Pages

Wednesday, December 09, 2009

പഴശ്ശിരാജയുണ്ടോ അവിടെ ?

വീരപഴശ്ശി ഇതിഹാസമായതിന് ശേഷമാണ് ഖസാക്കിന്റെ ഇതിഹാസവും നസീറിന്റെ ഇതിഹാസവുമെല്ലാം ഭൂമി മലയാളം ദര്‍ശിച്ചത്.മൈസൂരില്‍ കടുവയെങ്കില്‍ ഇവിടെ സിംഹം ഉണ്ടെന്ന് പറഞ്ഞല്ലാതെ സായിപ്പന്മാരോട് എന്തു പറഞ്ഞ് പേടിപ്പിക്കാനാ?പക്ഷേ നമ്മള്‍ പറഞ്ഞത് പച്ചമലയാളത്തിലും അവര്‍ പറഞ്ഞത് നീലകന്നഡയിലും ആയതിനാല്‍ സായിപ്പ് രാജധാനി കടന്നുപോകുന്ന പോലെ സുന്ദരമായി ഓടിയെത്തി.ആ സായിപ്പ് വന്നില്ലായിരുന്നുവെങ്കില്‍ , കേരളത്തിന് നഷ്ടമാകുന്നത് ഒരു സിംഹ(ഭാഗ)മായിരുന്നു , മൈസൂരിന് നഷ്ടമാകുന്നത് ഒരു കടുവയായിരുന്നു , ആന്ധ്രക്ക് നഷ്ടമാകുന്നത് ഒരു കസറിയോ കേസരിയോ ആയിരുന്നു.മാന്ദ്യം ജെസിബി കണക്കെ എല്ലാം കിളച്ചുമാന്തുമ്പോള്‍ ഒരു തൂമ്പ എടുത്ത് ചൊറിയാന്‍ ഞാന്‍ ഇപ്പോള്‍ മുതിരുന്നില്ല.


അങ്ങനെ പഴശ്ശിയെ സര്‍വ്വകോലാഹലങ്ങളോടും കൂടി നാട്ടിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള മൂട്ടകടി കേന്ദ്രങ്ങളില്‍ കുടി ഇരുത്തിയ ഒരു ദിവസമാണ് നാട്ടിലെ ഒരു പ്രധാന കൊലാ-സാംസ്കാരിക ക്ലബ്ബിന്റെ വിവാഹ വാര്‍ഷികം നടക്കുന്നത്!!!(ഒരു മനുഷ്യന്‍ മറ്റൊരാളില്‍ ലയിക്കുമ്പോള്‍ അതിനെ വിവാഹം എന്ന് പറയാമെങ്കില്‍ ഒരു ക്ലബ്ബ് മറ്റൊരു ക്ലബ്ബില്‍ ലയിക്കുമ്പോള്‍ അതിന് പിന്നെ അടിയന്തിരം എന്നാണോ പറയുക ? ).പരിപാടിയുടെ അലങ്കോലം ഏറ്റെടുത്തത് നാട്ടിലെ പ്രമുഖനും അന്തര്‍മുഖനും സുമുഖനും പിന്നേ എന്തൊക്കെയോ മുഖനുമായ അറമുഖന്‍ ആയിരുന്നു.


പിറ്റേന്ന് നടക്കേണ്ട പരിപാടിയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരുന്നു.എന്തോ ഒരാവശ്യത്തിന് അറമുഖനെ ആവശ്യമായി വന്നത് രാത്രിയായിരുന്നു.ഭാര്യാ വീട്ടില്‍ പോയി വരേണ്ടതുണ്ട് എന്ന് ആരോടോ സ്വകാര്യം പറഞ്ഞതിനാല്‍ വിവരം നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞിരുന്നു.തൃശൂര്‍ പൂരത്തിനിടക്ക് സ്വകാര്യ വെടിക്കെട്ട് നടത്താന്‍ പോയതിനോട് അലങ്കോല കമ്മിറ്റിയിലെ മറ്റുള്ളവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല.അതിനാല്‍ അവര്‍ നേരെ അറമുഖന്റെ ഭാര്യാവീട്ടിലേക്ക് വിളിച്ചു.


