Pages

Wednesday, December 16, 2009

മക്കളെ വളര്‍ത്തുമ്പോള്‍...

“ഞാന്‍ ജീവിതത്തില്‍ ചെയ്ത ഒരേ ഒരു തെറ്റ് മക്കള്‍ക്ക് വേണ്ടി സമ്പാദിച്ചിട്ടു എന്നതാണ്”.
ഇന്നലെ എന്റെ ഒരു സഹപ്രവത്തകനില്‍ നിന്ന്, മറ്റൊരാള്‍ പറഞ്ഞതായി  ഞാന്‍ കേട്ടതാണിത്.


അവനവന്‍ അനുഭവിച്ച തീക്ഷ്ണമായ പരീക്ഷണങ്ങള്‍ , ഇന്ന് അത്യാവശ്യം നല്ല നിലയില്‍ ജീവിക്കുന്ന ഏതൊരാളുടേയും മനസ്സില്‍ പച്ചപിടിച്ചു തന്നെ നില്‍ക്കുന്നുണ്ടാവും.അതിനാല്‍ തന്നെ അതേ അനുഭവങ്ങള്‍ തന്റെ മക്കള്‍ക്ക് ഉണ്ടാകരുത് എന്നും അവര്‍ പണമില്ലാത്തതിന്റെ പേരില്‍ ദു:ഖിക്കരുത് എന്നും എല്ലാ രക്ഷിതാക്കളുടേയും ആഗ്രഹവുമായിരിക്കും.പക്ഷേ ആ നിഷ്കളങ്കമായ ചിന്തയുടെ അനന്തരഫലമായി  ഇന്ന് പല രക്ഷിതാക്കളും തീ തിന്നുന്നു എന്നറിയുമ്പോള്‍ നാം എല്ലാവരും ഒരു പുനരാലോചന നടത്തേണ്ടിയിരിക്കുന്നു.


മേലുദ്ധരിച്ച വാചകം വന്നത് ഒരു റിട്ടയേഡ് ഉദ്യൊഗസ്ഥനില്‍ നിന്നാണ്.ചെറുപ്പ കാലത്ത് പഠനത്തിനായി നന്നേ പ്രയാസപ്പെട്ട ആ വ്യക്തി ജോലി കിട്ടിയതിന്‌ ശേഷം ആദ്യം ചെയ്തത് മക്കളുടെ വിദ്യാഭ്യാസത്തിനായി പട്ടണത്തിനടുത്ത് തന്നെ താമസിക്കുക എന്നതായിരുന്നു. മത്സരങ്ങളുടെ ലോകത്ത് തന്റെ മക്കളെ പ്രാപ്തരാക്കാന്‍ അദ്ദേഹം അങ്ങനെ ചിന്തിച്ചതില്‍ തെറ്റില്ല.എല്ലാ സൌകര്യങ്ങളും വര്‍ദ്ധിച്ചു വരുന്ന വിവരം അദ്ദേഹം ചിന്തിച്ചതേ ഇല്ല. പക്ഷേ


മക്കള്‍ ഒന്നാംതരം ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ വളര്‍ന്നു വന്നു.ഭാര്യയും അദ്ദേഹവും സമ്പാദിച്ചു കൂട്ടുന്നതില്‍ നിന്നും ഒരു ഭാഗം മക്കളുടെ ഭാവിയോര്‍ത്ത് പലതരം നിക്ഷേപങ്ങളായി സൂക്ഷിച്ചു. മക്കളുടെ വിവിധ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കാനും അദ്ദേഹം മടികാട്ടിയില്ല.താന്‍ അനുഭവിക്കാത്തത് തന്റെ മക്കളെങ്കിലും അനുഭവിക്കട്ടെ എന്ന നിഷ്കളങ്ക ചിന്ത അദ്ദേഹത്തിന്റെ മറ്റുചിന്തകള്‍ക്ക് വേലി കെട്ടി.


