Pages

Tuesday, January 12, 2010

അരീക്കോടന് ലോക അവാര്‍ഡ് !!!

എന്റമ്മോ ...എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല...ഇത് സ്വപ്നമോ അതോ യാഥാര്‍ത്ഥ്യമോ?എന്റെ തലക്കിട്ട് ഒരു അടി തരൂ...ഞാന്‍ ഒന്ന് ഞെട്ടി ഉണരട്ടെ.


ഈ ലോകത്തിലെയും പരലോകത്തിലേയും ഉന്നതമായ ബിസിനസ് മൈന്റ് (മൊയന്ത് അല്ല) അവാര്‍ഡ് ആബിദ് അരീക്കോടിന് പോലും!!!അതും മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരുന്നു എന്നോ?നോബല്‍ അവാര്‍ഡ് കെട്ടി ഏല്പിക്കപ്പെട്ട പ്രെസിഡണ്ട് ഒബാമ, പിന്നെ ടൈറ്റാനികിലെ ആ കാറ്റ് എന്ന് തുടങ്ങുന്ന ആ പെണ്ണ്, സാക്ഷാല്‍ ബില്‍ ഗേറ്റ്‌സിന്റെ അളിയന്‍ ഏതോ ഒരുത്തന്‍,പിന്നെ ആരൊക്കെ എന്ന് നിങള്‍ക്ക് ന്യൂസില്‍ നേരില്‍ കാണാം !!!


തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിന്നെ ഒരു ഇന്റെര്‍വ്യൂ...പിന്നെ കുറേ പേര്‍ക്ക് എന്റെ പേരില്‍ എന്തൊക്കെയോ സാധനങ്ങള്‍ ഇറക്കാനുള്ള അനുമതി പത്രം ഒപ്പിടല്‍....യു.എന്‍ അസംബ്ലിയില്‍ സംസാരിക്കാനുള്ള ക്ഷണം...അങ്ങനെ എന്തൊക്കെ പുകിലാ പടച്ചോനേ ഈ കുന്ത്രാണ്ടത്തിന് പിന്നാലെ വന്നത്.ഞാന്‍ ആണെങ്കില്‍ ഇവരോടൊക്കെയാണ് എന്റെ മത്സരം എന്നറിയാതെ വെറുതെ ഒരു മെയില്‍ അയച്ചതായിരുന്നു.ഞാന്‍ സ്വപ്നം കാണുകയാണ് എന്ന് നിങള്‍ക്ക് സംശയം വരുന്നുണ്ട് അല്ലേ? അല്ല , ഞാനിപ്പോള്‍ ഉണര്‍ന്ന് തന്നെയാണ് ഇരിക്കുന്നത്.



കുറേ പെണ്ണുങ്ങള്‍ കൂടി നിന്ന് എന്റെ നേരെ ഒരു പ്ലക്കാര്‍ഡും കാട്ടി - ഞങ്ങള്‍ നിന്നെ പ്രേമിക്കുന്നു എന്ന് പച്ചമലയാളത്തില്‍ ആക്കിയാല്‍ ആകുന്ന ഇംഗ്ലീഷ്!ഞാന്‍ ആകെ കോരിത്തരിച്ചു പോയി.ഇതു വരെ ഈ അവാര്‍ഡ് വിവരം ഭാര്യയോട് പറഞ്ഞിട്ടില്ല.വീട് പണിക്ക് കാശില്ല എന്ന് പറഞ്ഞ് അവളുടെ എല്ലാ ആവശ്യങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പറഞ്ഞിരിക്കുകയാണ് ഞാന്‍.ഞാന്‍ സ്വപ്നം കാണുകയാണ് എന്ന് നിങള്‍ക്ക് വീണ്ടും സംശയം വരുന്നുണ്ട് അല്ലേ? അല്ല , ഞാനിപ്പോള്‍ ഉണര്‍ന്ന് തന്നെയാണ് ഇരിക്കുന്നത്.

പിന്നെ എന്നെ കൊണ്ടു പോകാന്‍ പ്രത്യേകം ചാര്‍ട്ടെര്‍ ചെയ്ത വിമാനം വന്നു - ഞാനുണ്ടോ അതില്‍ കയറുന്നു, ശാന്ത സമുദ്രത്തിന്റെ മുകളില്‍ എത്തുമ്പോള്‍ ഇത്രയും വലിയ അവാര്‍ഡ് കിട്ടിയ എന്നെ അവരങ്ങ് തള്ളി താഴേക്കിട്ടാല്‍ കഴിഞ്ഞില്ലേ കഥ.സുഹ്രുത്തുക്കളേ ബൂലോകത്ത് നിന്നും ഈ അവാര്‍ഡ് ആദ്യമായും അവസാനമായും കിട്ടിയ അരീക്കോടന് ഒരായിരം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിക്കിത്തിരക്കുന്ന ജനസഹസ്രങ്ങളെയും അവാര്‍ഡ് വിവരം പ്രഖ്യാപ്പിക്കുന്ന വാര്‍ത്തയും ഇവിടെ കാണുക. എന്താ നിങളും സ്വപ്നം കാണുകയാണെന്ന് തോന്നുന്നോ?