“ഹലോ...അറമുഖനെ എപ്പോഴാ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുക ?”


“ങേ!!!ഇത് പൊലീസ് സ്റ്റേഷന്‍ അല്ല...വീടാ...” ഭാര്യയുടെ മറുപടി.


“ങാ....അതു കൊണ്ട് തന്നെയാ ചോദിച്ചത്....”


“ഓ....അപ്പോള്‍ അതിയാന്‍ അങ്ങോട്ട് ഇതുവരെ എത്തിയില്ലല്ലേ ? ഇവിടെ നിന്ന് പുറപ്പെട്ടിട്ട് ഒരു മണിക്കൂര്‍ ആയല്ലോ ?” ഭാര്യയുടെ മറുപടി.

“ങേ.. കുടിയാനോ...ഒരു മണിക്കൂറോ ? അപ്പോള്‍ ഇവിടെ എത്തേണ്ട സമയം കഴിഞ്ഞല്ലോ? ഞങ്ങള്‍ വിളിച്ചു നോക്കട്ടെ ” 

“ഞാന്‍ കുറേ സമയമായി വിളിക്കുന്നു.പക്ഷേ ഔട്ട് ഓഫ് റേഞ്ച് ആ‍ണ്....എന്തു പറ്റി ഈശ്വരാ ...” ഫോണിന്റെ മറുതലയില്‍ നിന്ന് തുടികൊട്ടും ദഫ്മുട്ടും പഞ്ചവാദ്യവും എല്ലാം തുടങ്ങിയതിനാല്‍ ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്തു.


ശേഷം ക്ലബ്ബ് സെക്രട്ടറി അറമുഖന്റെ മൊബെയിലിലേക്ക് വിളിച്ചു.മറുപടി പരിധിക്ക് പുറത്ത് തന്നെ.


“നമുക്ക് നാരായണനെ വിളിച്ചു നോക്കാം.അവന്റെ അടുത്ത് എന്തിനോ പോകണം എന്ന് പറഞ്ഞിരുന്നു..” ആരോ പറഞ്ഞു.


കലം പോയാല്‍ കുന്തത്തിലും നോക്കണം എന്നതിനാല്‍ ആരോ നാരായണനെ വിളിച്ചു .
“ഇല്ല , ഇങ്ങോട്ട് വന്നില്ലല്ലോ....ഇനിയിപ്പോ റസാക്കിന്റെ അടുത്ത് പോയിട്ടുണ്ടാകോ ആവോ ?”


“അതെന്താ അവിടെ ?”


“റസാക്കിന്റെ ഭാര്യ പ്രസവിച്ചിട്ടുണ്ട്...അവളുടെ നാട്ടില്‍ ആല്‍ത്തറയില്‍...”


‘ഈ ആല്‍ത്തറയില്‍ ആരെങ്കിലും പ്രസവിക്കുന്നിടത്ത് അറമുഖന് എന്തുകാര്യം‘ എന്ന് ചോദിക്കാന്‍ ആര്‍ക്കും ധൈര്യം തോന്നിയില്ല.കാരണം അലങ്കോലം കൂടുതല്‍ അലങ്കോലമാകരുതല്ലോ?


“ശരി ശരി....എന്നാല്‍ അവനെ ഒന്നു വിളിച്ചു നോക്കട്ടെ...”


അറമുഖന്‍ റസാക്കിന്റെ വീട്ടിലുണ്ടോ എന്നറിയാന്‍ അറമുഖനെ തന്നെ വിളിച്ചു നോക്കാം എന്ന സെക്രട്ടറിയുടെ അതിബുദ്ധി കാരണം അറമുഖന്റെ മൊബെയിലിലേക്ക് ഒന്നു കൂടി വിളിച്ചു നോക്കി.മറുപടി പരിധിക്ക് അകത്തില്ല എന്ന് തന്നെ.

