Pages

Friday, December 11, 2009

നമ്മുടെ മക്കള്‍ക്കായിരുന്നെങ്കില്‍ ...???

ഇന്നലെ ഞാന്‍ കോളേജില്‍ പോകുന്ന സമയം.ബസില്‍ എന്റെ തൊട്ടടുത്ത് എന്റെ നാട്ടുകരനും എനിക്ക് പരിചയക്കാരനുമായ ഒരു യുവാവ് വന്നിരുന്നു.ബസ് ആറോ ഏഴോ കിലോമീറ്റര്‍ ഓടിയ ശേഷമാണ് കക്ഷിക്ക്  സീറ്റ് കിട്ടിയത്.സീറ്റ് കിട്ടിയ ഉടന്‍ മുന്നിലിരുന്ന , അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്നും കുട്ടിയെ വാങ്ങി സ്വന്തം മടിയിലിരുത്തി.ബസ് മുന്നോട്ട് നീങ്ങുന്നതിനിടയില്‍ അയാള്‍ കുട്ടിയോട്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.കുട്ടിയുടെ മുഖത്ത് മറുപടിയായി ഒരു പുഞ്ചിരി മാത്രവും.


അല്പം കഴിഞ് അയാള്‍ എന്നോട് കുശലാന്വേഷണങ്ങള്‍ നടത്തി.ഞാന്‍ അങ്ങോട്ട് അറിയുമെങ്കിലും ,എന്നെ ഇങ്ങോട്ട് അറിയില്ല എന്ന് ധരിച്ചാണ് ഞാന്‍ സംസാരം തുടങ്ങാതിരുന്നത്.എന്നെപറ്റി ഒരു മങ്ങിയ ഐഡിയയേ പുള്ളിക്കുള്ളൂ എന്ന് സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായി.പലതും സംസാരിച്ച കൂട്ടത്തില്‍ ഞാന്‍ ചോദിച്ചു:
“എങ്ങോട്ടാ ഇവനേയും കൊണ്ട്?”


“ഇവന് ചെറിയ ഒരു പ്രശ്നം ഉണ്ട്...” 


“എന്ത് പ്രശ്നം..”


“മൂന്ന് വയസ്സായിട്ടും ഇവന്‍ വാക്കുകള്‍ കൂട്ടിപറയുന്നില്ല...”


“എങ്ങനെ...?”


“ ചായ എന്നവന്‍ പറയും.പക്ഷേ ചായ വേണം എന്ന് പറയാന്‍ അവനറിയില്ല.ഉപ്പ , ഉമ്മ എന്നൊക്കെ പറയും.പക്ഷേ എന്തിനോടെങ്കിലും കൂട്ടിപ്പറയാന്‍ അവനറിയില്ല...”


“ഓ...പാട്ട് പഠിപ്പിക്കാറുണ്ടോ ?”


“ങാ....അംഗനവാടിയില്‍ വിടണം എന്നാ അവര്‍ പറഞ്ഞത്..”


“ആര്‍?”


“നിംഹാന്‍സ്...ഇവനെ സ്പീച്ച്തെറാപ്പിക്കാണ് കൊണ്ടുപോകുന്നത്.ആഴ്ചയില്‍ മൂന്ന് ദിവസം ഒരു മണിക്കൂര്‍ മാത്രം.പുരോഗതി ഉള്ളതായി തോന്നുന്നുണ്ട്....”


“ഓ...” നല്ല ഭംഗിയുള്ള ആ മൂന്നുവയസ്സുകാരന്റെ മുഖത്തേക്ക് ഞാന്‍ നോക്കി.പേര് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ചോദിച്ചില്ല.


“മൂന്ന് വയസ്സായിട്ടും സ്വന്തം പേര് പറയാന്‍ അവനറിയില്ല..” യുവാവിന്റെ ആ വാചകം എന്നെ നടുക്കി.തൊട്ടു മുമ്പ് പേര് ചോദിക്കാഞ്ഞത് നന്നായി എന്ന് എനിക്ക് തോന്നി.


“ഡിലയ്ഡ് എന്നാണ് അവന്റെ റിക്കാഡുകളില്‍ എഴുതിയിട്ടുള്ളത്.അവന്‍ നടക്കാന്‍ തുടങ്ങിയത് രണ്ടാം വയസ്സിലാണ്.”


ഞാന്‍ എല്ലാം മൂളികേട്ടു.വളരെ സുമുഖനായ ഒരു കുഞ്ഞ്.പുറമേക്ക് കാണാന്‍ ഒരു കുഴപ്പവുമില്ല.പക്ഷേ അവന്റെ മാതാപിതാക്കളും ബന്ധുക്കളും ഈ ഒരു പോരായ്മയുടെ പേരില്‍ എത്ര ദു:ഖാര്‍ത്ഥരായിരിക്കും?ഈ ദുസ്ഥിതി നമ്മുടെ മക്കള്‍ക്കായിരുന്നെങ്കില്‍ നാം എന്ത് ചെയ്യും?ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ വേണ്ടുവോളം അനുഭവിക്കുന്ന നാം ഓരോര്‍ത്തരും അവയെപറ്റി സദാ ബോധവാന്മാരായിരിക്കുക.ഈ അനുഗ്രഹങ്ങള്‍ക്ക് എന്നെന്നും കൃതജ്ഞത ഉള്ളവരായിരിക്കുക.