30 comments:

Areekkodan | അരീക്കോടന്‍ said...

സുഹ്രുത്തുക്കളേ ബൂലോകത്ത് നിന്നും ഈ അവാര്‍ഡ് ആദ്യമായും അവസാനമായും കിട്ടിയ അരീക്കോടന് ഒരായിരം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിക്കിത്തിരക്കുന്ന ജനസഹസ്രങ്ങളെയും അവാര്‍ഡ് വിവരം പ്രഖ്യാപ്പിക്കുന്ന വാര്‍ത്തയും ഇവിടെ കാണുക.

chithrakaran:ചിത്രകാരന്‍ said...

കലക്കി.... അഭിവാദ്യങ്ങള്‍ :)

എറക്കാടൻ / Erakkadan said...

ha....ha abhinandanam

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി.........

അവാർഡ് കിട്ടാൻ പറ്റിയ ഒരു മൈൻഡ്...:):):):)നിക്ക് സഹിക്കിണില്യാ‍ാ.....

ramanika said...

kalakki!

ഒരു നുറുങ്ങ് said...

മാഷെ,കൊള്ളാം..കൊളാക്കി അല്ല കൊളം കലക്കി...
ഒക്കെ ഭലേ-ഭേഷ്..പക്ഷെ,ഒടൂലത്തെയാ ചാപ്പകുത്തി-
(സോറി”പച്ചകുത്തി”)കടപ്പുറം തിരിഞ്ഞീല്ല !
കാര്യങ്ങള്ടെ പോക്കിത്തോതിലാണെങ്കില്‍ മാഷക്ക്
മഹശറമുറ്റത്തും(പരലോകത്ത്) ഒരു അവാര്‍ഡിനുള്ള
ശുപാര്‍ശാ കത്തില്‍ ഞാന്‍ ഒപ്പിട്ടു തരാം..ഹോ..
എനിക്കു പടച്ചോന്‍റെ അഡ്രസ്സറീല്ല..അതൊന്നറീച്ചു തരൂ!
കത്തു ഡ്രാഫ്റ്റ് ചെയ്തു തുऽങ്ങി..Please..

ശ്രീ said...

:)

ഹന്‍ല്ലലത്ത് Hanllalath said...

:)

ബഷീർ said...

നിങ്ങള് ആള് ഭയങ്കരനാ‍ണല്ലോ !!
എന്നാൽ പിന്നെ ഭാര്യയുടെ ആവശ്യങ്ങളെല്ലാം ഫ്രിഡ്ജിൽ നിന്ന് ഓവനിലേക്ക് മാറ്റാൻ താമസിക്കണ്ട..

എല്ലാം അനുശോചനങ്ങളും..സോറി..ആശംസകളും നേരുന്നു.. :)

Unknown said...

ഇതിലും വലുതൊന്നു വരാനില്ല മാഷേ, അഭിനന്ദനങ്ങള്‍.

വശംവദൻ said...

:)

ഭായി said...

ഒരു വിധം വാര്‍ത്തകളൊക്കെ എനിക്ക് താങാന്‍പറ്റുന്നവയാണ്!

പക്ഷെ ഇതെന്നെക്കൊണ്ട് താങ്ങാന്‍ പറ്റുന്നില്ല മാഷേ..
ഇത്രപ്പെട്ടെന്ന് അത്ര ഉയരത്തിലത്തുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചില്ല..

എന്നേംകൂടി ഒരു വഴിക്കാക്കണേ..മാഷേ..ബുളീ‍ീ‍ീ‍ീസ്
:-)

Areekkodan | അരീക്കോടന്‍ said...

പള്ളിക്കുളം...എന്താ സ്വപ്നം കാണുകയാണോ ഇപ്പോഴും?

ചിത്രകാരാ...നന്ദി

എറക്കാടാ...നന്ദി

ചാണക്യാ...എന്താ ഞമ്മളെ മൈന്‍ഡിന് കൊയപ്പം?