തങ്ങള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ സമ്പാദിച്ചു കൂട്ടുന്നത് അറിഞ്ഞ മക്കള്‍ ക്രമേണ പഠനത്തില്‍ പിന്നോക്കം പോകാന്‍ തുടങ്ങി.പഠിച്ചില്ലെങ്കിലും ജയിക്കും എന്ന ചിന്തയും ഇനി അഥവാ ജയിച്ചില്ലെങ്കില്‍ തന്നെ തങ്ങള്‍ക്ക് ജീവിക്കാനുള്ളത് അഛനമ്മമാര്‍ ഒരുക്കിയിട്ടുണ്ട് എന്ന ചിന്തയും മക്കളെ തീര്‍ത്തും അലസരാക്കി.ഫലമോ, മറ്റുള്ളവരുടെ മുഖത്ത് നോക്കി മക്കളെ പറ്റി ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ആ രക്ഷിതാക്കളുടെ തല കുനിപ്പിച്ചു.


അന്ന് സമ്പാദിച്ചിട്ടതില്‍ നിന്നും, ചെലവാക്കി മാത്രം ശീലിച്ച മക്കള്‍ ഇന്നും ചെലവാക്കി കൊണ്ടേ ഇരിക്കുന്നു.സ്വന്തം വീടും സ്ഥലവും നഷ്ടപ്പെടുന്നതിന് മുമ്പെങ്കിലും ഈ ലോകത്ത് നിന്നും രക്ഷപ്പെടണേ എന്നാണ് ഇന്ന് ആ മാതാപിതാക്കളുടെ പ്രാര്‍ത്ഥന.


മക്കളെ ലാളിച്ചുവളര്‍ത്തുന്നവര്‍ ശ്രദ്ധിക്കുക.അവരുടെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ചു കൊടുക്കുന്നതിന് മുമ്പ് അതിന്റെ ആവശ്യകതയെപറ്റി രണ്ടു വട്ടം ആലോചിക്കുക. പണത്തിന്റെ മൂല്യം മക്കളെ നന്നായി ബോദ്ധ്യപ്പെടുത്തുക.ഇല്ലെങ്കില്‍ മേല്‍ പറഞ്ഞ അവസ്ഥ നിങ്ങള്‍ക്കും വന്നേക്കാം - പ്രത്യേകിച്ച് പ്രവാസികള്‍ക്ക്.

23 comments:

Areekkodan | അരീക്കോടന്‍ said...

ഇല്ലെങ്കില്‍ മേല്‍ പറഞ്ഞ അവസ്ഥ നിങ്ങള്‍ക്കും വന്നേക്കാം - പ്രത്യേകിച്ച് പ്രവാസികള്‍ക്ക്.

Baiju Elikkattoor said...

sathyam...!

ramanika said...

മക്കളെ പണം കൊടുത്തു വഷലാക്കരുത്‌ അവരുടെ ന്യായമായ ആവശ്യങ്ങള്‍ അനുവദിക്കുകയും അതിനായി ചിലവാക്കുകയും വേണം !

chithrakaran:ചിത്രകാരന്‍ said...

അദ്ധ്വാനത്തിന്റെ മഹത്വമറിയാന്‍ മക്കള്‍ക്കും അവസരം ലഭിക്കേണ്ടതുണ്ട്.
വിയര്‍ക്കാതെ...
മാതാപിതാക്കളുടെ വിയര്‍പ്പിന്റെ വിലയറിയാതെ വളര്‍ത്തപ്പെടുന്ന മക്കള്‍
വീടിനും നാടിനും ബാധ്യത തന്നെയാണ്.

വീകെ said...

മാഷ് പറഞ്ഞത് വാസ്തവമാണ്...

ഇന്നത്തെ മക്കൾ ഒരു ദുരിതമൊ, കഷ്ടപ്പാടൊ നേരിടുന്നില്ല. പട്ടിണി എന്തെന്നു പോലും അവരറിയുന്നില്ല. അവർക്കു വേണ്ടി രക്ഷകർത്താക്കൾ ഇതെല്ലാം അനുഭവിക്കുന്നു.

എന്നാൽ അതെല്ലാം മക്കളറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു...

പക്ഷെ,എല്ലാത്തിലും മക്കളെക്കൂടി പങ്കാളികളാക്കിയാൽ, ഒരു തുറന്ന മനസ്സോടെ എല്ലാം മക്കളുമായി പങ്കു വക്കാൻ തെയ്യാറായാൽ ഇതിനെല്ലാം ഒരു മാറ്റം വരുമെന്നു തോന്നുന്നു.

