Pages

Tuesday, July 28, 2009

എന്നെ ചെറായിയില്‍ എത്തിച്ചവര്‍...

ചെറായി മീറ്റിന്‌ ഞാന്‍ പോകാന്‍ തീരുമാനിക്കുന്നത്‌ തന്നെ വളരെ വളരെ ലേറ്റ്‌ ആയിട്ടായിരുന്നു.ഒറ്റക്ക്‌ പോയി കഷണ്ടി കാണിച്ചുപോരാനായിരുന്നു ആദ്യത്തെ പ്ലാന്‍.മക്കള്‍ക്ക്‌ ശനിയാഴ്ച സ്കൂള്‍ ഉള്ളതിനാല്‍ അവരെ കൊണ്ടു പോകുന്ന കാര്യം ആദ്യം എന്റെ സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു.ഞായറാഴ്ച രാവിലെ ഒമ്പതര മണിക്ക്‌ മീറ്റ്‌ നടക്കുന്ന ചെറായിയില്‍ എത്തിപ്പെടാന്‍, ഒറ്റക്കാണെങ്കില്‍ എനിക്ക്‌ ഒട്ടും പ്രയാസവും ഇല്ലായിരുന്നു.കാരണം ഞാന്‍ ഏകദേശം എല്ലാ വര്‍ഷവും സന്ദര്‍ശിക്കുന്ന കൊടുങ്ങല്ലൂരിനടുത്തെ മതിലകത്തുള്ള എന്റെ സുഹൃത്ത്‌ ഖൈസ്‌ ദുബായില്‍ നിന്നും വന്ന സമയമായിരുന്നു ഇത്‌. ആയിടക്കാണ്‌ ഞാന്‍ മീറ്റിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ മുഴുവന്‍ വായിക്കാന്‍ തുടങ്ങിയത്‌.രെജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസത്തിന്റെ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഞാന്‍ എന്റെ പേരും ആ കമന്റില്‍ ഇട്ടത്‌.മാസങ്ങള്‍ക്ക്‌ മുമ്പേ പലരുടേയും ബ്ലോഗില്‍ ലൊഗോ കണ്ടിരുന്നെങ്കിലും അതെന്താണെന്നോ അതിന്റെ പേരില്‍ ബൂലോകത്ത്‌ നടക്കുന സംവാദങ്ങളോ ഈ പാവം(?) കഷണ്ടിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. എങ്കിലും മീറ്റിന്റെ നാലോ അഞ്ചോ ദിവസം മുമ്പ്‌ ചെറായിയില്‍ കുടുംബ സമേതം തന്നെ പങ്കെടുക്കാനും അതിനുള്ള വഴികള്‍ കണ്ടു പിടിക്കാനും ശ്രമം ആരംഭിച്ചു.മീറ്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെയാണ്‌ വാഴക്കോടന്റെ കഥാപാത്രമായ കുഞ്ഞീവി ടീച്ചറെ ഞാന്‍ ഇവിടെ കടമെടുത്തത്‌. കുടുംബത്തെ ചെറായിയിലേക്ക്‌ കെട്ടി എടുക്കുന്ന ഭാരിച്ച 'ഉത്തരവാദിത്വം'ഏറ്റെടുത്തെങ്കിലും ആ വിവരം പക്ഷേ ഞാന്‍ ഭാര്യയോടും മക്കളോടും പറഞ്ഞില്ല.വെള്ളിയാഴ്ചയാണ്‌ അവരോട്‌ ഞാന്‍ വിവരം അറിയിച്ചത്‌ തന്നെ. എടപ്പാളില്‍ നിന്നും അനില്‍@ബ്ലോഗിന്റെ വണ്ടി ഞായറാഴ്ച രാവിലെ ചെറായിയിലേക്ക്‌ പോകുന്ന വിവരം അദ്ദേഹത്തിന്റെ പോസ്റ്റില്‍ നിന്നും അറിഞ്ഞു.