രമണിക ചേട്ടാ...നന്ദി

ഒരു നുറുങ്ങ്...പടച്ചോന്റെ അഡ്രെസ്സ് തരാന്‍ ഞമ്മളാരാ സൂപ്പര്‍ പടച്ചോനോ?ങ്ങള്‍ അത് പോക്കരാക്കാക്ക് അയച്ചോളി.മൂപ്പര്‍ അത് അങോട്ട് എത്തിച്ചോളും.

Areekkodan | അരീക്കോടന്‍ said...

ശ്രീ...നന്ദി

ഹന്‍ള്ളലത്ത്...നന്ദി

ബഷീര്‍...എല്ലാ അനുശോചനങളും സ്വീകരിച്ചിരിക്കുന്നു.

തെച്ചിക്കോടാ...ഇനി എന്തെല്ലാം സംഭവിക്കും എന്ന് പടച്ചോനറിയാം.

വശംവദാ...നന്ദി

ഭായീ...അടുത്ത ഈ അവാര്‍ഡ് ഭായിക്ക് തന്നെ.ഇ-മെയില്‍ പറയൂ,ഞാന്‍ ശുപാര്‍ശ ചെയ്യാം.

ഷെരീഫ് കൊട്ടാരക്കര said...

ഞങ്ങൾക്കും കൂടി ഒന്നു സംഘടിച്ചു തരുമോ

kadathanadan:കടത്തനാടൻ said...

നമസ്കാരം മാഷെ, വളരെ വൈകിയാ കാര്യമറിഞ്ഞത്‌.എന്നെ മനസ്സിലായില്ല എന്നെന്നും പറഞ്ഞേക്കല്ലേ.പറഞ്ഞുവന്നാൽ നമ്മൾ അടുത്ത ബന്ധുക്കളാ.മാഷിന്റെ ആരോഗ്യകാര്യത്തിൽ,കുടുംബകാര്യത്തിൽ ഞാൻ സദാ ശ്രദ്ധിക്കുന്ന ആളാണ`.അക്കാര്യമൊന്നും മറ്റുള്ളവരെപ്പോലെ ഞാനങ്ങനെ വിളിച്ചുപറയുന്ന സ്വഭാവക്കാരനല്ലന്ന് എന്റെ പൊന്നുമാഷക്കറിയാമല്ലോ. ഞാൻ ഒരു ദിവസം കുടുംബ സമേദം മാഷിന്റെ വീട്ടിലേക്ക്‌ വരുന്നുണ്ടു.വീട്ടുകാരിയോട്‌ ഞാൻ പറഞ്ഞിരുന്നു ഇപ്പോൾ പോകണ്ട ഇപ്പോൾ അവിടെ തിരക്കും പത്രക്കാരും ബഹളവു മൊക്കെ ആയിരിക്കുമെന്ന്. അവർക്ക്‌ ഒരേ നിർബ്ബന്ധം ഇതെക്കെ അറിഞ്ഞിട്ട്‌ നമ്മൾ ചെന്ന് കണ്ടില്ലെങ്കിൽ ഇക്കാ എന്തു ധരിക്കുമെന്ന്.പറഞ്ഞാൽ മനസ്സിലാവാത്തത്‌ കൊണ്ടൊന്നുമല്ല മാഷിനോടുള്ള ഇഷ്ടം കൊണ്ടാ.....

Akbar said...

ഹ ഹ ഹ കലക്കി മാഷേ. ഇങ്ങിനെ ഒരു അവാര്‍ഡ് ഒപ്പിച്ചെടുക്കാന്‍ എന്താ മാര്‍ഗം.
ഓഹരിനിലവാരം പോയ വാരം .ഇതിനൊരു അവാര്‍ഡ് തരപ്പെടുമോ ?

ഷൈജൻ കാക്കര said...

തലയുടെ മുകൾപോലെ തന്നെ ഉള്ളിലും. എല്ലാം വിശാലം, ഒന്നും ഇല്ല അല്ലേ?

പാവത്താൻ said...

കൊള്ളാം നല്ല അവാര്‍ഡ്. എങിനെ തരപ്പെടുത്തി?
അഭിനന്ദനങ്ങള്‍.

OAB/ഒഎബി said...

ഈ സന്തോഷാവസരത്തില്‍ അഭിനന്ദിച്ചിലെങ്കില്‍
പിന്നെ...
ഈയുള്ളവനേം ഒന്ന് പരിഗണിക്കണേ..
ഒക്കെ സ്വയം അനുഭവിച്ച് കഴിഞ്ഞ് സൌകര്യം പോലെ മതി. തെരക്കില്ല.