ഒന്നുമില്ലെങ്കിലും ഒരു പ്രശ്നം വരുമ്പോൾ സമചിത്തതയോടെ, തളരാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അവരെ അത് പ്രാപ്തരാക്കിയേക്കും...

ഒരു നുറുങ്ങ് said...

മക്കള്‍ ആലസ്യപ്പെടുന്നതില്‍ പ്രധാനപങ്ക് രക്ഷിതാക്കള്‍ക്ക്
തന്നെ..എന്‍റെപേടി മക്കളെക്കുറിച്ചല്ല,അവരുടെ നക്സ്റ്റ്
തലമുറയെക്കുറിച്ചാ..അവര്‍ക്കുവേണ്ടിയെങ്ങിനാ
കുറച്ചു ഡപ്പോസിറ്റ് ചെയ്യാ..മാഷെ,അങ്ങിനെ ജീവിച്ചു
പൊക്കോട്ടെ..!

OAB/ഒഎബി said...

ഇപ്പറഞ്ഞത് എത്രയോ ശരിയാണെന്ന് പറയാതെ വയ്യ.
അങ്ങനെ വളർത്തുന്ന/പറയുന്ന രക്ഷിതാക്കൾ ഇവിടെ കുറേയേറേ ഉണ്ട്.
വിയർപ്പിന്റെ വില മനസ്സിലാക്കി തന്നെ മക്കളെ വളർത്തിയാലെ അവർ നന്നാവു.

എന്റെ കൂടെ പണിയെടുക്കുന്നവരിൽ ചിലരോട് ഞാനിങ്ങനെ പറഞ്ഞ് കൊടുക്കുമ്പോൾ അധികമാളുകളും
പറയും ‘അവരെങ്കിലും കഷ്ടപ്പെടാതെ വളരട്ടെ. പിന്നെ ഇപ്പത്തെ കുട്ട്യാളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ അവർ നാളെ വണ്ടിക്ക് തല വക്കും’അത് കേട്ട് മറ്റുള്ളവർ “ശരിയാ..ശരിയാ...“എന്നും.

8 വയസ്സ്കാരന് മൊബൈൽ
10 വയസ്സ്കാരന് എം പി ത്രീ
12 വയസ്സ്കാരിക്ക് കേമറയുള്ളത്.

ഇതൊക്കെ സാധാരണ
16 കാരിക്ക് പഴയ 21“ ടിവി സ്റ്റൈൽ പോരാഞ്ഞ് 29“ എത്സിഡി വാങ്ങിക്കൊണ്ട് പോയി കഴിഞ്ഞ ആഴ്ച എന്റെ അയൽ വാസി (ഇപ്പോഴും കഷ്ടപ്പാട് മാറാത്ത) രക്ഷിതാവ്.

ഇതും കൂടെ പറയട്ടെ:‌-
എന്റെ ബാങ്കളൂരിൽ പഠിക്കുന്ന മകനും ആവശ്യം മൊബൈൽ.
ആവശ്യം ശരിയെന്ന് തോന്നി വാങ്ങാൻ പണം തരാമെന്ന് ഞാൻ. പക്ഷേ ഒരു കണ്ടീഷൻ

പുരയിടത്തിലെ തെങ്ങിൻ തടം കിളച്ച് അതിൽ തോൽ നിറച്ചാൽ ക്യാഷ് തരാം.
ലാസ്റ്റ് ഞാനും ഏപി.
അവൻ അതിലും ഏപി...
എപ്പടി എൻ ഐഡിയ സേട്ജി

പോസ്റ്റ് ഇഷ്ടപ്പെട്ടു.

Areekkodan | അരീക്കോടന്‍ said...

ബൈജു...മനോരാജ്യത്തിലെ തോന്ന്യാക്ഷരങളിലേക്ക് സ്വാഗതം.

രമണിക ചേട്ടാ...ന്യായമായ ആവശ്യങ്ങള്‍ അനുവദിക്കുക തന്നെ വേണം

ചിത്രകാരാ...അതേ, വിയര്‍പ്പിന്റെ വില എല്ലാവരും അറിഞ്ഞിരിക്കണം

വീ.കെ...വിശദമായ അഭിപ്രായത്തിന് നന്ദി. മക്കള്‍ മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് തന്നെ വളരണം.