സമയം ഇഴഞ്ഞോ നുഴഞ്ഞോ ഒഴിഞ്ഞോ അതിന് ഇഷ്ടപ്പെട്ട രീതിയില്‍ എല്ലാം നീങ്ങി.അറമുഖനെ കാണാതായ വിവരം നാടും നഗരവും കടലും പ്രകാശ വേഗതയില്‍ സൌജന്യമായി കടന്നു.രാത്രി ബൈക്കില്‍ പുറപ്പെട്ട് വഴിയില്‍ ആധാരവും മുദ്രപത്രവും  ഒന്നുമില്ലാതെ അറമുഖന്‍ കിടക്കുന്ന കാഴ്ചകള്‍ ചില ദുഷ്ടമനസ്സുകളിലൂടെ പാഞ്ഞു.ഊഹാപോഹങ്ങള്‍  ഓഹരി വിപണിയേയും കടത്തിയും ഇരുത്തിയും വെട്ടി,അല്ല തുരു തുരെ വെട്ടി.എസ്.എം.എസുകളും മൊബെയില്‍ വിളികളും ടവറിനെപ്പോലും അന്ധാളിപ്പിച്ചു.അലങ്കാര പണികള്‍ എന്റെ നാക്ക് പറഞ്ഞപോലെ അലങ്കോലമായി.എങ്ങും മൂകത താലി കെട്ടി തുടങ്ങി.


“നമുക്ക് ഒന്ന് തിരഞ്ഞ് പോയാലോ ?” അരുടെയോ തലയിലെ ചോറ് ദഹിക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണം കണ്ടു.


“അതെ...പക്ഷേ എങ്ങോട്ട് പോകും?”


“ഭാര്യാ വീട്ടിലേക്ക് ,അല്ലാതെ അമ്മായി അപ്പന്റെ വീട്ടിലേക്ക് പോകാന്‍ പറ്റോ ?” മറ്റാരുടെയോ തലയില്‍ ഓളം വെട്ടുന്നതിന്റെ ലക്ഷണവും കേട്ടു.

“ഇപ്പോള്‍ സമയം എത്രയായി ? “


“അര്‍ധരാത്രി പന്ത്രണ്ടുമണി..”


“ഓ...അതാണ് ഈ സമയം അല്ലേ....” മറ്റാരോ കേട്ട സമയം ദര്‍ശിച്ചതിലുള്ള സന്തോഷവും രേഖപ്പെടുത്തി.


“ഒരല്പം കൂടി കഴിഞ്ഞ് പോകാം...” കൂട്ടത്തിലെ മഹാമടിയനും തടിയനുമായവന്‍ അഭിപ്രായപ്പെട്ടു.


“അതെന്താ....നിനക്ക്  തല്ലിപൊലീസുകളെ പേടിയുണ്ടോ ?”


“അതല്ല.....കേരളസിംഹം കൂട്ടില്‍ നിന്നിറങ്ങുന്നത് രാത്രി ഒരു മണിക്ക് ശേഷമാ....ഞാന്‍ ഇന്നലെ നേരില്‍ കണ്ടതാ....”


“ഓ പഴശ്ശിരാജാ....സെക്കന്റ് ഷോ....അത് ശരിയാ....എങ്കില്‍ ഒരൊന്നൊന്നരക്ക് നമുക്ക് പുറപ്പെടാം..” 


പറഞ്ഞപോലെ രാത്രി ഒന്നരക്ക് അറമുഖനെയും തിരഞ്ഞുള്ള ദൌത്യസംഘം സര്‍വ്വസന്നാഹങ്ങളുമായി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കേ ദൂരെ ആ പരിചിതമായ ‘മുരളല്‍’ കേട്ടു.കൂട്ടം കൂടി നില്‍ക്കുന്ന നാട്ടുകാര്‍ക്കടുത്ത് വിവരമൊന്നുമറിയാതെ അറമുഖന്‍ ബൈക്ക് നിര്‍ത്തി.