പക്ഷേ രാവിലെ 6 മണിക്ക്‌ അവിടെ എത്താന്‍ യാതൊരു വഴിയും ഇല്ലായിരുന്നു. കിഴിശ്ശേരിയില്‍ നിന്നും ഡോക്ടറും നാസും പോകുന്നതായി അനില്‍ജി അറിയിച്ചെങ്കിലും അവരെ കോണ്ടാക്ട്‌ ചെയ്യാന്‍ കഴിഞ്ഞില്ല(അവരെ കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ അവര്‍ക്ക്‌ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ ആകുമായിരുന്നു എന്ന് പിന്നീട്‌ മനസ്സിലായി).അതും കഴിഞ്ഞാണ്‌ കൊണ്ടോട്ടി അടുത്ത്‌ നിന്നും കൊട്ടോട്ടിക്കാരന്‍ പുറപ്പെടുന്നതായി അനില്‍ജി അറിയിച്ചത്‌.അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും അനില്‍ തന്നു. പ്രതീക്ഷയോടെ വിളിച്ച എനിക്ക്‌ കിട്ടിയ മറുപടി കൊട്ടോട്ടി കൊണ്ടോട്ടിയിലല്ല കൊല്ലത്താണ്‌ എന്നായിരുന്നു.സകല പ്രതീക്ഷകളും തകിടം മറിഞ്ഞോ എന്ന ആശങ്ക വരുന്നതിന്‌ മുമ്പേ കൊട്ടോട്ടി പറഞ്ഞു,പക്ഷേ ഞാനിപ്പോള്‍ കൊണ്ടോട്ടിക്കടുത്ത്‌ പൂക്കോട്ടൂര്‍ ആണ്‌ താമസം.ഞാന്‍ കുടുംബസമേതം കാറില്‍ പോകുന്നു.മാഷിനും കുടുംബത്തിനും കൂടെ വരാം.അല്‍പം ഒന്ന് ഞെരുങ്ങേണ്ടി വരും എന്ന് മാത്രം.സന്തോഷം കൊണ്ട്‌ ഞാന്‍ എന്തുപറയണം എന്നറിയാതെ നില്‍ക്കുമ്പോഴാണ്‌ അടുത്ത പ്രശ്നം.രാവിലെ പൂക്കോട്ടൂര്‍ എങ്ങനെ എത്തും?അവര്‍ തന്നെ വാടക വീട്ടില്‍ കഴിയുമ്പോള്‍ തലേന്ന് ഞാനും കുടുംബവും കൂടി എത്തിയാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ സുനാമി അടിച്ച പോലെയാകും.കൊട്ടോട്ടി അതിനും മാര്‍ഗ്ഗം കണ്ടു. "മാഷ്‌ സുഖമായി അരീക്കോട്ട്‌ കിടന്നുറങ്ങിക്കോ...ഞാന്‍ രാവിലെ വന്ന് മാഷെയും കുടുംബത്തെയും അവിടെ നിന്ന് പൊക്കാം" ഓഹ്‌....എന്നെ ചെറായിയില്‍ എത്തിക്കാന്‍ ഓരോരുത്തരുടെ പെടാപാട്‌.പക്ഷേ കൊട്ടോട്ടി പറഞ്ഞ പ്രകാരം നിന്നിരുന്നെങ്കില്‍ ഞാനും കൊട്ടോട്ടിയും ചെറായിക്ക്‌ പകരം ചേളാരി ചന്തയില്‍ പോകേണ്ടി വരുമായിരുന്നു എന്ന് പിറ്റേന്ന് ഹന്‍ള്ളലത്ത്‌ പറഞ്ഞതില്‍ നിന്നും മനസ്സിലായി. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ട്‌ എന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു.കാരണം എന്നെ കൊണ്ടുപോകാമെന്ന്‌ ഏറ്റ കൊട്ടോട്ടി എന്റെ തീരുമാനം അറിയാത്ത കാരണം, വയനാട്ടില്‍ നിന്നും ഹന്‍ള്ളലത്തിന്റെ അപേക്ഷ പ്രകാരം അവനോട്‌ പൂക്കോട്ടൂരില്‍ എത്താന്‍ പറഞ്ഞു.മൊബൈല്‍ കണക്ഷന്‍ എടുത്ത ശേഷം ആദ്യമായി ഞാന്‍ ഫോണ്‍ എടുക്കാന്‍ മറന്ന അന്ന് എന്നെ കോണ്ടാക്ട്‌ ചെയ്യാന്‍ കൊട്ടോട്ടി എല്ലാ ശ്രമങ്ങളും നടത്തിയ ശേഷമായിരുന്നു ഹന്‍ള്ളലത്തിന്റെ അപേക്ഷ ഫയലില്‍ സ്വീകരിച്ചത്‌.