ഒരു നുറുങ്...താങ്കള്‍ ഒരു ടിപ്പിക്കല്‍ വല്ല്യാപ്പ തന്നെ!!!

ഒ.എ.ബി...അതു തന്നെയാണ് നമ്മുടെ സമൂഹത്തിന് വന്നു പെട്ട ദുര്യോഗം.മകന് മൊബൈല്‍ നല്‍കാന്‍ കണ്ടെത്തിയ ഐഡിയ വളരെ നന്നായി (An idea can change your life)

Anil cheleri kumaran said...

സ്വന്തം വീടും സ്ഥലവും നഷ്ടപ്പെടുന്നതിന് മുമ്പെങ്കിലും ഈ ലോകത്ത് നിന്നും രക്ഷപ്പെടണേ എന്നാണ് ഇന്ന് ആ മാതാപിതാക്കളുടെ പ്രാര്‍ത്ഥന.

അങ്ങനെ ഒരു അവസ്ഥ ആയി അവര്‍ക്ക് അല്ലേ... കഷ്ടം...

Akbar said...

അരീകോടന്‍ മാഷെ
വളരെ പ്രസക്തമായ ചിന്ത. പഴയ കാലത്തെ അപേക്ഷിച്ച് മാതാ-പിതാക്കളും മക്കളും തമ്മിലുള്ള അകലം കുറഞ്ഞു എന്നതു തീര്‍ത്തും ആരോഗ്യകരമായ ഒരു മാറ്റമാണ്.
തുറന്ന ആശയ വിനിമയത്തിലൂടെ ഒരു മൂന്നാം കകക്ഷിയുടെ സഹായമില്ലാതെ മക്കളുടെ മനസ്സറിയാന്‍ രക്ഷിതാക്കള്‍കു കഴിയുന്നു. നല്ല കാര്യം. എന്നാല്‍ ഇത് അമിത ലാളനയിലെകും എന്തും സാധിച്ചു കൊടുക്കുന്ന ദൌര്‍ഭല്യത്തിലെകും വിഴി മാറിയാല്‍ അത് മക്കളോട് കാണിക്കുന്ന അനീതിയായിരിക്കുമെന്നു ഓര്‍മിപ്പിക്കുന്ന ഈ കുറിപ്പ് കാലിക പ്രസക്തമാണ് - അഭിനന്ദനങ്ങള്‍.

Unknown said...

അദ്ധ്വാനത്തിന്റെ വിലയറിയാതെ വളരുന്ന കുട്ടികള്‍ ഇപ്പറഞ്ഞ പോലെ അലസരായി തീരും, നാടിന്നും സമൂഹത്തിനും ഉപകരപ്പെടാതവരായി തീരും.
അവരെ കാര്യ പ്രാപ്തിയുല്ലവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.
ഉചിതമായ പോസ്റ്റ്‌, അഭിനന്ദനങ്ങള്‍.

Areekkodan | അരീക്കോടന്‍ said...

കുമാരന്‍...അവര്‍ക്ക് ആയി, ഇനി നമുക്ക് ആവാതിരിക്കട്ടെ.

അക്ബര്‍...ജനറേഷന്‍ ഗ്യാപ് കുറഞ്ഞു.പക്ഷേ അത് മറ്റു പല അവശ്യ ഗ്യാപ്പുകളും കുറച്ചു. ശരിയല്ലേ?

തെച്ചിക്കോടന്‍...അതെ, വിയര്‍പ്പിന്റെ വില മക്കള്‍ അറിഞ്ഞിരിക്കണം.അഭിപ്രായത്തിന് നന്ദി

Sabu Kottotty said...

അപ്പൊ കാര്‍ന്നോന്മാര്‍ക്കെല്ലാം പുത്തി തെളിഞ്ഞു തുടങ്ങി...
മാഷേ ഇതു കണ്ടായിരുന്നോ..?

ഷൈജൻ കാക്കര said...

