും പറയല്ലേ..........
ജിപ്പൂസ്...അപ്പോ ചക്ക കിട്ടാത്ത കലിപ്പ് ഉണ്ടല്ലേ?
കു.ക.കു.കെ....ധൈര്യമായി കൊട്ടിക്കോ....
വശംവദാ....എന്തുപറ്റി?
നിരക്ഷരാ....ട്രാക്കിലൂടെ തന്നെ ഓടിച്ചോളൂ...ഇല്ലെങ്കില്‍ താങ്കളും ഹോസ്പിറ്റലില്‍ ആവും!!!
അപ്പൂട്ടാ...നാട്ടുകാര്‍ തമ്മില്‍ തല്ലണ്ട.വെറുതെ അല്ല അന്ന് വാഴയെ പാഞ്ഞാളില്‍ നിന്നോടിച്ചത് എന്ന് മനസ്സിലായില്ലേ?
Typist ചേച്ചീ....ചെണ്ട കൊട്ട് ആര് തുടങ്ങും എന്നതായിരുന്നല്ലോ പ്രശ്നം,അറ്റിപ്പോ തീര്‍ന്നില്ലേ?
അരുണ്‍....ഓര്‍മ്മിക്കാന്‍ ഇങ്ങനെ എത്ര 'നടക്കാത്ത' സംഭവങ്ങള്‍...അവ ഇനിയും വരാനിരിക്കുന്നു!!
ചാണക്യാ....ചക്ക വാഴക്കോടന്റെ വയറും കലക്കി!!!
ഇടതാ....സ്വാഗതം(വലതാന്നും വിളിക്കണോ?)
ബഷീര്‍....ആ ഇനി അങ്ങനെ പലതും വരും....
അപ്പൂ....അതെ,വളരെ വളരെ സന്തോഷം
ശരീഫ്ക്കാ....തേനൊലി ചക്ക തിന്ന് തേനൊലിപ്പിച്ച് പാടി
Cartoonist....വാഴ....വാഴക്ക എന്നല്ലല്ലോ?പിന്നെ മക്കളേയും എന്നെയും വരച്ചത് ഇഷ്ടപ്പെട്ടു ട്ടോ....
jayanEvoor....സ്വാഗതം...അതേ പാവം വാഴക്കോടന്‍(കാരണം പുള്ളി ഈ പുകിലൊന്നും അറിയുന്നില്ല)
ഡോക്ടര്‍....ഹ ഹ സത്യം.പക്ഷേ ഒരു നാലഞ്ച് ചുള ചക്ക തിന്നുന്നത് ഞാന്‍ കണ്ടിരുന്നു.
വേദ വ്യാസാ.....ചിലപ്പോള്‍ പൊതുജനം ഇതിലേറെ സ്നേഹിക്കും,ചെരുപ്പൊക്കെ തന്നേക്കും...
HASH....സ്വാഗതം...എന്താ കണ്ണൂര്‍ എത്തുന്ന മുമ്പേ മോഷന്‍ ആയോ?
പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(
അതുകൊണ്ട്....
ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര്‍ സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?
ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)
ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)
അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693
sajeevjee.... തീര്‍ച്ചയായും അയച്ചുതരാം.അതെല്ലാം ഒരു പൊഎസ്റ്റ് ആക്കി ഇടണേ....
ഹഹഹ
ചക്ക കണ്ട വാഴക്കാടനെ പോലെ.
കിടിലൻ ചൊല്ല്. മലയാളത്തിന് അങ്ങനെ ചേറായിയിൽ നിന്നും മറ്റൊരു സംഭാവന. ചേറായി ചരിത്രമാവുന്നത് ഇങ്ങനെയൊക്കെ തന്നെ.
നരിക്കുന്നാ....വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
Iniyum meetukalundakatte... Snehathode...!
Rasakaramaya post... Ashamsakal...!!!
ബൂലോഗത്ത് പലരും കൊഴിഞ്ഞുപോയി, മറഞ്ഞു മറവിയുടെ അഗാധക്കയത്തില് പോയി.
അതിനെയെല്ലാം അതിജീവിച്ച് സ്നേഹിതന് അരീക്കോടന്‍ ഭായ് ഇനിയും അജയ്യനായി മുന്നേറുവാന്‍ എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നു. റമദാന് മുബാറക്ക്!
സുരേഷ്....അതേ ഇനിയും മീറ്റുകളുണ്ടാവട്ടേ എന്നു തന്നെയാണ് ചെറായിയില്‍ കൂടിയവരും കൂടാത്തവരും പ്രാര്‍ത്ഥിക്കുന്നത്.... നന്ദി
ഏറനാടാ....റമദാന് മുബാറക്ക്.എനിക്ക് നെറ്റില്‍ കുത്തിയിരുപ്പ് സമരം അല്ലാതെ ഇനി മറ്റൊരു ജോലിക്ക് യോഗം ഉണ്ട് എന്ന് തോന്നുന്നില്ല.അങ്ങിനെ ഒരു ഗജകേസരിയോഗം ഉണ്ടായാല്‍ മിക്കവാറും ബൂലോകം വിടേണ്ടി വരും.പക്ഷേ ബൂലോകത്തെ പലകൊഴിഞ്ഞുപോക്കുകളും ഞെട്ടിപ്പിക്കുന്നവയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.
ബിലാത്തിച്ചേട്ടാ...ഞാനും ഇന്ന് ഇത് വായിച്ചപ്പോള്‍ മനസ്സില്‍ ഒരു തിരയിളക്കം.തുഞ്ചന്‍ പറമ്പ് നന്നായി ആഘോഷിക്കാം എന്ന് മനസ്സ് ഇപ്പഴേ പറയുന്നു.
Post a Comment
നന്ദി....വീണ്ടും വരിക