വിവരം ഞാന്‍ അറിയുന്നത്‌ അന്ന് രാത്രിയും. ഞാന്‍ കുടുംബ സമേതം പോകാന്‍ തീരുമാനം എടുത്ത ശേഷം എന്നെ തഴയേണ്ടി വന്നതില്‍ കൊട്ടോട്ടി വളരെ നിരാശനായിരുന്നു.കുറ്റം എന്റേതായിട്ട്‌ കൂടി ഒരു പരിഹാരം കണ്ടെത്താനായി അദ്ദേഹം അറിയാവുന്ന നമ്പറിലേക്കെല്ലാം വിളിച്ചു.സഫാ-മര്‍വ്വക്കിടയില്‍ ഹാജറബീവി ഓടിത്തളര്‍ന്നപ്പോഴെന്ന പോലെ എന്തെങ്കിലും പോംവഴിയായോ എന്നറിയാന്‍ ഇടക്ക്‌ എന്നെയും വിളിച്ചു.ഹന്‍ള്ളലത്തിനെ ഒരു കാരണവശാലും ഇനി തിരിച്ചയക്കരുത്‌ എന്നും ഞാന്‍ എങ്ങിനെയെങ്കിലും ചെറായിയില്‍ എത്തും എന്ന്‌ അറിയിച്ചിട്ടും കൊട്ടോട്ടി വിട്ടില്ല.അവസാനം അനിലിനെ തന്നെ വിളിച്ച്‌ ശനിയാഴ്ച വൈകിട്ട്‌ ഞാന്‍ എടപ്പാളില്‍ കുടുംബ സമേതം എത്താമെന്ന തീരുമാനമായപ്പോഴാണ്‌ കൊട്ടോട്ടിക്ക്‌ അല്‍പമെങ്കിലും സമാധാനമായത്‌. ശനിയാഴ്ച രാത്രി വൈകി ഞാന്‍ കുടുംബ സമേതം എടപ്പാളില്‍ ഇറങ്ങുമ്പോള്‍ അനില്‍ജി കാറുമായി കാത്തു നില്‍പ്പുണ്ടായിരുന്നു.ഞങ്ങളെ വീട്ടിലെത്തിച്ച്‌ സുഭിക്ഷമായ അത്താഴവും(അനില്‍ജിയുടെ ഭാര്യ അമ്പിളിയും മകള്‍ അനഘയും ഞങ്ങളെ പ്രതീക്ഷിച്ച്‌ നില്‍ക്കുകയായിരൂന്നു) തന്ന് താമസത്തിനായി ഏര്‍പ്പാട്‌ ചെയ്ത ടൂറിസ്റ്റ്‌ ഹോമില്‍ എത്തിക്കുമ്പോള്‍ ഞാനും ഭാര്യയും ഈ ബൂലോക സൗഹൃദത്തിന്റെ തീവ്രത (ഒന്നിവിടേയും ക്ലിക്കുക) വീണ്ടും വീണ്ടും അനുഭവിക്കുകയായിരുന്നു. (ഈ മീറ്റില്‍ പങ്കെടുത്തിരുന്നില്ല എങ്കില്‍ അത്‌ എന്നെന്നും ഒരു നഷ്ടമാകുമായിരുന്നു എന്ന് എനിക്ക്‌ തോന്നുന്നു.ഇതിന്‌ പിന്നണിയില്‍ വിയര്‍പ്പൊഴുക്കിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.) കൊട്ടോട്ടിയും ഞാനും മുമ്പ്‌ കണ്ടിട്ടില്ല.ഹന്‍ള്ളലത്തും കൊട്ടോട്ടിയും തമ്മിലും മുമ്പ്‌ കണ്ടിട്ടില്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌.ഞാനും അനിലും അങ്ങിനെ തന്നെ.എന്നിട്ടും ഈ മീറ്റില്‍ പങ്കെടുക്കാനും പരസ്പരം അറിയാനും ഓരോരുത്തരും കാണിച്ച ഈ മനസ്സിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല.അതാണ്‌ ബൂലോകം,ബൂലോക സൗഹൃദം.നമുക്ക്‌ ആ സൗഹൃദത്തിന്റെ തിരിനാളം അണയാതെ സൂക്ഷിക്കാം,തലമുറകളിലേക്ക്‌ പകര്‍ന്നു നല്‍കാം.

