Pages

Saturday, March 06, 2010

അപകടം ക്ഷണിച്ചു വരുത്തരുത്

ഇന്നലെ കോളേജില്‍ നിന്ന് മടങ്ങുമ്പോള്‍ പതിവ് പോലെ ഞാന്‍ ബസ്സില്‍ ഉറങ്ങി.കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ എത്തിയപ്പോള്‍ ഞാന്‍ ഉണരുകയും ചെയ്തു.അടുത്ത സ്റ്റോപ്പ് ആയ വാലില്ലാപുഴയില്‍ നിന്നും ഒരു കൂലിത്തൊഴിലാളി എന്ന് തോന്നിക്കുന്ന വേഷത്തില്‍ ഒരാള്‍ ബസ്സില്‍ കയറി എന്റെ പിന്നിലെ സീറ്റില്‍ വന്നിരുന്നു.

ഉറക്കം എന്നെ വീണ്ടും അലട്ടുന്നതിനിടയില്‍ എതിര്‍ ഭാഗത്തിരുന്ന സ്ത്രീകളുടെ സീറ്റിലെ ഒരു സ്ത്രീ തന്റെ മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെ ബസ്സില്‍ നിര്‍ത്തുന്നത് ഞാന്‍ കണ്ടു.തൊട്ട് മുന്നിലിരിക്കുന്ന വല്ല്യുമ്മയുടെ അടുത്തേക്ക് കുട്ടിയെ നല്‍കുകയാകും എന്നാണ് ഞാന്‍ കരുതിയത്.എനിക്ക് ശരിക്കും കാണുന്ന വിധത്തില്‍ ആയിരുന്നില്ല കുട്ടി നിന്നിരുന്നത്.


ബസ്സ് കുതിച്ചു പായുകയാണ്.ആരെ , എവിടെ എത്തിക്കാന്‍ എന്നൊന്നും ചോദ്യമില്ല.പെട്ടെന്ന് എന്റെ പിന്നിലെ സീറ്റില്‍ വന്നിരുന്ന ആള്‍ ഉറക്കെ പറഞ്ഞു. “ആ കുട്ടിയെ പിടിക്കൂ,ഒരു ചവിട്ട് ചവിട്ടിയാല്‍ (ബ്രേക്കിട്ടാല്‍) അതങ്ങ് തെറിച്ചു പോകും”.


അപ്പോഴാണ് ആ സ്ത്രീ ചെയ്തു കൊണ്ടിരുന്നത് എന്താണെന്ന് മനസ്സിലായത്.കുട്ടിയുടെ വാശിക്കനുസരിച്ച് ,ഓടിക്കൊണ്ടിരുന്ന ബസ്സില്‍ അതിനെ ഒറ്റക്ക് നിര്‍ത്തുകയായിരുന്നു.ബസ്സ് ബ്രേക്കിടും എന്നോ, താന്‍ തെറിച്ചു പോകും എന്നോ മനസ്സിലാക്കാനുള്ള ബുദ്ധി ആ കുട്ടിക്ക് ഇല്ല, എന്നാല്‍ ആ സ്ത്രീക്കും അതില്ലാതെ പോയതില്‍ സങ്കടം തോന്നി.

തന്റേതല്ലാഞ്ഞിട്ടും ആ കുട്ടിക്ക് അപകടം വരുന്നതില്‍ ഭയം തോന്നിയ ആ യാത്രികന്റെ മനസ്സിന്റെ സ്നേഹോഷ്മളതയെ അഭിനന്ദിക്കുന്നു..അപകടം ക്ഷണിച്ചു വരുത്തരുത് എന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു.

16 comments:

Areekkodan | അരീക്കോടന്‍ said...

തന്റേതല്ലാഞ്ഞിട്ടും ആ കുട്ടിക്ക് അപകടം വരുന്നതില്‍ ഭയം തോന്നിയ ആ യാത്രികന്റെ മനസ്സിന്റെ സ്നേഹോഷ്മളതയെ അഭിനന്ദിക്കുന്നു..

ramanika said...

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മാഷേ, ഇന്നത്തെ വാർത്ത കണ്ടൊ, ഗെയിം കളിയിൽ മുഴുകിയ ദമ്പതിമാരുടെ മൂന്നുമാസം പ്രായമായ കുഞ്ഞു പട്ടിണികിടന്നു മരിച്ചു. ..

ഇതും കുടികൂട്ടിവായിക്കണം...

ഒരു നുറുങ്ങ് said...

ഭാവിയില്‍ ഒറ്റക്കാലില്‍ നില്‍ക്കാനുള്ള
പരിശീലനം നല്‍കുകയാവും മാഷേ,അല്ലെങ്കില്‍
സര്‍ക്കസ്സിലേക്ക് പറഞ്ഞു വിടാന്‍ !

Typist | എഴുത്തുകാരി said...