“ഞാന്‍ ജീവിതത്തില്‍ ചെയ്ത ഒരേ ഒരു തെറ്റ് മക്കള്‍ക്ക് വേണ്ടി സമ്പാദിച്ചിട്ടു എന്നതാണ്”.

ഇതിൽ കൂടുതൽ ചെയ്‌തിട്ടുണ്ടാവില്ലേ?

സ്വന്തം അച്ചനും അമ്മയ്ക്കും മരുന്നിന്‌ പൈസ കൊടുക്കാതെ സ്വന്തം മക്കൾക്ക്‌ ആവശ്യത്തിലധികം കൊടുത്തില്ലേ?

ഫീസ്‌ കൊടുക്കാൻ ബുദ്ധിമുട്ടന്നവന്റെ മുന്നിലൂടെ മക്കൾ ആയിരങ്ങൽ എറിഞ്ഞ്‌ കളിക്കുന്നത്‌ കണ്ട്‌ അഹങ്ങരിച്ചില്ലേ?

ഇതെല്ലാം കണ്ടു വളർന്ന മക്കൾ ഒരു പടി കൂടി കടന്ന്‌ കളിച്ചാൽ കുറ്റം ആശാരിക്കോ മരത്തിനോ?

ഈ ആശാരിയും ഈ വക ഗതികേട്‌ വരാതിരിക്കാൻ പരിശ്രമിക്കുന്നുണ്ട്‌ പക്ഷെ..... കാലം തെളിയിക്കട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ട് സിംഗപ്പൂരിന്നും മറ്റും ഇവിടേക്കു കുടിയേറി എല്ലാം മക്കൾക്കുവേണ്ടി മാറ്റിവെച്ച് ,നാടും ഉപേഷിച്ച് ഇപ്പോൾ ആരും അന്വേഷിക്കാനില്ലാതെ വെറും കെയർ ഹോമുകളിൽ അന്തേവാസികളായ പലരേയും ഇവിടേ കാണാം....മക്കളെല്ലാം അഭിനവ സായിപ്പുമാർ..!
നമ്മുടെ ജീവിതം കളഞ്ഞിട്ട് മറ്റുള്ളവക്കുവേണ്ടി എന്തിനുപാഴാക്കണം(മക്കളായാലും)എന്നാണ് സായിപ്പിന്റെ തിയറി !
എല്ലാം നല്ലപുതുകാഴ്ച്ചപ്പാടുകൾ..നന്നായി ഭായി..ഈ മുന്നറിയിപ്പുകൾ..

Kiranz..!! said...

ഇത്തരത്തിലുള്ളതൊക്കെ പോരട്ടെ മാഷേ.ഉപദേശങ്ങൾ നല്ല സിമ്പിളായി മനുഷ്യനു മനസിലാവുന്ന ഭാഷയിൽ കേൾക്കുമ്പോ ഒരു സന്തോഷം.

Areekkodan | അരീക്കോടന്‍ said...

കൊട്ടോട്ടീ...ങേ!!!മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ കോപ്പിയടിച്ച തോന്നിവാസി !!!കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ നിന്നും കോപ്പിയടിച്ചിട്ടുണ്ടല്ലോ.പാവം അത് എല്ലാവരും വായിക്കുന്നതാണെന്ന് അറിഞിരിക്കില്ല.

കാക്കര...അപ്പോ തെറ്റ് മാതാപിതാക്കളുടേത് തന്നെ.വിശദമായ അഭിപ്രായത്തിന് നന്ദി

ബിലാത്തിപട്ടണം ചേട്ടാ...സായിപ്പിന്റെ തിയറി തന്നെ നല്ലത്

കിരണ്‍സ്...ഒരു പാട് കാലത്തിന് ശേഷം കിരണ്‍സിനെ ഇവിടെ കാണുമ്പോള്‍ പെരുത്ത് സന്തോഷം.

Typist | എഴുത്തുകാരി said...