“ഒരല്പം കൂടി കഴിഞ്ഞിരുന്നെങ്കില്‍ നീ നാട്ടുകാര്‍ക്ക് നല്ല പണി ഒപ്പിച്ചിരുന്നു മോനേ ദിനേശാ...” ആരോ പറഞ്ഞു.


“ങും ...എന്താ..?” അറമുഖന്‍ ചോദിച്ചു.


“നിന്നെ വൈകിട്ട് മുതല്‍ കാണാനില്ല എന്ന് പറഞ്ഞ് ഇന്റെര്‍നെറ്റില്‍ വരെ തപ്പി നോക്കി...”


“എന്നാ ഒന്ന് വിളിച്ചു കൂടായിരുന്നോ...ഞാന്‍ പഴശ്ശിരാജാ കാണാന്‍ പോയതായിരുന്നു....”


“വിളിച്ചു കൂടായിരുന്നോ എന്നോ...ഒബാമയെ വരെ വിളിച്ച് നിന്റെ സുഖ വിവരം അന്വേഷിക്കാന്‍ ശ്രമിച്ചതാ....പരിധിക്ക് പുറത്തായതിനാല്‍ കിട്ടിയില്ല....വേഗം ഭാര്യയെ വിളിച്ച് വിവരം പറഞ്ഞേക്ക്...ഇല്ലെങ്കില്‍ രാവിലെ ഇനി അവിടേക്ക് ഫയര്‍ഫോഴ്സിനെ വിളിക്കേണ്ടി വരും...”


വാല്‍: പിറ്റേന്ന് രാവിലെ അറമുഖന്റെ വീട്ടിലെ ഫോണിലേക്ക് ഒരു കാള്‍ 
“ഹലോ ഞാന്‍ ഗള്‍ഫില്‍ നിന്ന് ബാബു.പഴശ്ശിരാജയുണ്ടോ അവിടെ !!!!”

31 comments:

Areekkodan | അരീക്കോടന്‍ said...

പിറ്റേന്ന് രാവിലെ അറമുഖന്റെ വീട്ടിലെ ഫോണിലേക്ക് ഒരു കാള്‍
“ഹലോ ഞാന്‍ ഗള്‍ഫില്‍ നിന്ന് ബാബു.പഴശ്ശിരാജയുണ്ടോ അവിടെ !!!!”

എറക്കാടൻ / Erakkadan said...

ഹ ഹ കലക്കി മാഷെ….

ramanika said...

കലക്കി അറുമുഖന്‍ !

അപ്പൂട്ടൻ said...

ഹൊ... അരീക്കോടൻ മാഷെ...
അറുമുഖൻ കിന്നാരതുമ്പി കാണാൻ പോകാതിരുന്നത്‌ അങ്ങോരുടെ ഭാഗ്യം, ഇല്ലെങ്കിൽ ഗൾഫീന്നുള്ള ബാബു നാറ്റിച്ചു വിട്ടേനെ.

താരകൻ said...

“വിളിച്ചു കൂടായിരുന്നോ എന്നോ...ഒബാമയെ വരെ വിളിച്ച് നിന്റെ സുഖ വിവരം അന്വേഷിക്കാന്‍ ശ്രമിച്ചതാ....പരിധിക്ക് പുറത്തായതിനാല്‍ കിട്ടിയില്ല....വേഗം ഭാര്യയെ വിളിച്ച് വിവരം പറഞ്ഞേക്ക്...ഇല്ലെങ്കില്‍ രാവിലെ ഇനി അവിടേക്ക് ഫയര്‍ഫോഴ്സിനെ വിളിക്കേണ്ടി വരും... ചിരിപ്പിച്ചു...കൊള്ളാം

Anil cheleri kumaran said...