പലരും വളരെ അശ്രദ്ധരായിട്ടാണ് കുട്ടികളുടെ കാര്യം നോക്കുന്നത് ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍. കുട്ടികള്‍ പുറത്തേക്കു കയ്യോ കഴുത്തോ നീട്ടിയാലും ശ്രദ്ധിക്കില്ല. പലപ്പോഴും എനിക്കു പറയേണ്ടി വന്നിട്ടുണ്ട്. ചിലപ്പോള്‍ ഡ്രൈവര്‍ പോലും പറയുന്നതു കേട്ടിട്ടുണ്ട്.‍‍

ഒഴാക്കന്‍. said...

mashe, thankunju ponkunju ennu kettitille?...
athupole aa ammakku athra vishwasam aavam aa 3 vayasu kaarane :)

കണ്ണനുണ്ണി said...

മാഷെ...ശരിയാ...
ചെരിയോരശ്രധ പലപ്പോഴും ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിഷമത്തില്‍ കലാശിക്കും

അനിൽ@ബ്ലൊഗ് said...

യോജിക്കുന്നു.
അതേ പോലെ ബൈക്കിലും മറ്റും ചിലര്‍ കൊച്ചു കുട്ടികളെ‍ അശ്രദ്ധമായി പിടിച്ചോണ്ടിരിക്കുന്നത് കണ്ടാല്‍ പിടിച്ചിറക്കി ഒരെണ്ണം കൊടുക്കാന്‍ തോന്നാറുണ്ട്.

കൊട്ടോട്ടിക്കാരന്‍... said...

കുട്ടികളെ രക്ഷാകര്‍ത്താക്കള്‍ തന്നെ തീരെ ശ്രദ്ധിയ്ക്കാത്ത അവസ്ഥ കൂടിവരുന്നുണ്ട്...

കാക്കര - kaakkara said...

സ്ത്രീകൾക്ക്‌ ബസ്സിൽ സംവരണമുണ്ട്‌!!

എന്തേ കുട്ടികൾക്ക്‌ ബസ്സിൽ സംവരണമില്ലാത്തത്‌?

വോട്ടില്ലാത്തവർക്ക്‌ എന്ത്‌ സംവരണം....

എറക്കാടൻ / Erakkadan said...

ചന്തിക്ക്‌ നല്ല അടികൊടുക്കാണം അത്തരം അച്ചന്റെയും അമ്മയുടെയും..അല്ല..പിന്നെ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ക്ഷണിച്ചു വരുത്തുന്ന ഇത്തരം അപകടങ്ങളിൽ പലപ്പോഴും ഇരകൾ കുട്ടികൾ തന്നെ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@ അനിൽ@ബ്ലോഗ്

സത്യം :)

Areekkodan | അരീക്കോടന്‍ said...

രമണിക ചേട്ടാ...സത്യം,പക്ഷേ ആര്‍ അത് ചെവി കൊള്ളുന്നു?

പ്രവീണ്‍...ദൈവമേ, ഇതെന്തൊരു ലോകം?

ഹാറൂണ്‍ക്ക...ഭാവി “കുരു” പിടിപ്പിക്കുക എന്ന സംഭവം അല്ലേ?

ചേച്ചീ...അതെ,വല്ലതും സംഭവിച്ചാല്‍ കുറ്റം മറ്റുള്ളവര്‍ക്കും.

ഒഴാക്കാ...വിശ്വാസം,അതെല്ലെ എല്ലാം???

Areekkodan | അരീക്കോടന്‍ said...

കണ്ണനുണ്ണീ...അനുഭവിച്ചാലേ പഠിക്കൂ എന്നതാണ് നമ്മുടെ സ്ഥിതി.

അനില്‍ജീ...വളരെ സത്യം,ഞാന്‍ പലപ്പോഴും ഇത്തരം അഭ്യാസങ്ങള്‍ പേടിയോടെ നോക്കി നില്‍ക്കാറുണ്ട്.

കൊട്ടോട്ടീ...ചെറുപ്പത്തിലെങ്കിലും അല്പം ശ്രദ്ധ ആവശ്യമാണ്

കാക്കരേ...വോട്ടുള്ള താങ്കള്‍ക്ക് ബസ്സില്‍ സംവരണം ഉണ്ടോ?

എറക്കാടാ...ബസ്സില്‍ വച്ച് അമ്മയുടെ ചന്തിക്ക് കൊടുത്താല്‍ അത് വകുപ്പ് മാറും!!!

ബഷീര്‍...വാശി കുട്ടിയുടേത്,പക്ഷേ തീരുമാനം അമ്മ/ഉമ്മയുടേത്.

കാക്കര - kaakkara said...

എനിക്ക്‌ വോട്ടില്ല!!! അതാണ്‌ സത്യം.

വോട്ടില്ലാത്ത എനിക്ക്‌ സംവരണമോ?

Post a Comment

നന്ദി....വീണ്ടും വരിക