24 comments:

Areekkodan | അരീക്കോടന്‍ said...

കൊട്ടോട്ടിയും ഞാനും മുമ്പ്‌ കണ്ടിട്ടില്ല.ഹന്‍ള്ളലത്തും കൊട്ടോട്ടിയും തമ്മിലും മുമ്പ്‌ കണ്ടിട്ടില്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌.ഞാനും അനിലും അങ്ങിനെ തന്നെ.എന്നിട്ടും ഈ മീറ്റില്‍ പങ്കെടുക്കാനും പരസ്പരം അറിയാനും ഓരോരുത്തരും കാണിച്ച ഈ മനസ്സിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല.അതാണ്‌ ബൂലോകം,ബൂലോക സൗഹൃദം.നമുക്ക്‌ ആ സൗഹൃദത്തിന്റെ തിരിനാളം അണയാതെ സൂക്ഷിക്കാം,തലമുറകളിലേക്ക്‌ പകര്‍ന്നു നല്‍കാം.

അരുണ്‍ കരിമുട്ടം said...

ഈ സൌഹൃദും എന്നും നിലനില്‍ക്കട്ടെ
:)

ഡോക്ടര്‍ said...

"കിഴിശ്ശേരിയില്‍ നിന്നും ഡോക്ടറും നാസും പോകുന്നതായി അനില്‍ജി അറിയിച്ചെങ്കിലും അവരെ കോണ്ടാക്ട്‌ ചെയ്യാന്‍ കഴിഞ്ഞില്ല(അവരെ കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ അവര്‍ക്ക്‌ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ ആകുമായിരുന്നു എന്ന് പിന്നീട്‌ മനസ്സിലായി)."

അങ്ങനെയൊന്നും ഇല്ല മാഷേ.... ഞങ്ങള്‍ അറിഞ്ഞില്ലായിരുന്നു നിങ്ങള്‍ ഇവിടെ അടുത്താണെന്ന്.... എല്ലാരും കൂടി പോകുന്നതല്ലേ സന്തോഷം... :)

ചാണക്യന്‍ said...

മാഷെ,
എങ്ങനെയായാലും എത്തിപറ്റീലെ..വീണ്ടും കാണാനായതില്‍ സന്തോഷമുണ്ട്...

Areekkodan | അരീക്കോടന്‍ said...

അരുണ്‍....അതേ,എന്നെന്നും നില നില്‍ക്കട്ടേ
ഡോക്ടര്‍....നിങ്ങള്‍ ജസ്റ്റ്‌ മാരീഡ്‌ കപ്‌ള്‍സ്‌ ആസ്വദിച്ച്‌ പോകുമ്പോള്‍ മറ്റുള്ളവര്‍ ഒരു ശല്യം തന്നെയായിരിക്കും.പക്ഷേ ഞാനീ വിവരം അറിഞ്ഞത്‌ ചെറായിയില്‍ എത്തിയപ്പോളാ..അതാ അങ്ങിനെ പറഞ്ഞത്‌...തെറ്റിദ്ധരിക്കരുത്‌...അതങ്ങ്‌ വിട്ടേക്കുക.

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

Touching!.. now i realise that Really i missed u all

ശ്രീ said...

ബൂലോക സൌഹൃദം ഇനിയും വളരട്ടെ

ramanika said...

ഇപ്പോഴാണ്‌ ചെറായി മീറ്റിന്റെ പൂര്‍ണത
അറിയുന്നത് - ഈ പോസ്റ്റില്‍ നിന്ന്

രാജീവ്‌ .എ . കുറുപ്പ് said...

അതാണ്‌ ബൂലോകം,ബൂലോക സൗഹൃദം.നമുക്ക്‌ ആ സൗഹൃദത്തിന്റെ തിരിനാളം അണയാതെ സൂക്ഷിക്കാം,തലമുറകളിലേക്ക്‌ പകര്‍ന്നു നല്‍കാം

തീര്‍ച്ചയായും മാഷെ, അതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു ഈ ഉള്ളവന്‍
(ഛെ മീറ്റിനു വന്നാല്‍ മതിയാരുന്നു. )

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതൊരു വ്യത്യസ്തമായ അനുഭവ വിവരണമായി !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...
This comment has been removed by the author.
കുഞ്ഞന്‍ said...

മാഷെ..

ഒരു മീറ്റില്‍ പങ്കെടുക്കുവാന്‍ വേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍, എന്നാല്‍ ആ ചെറായി സംഗമവേദിക്ക് കിലോമീറ്ററരികെ താമസിക്കുന്ന മറ്റു ബ്ലോഗാക്കള്‍ അവര്‍ കാണട്ടെ ഈ കുറിപ്പ്.. ഈ സൌഹൃദം എന്നും നിലനില്‍ക്കട്ടെ അതാണ് ബ്ലോഗിന്റെ ശക്തിയും..!

Anil cheleri kumaran said...

സൌഹൃദും എന്നും നിലനില്‍ക്കട്ടെ !!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ബൂലോകസൌഹൃദം നീണാള്‍ വാഴട്ടെ...
ആശംസകള്‍..........

Areekkodan | അരീക്കോടന്‍ said...

