Pages

Friday, January 22, 2010

ചെറുവാടിയിലെ ഫ്ലമിംഗോ പക്ഷികള്‍ !!

കഴിഞ്ഞ ആഴ്ച ഞാന്‍ മക്കളേയും കൊണ്ട് കേരള സ്കൂള്‍ കലോത്സവം കാണാന്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു.ചെറുവാടി എത്തുന്നതിന് മുമ്പ് ബ്ലോഗര്‍ ഏറനാടന് പെണ്ണു കിട്ടിയ സ്ഥലത്ത് കൂടെ ബസ് പാസ് ചെയ്തു കൊണ്ടിരിക്കുന്നു.ഏറനാടന് പെണ്ണ് കിട്ടാന്‍ താമസിച്ചതിനെ അനുസ്മരിച്ചുകൊണ്ട് ബസ്സുകള്‍ 10 കി.മീ/ഹവര്‍ വേഗതയില്‍ ആണ് ഇതിലൂടെ കടന്നു പോകുന്നത്. ഇനി കുട്ടി ഉണ്ടായതിനെ അനുസ്മരിച്ച് ബസ്സുകള്‍ 100 കി.മീ/ഹവര്‍ വേഗതയില്‍ കടന്നു പോകുന്ന കാലം ഉടന്‍ വരും എന്ന് പ്രതീക്ഷിക്കുന്നു!!!


എന്റെ തല പോലെ പ്രകൃതി സുന്ദരമായ ചെറുവാടി പാടത്ത് നിറയെ കൊക്കുകള്‍ ഇരിക്കുന്നത് കണ്ട ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ചെറിയ മകള്‍ പെട്ടെന്ന് എന്നോട് ചോദിച്ചു:
“ഉപ്പച്ചീ....ഈ കൊക്കുകള്‍ വളര്‍ന്ന് വലുതാകില്ലേ ?”


“ഉം...എന്താ സംശയം..?”


“അപ്പോള്‍ അവ വലുതായി വലുതായി ഇത്തയുടെ (ഐഷ നൌറ) കളര്‍ ബോക്സിന് പുറത്ത് കാണുന്ന അത്രയും ആകുമോ ?”


എനിക്ക് ചിരി വന്നെങ്കിലും അവളുടെ ഒബ്സര്‍വേഷനും താരതമ്യവും പോയ വഴി ഓര്‍ത്ത് ഞാന്‍ അവളെ അഭിനന്ദിച്ചു.ഉടന്‍ തൊട്ടപ്പുറത്ത് ഇരുന്നിരുന്ന അവളുടെ ഇത്ത പറഞ്ഞു:
“ആ ചിത്രം കൊക്ക് അല്ല....ഫ്ലമിംഗോ എന്ന പക്ഷിയാ....”


“ആ...അത് ഇംഗ്ലീഷില്‍...അതിന് മലയാളത്തില്‍ പറയുന്ന പേര് കൊക്ക് എന്നാ...” ഒന്നാം ക്ലാസ്സുകാരി തിരുത്തിയപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

24 comments:

Areekkodan | അരീക്കോടന്‍ said...

ചെറുവാടി എത്തുന്നതിന് മുമ്പ് ബ്ലോഗര്‍ ഏറനാടന് പെണ്ണു കിട്ടിയ സ്ഥലത്ത് കൂടെ ബസ് പാസ് ചെയ്തു കൊണ്ടിരിക്കുന്നു.ഏറനാടന് പെണ്ണ് കിട്ടാന്‍ താമസിച്ചതിനെ അനുസ്മരിച്ചുകൊണ്ട് ബസ്സുകള്‍ 10 കി.മീ/ഹവര്‍ വേഗതയില്‍ ആണ് ഇതിലൂടെ കടന്നു പോകുന്നത്. ഇനി കുട്ടി ഉണ്ടായതിനെ അനുസ്മരിച്ച് ബസ്സുകള്‍ 100 കി.മീ/ഹവര്‍ വേഗതയില്‍ കടന്നു പോകുന്ന കാലം ഉടന്‍ വരും എന്ന് പ്രതീക്ഷിക്കുന്നു!!!

മുഫാദ്‌/\mufad said...