Areekkodan | അരീക്കോടന്‍ said...

ശരീഫ്ക്കാ...ഇ-മെയില്‍ തന്നാല്‍ ആര്‍ക്കും ഈ അവാര്‍ഡ് സംഘടിപ്പിച്ച് തരാം (ഭാവിയില്‍ ഒരു പക്ഷേ നോബല്‍ സമ്മാനവും ഇതു വഴി ലഭിച്ചേക്കാം..)

കടത്തനാടന്‍ ചേട്ടാ...താങ്കള്‍ ഈ വയസ്സുകാലത്ത് ഇത്രേം ബുദ്ധിമുട്ടി ഇങ്ങോട്ട് വരണ്ട.നല്ല ഒന്നാംതരം സദ്യ ഒരുക്കി ഒന്ന് വിളിച്ചാല്‍ മതി.ഇവിടെ പത്രക്കാരുടെ മുമ്പില്‍ വാ പൊളിക്കുന്നതിലും നല്ലത് ഭക്ഷണത്തിന് മുന്നില്‍ വാ പൊളിക്കുന്നതാ!!!

അക്ബര്‍...എന്റെ അടുത്ത പോസ്റ്റില്‍ അവാര്‍ഡ് കിട്ടാനുള്ള വിവരം ഉണ്ട്!!

കാക്കരേ...മണ്ണിലേ ചെടി വളരൂ, അതുപോലെ തലയില്‍ മണ്ണുണ്ടെങ്കിലേ മുടി ഉണ്ടാകൂ!!!(ഒരു അരീക്കോടന്‍ കണ്ടുപിടുത്തം-അടുത്ത നോബല്‍ പ്രൈസിന് ശുപാര്‍ഷ ചെയ്തിട്ടുണ്ട്)

റ്റോംസ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.തീര്‍ച്ചയായും വരാം.

പാവത്താന്‍...ആ രഹസ്യം അടുത്ത പോസ്റ്റില്‍

ഒ.എ.ബി...ഇതാ എല്ലാവര്‍ക്കും എടുക്കാന്‍ പാകത്തില്‍ ആ അവാര്‍ഡ് അടുത്ത പോസ്റ്റില്‍ ഇട്ടിരിക്കുന്നു.

ഏറനാടന്‍ said...

ഇത് ഞമ്മക്ക് ബിസ്വച്ചിച്ചാം ബെയ്യ!!
ഇതീല് മൈക്ക പിടിച്ച് ബാ തോരാതെ കത്തി ബെക്കണ ഒരു പെമ്പ്രന്നോത്തി പോലും അരീക്കോടമ്മാഷ്‌ടെ പേര് പറീണില്ലാലോ!!
മാഷേ ഇതെങ്ങനെ ഒപ്പിച്ച്? ആ ഗുട്ടൻസ് ഞമ്മക്കൊന്ന് പറഞ്ഞേരോ? :)

Areekkodan | അരീക്കോടന്‍ said...

ഏറനാടാ‍...ഇതാ പറഞ്ഞത് അസൂയക്കും താങ്കളുടെ തലയില്‍ കയറിക്കൊണ്ടിരിക്കുന്ന ‘ആ‘ സാധനത്തിനും മരുന്ന് ഇല്ല എന്ന്.

നന്ദന said...

സമ്മദിച്ചിരിക്കുന്നു
തല കണ്ടാലറിയാം ആളൊരു ഒന്നൊന്നൊര ആളാണെന്ന്.

മുരളി I Murali Mudra said...

അപ്പൊ അവാര്‍ഡിന് ചെലവുണ്ട് ട്ടോ..
:)

Areekkodan | അരീക്കോടന്‍ said...

നന്ദന...മനസമ്മതം മറ്റൊരാള്‍ തന്നിട്ടുണ്ട്!!!

മുരളി...ഉണ്ട്, അവാര്‍ഡിനും അത് കിട്ടാനും ഒക്കെ ഇപ്പോ എന്താ ചെലവു്.

www.mongam.com said...

:-)

Hafnas said...

VeRy InTerEstiNg to read once again after you got the real "AWARD" now !!!..

any way ReAl Congratzz.....

Unknown said...

അഭിനന്ദനങ്ങള്‍







നര്‍മ്മം എന്ന ലേബല്‍, ങ് ഹേ..?

Anonymous said...

ഹല്ലാ സാറ് പുലിതന്നെ കേട്ടോ ......പുലിന്ന് വച്ചാ....വല്ല്യരു സിംഗം...........

Post a Comment

നന്ദി....വീണ്ടും വരിക