ചാണക്യാ...പെരുത്ത്‌ സന്തോഷം
Faizal...വാക്കുകള്‍ക്ക്‌ വിവരിക്കാന്‍ സാധിക്കാത്തത്ര സംഭവങ്ങള്‍ ഇതിനിടയില്‍ ഉണ്ട്‌.പോസ്റ്റ്‌ നീളും എന്നതിനാല്‍ അല്‍പം മാത്രമേ പറഞ്ഞിട്ടുള്ളൂ..
ശ്രീ...ഞങ്ങളും അതേറ്റു പാടുന്നു.
രമണിക...പലരും ഇതിലും വലിയ സൗഹൃദം അനുഭവിച്ചിരിക്കും,തീര്‍ച്ച.
കുറുപ്പ്‌...എന്താ മീറ്റിന്‌ വരാഞ്ഞത്‌?
സുനില്‍...ചെറായിയുമായി ബന്ധപ്പെട്ട്‌ ഇത്‌ പറഞ്ഞില്ലെങ്കില്‍ അനില്‍ജിയോടും കൊട്ടോട്ടിയോടും ഞാന്‍ ചെയ്യുന്ന പാതകമായിരിക്കും അത്‌ എന്ന തിരിച്ചറിവാണ്‌ ഈ പോസ്റ്റ്‌.
കുഞ്ഞാ....പങ്കെടുക്കാനുള്ള ബുദ്ധിമുട്ടല്ല,മാക്സിമം ആളെ പങ്കെടുപ്പിക്കണം എന്ന തീരുമാനത്തിന്റെ പ്രതിഫലനം.അത്‌ സംഘാടകര്‍ വളരെ വളരെ നന്നായി അറേഞ്ച്‌ ചെയ്തതിന്റെ ഉത്തമ ഉദാഹരണം ആണിത്‌.
കുമാരാ....എന്നെന്നും നിലനില്‍ക്കട്ടെ
വെള്ളായണി ചേട്ടാ....ബൂലോകത്തെ കടിപിടികള്‍ ഇനിയെങ്കിലും കുറയട്ടെ,സൗഹൃദം നീണാള്‍ വാഴട്ടെ.

Cartoonist said...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

vahab said...

അക്ഷരങ്ങള്‍ അനുഭവമാകുന്ന അത്ഭുതമാണ്‌ ബ്ലോഗിലൂടെ, ബ്ലോഗ്‌ മീറ്റിലൂടെ സംഭവിക്കുന്നത്‌..........

Typist | എഴുത്തുകാരി said...

കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ സന്തോഷം.

ബിന്ദു കെ പി said...

അതെ മാഷെ, സൗഹൃദങ്ങൾ തന്നെയാണ് ബൂലോകത്തിൽ നിന്നുള്ള പ്രധാന നേട്ടം...

നരിക്കുന്നൻ said...

ചേറായിയുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല.. സൌഹൃദങ്ങളുടേയും...

ആശംസകൾ.

Areekkodan | അരീക്കോടന്‍ said...

സജീവ്ജീ..ഉടന്‍ അയക്കാം
വഹാബ്‌...അന്ന് തൊടുപുഴ മീറ്റ്‌ വിശേഷങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ കരുതി ഇവിടെക്കാണാംന്ന്..കണ്ടില്ല...എന്തുപറ്റി?
എഴുത്തുകാരി ചേച്ചീ...അതെ വളരെ വളരെ സന്തോഷം
ബിന്ദു........(ചേച്ചീ എന്ന് വിളിക്കണോ)അത്ര അടുത്ത്‌ പരിചയപ്പെട്ടില്ലെങ്കിലും കണ്ടതില്‍ വളരെ സന്തോഷം
നരിക്കുന്നാ....ഇല്ല ചെറായി വിശേഷങ്ങള്‍ അവസാനിക്കില്ല.നാട്ടിലുണ്ടോ?

പാവത്താൻ said...

വൈകി മാത്രമെത്താന്‍ കഴിഞ്ഞ ഒരാള്‍; മീറ്റിനല്ല ഇവിടെ. അവിടെ സമയത്തെത്തിയിരുന്നു.ലോകം എങ്ങിനെയൊക്കെ മാറിയാലും, എത്രയൊക്കെ പുരോഗമിച്ചാലും സ്നേഹവും സൌഹൃദവും, നന്മയുമൊക്കെ എന്നെന്നുമുണ്ടാവും എന്ന് ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു ഈ മീറ്റ്.

Areekkodan | അരീക്കോടന്‍ said...

പാവത്താനേ....ഞാന്‍ പല പോസ്റ്റിലും വളരെ വൈകി,ചെറായി പോസ്റ്റുകള്‍ എന്റെ ശൈലിയില്‍ ഇടുന്നതിലും വൈകി.

Post a Comment

നന്ദി....വീണ്ടും വരിക