ഉപ്പചിയുടെ ഒബ്സര്‍വേഷനും താരതമ്യവും മോള്‍ക്കും കിട്ടിയിട്ടുണ്ടല്ലേ....?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ആ ചിരിയിൽ ഞാനും പങ്കുചേരുന്നു.... :)

OAB/ഒഎബി said...

ഞാനും ചിരിച്ചോ‍ട്ടെ..

അപ്പറഞ്ഞ ഫ്ലെമിംഗോ തന്നെയല്ലെ കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ വരച്ച് വച്ചിരിക്കുന്നെ?

വീകെ said...

ഞാനും അതിൽ പങ്കുചെരുന്നൂ...

ramanika said...

നന്നായി രസിപ്പിച്ചു ഒന്നാം ക്ലാസ്സുക്കാരിയുടെ മറുപടി !

ഒരു നുറുങ്ങ് said...

മാഷെ,കൊക്കും കൊറ്റി(കണ്ണൂരിലെ പേരങ്ങിനെ)യും
ഒക്കെ അന്യം നിന്നു തുऽങ്ങി..അടുത്ത തലമുറക്ക്
ഈ താരതമ്യം പോലും സാദ്ധ്യമാവില്ലല്ലോ !!
ലൈവില്ലാതെ ചിത്രം നോക്കിയിരിക്കേണ്ടി വരുമോ ?

ഷെരീഫ് കൊട്ടാരക്കര said...

മോളേ നിന്നെ ഞാൻ അഭിനന്ദിക്കുന്നു, അതേ നമ്മുടെ കൊക്കിനെ കൊക്കു എന്നു തന്നെ കാണുക.

Unknown said...

സ്വന്തത്തിനെ തിരിച്ചറിഞ്ഞ മോള്‍ക്ക്‌ അഭിനന്ദനങ്ങള്‍.

അനില്‍@ബ്ലോഗ് // anil said...

ആഹാ‍.
മോളു മിടുക്കിയാണെന്ന് ആര്‍ക്കാ അറിയാത്തത്.

Anonymous said...

അരീക്കോടൻ ഞാൻ എത്താൻ വളരെ താമസിച്ചു. പോസ്റ്റുകൾ ചിലതൊക്കേ വായിച്ചു . ചെറിയ ചെറിയ സംഭവങ്ങൾ പക്ഷെ അതിൽ പലരും ഗൌനിക്കാതെ വിടുന്ന വലിയ അർത്തവത്തായ കാര്യങ്ങൾ . കൂടുതൽ വഴിയെ നോക്കാം ആശംസകൾ

ദീപു said...

ബസ്സിന്റെ സ്പീഡിന്റെ പ്രയോഗം കലക്കി..

രാജീവ്‌ .എ . കുറുപ്പ് said...

ഏറനാടന് പെണ്ണ് കിട്ടാന്‍ താമസിച്ചതിനെ അനുസ്മരിച്ചുകൊണ്ട് ബസ്സുകള്‍ 10 കി.മീ/ഹവര്‍ വേഗതയില്‍ ആണ് ഇതിലൂടെ കടന്നു പോകുന്നത്. ഇനി കുട്ടി ഉണ്ടായതിനെ അനുസ്മരിച്ച് ബസ്സുകള്‍ 100 കി.മീ/ഹവര്‍ വേഗതയില്‍ കടന്നു പോകുന്ന കാലം ഉടന്‍ വരും എന്ന് പ്രതീക്ഷിക്കുന്നു!!!


മാഷെ അത് കലക്കി. HAHAHAHA

Areekkodan | അരീക്കോടന്‍ said...

മുഫാദ്...ആ താരതമ്യത്തിന് നന്ദി

പ്രവീണ്‍...നന്ദി

ഒ.എ.ബി...പോസ്റ്റ് കണ്ടില്ല, നോക്കട്ടെ

വീ.കെ...നന്ദി

രമണിക ചേട്ടാ...കുട്ടികളുടെ മറുപടി പലപ്പോഴും രസകരം തന്നെ.

ഒരു നുറുങ്ങ്...ഞങ്ങളും കൊറ്റി എന്ന് പറയും.പക്ഷേ ഇപ്പൊഴത്തെ കുട്ടികള്‍ അങ്ങനെ പറയാറില്ല.