ഒരു മനുഷ്യന്‍ മറ്റൊരാളില്‍ ലയിക്കുമ്പോള്‍ അതിനെ വിവാഹം എന്ന് പറയാമെങ്കില്‍ ഒരു ക്ലബ്ബ് മറ്റൊരു ക്ലബ്ബില്‍ ലയിക്കുമ്പോള്‍ അതിന് പിന്നെ അടിയന്തിരം എന്നാണോ പറയുക ?

ചിരിപ്പിച്ചു. ചില പ്രയോഗങ്ങള്‍ സൂപ്പര്‍.

വശംവദൻ said...

:)

Akbar said...

കൊള്ളാം രസിച്ചു. ഒരു അരീകോടന്‍ ടച്ച്‌.

Areekkodan | അരീക്കോടന്‍ said...

എറക്കോടാ...കുറേ കാലമായി ഇത് മനസ്സില്‍ കലക്കി മറിക്കുന്നു,ഇന്നാ ഇറക്കി വിടാന്‍ സമയം കിട്ടിയത്.നന്ദി

രമണിക ചേട്ടാ...ഇത് ഒരു സംഭവകഥയാ

അപ്പൂട്ടാ...അതൊക്കെ പണ്ട് തന്നെ ഇറങിയത് അറമുഖന്റെ ഭാഗ്യം.

താരകാ...സ്വാഗതം.നല്ല വാക്കുകള്‍ക്ക് നന്ദി

കുമാരാ...സ്മൈലികളെ വിട്ട് പിടിച്ചതിന് നന്ദി!!

വശംവദാ...ഉം

അക്ബര്‍...അരീക്കോടന്‍ ഭാഷയില്‍ ആയിട്ടില്ലല്ലോ?

OAB/ഒഎബി said...

ഫയർ ഫോഴ്സിനെ വീട്ടിലേക്ക് വരുത്തി ബാബു അല്ലെ?
ഒരു അരീകോടൻ ടച്ചിനുമപ്പുറം എന്ന് വച്ചാൽ ഉപമകൾ, ചാലിയാർ പുഴ കൂലം കുത്തി ഒഴുകുന്നതിളേറെ രസമായി.

ദീപു said...

രസിച്ച്‌ വായിച്ചു....

ശ്രീ said...

ഹ ഹ. കലക്കി

asdfasdf asfdasdf said...

അങ്ങനെ പഴശ്ശിരാജയും കോമഡിയായി... :)

വാഴക്കോടന്‍ ‍// vazhakodan said...

ചില പ്രയോഗങ്ങള്‍ കലക്കി !

ആര്‍ദ്ര ആസാദ് / Ardra Azad said...

-:)

വീകെ said...

നന്നായിട്ടുണ്ട് മാഷെ..

ഭൂതത്താന്‍ said...

മാഷേ പഴശ്ശി രാജ ഉണ്ടോ അവിടെ ......ഹ ഹ കലക്കന്‍ സിംഹം ആണല്ലോ അരമുഖന്‍

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഒരു മനുഷ്യന്‍ മറ്റൊരാളില്‍ ലയിക്കുമ്പോള്‍ അതിനെ വിവാഹം എന്ന് പറയാമെങ്കില്‍ ഒരു ക്ലബ്ബ് മറ്റൊരു ക്ലബ്ബില്‍ ലയിക്കുമ്പോള്‍ അതിന് പിന്നെ അടിയന്തിരം എന്നാണോ പറയുക ?

കലക്കി മാഷേ

Areekkodan | അരീക്കോടന്‍ said...

ഒ.എ.ബി...നല്ല വാക്കുകള്‍ക്ക് നന്ദി

ദീപു...സ്വാഗതം

ശ്രീ...വന്നതിലും വായിച്ചതിലും സന്തോഷം

കുട്ടന്മേനോന്‍...ശരിക്കും അത് കോമഡിയാണോ? ഞാന്‍ കണ്ടിട്ടില്ല.

വാഴക്കോടാ...എല്ലാവരും വാള്‍ വീശുമ്പോ ഞമ്മള് ഒരു പിച്ചാംകത്തിയെങ്കിലും വീശണ്ടേ?