അവര്‍ ബസ്സിറങ്ങി പോയപ്പോഴും എന്റെ ചിന്ത ഇറങ്ങി പോയിട്ടില്ലായിരുന്നു.


14 comments:

Areekkodan | അരീക്കോടന്‍ said...

അവന്റെ മാതാപിതാക്കളും ബന്ധുക്കളും ഈ ഒരു പോരായ്മയുടെ പേരില്‍ എത്ര ദു:ഖാര്‍ത്ഥരായിരിക്കും?ഈ ദുസ്ഥിതി നമ്മുടെ മക്കള്‍ക്കായിരുന്നെങ്കില്‍ നാം എന്ത് ചെയ്യും?

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! ആശംസകൾ!

OAB/ഒഎബി said...

നമുക്ക് വാഴ്ത്താം അഹദോനെ...

Typist | എഴുത്തുകാരി said...

അതെ, നമ്മളൊക്കെ എത്ര അനുഗഹിക്കപ്പെട്ടവരാണു്.

ഏറനാടന്‍ said...

ദൈവമേ നിന്റെ വിധിവിളയാട്ടങ്ങളേയ്..

ഉറുമ്പ്‌ /ANT said...

മാഷേ, ഇതേ അവസ്ഥയിലുള്ള ഒരു പെൺകുഞ്ഞ് എന്റെ കുടുംബത്തിലുണ്ട്. സഹോദരിയുടെ മകൾ. എന്തും തിരിച്ചറിയാൻ കാലതാമസം നേരിടുന്നു. ഭക്ഷണം കഴിച്ചാൽ മതിയായി എന്ന തോന്നലില്ല. ചികിത്സ നടക്കുന്നു.

അരീക്കോടൻ മാഷ് പറഞ്ഞതു ശരിയാണ്, അനുഭവിക്കുന്നവന്റെ വേദന കേൾക്കുന്നവനുണ്ടാവില്ല.
സഹതപിക്കുന്നത് കുറ്റകരമാകുന്ന അവസ്ഥയാണ്.

വശംവദൻ said...

:(

വല്ലാത്ത ഒരു അവസ്ഥ തന്നെ.

നിരക്ഷരൻ said...

ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ വേണ്ടുവോളം അനുഭവിക്കുന്ന നാം ഓരോര്‍ത്തരും അവയെപറ്റി സദാ ബോധവാന്മാരായിരിക്കുക.ഈ അനുഗ്രഹങ്ങള്‍ക്ക് എന്നെന്നും കൃതജ്ഞത ഉള്ളവരായിരിക്കുക.

അതിന് കീഴെ ഒരൊപ്പ് എന്റെ വക.

Unknown said...

മനുഷ്യന്‍ ഇപ്പോഴും കീഴോട്ടു നോക്കണം എന്ന പറച്ചില്‍ എത്ര അര്‍ത്ഥവത്താണ്, ദൈവത്തിനു നന്ദി.

Areekkodan | അരീക്കോടന്‍ said...

സജീം...നന്ദി,ഈ വരവ് അപ്രതീക്ഷിതം

ഒ.എ.ബി...അതെ,അല്‍ഹംദുലില്ലാഹ്

എഴുത്തുകാരി ചേച്ചീ...നന്ദി

ഏറനാടാ...ദൈവിക പരീക്ഷണങള്‍ എന്ന് പറയാനാണ് എനിക്ക് താല്പര്യം

ഉറുമ്പ്...പങ്കു വച്ചതില്‍ നന്ദി.അസുഖം ഭേദമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

വശംവദാ...ലോകത്ത് ഇങനെ എത്ര എത്ര കാര്യങള്‍ ??

നിരക്ഷരന്‍...ആ ഒപ്പിന് ഒരു പാട് ഒരു പാട് നന്ദി

തെച്ചിക്കോടന്‍...അതേ , അത് വളരെ ശരി തന്നെ.

poor-me/പാവം-ഞാന്‍ said...

Agree with you.

Anonymous said...

mashe, entha parayuka, ente monum same avasthayanu, marchil 4 years akum, eppol ABA Therapy kodukkuvanu,

Akbar said...

:)

ചാണക്യന്‍ said...

ആ കുട്ടി എത്രയും വേഗം സാധാരണഗതിയിലാവട്ടെ....

Post a Comment

നന്ദി....വീണ്ടും വരിക