Areekkodan | അരീക്കോടന്‍ said...

ശരീഫ്ഫ്കാ...സ്വീകരിച്ച് മോള്‍ക്ക് നല്‍കുന്നു.

തെച്ചിക്കോടന്‍...അതുമ് സ്വീകരിച്ചു.

അനില്‍ജീ...നന്ദി

പാലക്കുഴി...ഏയ് വൈകിയിട്ടില്ല, വൈകിയാലും പ്രശ്നവുമില്ല.വായിച്ച് അഭിപ്രായം അറിയിക്കുക.

ദീപു...അപ്പോള്‍ തോന്നിയത് അങ്ങനെ.

കുറുപ്പേ...എന്തോ പെട്ടെന്ന് മനസ്സില്‍ വന്നത് അങ്ങനെ.ഞാന്‍ ഏറനാടന്റെ ഭാര്യയോട് നേരിട്ട് അത്‌ പറയുകയും ചെയ്തിരുന്നു!!!

Akbar said...

ആ...അത് ഇംഗ്ലീഷില്‍...അതിന് മലയാളത്തില്‍ പറയുന്ന പേര് കൊക്ക് എന്നാ...” ഒന്നാം ക്ലാസ്സുകാരി .......

ഈ ഒന്നാം ക്ലാസ് കാരിയെ ഇനി വരാന്‍ പോകുന്ന (?) ഒന്നാം ക്ലാസുകാരി(രന്‍) പിന്നെയും തിരുത്തട്ടെ. -പോസ്റ്റിലെ നര്‍മ്മം ആസ്വദിച്ചു. ആശംസകള്‍

ഒഴാക്കന്‍. said...

അപ്പൊ ഈ കൊക്ക് ആണല്ലേ ഫ്ലമിംഗോ..? ഞാന്‍ ചുമ്മാ തെറ്റുധരിച്ചു പാവം "കൊക്ക്" ( പഠിക്കാന്‍ വിട്ടപ്പോ നേരെ ചൊവ്വേ പടിക്കാത്തതിന്‍ കുഴാപ്പം ആണ്)

Sabu Kottotty said...

ഏറനാടന്‍ മനസ്സില്‍ കണ്ടത്
അരീക്കോടന്‍ മാനത്തുകണ്ടു...

Sabu Kottotty said...

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും
കല്ലിനുമുണ്ടാം സൌരഭ്യം...

അരുണ്‍ കരിമുട്ടം said...

കുട്ടികളുടെ ഒരോ കാര്യങ്ങള്‍

Areekkodan | അരീക്കോടന്‍ said...

അക്ബര്‍...ങേ, വരാന്‍ പോകുന്ന ഒന്നാം ക്ലാസ്സുകാരന്‍.ഇതെങ്ങിനെ മണത്തറിഞ്ഞു?

ഒഴാക്ക...തല്‍ക്കാലം അങ്ങനെ മനസ്സിലാക്കിക്കോ.ആ ഒഴപ്പ് മാറുമ്പോള്‍ താനേ മനസ്സിലാകും

കൊട്ടോട്ടീ...ഏറനാടന്‍ ഈ വിവരം അറിഞ്ഞേ ഇല്ല.എന്റെ കഷണ്ടിക്കിട്ട് കൊട്ട് എപ്പഴണാവോ?

അരുണ്‍...നന്ദി

ബഷീർ said...

കൊള്ളാം..മോളുടെ നിരീക്ഷണം.

Areekkodan | അരീക്കോടന്‍ said...

ബഷീര്‍...നന്ദി

മൻസൂർ അബ്ദു ചെറുവാടി said...

ആബിദ് ഭായ്, എന്റെ നാടിനെ കുറിച്ചെഴുതിയിട്ട് കാണാന്‍ വൈകിപോയല്ലോ. പിന്നെ ഞങ്ങളുടെ റോഡിനെ കുറിച്ച് മാത്രം മിണ്ടരുത്.
അതങ്ങിനെ തന്നെ വേണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.

Post a Comment

നന്ദി....വീണ്ടും വരിക