ആര്‍ദ്ര ആസാദ്...നന്ദി

വീ.കെ...നന്ദി

ഭൂതമേ...അരമുഖന്‍ ആള് പുലിയാ എന്ന് പറയുന്നതാണ് പുള്ളിക്കിഷ്ടം

കു.ക.കു.കെ...അത് വെറുതെ ഒന്ന് അടിച്ചു നോക്കിയതാ.അഭിപ്രായത്തിന് നന്ദി.
ഓ.ടൊ:അരീക്കോട് വരുമ്പോള്‍ ഒന്ന് വിളിക്കുക - 9447842699.

jayanEvoor said...

നല്ല രസികന്‍ പോസ്റ്റ്‌!
നന്നായി ആസ്വദിച്ചു!

കുരാക്കാരന്‍ ..! said...

അറുമുഖന്‍ കലക്കി :)

ഏറനാടന്‍ said...

ചിർച്ച് ചിർച്ച് നന്നായിട്ടാ..

കണ്ണനുണ്ണി said...

പാവത്തിനെ പഴശ്ശി രാജ കാണാന്‍ പോലും വിടൂല ല്ലേ

പ്രേം I prem said...

ഒബാമയെ വരെ വിളിച്ച് നിന്റെ സുഖ വിവരം അന്വേഷിക്കാന്‍ ശ്രമിച്ചതാ....പരിധിക്ക് പുറത്തായതിനാല്‍ കിട്ടിയില്ല..

നല്ല രസികന്‍ പോസ്റ്റ്‌!
നന്നായി ആസ്വദിച്ചു!

Unknown said...

അങ്ങനെ പഴശ്ശിയും (അറുമുഖനും) ഫേമസ് ആയി!!
:)

Areekkodan | അരീക്കോടന്‍ said...

ജയന്‍ സാര്‍...നന്ദി

കരാക്കാരാ...അറമുഘന്‍ ആരാ മോന്‍....?

ഏറനാടാ...ദുബായില്‍ എത്തിയോ ചിരി തുടങ്ങാന്‍ ?

കണ്ണനുണ്ണീ...ഇത്രേം പേരെ മുള്‍മുനയില്‍ നിര്‍ത്തി അവന്‍ അങ്ങനെ പഴശ്ശിരാജാവിന്റെ സന്നിധിയില്‍ പോകുന്നത് ശരിയല്ലല്ലോ...

പ്രേം...സ്വാഗതം.നല്ല വാക്കുകള്‍ക്ക് നന്ദി

തെച്ചിക്കോടന്‍...ഒപ്പം ഒബാമയും!!!

എല്ലാവര്‍ക്കും നന്ദി.വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു.

Sureshkumar Punjhayil said...

Oru veera charitham..!
Manoharam, Ashamsakal...!!!

Sabu Kottotty said...

വരട്ടെ വരട്ടെ, ഇറങ്ങി വരട്ടങ്ങിനെ..

Areekkodan | അരീക്കോടന്‍ said...

സുരേഷ്കുമാര്‍...നാട്ടുകാര്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ ഒരു വീരചരിതം!!!

കൊട്ടോട്ടീ...എല്ലാവരും പഴശ്ശിയെ പിടിച്ചപ്പോള്‍ എനിക്കും ശ്ശി പിടിച്ചു.ഒപ്പം ഈ സംഭവവും കൂടി ആയപ്പോള്‍ അങ് തട്ടി.

ബഷീർ said...

അപ്പോൾ അതാണ് കാര്യം.. പഴശ്ശിരാജ് അരീക്കോടൻ :)

ALAVI KUTTY C.T said...

ആ അറമുഖന്‍ എനിക്കറിയാവുന്ന ആളായത് കൊണ്ട് പറയുകയാണ് ആ മൊട്ട തലയനോട് ഇത്രക്ക് വേണോ...........?

Post a Comment

നന്ദി....വീണ്ടും വരിക