മക്കള്‍ക്കു വേണ്ടി ജീവിച്ച്, വീട് മകന്റെ പേരില്‍ വാങ്ങി, അവന്റെ വീടായി എന്നതിന്റെ പേരില്‍ അവിടെ താമസിക്കാന്‍ കഴിയാതെ പെണ്മക്കളുടെ കൂടെ കഴിയുന്ന ഒരു അമ്മയെ (അഛന്‍ മരിച്ചു) എനിക്കു നേരിട്ടറിയാം.
മക്കള്‍ക്കു വേണ്ടി ജീവിക്കണ്ട, സമ്പാദിക്കണ്ട എന്നല്ല, പക്ഷേ സ്വന്തം ജീവിതത്തെ മറക്കരുത്. ബുദ്ധിമുട്ടുകള്‍ മക്കള്‍ കൂടി അറിയണം.

ടി. കെ. ഉണ്ണി said...

ശ്രീ. അരീക്കോടൻ മാസ്റ്റർക്ക്‌..
വളരെ കാലികപ്രധാനമായ പോസ്റ്റ്‌...
താങ്കളുടെ നിരീക്ഷണത്തോട്‌ പൂർണ്ണമായും യോജിക്കുന്നു...
അമിതസ്വാതന്ത്ര്യത്തിന്റെ വികൽപ്പചിന്തകളുടെ നിറകുടങ്ങളേന്തി അനിയന്ത്രിതമായി ചരിക്കുന്ന യുവതയിൽനിന്ന് യാഥാസ്തിതികസങ്കൽപ്പനചിന്തകൾ അന്യവൽക്കരിക്കപ്പെടുമെന്നതിൽ സംശയമില്ല..
പ്രതിഫലമിഛിക്കാതെ കർമ്മം/ധർമ്മം ചെയ്യുക..??
എല്ലാവരെയും ആരെങ്കിലുമൊക്കെ രക്ഷിക്കട്ടെ..!!!
ആശംസകൾ..

ചാണക്യന്‍ said...

നല്ല പോസ്റ്റ് മാഷെ...

poor-me/പാവം-ഞാന്‍ said...

Agree with your point...

Areekkodan | അരീക്കോടന്‍ said...

എഴുത്തുകാരി ചേച്ചീ...അതെ.സമൂഹത്തിന്റെ പോക്ക് വളരെ ദു:ഖകരം തന്നെ.

ഉണ്ണിയേട്ടാ...വിശദമായ കുറിപ്പിന് നന്ദി.കുറേ കാലത്തിന് ശേഷം വീണ്ടും ഇവിടെ കാണുമ്പോള്‍ വളരെ വളരെ സന്തോഷം.

ചാണക്യാ...നന്ദി

പാവം ഞാനേ...താങ്ക്സ്

തറവാടി said...

തങ്ങള്‍ കഷ്ടപ്പെട്ടതുപോലെ മക്കള്‍ കഷ്ടപ്പെടരുത് എന്ന് ചിന്തിക്കുന്നതുപോലെത്തന്നെയാണ്, തങ്ങള്‍ കഷ്ടപ്പെട്ടല്ലെ ഇതുവരെ എത്തിയത് അപ്പോ മക്കളും കഷ്ടപ്പെട്ട് വളരണം എന്ന് ചിന്തിക്കുന്നത്, രണ്ട് എക്സ്ട്രീമും നന്നല്ല , മീഡിയമാണ് ഉത്തമം!.

കുട്ടികളുടെ വിദ്യാഭ്യാസം പ്രധാനം, ബാക്കിയെല്ലാം അവനവന് തോന്നുന്നത് പോലെ ചെയ്യുന്നതായിരിക്കും നല്ല രീതി .ഒരാള്‍ക്ക് (കുറെ പേര്‍ക്ക്) തിക്താനുഭവം മക്കളില്‍ നിന്നും ഉണ്ടായെന്ന് കരുതി മുന്‍‌കരുതല്‍ എടുക്കുന്നതിനോട് യോജിപ്പില്ല.

അതേ സമയം,

സന്തോഷം ഉണ്ടാവാന്‍ / അനുഭവിക്കാന്‍ കുട്ടികളെ പ്രാപ്തനാക്കുക എന്ന ലക്ഷ്യം വെച്ച് അച്ഛനമ്മമാര്‍ എടുക്കുന്ന നിബന്ധനകള്‍ അനാവശ്യമാണെങ്കില്‍ പോലും യോജിപ്പാണുള്ളത്.

Post a Comment

നന്ദി....വീണ്ടും വരിക